"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: മണ്ണാര്ക്കാട്)
 
No edit summary
വരി 1: വരി 1:
മണ്ണാര്ക്കാട്
=='''മണ്ണാര്ക്കാട്''' ==
 
 
<p>സൈലന്റ് വാലി വനമേഖലയോടു ചേർന്ന് കുന്തിപ്പുഴയും നെല്ലിപ്പുഴയും  ജലസേചനം നടത്തുന്ന  ഫലപുഷ്ടിയുള്ള മണ്ണോടുകൂടിയ നാട് .മണ്ണും ആറും കാടും അനുഗ്രഹിക്കുന്ന മണ്ണാർക്കാട്.പാലക്കാടു ജില്ലയിൽ പാലക്കാടു നിന്ന് 40 കി.മീ.വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.മലനിരകൾ അതിരിടുന്ന മണ്ണാർക്കാട്  പ്രകൃതിമനോഹരമായ ഒരു പ്രദേശമാണ്. കാർഷികസംസ്കാരത്തിലധിഷ്ഠിതമായ ഒരു ജീവിത രീതി വെച്ചുപുലർത്തുന്ന ജനങ്ങൾ.. ഇവിടെ വിവിധ സമുദായങ്ങളിൽ പ്പെട്ട ജനങ്ങൾ സൌ ഹാർദ്ദത്തോടെ  കഴിയുന്നു. ദേശീയപാത  213  നഗര മദ്ധ്യത്തിലൂടെ കടന്നു പോകുന്നു.</p><br/>
            <p>ദേശീയശ്രദ്ധ ആകർഷിക്കപ്പെട്ട സൈലന്റ് വാലി നാഷണൽ പാർക്ക്  മണ്ണാർക്കാട് താലൂക്കിൽ‌പ്പെടുന്നു.ലോകത്തിലെ തന്നെ അപൂർവ്വജൈവവൈവിദ്ധ്യക്കലവറകളിലൊന്നാണ്  ഈ നിശ്ശബ്ദ താഴ്വര. വംശനാശ ഭീഷണി നേരിടുന്ന  പല  ജീവികളുടെയും ഔഷധസസ്യങ്ങളുടെയും സംരക്ഷിതമേഖലയായ ഈ നിത്യഹരിത വനപ്രദേശത്തുനിന്നും ഉൽഭവിക്കുന്ന  ഔഷധഗുണമുള്ള കുന്തിപ്പുഴ മണ്ണർക്കാ‍ടിനെ തഴുകി ഒഴുകുന്നു.കുന്തിപ്പുഴയുടെ ഉൽഭവത്തെപ്പറ്റി ജനങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള ഐതിഹ്യം മഹാഭാരതത്തിലെ കഥാപാത്രമായ കുന്തീദേവിയുമായി ബന്ധപ്പെട്ടതാണ്.അജ്ഞാതവാസക്കാലത്ത്  കുന്തീദേവിയും  മക്കളും ഈ പ്രദേശത്തു വന്നു.ദാഹിച്ചു വലഞ്ഞ അവർ വെള്ളത്തിനുവേണ്ടി പ്രാർത്ഥിച്ചപ്പോൾ ഒരു പാത്രം ലഭിച്ചു.ആ പാത്രത്തിലെ  വെള്ളം ഒരിക്കലും തീരുകയില്ലായിരുന്നു.ആവശ്യത്തിന് വെള്ളം കുടിച്ചതിനു ശേഷം അവർ ആ പാത്രം അവിടെ ഉപേക്ഷിച്ചു.ആ സ്ഥലമാണത്രേ പാത്രക്കടവ്.ആ നീരുറവ കുന്തിപ്പുഴയായി, അമൃതവാഹിനിയായി മണ്ണർക്കാട്ടുകാർക്ക്  ഐശ്വര്യമേകിക്കൊണ്ട് ഭാരതപ്പുഴയിൽ വിലയം പ്രാപിക്കുന്നു.</p>
'''ചരിത്രം'''
<p>വള്ളുവനാടിന്റെ ഭാഗമായിരുന്ന ഈ പ്രദേശം  സംരക്ഷിച്ചിരുന്നത് മണ്ണാർക്കാട്ടെ ജന്മികളായിരുന്ന മൂപ്പിൽ നായരായിരുന്നു.
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/86838" എന്ന താളിൽനിന്ന് ശേഖരിച്ചത്