"ഗവ. എച്ച് എസ് എസ് മീനങ്ങാടി/കഥകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{prettyurl|G.H.S.S.Meenangadi}}
[[പ്രമാണം:Untitledfi.png|300px|center]]
<font size=6><font color="red"><center> കഥകൾ / ഓർമകൾ .</center></font> </font size>


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:100%;" |
|-
|style="background-color:#A1C2CF; " | '''കഥ '''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
== <font size=10><center>'''ഒരു ഓർമ്മക്കുറിപ്പ് ....'''</center></font size>==
[[പ്രമാണം:15048pry.jpg|right]]
<center><gallery>
15048shiji.jpeg|'''ഷിജി പി വി'''  '''(യു പി എസ് ടി  )‍‍'''
</gallery></center>
<font size=4>
പട്ടണത്തിലുള്ള കോളേജിൽ പ്രീ‍ഡിഗ്രിക്ക് ചേർന്നു. ആദ്യദിനം..!! പരിഷ്കാരികളായ കുട്ടികൾ സുഹൃത്തുക്കളെ വീണ്ടും കണ്ടുമുട്ടിയ സന്തോഷം മറ്റുള്ളവർപങ്കുവെ ക്കുന്നു.എവിടെയും അപരിചിതർ.. കരച്ചിലടക്കാൻ പാടുപെട്ടു. വീടിനടുത്തെങ്ങാനും പഠിച്ചാൽ മതിയായിരുന്നു.ചിലർ ഒന്നു നോക്കി ചിരിച്ചും ചിലർ ചിരിക്കാതെയും മുന്നിലൂടെ നടന്നുപോയി. ബെല്ലടിച്ചു. എല്ലാവരും ക്ലാസ്സിലേക്ക്.. അടുത്തിരുന്ന ഒന്നുരണ്ടുപേർചോദിച്ചു. "എവിടെയാ പഠിച്ചത് ?,വീടെവിടെയാ ? ‘’ പിന്നെയും നിശ്ശബ്ദമായ നിമിഷങ്ങൾ.. അൽപ്പസമയത്തിനകം ഒരു ടീച്ചർ ക്ലാസ്സിലേക്ക് കടന്നു വന്നു.സ്വയം പരിചയപ്പെടുത്തി.പ്രൊഫ. മറിയം കുരുവിള. ടീച്ചർ എല്ലാവരെയും പരിചയപ്പെട്ടു.ഉള്ളിലെ വിഷമംഒതുക്കിവെച്ച് പഠിച്ച സ്കൂളും നാടും എല്ലാം പറഞ്ഞു.പിരീഡ് കഴിഞ്ഞ് ബെല്ലടിച്ചു.
പുറത്തേക്ക് പോകാൻ ഇറങ്ങിയ ടീച്ചർ എന്നെ വിളിച്ചു.എന്തിനായിരിക്കും ? മനസ്സിൽചിന്തിച്ചു അടുത്തെത്തിയപ്പോൾ ചോദിച്ചു.” എന്താ കുട്ടീ ! മുഖം വല്ലാതിരിക്കുന്നത് ?ആരെയും പരിചയമില്ല അല്ലെ ? “ ഒന്നു പൊട്ടിക്കരയാൻ തോന്നി.” Don’t worry ,രണ്ടുദിവസം കൊണ്ട് അതൊക്കെ മാറും.പിന്നെ വയനാട്ടിലെ ഡാലിയ എനിക്ക് വലിയഇഷ്ടമാണ്. അവധിക്ക് പോയി വരുമ്പോൾ ഡാലിയ കിഴങ്ങ് കൊണ്ടു വരണം".ഒരുപാട് സന്തോഷം തോന്നിയ നിമിഷം. തിരിച്ച് ക്ലാസ്സിലേക്ക് ...’മിസ്സിന്റെ റിലേറ്റീവ്ആണോ?’അടുത്തിരുന്നവർ ചോദിച്ചു. ഉള്ളിൽ അൽപ്പം ഗമ തോന്നി.ഉച്ചക്കു ഭക്ഷണത്തിന് വിട്ടു. അടുത്തിരുന്നവർ അവരുടെ വീടുകളിലേക്ക് പോയി. വിഷമിച്ചു നിൽക്കുമ്പോൾ അതാ വാതിൽക്കൽ ഞങ്ങളുടെ ടീച്ചർ.’ വരൂ ഇന്ന് എന്റെ കൂടെ ഭക്ഷണംകഴിക്കാം '. കാതുകളെ വിശ്വസിക്കാൻ പ്രയാസം തോന്നി.എങ്കിലു ബാഗുമെടുത്ത്പിന്നാലെ പോയി.വഴിനീളെ ടീച്ചർ ഓരോന്നു ചോദിച്ചും പറഞ്ഞും വീടിനടുത്തെത്തി.ഞാൻ കൊണ്ടുപോയ ചോറ് അവിടെ എല്ലാവരുടെയും കൂടെ ഇരുന്ന് കഴിച്ചു.” ഇന്നു
താൻ ഒറ്റക്കു വിഷമിക്കേണ്ടെന്നു കരുതി. നാളെ മുതൽ ദേ, ഇയാൾ കൂടെ ഉണ്ടാകും.”അപ്പോഴാണ് അറിയുന്നത് എന്റെ ക്ലാസ്സ് മേറ്റ് ടീച്ചറിന്റെ ഒരു ബന്ധുവാണെന്ന്.മിസ്സിനെ ഒന്നു കെട്ടിപ്പിടിക്കാൻ തോന്നി. പക്ഷെ ആ ടീച്ചറിനെ പ്പോലെ എന്റെകുട്ടികളുടെ അവസ്ഥ മനസ്സിലാക്കാൻ എനിക്ക് കഴിയാറുണ്ടോ ? ഈ തിരക്കിനിടയിൽകഴിയാറില്ല എന്നതാണു സത്യം.പിറ്റേന്ന് സന്തോഷത്തോടെ ക്ലാസ്സിൽ എത്തി ബിന്ദു , രേഖ , പിന്നെ നിമ്മിഓരോരുത്തരേയും കണ്ടു.സംസാരിച്ചു.ഞങ്ങളുടെ ടീച്ചർ ക്ലാസ്സിൽ എത്തി. ഇംഗ്ലീഷ് കവിത നന്നായി പഠിപ്പിച്ച ടീച്ചർ , അത്രയും ഭാഗം കാണാതെ ചൊല്ലാൻ ആവശ്യപ്പെട്ടു. രണ്ടു മൂന്നു പേർ ചൊല്ലി.വിറച്ചുകൊണ്ട് ഞാനും എഴുന്നെേറ്റ് ചൊല്ലി.പേഴ്‍സിൽ കരുതിയിരുന്ന മിഠായി ഞങ്ങൾക്ക് തന്നു.ആ മിഠായിയുടെ മധുരം ഇന്നും നാവിലുള്ളതുപോലെ തോന്നും. നമ്മുടെ മുന്നിലിരിക്കുന്ന കുട്ടികളുടെ നല്ല പ്രതികരണങ്ങൾക്ക് നാംകൊടുക്കുന്ന ചെറിയ സമ്മാനം അവരിൽ എത്ര വലിയ സന്തോഷം ഉണ്ടാക്കും എന്ന് ഞാൻ പഠിച്ചത് എന്റെ ടീച്ചറിൽ നിന്നാണ്. വർഷങ്ങൾക്കു ശേഷം എന്റെ ഓർമച്ചെപ്പിനുള്ളിൽ ..വെറും ഓർമകൾ മാത്രം ..അന്ന് മൊബൈലും ഇന്റർനെറ്റും ഇല്ലല്ലോ? എന്റെ ടീച്ചർ എവിടെയയിരിക്കും ഇപ്പോൾ ? തിരക്കുകൾ മാറ്റിവെച്ച് ഒന്നു പോയികാണണം.. അതുവരെ ടീച്ചർ ആരോഗ്യത്തോടെ ഇരിക്കണേ....എന്നുമാത്രമാണ് എന്റെ പ്രാർത്ഥന....
</font size>
|----
|}
3,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/705428" എന്ന താളിൽനിന്ന് ശേഖരിച്ചത്