2022-23 വരെ2023-242024-25


ഗണിത ക്ലബ് പ്രവർത്തനങ്ങൾ

  ഗണിത കേളികൾ, പഠന ഉപകരണങ്ങളുടെ നിർമാണം തുടങ്ങിയവ കുട്ടികൾ ഏറ്റെടുത്തു ചെയ്തു.ഗണിത നിഘണ്ടു വിന്റെ നിർമാണം പുരോഗമിക്കുന്നു....

സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ

2023- 24 അക്കാദമി വർഷത്തിൽ ചരിത്ര ദിനങ്ങൾ ആയ ഓഗസ്റ്റ് 15, ഒക്ടോബർ 2, നവംബർ 1, നവംബർ 14 എന്നിവ സ്കൂളിൽ വിപുലമായി ആഘോഷിച്ചു ഇവയുടെ ഭാഗമായി കുട്ടികൾ ലഘു കുറിപ്പുകൾ ചിത്രങ്ങൾ പോസ്റ്ററുകൾ കവിതകൾ വചനങ്ങൾ എന്നിവ തയ്യാറാക്കുകയും അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്തു.  ഈ രചനകൾ ഓരോ ക്ലാസ്സ് റൂമിലെ യും ചരിത്ര കോർണറുകൾ ഇന്ന് വശ്യ മനോഹരമാക്കുന്നു. ഈ അധ്യായന വർഷത്തെ സാമൂഹ്യശാസ്ത്രം പ്രതിഭാ പോഷണ പരിപാടിയായ STEPS സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു.

സാമൂഹ്യശാസ്ത്രമേളയിൽ സമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി പ്രസംഗ മത്സരത്തിന് കുട്ടികളെ തയ്യാറാക്കുകയും സബ്ജില്ലയിൽ  സ്കൂളിന് വേണ്ടി പോയിന്റ്റുകൾ കരസ്ഥമാക്കുകയും ചെയ്തു. സ്കൂൾ പാർലമെന്റ് ഇലക്ഷൻ വിജയകരമായി പൂർത്തിയാക്കാൻ സാമൂഹ്യശാസ്ത്ര ക്ലബ് അംഗങ്ങളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു.

ഒക്ടോബർ 2 ഗാന്ധിജിയെ ത്തോടനുബന്ധിച്ച് സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും സേവനത്തിന് പ്രാധാന്യം കുട്ടികൾ സന്നിവേശിപ്പിക്കാൻ സാധിക്കുകയും ചെയ്തു. ക്ലാസ് റൂമുകളിൽ ചരിത്രസംഭവ പഠനങ്ങളുടെ ഭാഗമായിജാലിയൻവാലാബാഗ് വാഗൺട്രാജഡി എന്നിവയുമായി ബന്ധപ്പെട്ട മൈമുകളും ചെറു നാടകങ്ങളും നടത്തിയതിലും സാമൂഹ്യശാസ്ത്ര ക്ലബ് അംഗങ്ങളുടെ സാന്നിധ്യം പ്രശംസനീയം ആയിരുന്നു.

ഹിന്ദി ക്ലബ് പ്രവർത്തനങ്ങൾ

ഹിന്ദി ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും ഹിന്ദി പഠനം രസകരമാക്കുന്നതിനും വേണ്ടി 30 അംഗങ്ങളുള്ള ഹിന്ദി ക്ലബ്‌ രൂപീകരിച്ചു .ഹിന്ദി എഴുത്തും വായനയും എല്ലാ കുട്ടികൾക്കും പൂർണ്ണമായും ലഭ്യമാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും ദിനാചരണങ്ങളുമായി ബന്ധപ്പെട്ടുള്ള  പോസ്റ്റർ രചനാ മത്സരങ്ങളും സംഘടിപ്പിച്ചു . ഈ വർഷത്തെ ഹിന്ദി ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി  സെപ്റ്റംബർ 14 ഹിന്ദി ദിനവുമായി ബന്ധപ്പെട്ട്  ഹിന്ദി അസംബ്ലി, പോസ്റ്റർ രചന,കുറിപ്പ് തയ്യാറാക്കൽ എന്നിവ ഹിന്ദി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഹിന്ദി പഠനം രസകരവും ആസ്വാദ്യകരവും ആക്കുന്ന സൂരീലി ഹിന്ദി പ്രവർത്തനങ്ങൾ ഹിന്ദി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും ലഭ്യമാക്കി.