ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/സോഷ്യൽ സയൻസ് ക്ലബ്ബ്-17

3-7-2018 ൨ിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനത്തോടൊപ്പം 2019-2019 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബ് ഉദ്ഘാടനവും നടന്നു.ആഗസ്റ്റ് 6-ാം തീയതി ഹിരോഷിമദിനം ആചരിച്ചു. അന്നത്തെ അസംബ്ലിയിൽ ആറ്റം ബോംബിൽ മരിച്ചവർക്കും ദുരിതം ബാധിച്ചവർക്കും വേണ്ടി പ്രാർത്ഥിച്ചു. ഈ ദിനത്തിന്റെ പ്രാധാന്യവും വിവരണവും, സാമൂഹ്യശാസ്ത്ര ക്ലബ്ബ് ലീഡർ അവതരിപ്പിച്ചു. തുടർന്ന് ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ബോംബ് വർഷച്ചതിന്റെ ചിത്രീകരണം എല്ലാ ക്ലാസ്സ് മുറുകളിലും ഐ.സി.റ്റി സാധ്യത ഉപയോഗിച്ച് പ്രദർശിപ്പിച്ചു.യുദ്ധത്തിനെതിരെയുളള സമാധാന സന്ദേശ മത്സരം ക്ലാസ്സ് തലത്തിൽ നടത്തി. സന്ദേശങ്ങൾ എഴുതിയ ചാർടുകൾ സ്ക്കൂൾ കോമ്പൗണ്ടിൽ പ്രദർശിപ്പിച്ചു.71-ാം ഭാരത സ്വാതന്ത്ര്യദിനത്തിൽ 9 മണിക്ക് ഫ്ളാഗ് ഉയർത്തി. മുഖ്യ അതിഥി സെന്റ് അൽബട്സ് കേളേജിലെ പ്രാഫസർ ആയിരുന്ന ജേറാഡ് സാർ സ്വാതന്ത്ര്യദിന സന്ദേശം നൽക്കി.വിവിധ സംസ്ഥാനങ്ങളിലെ സംസ്ക്കാരം വിളിച്ചൊത്തുന്ന ന്യത്തരൂപങ്ങൾ വിദ്യാത്ഥികൾ അവതരിപ്പിച്ചു.