"ജി.എച്ച്.എസ്.എസ്.പുറത്തൂർ/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(൨)
 
(൩)
 
വരി 1: വരി 1:
&nbsp;&nbsp;&nbsp;&nbsp;&nbsp;1972 ജൂൺ ഒന്നാം തീയതി ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. പുറത്തൂർ പഞ്ചായത്തിലെ ആദ്യ സർക്കാർ ഹൈസ്കൂളാണിത്.1974 ൽ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2005-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.<br/>&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp; തികച്ചും ഒറ്റപ്പെട്ടതും ജനവാസം കുറഞ്ഞതുമായ മേഖലയായിരുന്നു പുറത്തൂർ. മറ്റുള്ളവയിൽ നിന്നും അകന്നു നിൽക്കുന്ന ഊര് (പുറത്തുള്ള ഊര് - ദേശം ) എന്ന അർത്ഥത്തിലാണ്    'പുറത്തൂർ' എന്ന സ്ഥലനാമത്തിന്റെ ചരിത്രം അറബിക്കടലും പുഴയും ചുറ്റപ്പെട്ട പ്രദേശമാണ് പുറത്തൂർ. തിരൂർ പൊന്നാനി പുഴയും പുറത്തൂർ ഗ്രാമപഞ്ചായത്തിലൂടെ ഒഴുകുന്നു. തുറമുഖ നഗരമായിരുന്ന പൊന്നാനിക്ക് അക്കരെ (പുഴയുടെ ഇരുവശത്തുമായി ) സ്ഥിതിചെയ്തിരുന്ന പ്രദേശമായിരുന്നു പുറത്തൂർ. അന്ന് മറ്റുള്ളവർ പുറത്തൂരിനെ നോക്കിക്കണ്ടിരുന്നത് പുറത്തുള്ള പ്രദേശം എന്ന നിലയിലായിരുന്നു.
<br/>&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp; പുറത്തൂർ ഗ്രാമപഞ്ചായത്തിലെ അത്താണിക്കൽ നൂറുൽ ഇസ്ലാം മദ്രസ്സയിൽ 03-09-1974 നാണ് വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. തുടർച്ചയായ 2 വർഷം അതേ മദ്രസ്സയിൽ വിദ്യാലയ പ്രവർത്തനം തുടരുകയും ചെയ്തു. 1974 മുതൽ 1976 വരെ ഹെഡ്‌മാസ്റ്റർ ഇൻ ചാർജ്ജ് ആയി സേവനമനു‍ഷ്ഠിച്ചത് കെ.മുഹമ്മദ് മാസ്റ്റർ ആയിരുന്നു. മൂന്ന് ഡിവിഷനിലായി  118 കുട്ടികളാണ്  അന്ന് വിദ്യാലയത്തിലുണ്ടായിരുന്നത്. വിദ്യാലയത്തിലെ ആദ്യ പ്രധാനാധ്യാപകൻ പരമേശ്വരൻ നമ്പൂതിരി മാഷായിരുന്നു. മുഹമ്മദ് മാസ്റ്റർ , വി.വി.രാമൻ മാസ്റ്റർ എന്നിവരും ആദ്യകാലഘട്ടത്തിൽ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൊന്നാനിക്കാരനായ ഒരു ഭൂവുടമയിൽ നിന്ന് മൂന്ന് ഏക്കർ സ്ഥലവും , വെങ്ങാലിൽ അപ്പുനായരുടെ സ്ഥലവും കണ്ണന്തളി ശിവക്ഷേത്രത്തിന്റെ സ്ഥലവും കൂടിച്ചേർന്ന് സ്ക്കൂളിന്റെ പ്രവർത്തന മണ്ഡലം മെച്ചപ്പെടുത്തി. ശ്രീ. സുബ്രഹ്മണ്യൻ നമ്പൂതിരി പ്രസിഡന്റും ശ്രീ. ഗംഗാധരൻ നായർ സെക്രട്ടറിയും ശ്രീ.സി.കെ നാണു ട്രഷററുമായിട്ടുള്ള വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിലായിരുന്നു സ്ക്കൂളിന്റെ നിർമ്മാണ പ്രവർത്തനം നടന്നത്. വിദ്യാലയം ആരംഭിക്കുന്നതിന് സർക്കാരിലേക്ക് കെട്ടിവെക്കാനുള്ള 25000 രൂപ ശേഖരിച്ചതും ഈ സമിതിയുടെ നേതൃത്വത്തിലായിരുന്നു. ശ്രീ. യു.പി നാരായണൻ , കൊച്ചാപ്പു മാസ്റ്റർ, ദാമോദരമേനോൻ , ശ്രീധരമേനോൻ, അലവി ഹാജി , ബാപ്പു ഹാജി തുടങ്ങിയവരായിരുന്നു മറ്റു അംഗങ്ങൾ. ഗാനഗന്ധർവ്വൻ യേശുദാസിന്റെ ഗാനമേള ന‌ടത്തിയായിരുന്നു പണം കണ്ടെത്തിയത്. 01-06-1976 മുതൽ ഓല ഷെഡ്ഡ് കെട്ടി വിദ്യാലയ പ്രവർത്തനം നടത്തുകയും ചെയ്തു. അതേ വർഷം ആദ്യ എസ്.എസ്.എൽ.സി ബാച്ച് വിദ്യാലയത്തിൽ നിന്നും പുറത്തിറങ്ങി. സ്ക്കൂളിന്റെ ആദ്യഘട്ട പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്കു വഹിച്ച മാന്യദേഹമാണ് പള്ളീലത്ത് വേലായുധ സ്വാമി. വെളുത്താട്ടില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ പിതാവിൽ നിന്ന് സൗജന്യമായി വിദ്യാലയത്തിൽ ഫർണിച്ചർ ഉണ്ടാക്കാനുള്ള പലക ലഭിച്ചു. വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോൾ 370 കുട്ടികൾ വിദ്യാലയത്തിൽ പഠിച്ചിരുന്നു. അച്ചുതൻ നായർ എന്ന ഹെഡ്‌ക്ലാർക്കും വിദ്യാലയപ്രവർത്തനങ്ങൾക്ക് നന്നായി സഹായിച്ചിരുന്നു എന്ന കാര്യവും വിസ്മരിക്കാവുന്നതല്ല.  
ഹയർസെക്കന്ററി വിഭാഗം 2004 ൽ ആരംഭിച്ചു. ഒരു സയൻസ് ബാച്ചും ഒരു കൊമേഴ‌്സ് ബാച്ചുമാണ് അനുവദിച്ചത്. 2011 ൽ കൊമേഴ്‌സ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ബാച്ച് അനുവദിച്ചു.
336

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/583780" എന്ന താളിൽനിന്ന് ശേഖരിച്ചത്