"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/പ്രകൃതിയെ മറക്കരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= | color= }} <center> <poem> </poem> </center> {{BoxBottom1 | പേര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   
| തലക്കെട്ട്=  പ്രകൃതിയെ മറക്കരുത് 
| color=  
| color=   5
}}
}}
<center> <poem>


</poem> </center>
 
നമ്മുടെ സൃഷ്ടാവായ ഈശ്വരൻ നമുക്ക് നൽകിയ അനുഗ്രഹമാണ് പ്രകൃതി. ജീവവായുവിനെപ്പോലെ തന്നെ തുല്യസ്ഥാനമാണ് പ്രകൃതിയ്ക്കുമുള്ളത്. നമ്മുടെ പൂർവ്വികർ നമുക്ക് ദാനം തന്നതാണീ ഭൂമിയെ. അവർ കാണിച്ചു തന്ന പാതകളിലൂടെയാണ് നാം ഇപ്പോൾ സുഗമമായി സഞ്ചരിക്കുന്നത്.   
          എന്നാൽ, ഈ സഞ്ചാര പാതയിൽ സഞ്ചാരത്തെ തടയുന്ന ചില മാനവരുണ്ട്. മനുഷ്യന്റെ ആവശ്യങ്ങൾക്കായി അവൻ പ്രകതിയെ ചൂഷണം ചെയ്യുന്നു. ലോകം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് പാരിസ്ഥിതികപ്രശ്നം. മനുഷ്യൻ അവന്റെ തന്നെ ദോഷത്തിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. മനുഷ്യന്റെ മാത്രമല്ല പ്രകൃതിയെ ആശ്രയിച്ച് ജീവിക്കുന്ന മൃഗങ്ങളുടേയും ജീവികളുടേയും എന്തിന് ഒന്ന് മിണ്ടാൻ പോലും കഴിയാത്ത സസ്യങ്ങളുടേയും ചെറുപ്രാണികളുടേയും നിലനിൽപ്പിനും ദോഷകരമാകുന്നു.
          നാം ജീവിക്കുന്ന ചുറ്റുപാട് നാം തന്നെ സംരക്ഷിക്കണം. ഭക്ഷണം, വിറക്, ജലം എന്നിവയ്ക്കെല്ലാം നാം പ്രകൃതിയെ ആശ്രയിക്കുന്നു. പ്രകൃതിയെ നശിപ്പിച്ചാൽ ഇതൊന്നും നമുക്ക് ലഭിക്കുകയില്ല. ഈ സുന്ദരമായ പ്രകൃതി തലമുറ തലമുറകളായി കൈമാറ്റം ചെയ്യണം. എങ്കിലേ അത് നിലനിൽക്കുകയുള്ളൂ. എന്നാൽ പ്രകൃതിയും അതിലെ എല്ലാ സവിശേഷ വസ്തുക്കളും എനിക്കുമാത്രം എന്ന് പറയുന്ന വ്യക്തിക്ക് തെറ്റി. അത് ഒരാൾക്ക് മാത്രമുള്ളതല്ല. അയാളുടെ കുടുംബത്തിനും സമൂഹത്തിനും ഈ രാഷ്ട്രത്തിനും കൂടി അവകാശപ്പെട്ടതാണ്.
          വളരെ സുന്ദരവും ഒരുപാട് സവിശേഷതകളും നിറഞ്ഞതാണ് നമ്മുടെ ഭൂമി. ഒരു ചെറിയ കേടുപാട് സംഭവിച്ചാൽ പോലും അതിന്റെ മനോഹാരിതയെ പ്രതികൂലമായി ബാധിക്കുന്നു.
          പുഴയിലെ മണൽ വാരൽ, കുന്നിടിക്കൽ, വനനശീകരണം എന്നിവയെല്ലാം പ്രകൃതിയ്ക്ക് ദോഷം തന്നെയാണ്. പരിസ്ഥിതിയ്ക്ക് നാശം വരുത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ വേണ്ട എന്ന് തീരുമാനമെടുത്താലെ ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ കഴിയുകയുള്ളൂ.
        ഭൂമി എന്റെ അമ്മയാണ്. ഞാൻ മകനും എന്ന തിരിച്ചറിവ് പ്രകൃതിയെ അമ്മയായി കാണാനും സംരക്ഷിക്കാനും നാം തയ്യാറാകണം.
