പ്രമാണം:ക്ലബ് .jpg
ക്ലബ്_.jpg (490 × 328 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 228 കെ.ബി., മൈം തരം: image/jpeg)
ക്ലബ് 1. സയൻസ് ക്ലബ് 2019 20 അദ്ധ്യായാന വർഷത്തിലെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തന റിപ്പോർട്ട് ക്കോൾസൺ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ 2019 20 അദ്ധ്യായാന വർഷത്തെ സയൻസ് ക്ലബ് പ്രവർത്തന ഉദ്ഘാടനം ജൂലൈ മാസത്തിൽ നടത്തപ്പെട്ടു. ക്ലബ്ബിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. എല്ലാ മാസവും രണ്ടാമത്തെ ആഴ്ചയിൽ ശാസ്ത്രക്ലബ്ബ് കൂടാറുണ്ടായിരുന്നു. കുട്ടികൾ വിവിധ ശാസ്ത്രവിഷയങ്ങളിൽ എല്ലാ യോഗത്തിലും ക്ലാസ് എടുത്തു. സബ്ജില്ലാ ശാസ്ത്രമേളയിലും ജില്ലാതല ശാസ്ത്രമേളയിലും കുട്ടികൾ പങ്കെടുത്തു. ശാസ്ത വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ക്വിസ് മത്സരങ്ങൾ നടത്തി. ഇങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രീയ താൽപര്യവും ശാസ്ത്രീയ പരിജ്ഞാനവും ഉണ്ടാക്കിയെടുക്കുവാൻ സാധിച്ചു. 2. ഇക്കോ ക്ലബ്ബ് നിക്കോൾസൺ സ്കൂളിലെ ഇക്കോ ക്ലബ്ബ് നല്ല രീതിയിൽ നടന്നു വരുന്നു. std V to XII വരെയുള്ള 50 കുട്ടികൾ ഇതിന്റെ അംഗങ്ങളായുണ്ട്. എല്ലാ വർഷം ജൂൺ 5 പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നതോടൊപ്പം ഇക്കോ ക്ലബ് അതാത് വർഷത്തെ പ്രവർത്തനത്തിന്റെ ഉദ്ഘാടനവും നടത്തുന്നു. തുടർന്ന് എല്ലാ മാസത്തിലും മീറ്റിംഗുകൾ കൂടി കാര്യപരിപാടികൾ നടത്തുന്നു. അതോടൊപ്പം പച്ചക്കറികൃഷി, വൃക്ഷതൈ നടൽ, അവയുടെ സംരക്ഷണം ഇവ നടത്തുന്നു. മഞ്ഞാടിയിലുള്ള തൈമല റോഡിന്റെ ഇരുവശത്തും 100 വൃക്ഷ തൈകൾ വച്ചു പിടുപ്പിച്ചു. അതിന്റെ ഉദ്ഘാടനം adv. മാത്യു റ്റി. തോമസ് നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ. രഘു കുട്ടൻപിള്ള സർ ആശംസകൾ അർപ്പിച്ചു. എല്ലാ വർഷവും കുട്ടികളെ പഠന യാത്രക്ക് കൊണ്ട് പോകും. കവിയൂർ, കുട്ടനാട് പടങ്ങൾ സന്ദർശിച്ച് വയൽ ഒരുക്കം, ഞാറു നടീൽ ഇവ നിരീക്ഷിച്ചു. ജില്ലയിലെ ഏറ്റവും മികച്ച ഇക്കോ ക്ലബ്ബ് ആയി തിരഞ്ഞെടുത്തു. കുട്ടികൾക്ക് സംസ്ഥാനതലത്തിൽ പ്രോജക്ട് തയ്യാറാക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ബയോഗ്യാസ് പ്ലാന്റ് മണ്ണിര കമ്പോസ്റ്റ് ഇവയുടെ പ്രവർത്തനത്തിൽ കുട്ടികൾ വളരെ ഉത്സാഹകരാണ്. ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി വർക്ക് നടത്തി പകർച്ചവ്യാധികളെ തടയുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ക്ലാസ്സുകൾ നടത്തുന്നുണ്ട്. നല്ല ഒരു ഹെർബൽ ഗാർഡൻ ഉണ്ട്. അത് കുട്ടികൾ പരിപാലിക്കുന്നുണ്ട്.
3. സോഷ്യൽ സ്റ്റഡീസ് ക്ലബ്ബ് നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സ്റ്റഡീസ് ക്ലബ്ബിൽ 40 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. എല്ലാ ദിനാചരണങ്ങളിലും മുഖ്യ പങ്കുവഹിക്കുന്നത് ഈ ക്ലബ്ബിലെ അംഗങ്ങളായ കുട്ടികളാണ്. സ്വാതന്ത്ര്യ ദിനം ലോക ജനസംഖ്യ ദിനം അധ്യാപകദിനം ലോക എയ്ഡ്സ് ദിനം ക്രിസ്മസ് പ്രോഗ്രാം ഓണാഘോഷം ഇവയെല്ലാം നന്നായി നടത്തുന്നുണ്ട്. സ്കൂൾ പരിസരം വൃത്തിയാക്കുന്നതിനും കുട്ടികൾ മുൻകൈ എടുക്കുന്നു. ക്വിസ് മത്സരം, പ്രസംഗ മത്സരം, കവിത, ചിത്രരചന,ഇവയെല്ലാം ഓരോ വിഷയത്തെ അടിസ്ഥാനമാക്കി ചെയ്യുന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും കുട്ടികൾ നന്നായി ഭാഗമാകുന്നുണ്ട്. കുട്ടികളുടെ നൈസർഗ്ഗിക കഴിവുകൾ വളർത്തിയെടുക്കുന്നതിൽ അധ്യാപകർ നല്ല പങ്കുവഹിക്കുന്നുണ്ട്.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 15:37, 3 ഡിസംബർ 2020 | 490 × 328 (228 കെ.ബി.) | Nicholson (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.