"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/അക്ഷരവൃക്ഷം/അതിഥി തൊഴിലാളികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

a
(a)
 
(a)
വരി 4: വരി 4:
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഞാനിന്ന് രാവിലെ ഉറക്കമുണർന്ന് വന്നപ്പോൾ കണ്ടത് വീടും മുറ്റവും പരിസരവും വൃത്തിയാക്കാനെത്തിയ പുതിയ തൊഴിലാളികളെയാണ്. പല വലുപ്പക്കാരുണ്ടെങ്കിലും എല്ലാവരുടെയും വേഷം ഒരുപോലെയായിരുന്നു. എല്ലാവർക്കും കറുപ്പ് നിറം.. എനിക്കറിയാത്ത ഭാഷയിലെന്തെക്കൊയോ അവർ പരസ്പരം ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു. അവരുടെ ചെറുപിറുപിറുക്കലുകളും കൊഞ്ചലും കൊഴിയലും ദേഷ്യപ്പെടലും ചിരിയും കരച്ചിലും ആകെ കൂടി എല്ലാവരും രാവിലെ തന്നെ വളരെ ഉഷാറായി. ഇത് കണ്ടപ്പോൾ എന്റെ ഉറക്കച്ചടവുകളല്ലാം എങ്ങോ പോയ്.
ഞാനും അവർക്കൊപ്പം മുറ്റത്തെ തിണ്ണയിലിരുന്നു.
പലർക്കും ഒരു നിമിഷം നിലത്ത് ഇരിക്കാൻ പൊലും സമയമില്ല. അത്രയ്ക്ക് ബിസിയാണ് എല്ലാവരും. ചിലർ പലതും കൊത്തിവലിക്കുന്നു. കൊത്തിപ്പറിക്കുന്നു. ചിക്കി പരത്തി ഒരറ്റം മുതൽ വൃത്തിയാക്കി വരുന്നു. പല പല ഈണത്തിലും രാഗത്തിലും താളത്തിലും ഉള്ള അവരുടെ അതിരസകരമമായ പ്രകടനം എനിക്ക് ഏറെ ഇഷ്ടമായി. കാ കാ കാ എന്നൊരു ശബ്ദം മാത്രമെ അതിൽ നിന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞുള്ളൂ....
ഒറ്റശബ്ദത്തിന് തന്നെ പല പല അർത്ഥങ്ങളാണ് ഉള്ളതെന്ന് തോന്നിപ്പൊകും അവരുടെ പെരുമാറ്റം കേട്ടാൽ.
നിരന്തരം ശബ്ദിച്ച് അങ്ങൊട്ടും ഇങ്ങോട്ടും പാറിപ്പാറി നടന്ന് അവർ ചെയ്യുന്ന കാര്യങ്ങൾ കാണുമ്പോൾ ക്ഷീണം മടി അലസത ഇവയൊന്നും ഇവർക്ക് അറിയില്ലെന്ന് തോന്നും.
നല്ല ഉത്സാഹികളാണ് മിടുക്കന്മാർ.
ഞാൻ പിന്നെയും അവിടെ തന്നെയിരുന്ന് അവരെ പറ്റി കൂടുതൽ നിരീക്ഷിക്കാൻ തുടങ്ങി.
കാലത്ത് തന്നെ എവിടെ നിന്നോ കൂട്ടമായെത്തി പാറി പാറി വന്ന ഈ പറവകൾ നമ്മുടെ വീടുകളിൽ കണിക്കാതെ വിരുന്ന് വന്ന അതിഥി തൊഴിലാളികളാണ്. നമ്മുടെ പ്രിയ മിത്രങ്ങളാണ്.
നമുക്കേറെ പ്രയോജനം തരുന്ന നമ്മുടെ സഹജീവികളാണ്. വൈക്കം മുഹമ്മദ് ബഷീർ എഴുതിയത് പൊലെ അവരും ഭൂമിയുടെ അവകാശികളാണ്.
നമ്മുടെ ഓരോ വീടുകളിലെയും അടുക്കളയിൽ നിന്ന് ഒഴിവാക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും പറമ്പുകളിലും ഒക്കെയുള്ള ചെറു ജീവികളെയും പഴങ്ങളെയും തിന്ന് വയറു നിറച്ച് വീടും പരിസരവും എന്നുമെന്നും വൃത്തിയാക്കി വൈകുന്നേരം അവരുടെ ചെറിയ ചെറിയ കിടപ്പാടങ്ങളിലേക്ക് അവർ തിരിച്ച് പോകുന്നു.
