|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട് =കൊറോണ എന്ന പാഠം
| |
| | color=3
| |
| }}
| |
| <center><poem>
| |
| പറയാനുമറിയാനും ഒന്നിനുമൊട്ടും
| |
| സമയമില്ലാത്തവർ നമ്മളിപ്പോൾ,
| |
| ദിവസങ്ങൾ, ആഴ്ചകൾ ഒന്നുമേയറിയാത്ത
| |
| ദിശയറിയാത്തൊരു നൗക പോലെ...
| |
|
| |
|
| ഭീഷണിയാണ് 'കൊറോണ' നീയെങ്കിലും
| |
| വീണ്ടു വിചാരത്തിൻ ചിന്ത നല്കീ,
| |
| ഇത്തിരിക്കുഞ്ഞനാം നിന്റെ മുന്നിൽ ഞങ്ങൾ
| |
| എത്ര നിസാരരാണെന്ന സത്യം...
| |
|
| |
| ഞാനില്ലയെങ്കിലെൻ പ്രസ്ഥാനമില്ലെന്ന
| |
| മൂഢ വിശ്വാസം തകർന്നടിഞ്ഞു,
| |
| വീടെന്ന കെട്ടിടം സ്വർഗമാകുന്നിതാ
| |
| വീട്ടുകാരെല്ലാം ചേർന്നിരിക്കേ...
| |
|
| |
| ആഘോഷമില്ലാതെ, ആരവമില്ലാതെ
| |
| ആരുമേ കൂടെയില്ലാതെ,
| |
| കല്യാണവും പിന്നെ മരണവുമെല്ലാം
| |
| ഏവർക്കുമൊരുപോലെയായി വന്നു...
| |
|
| |
| കാര്യങ്ങളേറെയുണ്ടീ മഹാമാരി തൻ
| |
| കാലത്ത് നാം പഠിച്ചീടാൻ,
| |
| അറിവല്ല, നേരിൻ തിരിച്ചറിവാണ്
| |
| 'കൊറോണ' നീ നൽകിയ പാഠം...
| |
|
| |
| </poem></center>
| |
| {{BoxBottom1
| |
| | പേര് = അദ്വൈത് അനൂപ്
| |
| |ക്ലാസ്സ് =4 ബി
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
| |
| | സ്കൂൾ കോഡ് =13003
| |
| | ഉപജില്ല=പയ്യന്നൂർ
| |
| | ജില്ല=കണ്ണൂർ
| |
| |തരം=കവിത
| |
| | color=4
| |
| }}
| |
| {{verified1|name=Kannankollam|തരം=കവിത}}
| |