സഹായം Reading Problems? Click here


സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
അംഗീകാരങ്ങൾ

ജൈവകൃഷി: പരിയാപുരം സെന്റ് മേരീസ് സ്കുളിന് മൂന്ന് ജില്ലാതല പുരസ്കാരങ്ങൾ

ജൈവകൃഷി: പരിയാപുരം സെന്റ് മേരീസ് സ്കുളിന് മൂന്ന് ജില്ലാതല പുരസ്കാരങ്ങൾ 20000 രൂപയും പ്രശസ്തിഫലകവും സമ്മാനം അങ്ങാടിപ്പുറം: കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മലപ്പുറം ജില്ലാതലത്തിൽ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി മികച്ച പച്ചക്കറിത്തോട്ടം നിർമിച്ച വിദ്യാലയങ്ങൾക്കായി ഏർപ്പെടുത്തിയ മൂന്ന് അവാർഡുകൾ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്.മികച്ച പച്ചക്കറിത്തോട്ടം (രണ്ടാംസ്ഥാനം), നേതൃത്വം നൽകിയ അധ്യാപകൻ - ബെന്നി തോമസ് (രണ്ടാംസ്ഥാനം), സ്ഥാപന മേധാവി - ബെനോ തോമസ് (മൂന്നാംസ്ഥാനം) എന്നിങ്ങനെ മൂന്നു സമ്മാനങ്ങളാണ് സെന്റ് മേരീസിനെ തേടിയെത്തിയത്.20000 രൂപയും പ്രശസ്തിഫലകങ്ങളും സർട്ടിഫിക്കറ്റുകളും പ്രിൻസിപ്പൽ ബെനോ തോമസ്, അധ്യാപകൻ ബെന്നി തോമസ്, വിദ്യാർഥികളായ കെ.പി മുഹമ്മദ് അൻസാർ, പി.പി ഹരിത എന്നിവർ കൃഷിവകുപ്പു മന്ത്രി വി.എസ് സുനിൽകുമാറിൽ നിന്നും ഏറ്റുവാങ്ങി.കൃഷിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും മികച്ച പ്രവർത്തനമാണ് വിദ്യാലയം കാഴ്ചവച്ചത്. വിത്ത് തയാറാക്കൽ, നിലമൊരുക്കൽ, വിത്തിടൽ, വളം നിർമാണം, വളമിടൽ, വിളവെടുപ്പ് ,വിൽപ്പന തുടങ്ങിയ മേഖലകളിലെല്ലാം വിദ്യാർഥികൾ പങ്കാളികളായി. ശാസ്ത്രീയ കൃഷിരീതികൾ അവലംബിച്ചതും ജൈവവളങ്ങളുടെ നിർമാണവും വിതരണവും ജനകീയമാക്കിയതും ശ്രദ്ധേയമായി. അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിന്റെ മികച്ച കുട്ടിക്കർഷകനുള്ള പുരസ്കാരം സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ കെ.പി.മുഹമ്മദ് അൻസാർ സ്വന്തമാക്കി.
Benny sir.jpg

പരിയാപുരം സെന്റ് മേരീസ് സ്കൂളിന് നല്ലപാഠം ഫുൾ എ പ്ലസ് പുരസ്കാരം

സന്തോഷ വാർത്ത പരിയാപുരം സെന്റ് മേരീസ് സ്കൂളിന് നല്ലപാഠം ഫുൾ എ പ്ലസ് പുരസ്കാരം 7500 രൂപയും പ്രശസ്‌തിഫലകവും സമ്മാനം സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാലയങ്ങൾക്ക് മലയാള മനോരമ ഏർപ്പെടുത്തിയ നല്ലപാഠം മലപ്പുറം ജില്ലാതല പുരസ്കാരത്തിന് നമ്മുടെ വിദ്യാലയം അർഹത നേടി. ജില്ലയിൽ ആയിരത്തിലധികം വിദ്യാലയങ്ങൾ അണിചേർന്ന നല്ലപാഠത്തിൽ നാലാംസ്ഥാനമാണ് സെന്റ് മേരീസിന് ലഭിച്ചത്.നമ്മുടെ വിദ്യാലയ മികവിനായി യത്നിച്ച എല്ലാവർക്കും ഹൃദയപൂർവം നന്ദി... നന്ദി...

ജില്ലാ മിനി നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ്: പരിയാപുരത്തിന് ഇരട്ടക്കിരീടം

ജില്ലാ മിനി നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ്: പരിയാപുരത്തിന് ഇരട്ടക്കിരീടം അങ്ങാടിപ്പുറം: ചുങ്കത്തറ മാർത്തോമ കോളേജ് മൈതാനത്തു സമാപിച്ച മലപ്പുറം ജില്ലാ മിനി നെറ്റ്ബോൾ (അണ്ടർ 14) ചാമ്പ്യൻഷിപ്പിൽ പരിയാപുരത്തിന് ഇരട്ടക്കിരീടം. മരിയൻ സ്പോർട്സ് അക്കാദമിക്കു കീഴിൽ പരിശീലനം നേടിയ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെയും ഫാത്തിമ യു.പി സ്കൂളിലെയും വിദ്യാർഥികളാണ് പരിയാപുരത്തിനായി തിളങ്ങിയത്. ആൺ, പെൺ വിഭാഗങ്ങളിലെ ഫൈനലിൽ ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിനെയാണ് തോൽപ്പിച്ചത്. ആൺ ഫൈനലിൽ 7 - 1 നും പെൺ ഫൈനലിൽ 4-1നുമായിരുന്നു പരിയാപുത്തിന്റെ വിജയം. അമൽ ജോസ് (ക്യാപ്റ്റൻ), വി.പി.മുഹമ്മദ് ഷാഫി, ക്രിസ്‌റ്റോ ദേവസ്യ, മുഹമ്മദ് മുസ്തഫ, ആൽബിൻ റോബൻ, പി.ബി.കാർത്തികേയൻ, കെ.ജെ.ആൽബിൻ, കെവിൻ എ.ഷാജി, കെ.പി. അഭിജിത്ത്, കെ.അഭിനവ്, സാൻജൊ ജോസഫ് എന്നിവർ ആൺകുട്ടികളുടെ വിഭാഗത്തിലും ആഷ്ലി വിനോജ് (ക്യാപ്റ്റൻ), അന്ന ജോമി, പി.ബി.ദേവനന്ദ, സായി തീർഥ, എൻ.കെ.വിഷ്ണുപ്രിയ, മരിയ മാർഷൽ, സി.പി.അരുണ, സിത്താര സ്കറിയ, ജോസ് മരിയ ജോഷി, എലിസബത്ത് ജോസഫ്, ഫർഹാന നസ്റിൻ എന്നിവർ പെൺകുട്ടികളുടെ വിഭാഗത്തിലും പരിയാപുരത്തിനായി ജഴ്‌സിയണിഞ്ഞു.കെ.എസ്.സിബി, എം.എ.ജിമ്മി എന്നിവരാണ് പരിശീലകർ.

മങ്കട ഉപജില്ലാ വോളിബോൾ (സീനിയർ) ചാമ്പ്യൻഷിപ്പിൽ പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് കിരീടം.

മങ്കട ഉപജില്ലാ വോളിബോൾ (സീനിയർ) ചാമ്പ്യൻഷിപ്പിൽ പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് കിരീടം. സെന്റ് മേരീസിനു വേണ്ടി ലെവിൻ സെബാസ്റ്റ്യൻ, പി.സിനാൻ ,അമൽജോർജ്, സിബിൻ ബിജു, കെ.ശരത്, റിച്ചു ചെറിയാൻ, സാവിയോ ജോസഫ്, ഷിൽജു സേവ്യർ എന്നിവർ ജഴ്സിയണിഞ്ഞു.

വിദ്യാരംഗം മലപ്പുറം ജില്ലാതല പുരസ്കാരങ്ങൾ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്

വിദ്യാരംഗം മലപ്പുറം ജില്ലാതല പുരസ്കാരങ്ങൾ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് അങ്ങാടിപ്പുറം: 2016-2017 അധ്യയന വർഷം മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വിദ്യാലയത്തിന് വിദ്യാരംഗം കലാസാഹിത്യവേദി മലപ്പുറം റവന്യു ജില്ലാതലത്തിൽ ഏർപ്പെടുത്തിയ പുരസ്കാരം (ഹൈസ്കൂൾ വിഭാഗം) പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് .ഈ വർഷത്തെ മികച്ച വായനാ പ്രവർത്തനങ്ങൾ നടത്തിയ ഹൈസ്കൂളിനുള്ള അവാർഡും സെന്റ് മേരീസ് സ്കൂളിനു ലഭിച്ചു.മലപ്പുറം എ.യു.പി.സ്കൂളിൽ നടന്ന ചടങ്ങിൽ കെ.കെ.ആബിദ് ഹുസൈൻ എം.എൽ.എ വിദ്യാരംഗം ഭാരവാഹികൾക്ക് പുരസ്കാരങ്ങൾ നൽകി.

വിദ്യാരംഗം മലപ്പുറം ജില്ലാതല പുരസ്കാരങ്ങൾ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്

അങ്ങാടിപ്പുറം: 2016-2017 അധ്യയന വർഷം മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച വിദ്യാലയത്തിന് വിദ്യാരംഗം കലാസാഹിത്യവേദി മലപ്പുറം റവന്യു ജില്ലാതലത്തിൽ ഏർപ്പെടുത്തിയ പുരസ്കാരം (ഹൈസ്കൂൾ വിഭാഗം) പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് .ഈ വർഷത്തെ മികച്ച വായനാ പ്രവർത്തനങ്ങൾ നടത്തിയ ഹൈസ്കൂളിനുള്ള അവാർഡും സെന്റ് മേരീസ് സ്കൂളിനു ലഭിച്ചു.മലപ്പുറം എ.യു.പി.സ്കൂളിൽ നടന്ന ചടങ്ങിൽ കെ.കെ.ആബിദ് ഹുസൈൻ എം.എൽ.എ വിദ്യാരംഗം ഭാരവാഹികൾക്ക് പുരസ്കാരങ്ങൾ നൽകി.

മങ്കട ഉപജില്ലാ ശാസ്ത്രമേള 2017

മങ്കട ഉപജില്ലാ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് ഓവറോൾ കിരീടം സെന്റ് മേരീസിന്‌. പ്രവർത്തിപരിചയ മേളയിൽ 2ാം സ്ഥാനം. ഗണിതശാസ്ത്ര മേളയിൽ സെന്റ് മേരീസിന് മൂന്നാം സ്ഥാനം.

മലപ്പുറം റവന്യൂ ജില്ലാ കായികമേള 2017 മികച്ച പ്രകടനവുമായി പരിയാപുരം സെന്റ് മേരീസ് സ്കൂൾ

മലപ്പുറം റവന്യൂ ജില്ലാ കായികമേളയിൽ മികച്ച പ്രകടനവുമായി പരിയാപുരം സെന്റ് മേരീസ് സ്കൂൾ ഓവറോൾ രണ്ടാം സ്ഥാനം അങ്ങാടിപ്പുറം: മലപ്പുറം ജില്ലാ കായികമേളയിൽ മൂന്നു സ്വർണവും ഏഴു വെള്ളിയും അഞ്ച് വെങ്കലവുമടക്കം 41 പോയിന്റ് കരസ്ഥമാക്കി പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ രണ്ടാം സ്ഥാനം നേടി. സീനിയർ ഹാമർ ത്രോയിൽ പി.അജയ്, സീനിയർ 400 മീ. ഹർഡിൽസിൽ കെ.എസ്.നേഹ, അഞ്ച് കി.മീ. നടത്തത്തിൽ കെ.പി.സുവർണ എന്നിവർ സ്വർണം നേടി.എം.ആദിത്യ (2) ,കെ.എസ്.നേഹ (2), സാന്ദ്ര ഫിലിപ്പ്, എം.ഗ്രീഷ്ണ, അനില സി. അനിൽ എന്നിവർ വെള്ളിയും പി.അജയ്, മിൽട്ടൺ ജോസഫ്, ആൻ മേരി ജോസഫ്, അനു ജോസഫ്, എം.ആദിത്യ എന്നിവർ വെങ്കലവും സ്വന്തമാക്കി. കെ.എസ്.സിബിയാന്ന് പരിശീലകൻ.സ്കൂൾ മാനേജർ ഡോ.ജേക്കബ് കുത്തൂർ ചെയർമാനായുള്ള മരിയൻ സ്പോർട്സ് അക്കാദമിയിലാണ് കുട്ടികൾ പരിശീലനം നേടുന്നത്.

പ്രസംഗത്തിൽ മിന്നും താരമായി ഷോൺഷാ സഖറിയ

അങ്ങാടിപ്പുറം: വാണിജ്യവത്കരിക്കപ്പെട്ട ആതുരശുശ്രൂഷാ രംഗ ത്തെക്കുറിച്ച് മനസ്സു തുറന്ന് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായ ഷോൺഷാ സഖറിയ പ്രസംഗത്തിൽ ഒന്നാംസ്ഥാനം നേടി മിന്നും താരമായി.തേഞ്ഞിപ്ലലത്തു നടക്കുന്ന മലപ്പുറം ജില്ലാ കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം മലയാളം പ്രസംഗമത്സരം ആശയങ്ങളുടെ തീ പാറുന്ന പോരാട്ടവേദിയായി. വൈദ്യശാസ്ത്രവും മാനുഷികമൂല്യങ്ങളും എന്നതായിരുന്നു പ്രസംഗവിഷയം. മാറ്റുരച്ച 17 പേരിൽ 14 പേരും എ ഗ്രേഡ് സ്വന്തമാക്കി. പ്രസംഗത്തിൽ ഇതിനകം നിരവധി സന്മാനങ്ങൾ വാരിക്കൂട്ടിയ ഈ മിടുക്കന്റെ ജ്യേഷ്ഠൻ ഷഹൻഷ സഖറിയയും പ്രസംഗവേദിയിലെ പ്രതിഭയാണ്. പരിയാപുരം സെൻറ് മേരീസിലെ പ്ലസ് ടു വിദ്യാർഥിയായ ഷഹൻഷ ഇക്കഴിഞ്ഞ സംസ്ഥാന ശാസ്ത്രമേളയിലെ സാമൂഹ്യ ശാസ്ത്ര പ്രസംഗത്തിൽ എ ഗ്രേഡ് നേടിയിരുന്നു. കെ.എസ്.ആർ.ടി.സി പെരിന്തൽമണ്ണ ഡിപ്പോയിലെ കണ്ടക്ടറായ കറുകയിൽ ഷാജു സ്കറിയയുടെയും പുത്തനങ്ങാടി സെന്റ് ജോസഫ്സ് സ്കൂളിലെ ക്ലർക്കായ ബിജി ഷാജുവിന്റെയും മക്കളാണ് ഇവർ. ഹൈസ്കൂൾ പ്രസംഗത്തിൽ എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിലെ അമിത് ടോം ജോസ് രണ്ടാമതെത്തി. തെയ്യാ ലിങ്ങൽ എസ്.എസ്.എം.എച്ച്.എസ്.എസിലെ കെ. സ്നേഹയും അടയ്ക്കാക്കുണ്ട് സി.എച്ച്.എസിലെ കെ.സഫ്വാനയും മൂന്നാംസ്ഥാനം പങ്കിട്ടു.

മങ്കട ഉപജില്ലാ കായികോത്സവം: പരിയാപുരം സെൻറ് മേരീസ് സ്കൂളിന് തുടർച്ചയായി നാലാം തവണയും കിരീടം

2017msports.jpg
മങ്കട ഉപജില്ലാ കായികോത്സവം: പരിയാപുരം സെൻറ് മേരീസ് സ്കൂളിന് തുടർച്ചയായി നാലാം തവണയും കിരീടം അങ്ങാടിപ്പുറം: പരിയാപുരത്തു സമാപിച്ച മങ്കട ഉപജില്ലാ കായികോത്സവത്തിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി 266 പോയിന്റോടെ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ തുടർച്ചയായി നാലാം തവണയും കിരീടത്തിൽ മുത്തമിട്ടു.160 പോയിന്റ് നേടി തിരൂർക്കാട് എ.എം.എച്ച്.എസ്.എസ്.രണ്ടും 116 പോയിന്റോടെ മങ്കട ഗവ.എച്ച്.എസ്.എസ്.മൂന്നും സ്ഥാനം നേടി. യു.പി.വിഭാഗത്തിൽ ചെറുകുളമ്പ് കെ.എസ്.കെ.എം.യു.പി (40) ചാമ്പ്യൻമാരായി.കുറുവ എ.യു.പി.( 34) രണ്ടും പരിയാപുരം ഫാത്തിമ യു.പി (31) മൂന്നും സ്ഥാനം സ്വന്തമാക്കി. എൽ.പി.വിഭാഗത്തിൽ 63 പോയിന്റ് നേടിയ കൊളത്തൂർ എൻ.എൽ.പി.എസ്.ചാമ്പ്യന്മാരായി. വേരും പുലാക്കൽ എൻ.സി.ടി.(19) രണ്ടാമതും തിരൂർക്കാട് എ.എം.എൽ.പി (16) മൂന്നാമതുമെത്തി. പി.അജയ്, എം.ആദിത്യ, കെ.പി.സുവർണ, ആൻ മേരി ജോസഫ് ടി.കെ.ഫർഹാന നസ്റിൻ,.കെ.ആദിൽ ഷാൻ (എല്ലാവരും പരി യാപുരം സെൻറ് മേരീസ്), സി.മുഹമ്മദ് ഷബീഹ് (തിരൂർക്കാട് എ.എം.എച്ച്.എസ്), കെ.എസ്.സൂര്യ ( തരകൻ ,അങ്ങാടിപ്പുറം), നിലോഫർ അസ്ലം വേരും പുലാക്കൽ എൻ.സി.ടി.), മിഥുൻ തോമസ് (പരിയാപുരം ഫാത്തിമ യു.പി.), എം.പി.മുഹമ്മദ് ജസീൽ (ചെറുകുളമ്പ് കെ.എസ്.കെ.എം.യു.പി.), കെ.ടി. ഷഫ്‌ന (കുറുവ എ.യു.പി), സി.എച്ച്.സിയാദ് (കാളാവ് ബി.ഇ.എം.എസ്) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. സമാപന സമ്മേളനത്തിൽ പരി യാപുരം സെന്റ് മേരീസ് സ്കൂൾ മാനേജർ ഡോ.ജേക്കബ് കൂത്തൂർ സമ്മാനങ്ങൾ നൽകി. എ. ഇ ഒ . ടി.വി.സോമസുന്ദരൻ ആധ്യക്ഷ്യം വഹിച്ചു.എച്ച്.എം.ഫോറം സെക്രട്ടറി പി.മ്പെയ്തലവി, ഉപജില്ലാ കൺവീനർ സി.എച്ച്. ജാഫർ, പി.ടി.എ. പ്രസിഡൻറുമാരായ ജോണി പുതുപ്പറമ്പിൽ അബ്ദുൽ ബഷീർ കിനാതിയിൽ എന്നിവർ പ്രസംഗിച്ചു.

മലപ്പുറം ജില്ലാതലത്തിൽ നടത്തിയ വാർത്താ വായന&എഡിറ്റിങ് മത്സരത്തിൽ സെന്റ് മേരീസിലെ മമത റോസിന് രണ്ടാം സ്ഥാനം.

ശാസ്ത്രമേളയുടെ ഭാഗമായി സാമുഹ്യ ശാസ്ത്ര ക്ലബ് മലപ്പുറം ജില്ലാതലത്തിൽ നടത്തിയ വാർത്താ വായന&എഡിറ്റിങ് മത്സരത്തിൽ സെന്റ് മേരീസിലെ മമത റോസിന് രണ്ടാം സ്ഥാനം.17 ഉപജില്ലകളിൽ നിന്നായി 34 പേർ മത്സരത്തിൽ പങ്കെടുത്തിരുന്നു.സംസ്ഥാന മത്സരത്തിന് മമത യോഗ്യത നേടുകും ചെയ്തു.സെന്റ് മേരീസിലെ അദ്ധ്യാപകരായ മനോജ് സാറിന്റെയും ജിനു ടീച്ചറിന്റെയും മകൾ ആണ് ഈ കൊച്ചുമിടുക്കി!
News editing.jpg

ജില്ലാ സബ്ജൂനിയർ നെറ്റ് ബോൾ: പരിയാപുരം സെന്റ് മേരീസ് സ്കൂളിന് ഇരട്ടക്കിരീടം

ജില്ലാ സബ്ജൂനിയർ നെറ്റ് ബോൾ: പരിയാപുരം സെന്റ് മേരീസ് സ്കൂളിന് ഇരട്ടക്കിരീടം👈👈 അങ്ങാടിപ്പുറം: ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസ് മൈതാനത്തു സമാപിച്ച മലപ്പുറം ജില്ലാ സബ് ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് ഇരട്ടക്കിരീടം. ആൺകുട്ടികളുടെ വിഭാഗത്തിൽ ചുങ്കത്തറ മാർതോമ ഹയർ സെക്കൻഡറി സ്കൂളിനെയാണ് ഫൈനലിൽ തോൽപ്പിച്ചത്.സ്കോർ :6-4. കടുങ്ങപുരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ ടീമിനെ 7-2 ന് തോൽപ്പിച്ചാണ് പെൺകുട്ടികൾ വിജയകിരീടമണിഞ്ഞത്. ഇരു വിഭാഗത്തിലും പരിയാപുരം ഫാത്തിമ യു.പി.സ്കൂളും ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസും മൂന്നാം സ്ഥാനം പങ്കിട്ടു. അഖിൽ ആൻറണി (ക്യാപ്റ്റൻ), ഡെന്നി ജോസഫ്, അലൻ ജോൺ, സാജൻ കെ.സന്തോഷ്, ടി.ശിവദാസൻ, മുഹമ്മദ് ഷാഫി, കെ.രാഹുൽ, പി.എ.ജോസഫ്, കെ.അർജുൻ, അലൻ ദേവസ്യ, കെ.ജെ.തോമസ്, ഷിബിൻ എ. ഷാജി എന്നിവർ ആൺകുട്ടികളുടെ വിഭാഗത്തിലും സാന്ദ്ര ഫിലിപ്പ് (ക്യാപ്റ്റൻ), ആഷ്ലി വിനോജ്, എം.ആദിത്യ, എം.പി.മനീഷ, അന്ന ജോമി, ടി. ജ്യോതി ,സാന്റസ് പിന്റോ, കെ.സായ് തീർഥ, സി.പി.അരുണ എന്നിവർ പെൺകുട്ടികളുടെ വിഭാഗത്തിലും സെന്റ് മേരീസിനു വേണ്ടി ജഴ്സിയണിഞ്ഞു. കായികാധ്യാപകൻ കെ.എസ്. സിബിയുടെ നേതൃത്വത്തിലാണ് കുട്ടികൾ പരിശീലനം നേടിയത്.
12 18094.jpg


11 2018.jpg

സംസ്ഥാന ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് തൃശൂരിൽ; പരിയാപുരം സെന്റ് മേരീസ് സ്കൂളിൽ നിന്നും പതിനേഴു ചുണക്കുട്ടികൾ

