പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/അക്ഷരവൃക്ഷം/കോവിഡ് - 19
കോവിഡ് - 19
കോവിഡ് - 19 എന്ന മഹാമാരിയിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം വളരെ വലുതാണ്. രാജ്യത്ത് രണ്ടാഴ്ചക്കിടെ നാനൂറിൽ പരം ആളുകളാണ് മരണത്തിന് കീഴടങ്ങിയത്. വിഷു, ഈസ്റ്റർ എന്നിവ എല്ലാവരുടെയും ജീവിതത്തിൽ വേണ്ടപ്പെട്ട ദിവസങ്ങളാണ്. എന്നാൽ കോവിഡ് - 19 മൂലം നാം അതെല്ലാം മാറ്റിനിർത്തി. ലോക്ക്ഡൗൺ കാലത്ത് വലിയ ഒരു പങ്ക് വഹിച്ചവരാണ്, കേരള പൊലീസും നേഴ്സുമാരും. നമുക്ക് വേണ്ടിയാണ് അവർ രാപ്പകൽ ജോലി ചെയ്തത്. അവരെ നമ്മൾ ബഹുമാനിക്കണം. ഹോട്ടലുകളും തട്ടുകടകളും അടച്ചതിനാൽ ഒട്ടേറെ പേരുടെ ഭക്ഷണം വഴിമുട്ടി. എന്നാൽ സർക്കാർ ഇവർക്ക് വേണ്ടി 'കമ്മ്യൂണിറ്റി കിച്ചൻ' ആരംഭിച്ചു. ഇതുവഴി ഒട്ടേറെ പാവങ്ങളുടെ വിശപ്പകറ്റാൻ കഴിഞ്ഞു. കോവിഡ് - 19നെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് നമുക്ക് തടുക്കാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 12/ 2023 >> രചനാവിഭാഗം - ലേഖനം |