ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/ എന്താണ് പരിസ്ഥിതി

എന്താണ് പരിസ്ഥിതി

പരിസ്ഥിതി എന്നാൽ മണ്ണ്, ജലം, വായു മരങ്ങൾ, സസ്യലതാദികൾ തുടങ്ങിയവയുടെ കൂടിച്ചേരൽ ആകുന്നു. അനേകം സസ്യജന്തു ജാലങ്ങളുടെ കേന്ദ്രമാ കുന്നു പ്രകൃതി. മണ്ണ് തന്നെ പലതരത്തിലാണുള്ളത് .ഓരോ പ്രദേശത്തെയും കാലവസ്ഥയ്ക്ക് അനുസൃതമായാണ് മണ്ണിന്റെ സാന്നിദ്ധ്യംകണപ്പെടുന്നത്. പരിസ്ഥിതിയെ നിയന്ത്രിക്കുന്നതിൽ അല്ലെങ്കിൽ നിലനിർത്തുന്നതിൽ മണ്ണിന് പ്രധാന പങ്കുണ്ട് എന്നതിൽ സംശയമില്ല. മണ്ണ് എന്നത് പവിത്രമാണ് എന്ന ബോധം മുൻ തലമുറകൾക്ക് ഉണ്ടായിരുന്നു.അതുകൊണ്ട് തന്നെ അവരുടെ കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ ഈ ബോധം മുൻനിർത്തി കൊണ്ടായിരുന്നു എന്ന് നമ്മൾ കേട്ടിട്ടുണ്ടല്ലോ. മണ്ണിന്റെ തരമനുസരിച്ചാണ് വൃക്ഷ സസ്യലതാദികൾ വളരുന്നത്.ഇവയുടെ വളർച്ചയിൽ മണ്ണ് എന്നത് പോലെ ജലത്തിനും വളരെയധികം പ്രാധാന്യമുണ്ട്. എന്നാൽ മണ്ണിന് ഭീക്ഷണിയായിക്കൊണ്ടിരിക്കുന്നതിൽ ഏറ്റവും ഭീകരനായ ഒരു വസ്തുവുണ്ട് പ്ലാസ്റ്റിക് .ഇത് ജൈവ പ്രക്രിയയ്ക്ക് വിധേയമാകാതെ അനേക വർഷങ്ങൾമണ്ണിനടിയിൽ കാണപ്പെടും. ഇത്തരത്തിൽ പരിസ്ഥിതി നാശത്തിന് പ്ലാസ്റ്റിക്ക് ഭീകരൻ കാരണമാകുന്നു. വൃക്ഷങ്ങൾ സസ്യലതാദികൾ തുടങ്ങിയവ രൂപപ്പെടുത്തുന്നതിൽ അവയുടെ വളർച്ചയ്ക്ക് മണ്ണിലെഘടകങ്ങൾ സഹായമാകുന്നു.പത്തു സന്താനങ്ങക്ക് തുല്യമാണ് ഒരു മരം എന്നു പറഞ്ഞുവെച്ചിട്ടുണ്ട്. പരിസ്ഥിതിയുടെ നിലനില്പിന് തന്നെ കാരണമായ മൃതസജ്ഞീവനി ആണ് എന്ന് വേണമെങ്കിൽ കവ്യഭാവനയിൽ പറയാം. മുൻകാലങ്ങളിൽ ഭാരതീയർ വൃക്ഷങ്ങളെ ദൈവത്തിനു സമം കണ്ടു കൊണ്ട് ആരാധിച്ചിരുന്നു. ഓരോ മരവും മുറിക്കപ്പെടേണ്ടിവരുമ്പോൾ അവർ മാപ്പപേക്ഷിച്ചു കൊണ്ടാണ് അതാരംഭിക്കുന്നത്. ഒരു മരം മുറിക്കുമ്പോൾ പകരമായി പത്ത് വൃക്ഷതൈ നടണ മെന്നാണ്.നമ്മുടെ മുൻ ഗാമികൾ പലരും ഈ വ്യവസ്ഥ പിന്തുടർന്നിരുന്നു അതിന്റെ ഫലമാണ് നമ്മുക്ക് ചുറ്റിലുമുള്ള വിവിധവൃക്ഷങ്ങൾ. സ്വഭാവിക വനങ്ങൾ എന്നത് പരിസ്ഥിതിയുടെ അവിഭാജ്യ ഘടകമാണ്.ഈ ഹരിത ഛായകളിൽ നിന്നുമാണ് പരിസ്ഥിതിയ്ക്കും സസ്യ - ജന്തുജാലങ്ങൾക്ക് ആവശ്യമായ വായു ലഭ്യമാകുന്നത്. ഓരോ മരങ്ങളും പ്രകൃതിയുടെ ശുദ്ധികരണകേന്ദ്രങ്ങളാണ്, ഓരോ മരങ്ങളും ഓരോ ലോകമാണെന്നും, അസംഖ്യം ജന്തുജാലങ്ങളുടെ ആശ്രയ കേന്ദ്രമാണെന്നും കാണാം.ഓരോ ആവാസവ്യവസ്ഥയുടെയും അടിത്തറയാണ് വൃക്ഷ സമൂഹം. എല്ലാവിധത്തിലും തലത്തിലുമുള്ള ജീവന്റെ നിലനില്പപ്പ് ആശ്രയിക്കപ്പെടുന്നത് ജലത്തെയാണ്. വെള്ളം ഇല്ലാത്ത ഒരു അവസ്ഥ അചിന്തനീയമാണ്. ശുദ്ധമായ ജലം പരിസ്ഥിതിയെ നിലനിർത്തുന്നതിൽ നിർണ്ണായകമായ ഘടകമാണ് ജലം. ഒരു തുള്ളി വെള്ളം പോലും പാഴാക്കരുത് എന്ന സന്ദേശം നാം ഉൾക്കൊള്ളണ്ടതുണ്ട്. വെള്ളം പാഴാക്കാതിരിക്കുക എന്നത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ് എന്ന് നാം മനസ്സിലാക്കുക.അതു പോലെ തന്നെയാണ് മഞ്ചു അല്ലെങ്കിൽ ജീവശ്വാസം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ പ്പrണ്ണമാക്കുന്നതിൽ വക്കുവിന് പ്രധാന പങ്കുണ്ട്. മണ്ണ്, മരം, വയു, വൃക്ഷലതാദികൾ എന്നിവയെ സംരക്ഷിക്കുന്നതിലൂടെ പ്രകൃതിയേയും പരിസ്ഥിതിയേയും അതിന്റെ സ്വാഭ വികമായ രീതിയിൽ നിലനിർത്തുന്നതിന് നമുക്ക് അണിചേരാം

അഭിഷേക് എം.നാരായൺ
8 A ഫാ ജി കെ എം ഹൈസ്കൂൾ കണിയാരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം