"ഗവൺമെൻറ് . എച്ച്.എസ്.എസ് ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ് . എച്ച്.എസ്.എസ് ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മഹാമാരി (മൂലരൂപം കാണുക)
12:18, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=2 | | color=2 | ||
}} | }} | ||
ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങി ലോക വ്യാപകമായി പടരുന്ന ആ അജ്ഞാത ശത്രുവിന്റെ ഭീതിയിലാണ് ഇന്ന് ലോകജനത. 2019 ഡിസംബർ പത്തിന് വുഹാനിലെ ഹ്വാനൻ സമുദ്രോത്പന്ന മാർക്കറ്റിൽ കണ്ടെ ത്തിയ ഈ വൈറസ് ബാധ ഇന്ന് ഭൂമിയിലെ ഏഴ് ഭൂഖണ്ഡങ്ങളിലും പടരുന്ന സാഹചര്യമാണ് കാണുന്നത്. കോവിഡ് 19 എന്ന ഈ രോഗത്തിന് കാരണമാകുന്നത് കൊറോണ വൈറസുകളാണ്. ഒരു ലക്ഷത്തിലേറെ ജീവനുകളാണ് ഈ രോഗം കവർന്നെടുത്തത്. ലോകമെമ്പാടും 20 ലക്ഷത്തിലധികം പേർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഈ രോഗത്തിന് പ്രതിമരുന്നോ പ്രതിരോധമരുന്നോ ചികിത്സയോ കണ്ടെത്തിയിട്ടില്ല. ഈ വൈറസ് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കോ മനുഷ്യനിൽ നിന്നും മനുഷ്യനിലേക്കോ പകരാവുന്നതാണ്. രോഗം ബാധിച്ച വ്യക്തികളുമായി ഇടപഴകുന്നതിലൂടെയും രോഗം പടർന്നേക്കാം. വൈറസിനെ പ്രതിരോധിക്കാനായി ഏറ്റവും ഫലപ്രദമായ മാർഗ്ഗം വ്യക്തിശുചിത്വവും സാമൂഹ്യ അകലവും പാലിക്കുക എന്നതാണ്. ഈ രോഗത്തെ അതിജീവിക്കാനായി ഇന്ത്യ പോലുള്ള രാജ്യങ്ങൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയിൽ കോവിഡ് 19 ആദ്യമായി സ്ഥിരീകരിക്കുന്നത് 2020 ജനുവരി 30 ന് കേരളത്തിലാണ്. ഇന്ന് രാജ്യത്താകെ സമ്പർക്കവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുന്ന അവസ്ഥയാണ് കാണുന്നത്. ട്രെയിൻ, ബസ് തുടങ്ങിയ യാത്രാ സൗകര്യങ്ങൾ താത്കാലികമായി റദ്ദാക്കിയിരിക്കുന്നു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന ഈ സാഹചര്യത്തിൽ ലോകത്തിന്റെ തന്നെ വ്യവസായം, സാമ്പത്തികം തുടങ്ങിയവ ഇടിയുകയാണ്. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ പുറത്തിറങ്ങാൻ അനുവാദമില്ലാത്ത അവസരത്തിൽ വീട്ടിലിരുന്നു തന്നെ കൊറോണ എന്ന മഹാമാരിയെ തുരത്തുകയാണ് ഇന്ന് ഇന്ത്യക്കാർ. കോവിഡ് ബാധിതരെ ചികിത്സിച്ച അനേകം ഡോക്ടർമാരും നേഴ്സ്മാരും കോവിഡിന് ഇരയായി തീർന്നു. സ്വന്തം കുടുംബങ്ങൾ പോലും മറന്ന് രാപ്പകലില്ലാതെ രോഗികളെ ശുശ്രൂഷിക്കുന്ന നേഴ്സ്മാരും ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഇന്ന് ദൈവ സമാനരാണ്. മാതൃകാ പരമായാണ് കേരളം കോവിഡ് 19നെ പ്രതിരോധിക്കുന്നത്. കേരളത്തിൽ കോവിഡിനെ നേരിടാൻ സർക്കാർ രൂപീകരിച്ച പദ്ധതിയാണ് ബ്രേക്ക് ദി ചെയിൻ. കേരള ജനത ഒന്നടങ്കം പ്രതീക്ഷയോടെ കോവിഡിനെ പ്രതിരോധിക്കുകയാണ്. സാമൂഹ്യ പ്രവർത്തകരും അതുപോലെ തന്നെ ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും നേഴ്സ്മാരും ഏകചിത്തരായി പ്രവർത്തിക്കുന്നതിന്റെ ഫലമായാണ് കേരളത്തിലെ കോവിഡ് മരണനിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞത്. ഈ സമയത്ത് കേരള പോലീസിന്റെ സേവനവും വിവരണാതീതമാണ്. പാവങ്ങൾക്ക് ആവശ്യ സാധനങ്ങൾ സ്വയം എത്തിക്കുകയായിരുന്നു കേരള പോലീസ്. മാത്രമല്ല വഴിയോരങ്ങളിലുളളവർക്കും ഭക്ഷണം കിട്ടാത്തവർക്കും ഭക്ഷ്യവസ്തുക്കൾ എത്തിച്ചു കൊടുക്കുകയായിരുന്നു. സമൂഹത്തിന് മാതൃകയായി മാറുകയാണ് നമ്മുടെ നമ്മുടെ കേരള പോലീസ്. ഈ ആതുരകാലത്ത് വീട്ടിലിരുന്ന് തന്നെ കൊറോണ എന്ന മഹാമാരിയെ അതിജീവിക്കാം. കൈകൾ വൃത്തിയാക്കിയും ആൾകൂട്ടങ്ങൾ ഒഴിവാക്കിയും നമുക്ക് സുരക്ഷിതമായി കൊറോണയെ പ്രതിരോധിക്കുകയും അതിജീവിക്കുകയും ചെയ്യാം. കോവിഡിനെ പ്രതിരോധിക്കാൻ ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്. | |||