വളരെ ചെറിയ ചുള്ളി കമ്പുകൾ കൊണ്ട് ഉണ്ടാക്കിയ ചെറിയ ഒരു കൂട് മാത്രമേ അവർക്ക് ഉള്ളൂ...
വീടെന്ന് പറയാൻ പോലും പറ്റില്ല.
കെട്ടിമറച്ച ചെറുകുടിലുകൾ എന്ന് ഒക്കെ നിങ്ങൾ കേട്ടിട്ടില്ലേ അത്രയൊക്കെയെ ഉള്ളൂ അവർക്ക് താമസ സൗകര്യങ്ങൾ. വേനൽക്കാലം അതും കൊവിഡ് ദുരിതക്കാലം അവർ ഏറെ ബുദ്ധിമുട്ടിലാണ്. റോഡുകളും അങ്ങാടികളും ഒക്കെ വിജനമാണ്. ഹോട്ടലുകളും കടകളും ഒക്കെ അടച്ചിട്ടിരിക്കയാണ്. മനുഷ്യർ പോലും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ അടച്ചിരിപ്പാണ്. വീട്ടുകളിൽ നിന്ന് പോലും ഇപ്പോൾ പണ്ടത്തെ പോലെ ഭക്ഷണമാലിന്യങ്ങൾ അവർക്ക് കിട്ടുന്നുണ്ടാവില്ല. എല്ലാവരും മിതത്വം പാലിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. സ്കൂളുകളിലെ അടുക്കളകളായിരുന്നു അവരുടെ (പിയ കേന്ദ്രം. എന്നാൽ അവിടെ അരിച്ച് പെറുക്കിയിട്ട് ഒരു പുഴുവിനെ പോംലും കിട്ടിയില്ലെന്നൊക്കെ അവർ പരസ്പരം പറയുന്നുണ്ടാവും.
കുടിക്കാൻ ഇത്തിരി വെള്ളം കിട്ടാൻ പെട്ട പാടിനെ പറ്റിയാണ് ഒരാൾ പരാതി പറയുന്നത്. വൈകുന്നെരം വരെ പാറി പറന്നിട്ടും ഒരു മുറുക്ക് വെള്ളം കിട്ടാത്തകഷ്ടപ്പാട് നമുക്കും വരാതിരിക്കട്ടെ. ഇന്നലെ പാത്രത്തിൽ വെച്ച് കൊടുത്ത വെള്ളം കഴിയാറായിരിക്കുന്നു.
ഇന്ന് നിറച്ച് വെക്കണം.
കാക്കകൾ എന്ന ഈ അതിഥി തൊഴിലാളികളിൽ നിന്ന് നമുക്കെറെ പഠിക്കാനുണ്ട്. അമ്മ കാക്ക തന്റെ കുഞ്ഞി കാക്കക്ക് ഭക്ഷണം കൊടുക്കുന്നത് എന്നെ ഏറെ ആകർഷിച്ചു. ഒരു കാക്ക ലൈൻ കമ്പിയിൽ കുടുങ്ങി പരിക്ക് പറ്റി കരഞ്ഞ് വിളിച്ചപ്പോൾ പരിസരത്ത് നിന്ന് ഇവരെല്ലാം പറന്ന് വന്ന് കൂട്ട പ്രതിഷേധവും തുടർന്ന് അതിന്റെമരണത്തിൽ അനുശോചനവും നടത്തിയ സംഘബോധം എന്നെ ഏറെ ചിന്തിപ്പിച്ചു. ചീത്തകൾ കൊത്തി തിന്നുകയാണ് ജോലിയെങ്കിലും ഇത്തിരി വെ ഇളം കിട്ടിയാൽ കുളിച്ച് ശരീരമാകെ വൃത്തിയാക്കാൻ ഇവർ മറക്കാറില്ല.
ഇവരെ കുറിച്ച് കവിയെഴുതിയ വരികൾ എത്ര മനോഹരമാണ് അല്ലേ.
ഇവരുടെ ശുചിത്വബോധം ഈ കോവി ഡ് ദുരിത കാലത്ത് നമുക്കേറെ മാതൃകാപരമാണ്.
........
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/786101" എന്ന താളിൽനിന്ന് ശേഖരിച്ചത്