പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ/അക്ഷരവൃക്ഷം/മൃത്യുവിനെ ജയിക്കാം

മൃത്യുവിനെ ജയിക്കാം

ചൈന വിതച്ച കൊറോണയിൽ
ലോകമാകെ മരവിച്ചു പോയി
എത്രയെത്ര ജീവനുകൾ
നോക്കി നിൽക്കെ പൊലിഞ്ഞുപോയി
വന്മതിൽ മറികടന്ന്
ലോകം കീഴടക്കിയ കൊറോണയെ
തമ്മിൽ അകലം പാലിച്ചും
കൈകൾ ശുദ്ധീകരിച്ചും
ഇടം തരാതെ കാക്കും നാം
ഞാൻ എന്നെ നോക്കിയാൽ
സമൂഹം രക്ഷ നേടിടും
സമൂഹം രക്ഷ നേടിയാൽ
ലോകം രക്ഷ നേടിടും
കൊറോണയെ നിനക്ക് ഇടമില്ലാതെയാക്കും
ഈ ഭൂമിയിൽ ഞങ്ങൾ
തനിച്ചല്ല നാം ഒന്നാണ്
മർത്യരായ നാമെല്ലാം
മൃത്യുവായ നിന്നെ ജയിച്ചിടും.
 

വിഷ്ണു ആർ എസ്
6 B പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത