ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/കൊറോണ വൈറസ്‌

കൊറോണ വൈറസ്‌

ചൊവ്വയിലെത്തിയ മനുജനെ മൊത്തം
ചൊവ്വേനിർത്താനിവനതുപോരും
വന്മതിലുള്ളോരു ചീന കടന്നും
പാർട്ടികൾ കെട്ടിയമതിലുകൾ നൂണും
നമ്മുടെ സവിധം അവനിഹയെത്തി
മാനവ മതിലുകൾ തവിടുപൊടിഞ്ഞു
കത്തി വടിവാൾ പന്തം കാട്ടി
കുത്തിമലർത്താൻ ഇവാനതുപോരാ
തോക്കുകൾ ചൂണ്ടി ഭീഷണി കാട്ടി
പൊക്കാനിവനെ തിരയേണ്ട
ഇവനുടെപിടിയിൽ മന്ത്രികൾ തന്ത്രികൾ
വിരവൊടു മരണം പുൽകീടും.

അഭിയ
6 B ഫാത്തിമ ഗേൾസ് ഹൈസ്കൂൾ. ഫോർട്ട് കൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത