അതിജീവനത്തിനുദാ
ഹരണമാണെൻ നാട് കേരളം
ജാതിമത വ്യത്യാസമില്ലാതെല്ലാരു-
മൊരുമിച്ചുനിൽക്കു-
മേതു പ്രതിസന്ധിയിലും
സ്നേഹമുണ്ട് ഞങ്ങളിൽ
കലഹമില്ല ഞങ്ങളിൽ
കേരളമെന്ന സുന്ദരമാം നാട്ടിൽ
നാമെന്നും നന്മകൾ വിതച്ചീടും
അന്നൊരുനാൾ ഭീകരമായ് വന്ന-
പ്രളയത്തെ ഒറ്റക്കെട്ടായ് പൊരുതി
എൻകൊച്ചു കേരളം
ഫീനിക്സ് പക്ഷിയായ് മാറി
വീണ്ടും പെട്ടെന്നൊരു നാൾ
മഹാമാരിയായ്
കയറിവന്ന കൊറോണ യെന്ന-
വൈറസിനെ ഒറ്റക്കെട്ടായി
പൊരുതുന്നു എൻ സോദരങ്ങൾ
ഈ പ്രതിസന്ധി
യിൽ സ്വന്തം കുടുംബത്തെപ്പോലും വിട്ട്
എൻ നാടിനെ കാക്കും
നേഴ്സുമാരാം മാലാഖമാർക്കെൻ
നാടിന്നഭിവാദ്യങ്ങൾ.