"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ മണിക്കുട്ടനും ശുചിക്കുട്ടനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മണിക്കുട്ടനും ശുചിക്കുട്ടന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
മൂന്നാം ക്ലാസ് വിദ്യാർത്ഥികളായിരുന്നു മണിക്കുട്ടനും ശുചിക്കുട്ടനും . ശുചിക്കുട്ടൻ വളരെ വൃത്തിയുള്ള കുട്ടി ആയിരുന്നു. ക്ലാസിൽ ഒന്നാമനായിരുന്നു. മണിക്കുട്ടൻ വൃത്തിഹീനനും പഠനത്തിൽ പിന്നോട്ടും ആയിരുന്നു. മണിക്കുട്ടന് ശുചിക്കുട്ടനെ ഒട്ടും ഇഷ്ട്ടമല്ലായിരുന്നു. അങ്ങനെ ഇരിക്കേ നാട്ടിൽ കൊറോണ എന്ന രാക്ഷസ രാജാവ് വന്നെത്തി രോഗം വിതയ്ക്കാൻ തുടങ്ങി. അദ്ധ്യാപകരും വീട്ടുകാരും വൃത്തിയായി നടക്കാൻ കുട്ടികളോട് പറഞ്ഞു. മണിക്കുട്ടനും സംഘവും ആരുടെയും വാക്കുകൾ കേൾക്കാതെ നടന്നു. ശുചിക്കുട്ടൻ വൃത്തിയായി നടന്നു. മണിക്കുട്ടന്റെ കൂട്ടുകാരെയെല്ലാം രോഗം കീഴടക്കി. മണിക്കൂട്ടന് ഇത് കണ്ട് പേടിയായി തുടങ്ങി. പേടിച്ചു കരഞ്ഞ മണിക്കുട്ടനെ ശുചിക്കുട്ടൻ സമാധാനിപ്പിച്ചു.
"വൃത്തിയായി നടന്നീടാം
ശക്തിയായി പോരാടാം
രാക്ഷസരാജനെ കീഴടക്കാം"
ശുചിക്കുട്ടന്റെ വാക്കുകൾ കേട്ട മണിക്കുട്ടൻ വൃത്തിയായി നടക്കാൻ തുടങ്ങി. രാക്ഷസരാജനെ കണ്ടതും മണിക്കുട്ടൻ ഓടിപ്പോയി സോപ്പ് ഉപയോഗിച്ച് കൈകാലുകൾ കഴുകി വൃത്തിയാക്കി വീട്ടിലിരുന്നു. രാക്ഷസരാജൻ നിരാശയോടെ മടങ്ങി. ഇത് കണ്ട മണിക്കുട്ടനും ശുചിക്കുട്ടനും രാക്ഷസരാജനെ കളിയാക്കി പാടി
" അകലം പാലിക്കാം
വൃത്തിയായി നടന്നീടാം
കൊറോണ രാക്ഷസനെ ഓടിക്കാം"
313

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/817255" എന്ന താളിൽനിന്ന് ശേഖരിച്ചത്