ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25

സ്കൂൾ പാർലമെൻറ് ഇലക്ഷൻ 2024 -25

എഫ് എം എച്ച്എസ്എസ് കൂമ്പാറ 2024-25 വർഷത്തേക്കുള്ള സ്കൂൾ പാർലമെൻറ് ഇലക്ഷൻ 11/7/ 2024 വ്യാഴാഴ്ച നടന്നു.രാവിലെ 10 മണി മുതൽ പ്രത്യേകം സജ്ജമാക്കിയ   നാല് പോളിംഗ്ബൂത്തുകളിലായി 700 ഓളം വിദ്യാർത്ഥികൾ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ജനാധിപത്യ രാജ്യത്ത് തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം വിളിച്ചോതുന്ന തരത്തിൽ വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഇടപെടലുകൾ നടത്തിയായിരുന്നു തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തത്.തെരഞ്ഞെടുപ്പ്ദിനം പ്രഖ്യാപിക്കൽ, നാമനിർദ്ദേശപത്രിക സമർപ്പണം സൂക്ഷ്മ പരിശോധന പത്രിക പിൻവലിക്കൽ ,തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കൽ, തെരഞ്ഞെടുപ്പ് പ്രചരണം, പ്രകടന പത്രിക പുറത്തിറക്കൽ, ഉദ്യോഗസ്ഥർത്ഥികൾക്കുള്ള പരിശീലനം,  വോട്ടിംഗ് , ഫലപ്രഖ്യാപനം എന്നിവയെല്ലാം തന്നെകൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയിരുന്നു.പാർലമെന്ററി -പ്രസിഡൻഷ്യൽ രീതികൾ വിദ്യാർത്ഥികൾക്ക് മനസ്സിലാക്കുന്ന രീതിയിൽ സ്കൂൾ ലീഡർ, സ്പോർട്സ് ക്യാപ്റ്റൻ , ക്ലാസ് ലീഡർ തുടങ്ങിയ സ്ഥാനങ്ങളിലേക്കായി 37  മത്സരാർത്ഥികൾ  മത്സര രംഗത്തുണ്ടായിരുന്നു .മൊബൈൽ ഫോൺ വോട്ടിംഗ് ആപ്പിന്റെ സഹായത്തോടു കൂടിയായിരുന്നു വോട്ടിംഗ്  ക്രമീകരിച്ചത്. അന്നേദിവസം നാലുമണിയോടുകൂടി തെരത്തെടുപ്പുഫലം പുറത്തുവിട്ടപ്പോൾ 10ഡി ക്ലാസിലെ അമൽ ജറീഷ് സ്കൂൾ ലീഡറായും 10 എ ക്ലാസിലെ റസൽ ബഷീറിനെ സ്പോർട്സ് ക്യാപ്റ്റനായും തിരഞ്ഞെടുത്തു.കൂടുതൽ അറിയാൻ

മറ്റു വീഡിയോകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 2. 3.

ഹർഘർ തിരംഗ

ഹർഘർ തിരംഗ സ്വതന്ത്ര സ്മരണാങ്കണം പദ്ധതിയുടെ ഭാഗമായി സ്കൂളിലെ ഭിന്നശേഷി വിദ്യാർഥിയായ സൻഹ ഫാത്തിമയുടെ വീട്ടിൽ പോയി സ്വാതന്ത്ര്യദിന പതാക ഉയർത്തി. സ്കൂളിലേക്ക് എത്താൻ കഴിയാത്ത ചലന പരിമിതിയുള്ള കുട്ടികളുടെ വീടുകളിൽ പോയി സ്വാതന്ത്ര്യദിന ആഘോഷങ്ങൾ നടത്തുക എന്നതിൻ്റെ ഭാഗമായിട്ടാണ് ഈ ഒരു പദ്ധതി നടപ്പിലാക്കിയത്. ഇതനുസരിച്ച് സ്കൂളിൽ വരാൻ കഴിയാത്ത 6എ ക്ലാസിൽ പഠിക്കുന്ന സൻഹ ഫാത്തിമ എന്ന കുട്ടിയുടെ വീട്ടിൽ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ, ക്ലാസ് ടീച്ചർ റഹീന ,റിസോഴ്സ് ടീച്ചർ സൽമത്ത് , മുഹമ്മദ് അബൂബക്കർ ,യു പി എസ് ആർ ജി ഷമീമ  എന്നിവർ ഓഗസ്റ്റ് 14-ന് തന്നെ കുട്ടിയുടെ വീട്ടിൽ എത്തുകയും വിദ്യാർത്ഥിയുടെയും രക്ഷിതാക്കളുടെയും കൂടെ നിന്നുകൊണ്ട് പതാക ഉയർത്തുകയും ചെയ്തു .അതോടൊപ്പം ഹെഡ്മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും എല്ലാവരും ' ദേശഭക്തിഗാനം ചൊല്ലുകയും ചെയ്തു. തന്റെ ക്ലാസ്സിൽ പഠിക്കുന്ന കൂട്ടുകാരും അധ്യാപകരും വന്ന് വീട്ടിൽ വച്ച് പതാക ഉയർത്തിയത്  കണ്ടപ്പോൾ കുട്ടിയുടെ മുഖത്ത് ഉണ്ടായ സന്തോഷം വാക്കുകൾക്കതീതമായിരുന്നു.കൂടുതൽ അറിയാൻ