പഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി
കോവിഡ് 19 എന്ന മഹാമാരി
കൊറോണ അഥവാ കോവിഡ്-19 എന്ന ഭീകരൻ. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്നും ലോകമാകെ പടർന്നു പന്തലിച്ച വില്ലൻ. ചൈനയിലെ വുഹാൻ മാർക്കറ്റിൽ വിൽക്കപ്പെടുന്ന മാംസാഹാരമായ ഈനാംപേച്ചിയിൽ നിന്നാവാം വൈറസിന്റെ ഉറവിടം എന്ന് കരുതപ്പെടുന്നു. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് അതിവേഗത്തിൽ വ്യാപനം. അതുകൊണ്ടുതന്നെ ലോകം അവന് മഹാമാരി എന്ന് പേര് നൽകി. ലോകമാകെ വളരെ വേഗത്തിൽ വൈറസ് പടർന്നു. അതിസമ്പന്ന വികസിത രാജ്യമായ അമേരിക്ക പോലും പകച്ചുനിന്നു. ഏറ്റവും കൂടുതൽ രോഗികൾ അമേരിക്കയിൽ. ചൈനയിൽ നിന്നെത്തിയ തൃശൂർ സ്വദേശി മെഡിക്കൽ വിദ്യാടത്ഥിയിലൂടെ കോവിഡ് കേരളത്തിലുമെത്തി. കൂടുതൽ പേരിലൂടെ വൈറസ് വ്യാപിക്കാൻ തുടങ്ങിയപ്പോൾ ലോക്ക് ഡൗണിലൂടെ നാം കൊറോണയെ തടഞ്ഞു നിർത്തി. തുടക്കത്തിൽ തന്നെ നമ്മൾ അതീവശ്രദ്ധാലുക്കളായി. അതുകൊണ്ടുതന്നെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വൈറസ് വ്യാപനം കുറെയൊക്കെ തടയാൻ നമുക്ക് കഴിഞ്ഞു. സാമൂഹിക അകലം പാലിക്കുകയും വ്യക്തി ശുചിത്വം പാലിക്കുകയും വേണം. ലോകമാകെ 20 ലക്ഷത്തിലധികം രോഗികൾ. മരണം ഒന്നര ലക്ഷത്തോടടുക്കുന്നു. മരണശേഷവും ഉറ്റവർക്കും ഉടയവർക്കും രോഗിയെ അകറ്റി നിർത്തേണ്ടിവന്ന നൊമ്പരപ്പെടുത്തുന്ന നിമിഷങ്ങൾ നാം കണ്ടു. ജാതിയോ മതമോ അല്ല ജീവനാണ് വലുതെന്ന് നാം അറിഞ്ഞ വിലപ്പെട്ട നിമിഷങ്ങൾ. പാവപ്പെട്ടവനും പണക്കാരനും ഉന്നതനുമെല്ലാം കോവിഡിന് മുന്നിൽ ഒരുപോലെ. ആഡംബരങ്ങളും ആഘോഷങ്ങളുമെല്ലാം മാറ്റിവെച്ച് നമ്മുടെ മുന്നിലൂടെ കോവിഡ് കടന്നുപോകുന്നു. ഇനി നമ്മുടെ ലക്ഷ്യം കോവിഡിനെ അതിജീവിക്കുക എന്നതാണ്. അതിനായി നാം ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കണം. നമുക്ക് മാസ്ക് ധരിക്കാം. കൈകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് ഇടക്കിടെ കഴുകാം. കൂടിച്ചേരലുകൾ ഒഴിവാക്കാം. സ്വയം ചികിത്സ നടത്താതെ ഡോക്ടറെ കാണാം. വയോജനങ്ങളെ പ്രത്യേകം ശ്രദ്ധിക്കാം. ദുരിതം നിറഞ്ഞ കാലം നമ്മളെത്രയും വേഗം അതിജീവിക്കുമെന്ന് തന്നെ പ്രത്യാശിക്കാം.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |