"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

വരി 38: വരി 38:
കോലായി - വരാന്ത

കോലായി - വരാന്ത

കൂട്ടാന് - കറി

കൂട്ടാന് - കറി

മോട്ടോർച്ച - ഓട്ടോറിക്ഷ
മോട്ടോർച്ച - ഓട്ടോറിക്ഷ

*തെയ്യവും തിറയും

വടക്കൻ കേരളത്തിലെ അനുഷ്ഠാന കലകളാണ് തെയ്യവും തിറയും. മനുഷ്യർ ദേവതാരൂപം ധരിച്ച് നടത്തുന്ന അനുഷ്ഠാന നർത്തനങ്ങളാണിവ. തെയ്യം, തിറ, കോലം എന്നീ വ്യത്യസ്ത നാമങ്ങളിൽ അറിയപ്പെടുന്നുവെങ്കിലും സാമാന്യമായി മൂന്നും ഒന്നുതന്നെയാണ്. എന്നാൽ അവ തമ്മിൽ വ്യത്യാസങ്ങളുമുണ്ട്. തെയ്യം എന്ന വാക്കിനർത്ഥം ദൈവം എന്നുതന്നെയാണ്. ദൈവങ്ങളുടെ കോലം ധരിച്ച് മനുഷ്യർ ദൈവങ്ങളായി പ്രത്യക്ഷപ്പെടുകയും ജനങ്ങൾക്ക് അനുഗ്രഹാശിസ്സുകൾ നൽകുകയും ചെയ്യുന്നു. 'സ്ഥാനം' എന്നറിയപ്പെടുന്ന ദേവതാസങ്കേതങ്ങളിലും തറവാടുകളിലുമാണ് തെയ്യവും തിറയും കെട്ടിയാടുന്നത്. കാവ്, അറ, പള്ളിയറ, മുണ്ട്യ, താനം, കോട്ടം തുടങ്ങിയ പല പേരുകളിൽ 'സ്ഥാന'ങ്ങൾ അറിയപ്പെടുന്നു. ഇവിടങ്ങളിൽ തെയ്യവും തിറയും കെട്ടിയാടിക്കുന്നതിനെയാണ് കളിയാട്ടം എന്നു പറയുന്നത്. അത്യുത്തര കേരളത്തിൽ കോലം എന്നാണ് തെയ്യത്തിനു പേര്.

അവർണസമുദായത്തിൽപ്പെട്ടവരാണ് തെയ്യവും തിറയും കെട്ടിയാടുന്നത്. എന്നാൽ ആ ദൈവങ്ങളെ സവർണ്ണരും വണങ്ങി നിൽക്കുന്നു. അവർ കെട്ടിയാടുന്ന കോലങ്ങളിൽ ദൈവത്തെ ദർശിക്കുകയാണ് ഭക്തജനങ്ങൾ ചെയ്യുന്നത്. തെയ്യത്തിലും തിറയിലും പ്രത്യക്ഷപ്പെടുന്ന ദൈവങ്ങൾ വൈദിക സങ്കല്പത്തിൽപ്പെട്ടവരല്ല. മനുഷ്യർ പോലും തെയ്യങ്ങളായി മാറുന്നു. വടക്കൻ പാട്ടിലെ വീരനായകനായ ഒതേനന്റെ തെയ്യം പോലുമുണ്ട്. ദുർമന്ത്രവാദിയായിരുന്ന ഒരു മുസ്‌ലീം ദുർമരണത്തിനിരയായി തെയ്യമായി മാറിയതാണ് 'ആലിഭൂതം'. മാപ്പിളത്തെയ്യങ്ങൾ മാത്രമല്ല, പുലിവേട്ടയ്ക്കിടയിൽ മരിച്ച വീരനും (കരിന്തിരി നായർ) രണ്ടു പെൺപുലികളും (പുള്ളിക്കരിങ്കാളി, പുലിയൂർ കാളി) തെയ്യമായി ആരാധിക്കപ്പെടുന്നു. ജാതിഭേദമില്ലാതെ തന്നെ സ്വീകരിക്കപ്പെടുന്നവരാണ് ഈ തെയ്യങ്ങൾ.

ദേവതകൾ
വ്യത്യസ്ത ജാതികളുടെയും ഗ്രാമങ്ങളുടെയുമൊക്കെ പരദേവതകളാണ് പ്രധാന തെയ്യങ്ങളെല്ലാം. ചില തെയ്യങ്ങളാകട്ടെ തറവാട്ടു പരദേവതകളും. പുരുഷദേവതകളും സ്ത്രീദേവതകളും ഇക്കൂട്ടത്തിലുണ്ട്.

മുച്ചിലോട്ടു ഭഗവതി, വിഷ്ണുമൂർത്തി, അങ്കക്കുളങ്ങര ഭഗവതി, അങ്കദൈവം, അണ്ടല്ലൂർ ദൈവം, അസുരാളൻ, ആയിത്തിഭഗവതി, ആര്യപ്പൂങ്കന്നി, ആലിത്തെയ്യം, ഊർപ്പഴച്ചി, ഒറവങ്കര ഭഗവതി, കണ്ടനാർ കേളൻ, കതുവന്നൂർ വീരൻ, കന്നിക്കൊരു മകൻ, വേട്ടയ്‌ക്കൊരു മകൻ, കയറൻ ദൈവം, കരിങ്കാളി, കരിന്തിരിനായർ, കാരൻ ദൈവം, കാള രാത്രി, കോരച്ചൻ തെയ്യം, ക്ഷേത്രപാലൻ, കുരിക്കൾത്തെയ്യം, തെക്കൻ കരിയാത്തൻ, നാഗകന്നി, പടവീരൻ, നാഗകണ്ഠൻ, പുലിമാരുതൻ, പുലിയൂരു കണ്ണൻ, പെരുമ്പുഴയച്ചൻ, ബാലി, ഭദ്രകാളി, ഭൈരവൻ, മാക്കഭഗവതി, മാരപ്പുലി, മുന്നയരീശ്വരൻ, കുലവൻ, വിഷ കണ്ഠൻ, വെളുത്ത ഭൂതം, വൈരജാതൻ, കുട്ടിച്ചാത്തൻ, പൊട്ടൻ, ഗുളികൻ, ഉച്ചിട്ട, കുറത്തി, രക്തചാമുണ്ഡി, രക്തേശ്വരി, പഞ്ചുരുളി, കണ്ഠകർണൻ, മലങ്കുറത്തി, ധൂമാഭഗവതി, പുള്ളിച്ചാമുണ്ഡി, ബപ്പിരിയൻ, അയ്യപ്പൻ, പൂമാരുതൻ, പുതിയ ഭഗവതി, വസൂരിമാല, കരുവാൾ, നാഗകാളി, മലങ്കാരി, പൂതാടി, മാർപ്പുലിയൻ, അങ്കക്കാരൻ, തീത്തറ ഭഗവതി, ഉണ്ടയൻ, പാമ്പൂരി കരുമകൻ, ചോരക്കളത്തിൽ ഭഗവതി, പേത്താളൻ, കാട്ടുമടന്ത, മന്ത്രമൂർത്തി, കാരണോർ, കമ്മിയമ്മ, പരാളിയമ്മ, വീരമ്പിനാറ്, മല്ലിയോടൻ, നേമം ഭഗവതി, ബില്ലറ, ചൂട്ടക്കാളി, കാലചാമുണ്ഡി തുടങ്ങിയ ഒട്ടേറെ തെയ്യം തിറകളുണ്ട്.

വണ്ണാൻ, മലയൻ, പാണൻ, മാവിലൻ, ചെറവൻ, ചിങ്കത്താൻ, കോപ്പാളൻ, പുലയൻ, കളനാടി, പെരുമണ്ണാൻ, തുളുവേലൻ, അഞ്ഞൂറ്റാൻ, മുന്നൂറ്റാൻ തുടങ്ങിയ സമുദായങ്ങളിൽപ്പെട്ടവരാണ് തെയ്യക്കോലങ്ങൾ കെട്ടുന്നത്. ഓരോ സമുദായവും തോറ്റം, ചമയം, നിറങ്ങൾ, നൃത്തരീതി തുടങ്ങിയവയിൽ വ്യത്യസ്തത പുലർത്തുന്നു.
2,464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/513933" എന്ന താളിൽനിന്ന് ശേഖരിച്ചത്