"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('''ചെരിച്ചുള്ള എഴുത്ത്'' ==ജൈവകൃഷി: പരിയാപുരം സെന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 34: വരി 34:
==പരിയാപുരം സെന്റ് മേരീസിന് സംസ്ഥാന കായിക മേളയിൽ ആദ്യ മെഡൽ==
==പരിയാപുരം സെന്റ് മേരീസിന് സംസ്ഥാന കായിക മേളയിൽ ആദ്യ മെഡൽ==
പരിയാപുരം സെന്റ് മേരീസിന് സംസ്ഥാന കായിക മേളയിൽ ആദ്യ മെഡൽ....! സീനിയർ (പെൺ) ലോങ് ജംപിൽ ഡിഫ് ന ജോസിന് വെങ്കലം
പരിയാപുരം സെന്റ് മേരീസിന് സംസ്ഥാന കായിക മേളയിൽ ആദ്യ മെഡൽ....! സീനിയർ (പെൺ) ലോങ് ജംപിൽ ഡിഫ് ന ജോസിന് വെങ്കലം
==ജില്ലാ കായിക മേളയിൽ 2016 താരത്തിളക്കവുമായി പരിയാപുരം സെന്റ് മേരീസ് ==
ജില്ലാ കായിക മേളയിൽ താരത്തിളക്കവുമായി പരിയാപുരം സെന്റ് മേരീസ് അങ്ങാടിപ്പുറം: തേഞ്ഞിപ്പലം യൂണിവേഴ്സിറ്റി സ് സ്റ്റേഡിയത്തിൽ സമാപിച്ച മലപ്പുറം ജില്ലാ കായിക മേളയിൽ വ്യക്തിഗത ഇനങ്ങളിൽ 63 പോയന്റ് സ്വന്തമാക്കി പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ രണ്ടാം സ്ഥാനം നേടി. മങ്കട ഉപജില്ലയെ മൂന്നാം സ്ഥാനത്തെത്തിച്ച96 പോയന്റിൽ റിലേ ഉൾപ്പടെ 93 പോയന്റും സെൻറ് മേരീസിന്റെ വകയായിരുന്നു. ഡിഫ് ന ജോസ് സീനിയർ പെൺകുട്ടികളുടെ ലോങ് ജംപിലും ട്രിപ്പിൾ ജംപിലും മീറ്റ് റെക്കോർ ഡോടെ സ്വർണം നേടി. 100 മീറ്റർ ഓട്ടത്തിൽ വെള്ളിയും ഈ മിടുക്കി സ്വന്തമാക്കി. സീനിയർ പെൺകുട്ടികളുടെ അഞ്ച് കിലോമീറ്റർ നടത്ത മത്സരത്തിൽ കെ.പി.സുവർണ സ്വർണവും അനില.സി.അനിൽ വെള്ളിയുമണിഞ്ഞു.ഇരുവരും മീറ്റ് റിക്കാർഡ് കരസ്ഥമാക്കി. സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിലും 400 മീറ്റർ ഹർഡിൽസിലും സ്വർണവും 400 മീറ്റർ ഓട്ടത്തിൽ വെള്ളിയും നേടി കെ.എസ്.നേഹ മിന്നും താരമായി.എം.ആദിത്യ (2) ,മരിയ ജോർജ്, എൻ.സി.മീനു എന്നിവർ വെള്ളി മെഡൽ നേടി. പി. എസ്. ജിഷ്ണുപ്രിയ (3) ,ക്ലിറ്റോ ആന്റണി (2) ,മരിയ ജോർജ് (2) ,കെ.പി.സുവർണ, മിൽട്ടൺ ,കെ.ചാന്ദ്നി എന്നിവർ വെങ്കല മെഡൽ കരസ്ഥമാക്കി. സീനിയർ പെൺകുട്ടികളുടെ 4 X 100 മീറ്റർ റിലേയിലും 4x400 മീറ്റർ റിലേയിലും മങ്കട ഉപജില്ല യ്ക്കു വേണ്ടി മത്സരിച്ച് സ്വർണം നേടിയതും പരി യാ പുരത്തെ മിടുക്കികൾ തന്നെ.കെ.എസ്.നേഹ, ഡിഫ് ന ജോസ്, കെ.പി.സുവർണ്ണ ,പി .എസ്. ജിഷ്ണു പ്രിയ എന്നിവരാണ് ഇരു റിലേകളിലും സെന്റ് മേരീസിനായി മത്സരിച്ചത്. ആൺ കുട്ടികളുടെ 4x400 മീറ്റർ റിലേയിലും സ്വർണം നേടിയ മങ്കട ഉപജില്ലാ ടീമിൽ മൂന്നു പേർ സെന്റ് മേരീസിൽ നിന്നു തന്നെ.ടോണി സോമി, ക്ലിറ്റോ ആന്റണി, പി.കെ.മുഹമ്മദ് ബാസിൽ എന്നിവർ അണിനിരന്നു. രണ്ടു വർഷം മുൻപ് പ്രവർത്തനമാരംഭിച്ച മരിയൻ സ്പോർട്സ് അക്കാദമിക്കു കീഴിൽ നിരന്തര പരിശീലനത്തിലുടെയാണ് ടീം ഉജ്വല വിജയം നേടിയത്. കായികാധ്യാപകൻ കെ.എസ്.സി ബി യുടെ കഠിനാധ്വാനം വിജയത്തിനു പിന്നിലുണ്ട്.സ്കൂൾ മാനേജരും അക്കാദമി ചെയർമാനുമായ ഡോ.ജേക്കബ് കുത്തുരിന്റെ നേതൃത്വത്തിൽ പരിയാപുരം ഗ്രാമമൊന്നാകെ കുട്ടികൾക്കു പ്രോൽസാഹനവുമായി കൂടെയുണ്ട്.
678

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/477849" എന്ന താളിൽനിന്ന് ശേഖരിച്ചത്