          പ്രകൃതിയിലെ മനുഷ്യ ഇടപെടലുകളുടെ ഫലമായി കാലാവസ്ഥ മാറ്റവും ജീവികളുടെ വംശനാശവും ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് നാമിന്ന് ഏറെ ബോധവാന്മാരാണ്. വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളുമെല്ലാം പരിസ്ഥിതി സംരക്ഷണത്തിനായി സജീവമായി പ്രവർത്തിക്കുന്നുണ്ട്. വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളെ സംരക്ഷിച്ചുകൊണ്ടു മാത്രമേ മനുഷ്യന്റെ നിലനിൽപ്പ് ഉറപ്പുവരുത്താനാകൂ. ദൂരവ്യാപകമായ ദുരന്തഫലങ്ങൾ മുൻകൂട്ടിക്കാണാനും മുൻ കരുതലെടുക്കുവാനും മനുഷ്യന് ശേഷിയുണ്ട്  എന്നത് നാളത്തെ ലോകത്തെക്കുറിച്ച് പ്രതീക്ഷ നൽകുന്നു.
          നമ്മുടെ നാട് സുന്ദരവും പ്രകൃതി രമണീയവുമാണ്. പുഴയിലെ ഒഴുകുന്ന ജലത്തിന്റെ കളകളമായ സ്വരവും കിളികളുടെ മൃദുലമായ സ്വരത്തിൽ പാടുന്ന പാട്ടും കാറ്റിൽ ആടിയുലയുന്ന ഇലകളുടെ നൃത്തച്ചുവടുമെല്ലാം ഇന്നും കേൾക്കുമ്പോൾ ഒരു കുളിരുപോലെ നമുക്ക് തോന്നാറുണ്ട്. ഇത്തിരി നേരം മരച്ചുവട്ടിൽ പോയിരുന്നാൽ ശുദ്ധവായു ലഭിക്കും. ഒരുപാട് സവിശേഷതകൾ നിറഞ്ഞതാണ് നമ്മുടെ ചുറ്റുപാട്. ആവശ്യത്തിന് മഴയും വേനലും ലഭിക്കുന്നു. മുമ്പ് മഴ പെയ്യുമ്പോൾ പുഴ കവിയാറുണ്ട്. എന്നാൽ ഇന്ന് മഴവെള്ളം വീഴുമ്പോൾ പുഴകൾ കവിഞ്ഞൊഴുകുന്നില്ല. അതെന്തുകൊണ്ടാണ് ? എന്തുകൊണ്ടാണ് മരങ്ങൾ ഉണങ്ങിക്കരി
ഞ്ഞുപോയത് ? രണ്ടുവർഷവും തുടർച്ചയായി അതും ഓണക്കാലത്ത് എന്തുകൊണ്ടാണ് പ്രളയം ഉണ്ടായത് ? ഇതിനെല്ലാം ഉത്തരം ഒന്നുതന്നെയാണ്. മനുഷ്യന്റെ ഇടപെടലുകൾ കാരണം കാലാവസ്ഥാ വ്യതിയാനമുണ്ടായി. ഇങ്ങനെ പോയാൽ അടുത്ത തലമുറ എങ്ങനെ ഈ ഭൂമിയിൽ ജീവിക്കും?
          നമ്മുടെ സ്വന്തം അമ്മയെപ്പോലെ തന്നെ പ്രകൃതി നമുക്ക് സംരക്ഷണം തരുന്നു. അത് ഒരു പൊക്കിൾക്കൊടി ബന്ധം പോലെയാണ്. ഒരിക്കലും അടർന്നുപോകില്ല. എല്ലാവരുടേയും അമ്മയായ പ്രകൃതി മാതാവിനെ നമുക്ക് എന്നും സംരക്ഷിക്കാം. അതിന്റെ സൗന്ദര്യം വാർന്നുപോകാതെ കാത്തുസൂക്ഷിക്കാം. മാതാപിതാക്കളെ സംരക്ഷിക്കുന്നതുപോലെ തന്നെ പ്രകൃതിയെയും നമുക്ക് പരിപാലിക്കാം.
            പ്രകൃതിക്കുമേൽ നടത്തുന്ന അസ്വാഭാവികമായ ഇടപെടലുകൾ തടയാനും പ്രകൃതിയെ സംരക്ഷിക്കാനും വേണ്ടിയല്ലേ നമ്മൾ 1974 മുതൽ ഓരോ വർഷവും ജൂൺ 5 -ാം തീയതി ലോകപരിസ്ഥിതിദിനമായി
ആചരിക്കുന്നത്. ഇന്നേയ്ക്ക് 45 വർഷം തികഞ്ഞിരിക്കുന്നു. വ്യക്ഷങൾ നട്ട് നാം പരിസ്ഥിതിദിനം വളരെ നന്നായി ആഘോഷിക്കുന്നു. അങ്ങനെ പരിസ്ഥിതിയെ എന്നും കാത്തു കൊള്ളാമെന്ന് നമുക്ക് ദൃഢ പ്രതിജ്ഞ എടുക്കാം.  SUNU A M 10A
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= സുനു എ എം
| ക്ലാസ്സ്=    
| ക്ലാസ്സ്= 10 എ   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 15: വരി 26:
| ഉപജില്ല=കണിയാപുരം       
| ഉപജില്ല=കണിയാപുരം       
| ജില്ല=തിരുവനന്തപുരം  
| ജില്ല=തിരുവനന്തപുരം  
| തരം= കവിത     
| തരം=ലേഖനം 
| color=
| color=5
}}
}}
432

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/828083" എന്ന താളിൽനിന്ന് ശേഖരിച്ചത്