"ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ/അക്ഷരവൃക്ഷം/കല്ലിനുമുണ്ടൊരു കഥപറയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കല്ലിനുമുണ്ടൊരു കഥപറയാൻ <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
ഞാൻ സ്ഥിതി ചെയ്യുന്നത് യൂറോപ്പിൽ ആണ്.ഞാൻ ഈ രൂപമായതിനും, മനോഹരം ആയതിനും പിന്നിൽ വിഷമകരമായ ഒരു കഥ ഉണ്ട്.പണ്ട് പണ്ട് ഞാനൊരു പാറ ആയിരുന്നു. എന്റെ മുകളിൽ നിരവധി മനുഷ്യർ താമസിച്ചിരുന്നു.കുറെ നാൾ അവർ എന്റെ ശിരസ്സിന്റെ മുകളിൽ താമസിച്ചു.</p>ഒരുപാടു നാൾ കഴിഞ്ഞു മറ്റു ചില  മനുഷ്യർ ആ സ്ഥലത്ത് എത്തി അവിടെയുളള മനുഷ്യരോട് ഒഴിഞ്ഞു പോകാൻ പറഞ്ഞു .അവർ  എന്റെ മുകളിൽ താമസിക്കുന്നവർക്ക് ഒരാഴ്ച സമയം കൊടുത്തു.അവർ ഒരാഴ്ച കഴിഞ്ഞു വന്നപ്പോഴും ഇവർ ഒഴിഞ്ഞു പോയിട്ടില്ല.അവർ ഇവരെ ബലം പ്രയോഗിച്ചു ഒഴിപ്പിച്ചു. എന്നിട്ടു എന്റെ മേലെ പണികൾ തുടങ്ങി.അവർ ഏതോ ഒരു വസ്തു ഉപയോഗിച്ച് എന്നെ പൊട്ടിച്ചു..എനിക്ക് നല്ല വേദനിച്ചു.എന്നെ കഷണം കഷണം ആക്കി  ഒരു വശത്തേക്ക് കൂട്ടിയിട്ടു. അവർ ഞാൻ നിന്നിരുന്ന സ്ഥലം നിരപ്പാക്കി.അവിടെ ഏതോ ഫാക്ടറി വരാൻ  പോകുന്നു പോലും.<p> ഒരു രാത്രി നല്ല മഴയും കാറ്റും .ഞാൻ ചുറ്റിനും നോക്കി വെള്ളത്തിന്റെ ഇരമ്പിക്കുന്ന ശബ്ദം എന്റെ കാതിൽ മുഴങ്ങി.പെട്ടെന്ന് എന്നെയും വഹിച്ചു കൊണ്ട് ആ വെള്ളപൊക്കം എവിടെയൊക്കെയോ പോയി ഒഴുകി നടന്നു.നിരവധി മനുഷ്യർ ജീവന് വേണ്ടി അലറുന്നത് എന്റെ കാതിൽ  മന്ത്രിച്ചുകൊണ്ടിരുന്നു. ചിലർ എന്റെ മുകളിൽ കേറി ഇരുന്നു.അങ്ങനെ ആ രാത്രി അവസാനിച്ചു.അങ്ങനെ ആ വലിയ ദുരന്തവും അവസാനിച്ചു എന്നാണ് ഞാൻ വിചാരിച്ചത്
.പക്ഷേ പിന്നെയും അത് ഒന്ന് രണ്ട് ആഴ്‌ചയോളം നീണ്ടുനിന്നു.അങ്ങനെ അത് അവസാനിച്ചു.</p> എന്റെ കൂർത്ത ഭാഗങ്ങൾ മാറി നല്ല മൃദുലമായ ശരീരം ആയി മാറി.ഞാൻ അങ്ങനെ ഒരു ശൂന്യമായ സ്ഥലത്ത് എത്തിച്ചേർന്നു.അങ്ങ് ദൂരെ കാറ്റിൽ ആടുന്ന മരങ്ങൾ.മേഘങ്ങളോട് കിന്നാരം പറയുന്ന മലകൾ.അങ്ങനെ ഞാൻ ആ സ്ഥലത്തു ഒരാഴ്ചയോളം കിടന്നു അതും നല്ല വെയിലത്തു.<p>ഒരു ദിവസം ഒരു മനുഷ്യൻ അവിടെയെത്തി.തലയിൽ ചുറ്റികെട്ടും, മുഷിഞ്ഞ വസ്ത്രവും അതും തുളകൾ വീണത്.നല്ല കണ്ണുകൾ,കറുത്ത് കരുവാളിച്ച മുഖം.അയാൾക്ക്‌ ഒരു തണൽ ആവശ്യമായിരിന്നു.അയാൾ അങ്ങനെ എന്നെ കണ്ടു.ഞാൻ നല്ല വലിപ്പം ഉള്ള പാറ ആയതുകൊണ്ട് അയാൾ എന്റെ തണലിൽ വന്നിരുന്നു അയാളുടെ സഞ്ചിയിൽ നിന്നും ഒരു കുപ്പി എടുത്തു. അതിന്റെ അടിയിൽ ഉണ്ടായിരുന്ന ഒരിറ്റു വെള്ളം കുടിച്ചു.എന്നിട്ടു അയാൾ എന്നെ ശെരിക്കും ഒന്നും നോക്കി.എന്നിട്ടു സഞ്ചിയിൽ നിന്നും കൊത്തു ഉപകരണങ്ങൾ എടിത്തിട്ടു എന്നിൽ പണിതുടങ്ങി.എനിക്ക് ശെരിക്കും വേദനിച്ചു. അവസാനം അയാൾ എന്നെ മൽസ്യകന്യകയുടെ രൂപമുള്ള ഒരു പാറ ആക്കി മാറ്റി.ഇതാണ് ഞാൻ വെറും ഒരു പാറയിൽ നിന്നും മൽസ്യകന്യകയുടെ രൂപമുള്ള പാറ ആയിമാറിയ കഥ. </p>ഇപ്പോൾ ഞാൻ  വളരെ സന്തോഷവാൻ ആണ് കാരണം ഇപ്പോൾ നിരവധി വിനോദ സഞ്ചാരികൾ എന്നെ കാണാൻ ഇവിടെ എത്തുന്നു.എന്നെ സംരക്ഷിക്കാൻ ഒരു കാവൽക്കാരൻ ഉണ്ട് ഇപ്പോൾ.എന്നെ ഈ മത്സ്യകന്യക ആക്കിയ മനുഷ്യനെ ഞാൻ ഒരിക്കലും മറക്കില്ല
517

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/852386" എന്ന താളിൽനിന്ന് ശേഖരിച്ചത്