സംസ്ഥാന ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് തൃശൂരിൽ; പരിയാപുരം സെന്റ് മേരീസ് സ്കൂളിൽ നിന്നും പതിനേഴു ചുണക്കുട്ടികൾ കേരള നെറ്റ് ബോൾ അസോസിയേഷൻ 12, 13 തീയതികളിൽ തൃശൂർ മണ്ണുത്തി ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ജൂനിയർ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ ടീമിലെ പതിനേഴു പേരും പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ പെൺകുട്ടികളുടെ ടീമിലുള്ള പന്ത്രണ്ടു പേരും സെന്റ് മേരീസുകാരാണ്. കഴിഞ്ഞ വർഷം ദേശീയ മത്സരത്തിൽ സ്വർണ്ണമണിഞ്ഞ കേരള ടീം അംഗമായ അനു ജോസഫ് ക്യാപ്റ്റനും ടി. ജ്യോതി വൈസ് ക്യാപ്റ്റനുമാണ്. ആഗ്ന സണ്ണി, എം.ഗ്രീഷ്ണ, സാന്ദ്ര സുരേഷ്, കെ.എസ്.നേഹ, എം.ആദിത്യ, അനില സി.അനിൽ, എം.പി.മനീഷ, സാന്ദ്ര ഫിലിപ്പ്, ആഷ്ലി വിനോജ്, ആൻ മേരി ജോസഫ് എന്നിവരാണ് ടീമംഗങ്ങൾ ആൺകുട്ടികളുടെ ടീമിൽ ഏഴു പേർ ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെയും അഞ്ചു പേർ പരിയാപുരം സെന്റ് മേരീസിലെയും വിദ്യാർഥികളാണ്.പരിയാപുരത്തിന്റെ വി.സഞ്ജയ് ക്യാപ്റ്റനും ചുങ്കത്തറയുടെ ഒ.ആർ.അരുൺ രാജ് വൈസ് ക്യാപ്റ്റനുമാണ്.പി.അർജുൻ, മിൽട്ടൺ ജോസഫ്, അഖിൽ ആൻറണി, പി. നിഹാൽ, സി.മുഹമ്മദ് നിഹാൽ ഷെർബിൻ ഷെരീ ഇ. ഷാഹുൽ കൃഷ്ണൻ, ആദിൽ നിഹാം, നെൽവിൻ.ടി.അനിൽ ,സി.മിഷൽ ഖാൻ എന്നിവരാണ് ടീമിലുള്ളത്. ടി.വി.രാഹുലാണ് പരിശീലകൻ.കെ.എസ്.സിബിയും വി.ഗീതുലക്ഷ്മിയുമാണ് ടീം മാനേജർമാർ .ജില്ലാ നെറ്റ് ബോൾ അസോസിയേഷൻ സെക്രട്ടറി ജലാൽ താപ്പിയാണ് ടീം പ്രഖ്യാപിച്ചത്.

മലപ്പുറം റവന്യൂജില്ലാ നെറ്റ്ബോൾ2017

മലപ്പുറം റവന്യൂജില്ലാ നെറ്റ്ബോൾ -പെൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് മേരീസിന് കിരീടം.ആൺകുട്ടികളുടെ വിഭാഗത്തിൽ റണ്ണേഴ്സ് അപ്പ്

മങ്കട ഉപജില്ലാ വായനാപുരസ്കാരം 2017 സെന്റ് മേരീസിന്

മങ്കട ഉപജില്ലാ വായനാപുരസ്കാരം 2017 സെന്റ് മേരീസിന്,സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേത്യത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തിയത്.

പരിയാപുരം സെന്റ് മേരീസിന് സംസ്ഥാന കായിക മേളയിൽ ആദ്യ മെഡൽ

പരിയാപുരം സെന്റ് മേരീസിന് സംസ്ഥാന കായിക മേളയിൽ ആദ്യ മെഡൽ....! സീനിയർ (പെൺ) ലോങ് ജംപിൽ ഡിഫ് ന ജോസിന് വെങ്കലം
Sports state.png

ജില്ലാ കായിക മേളയിൽ 2016 താരത്തിളക്കവുമായി പരിയാപുരം സെന്റ് മേരീസ്

ജില്ലാ കായിക മേളയിൽ താരത്തിളക്കവുമായി പരിയാപുരം സെന്റ് മേരീസ് അങ്ങാടിപ്പുറം: തേഞ്ഞിപ്പലം യൂണിവേഴ്സിറ്റി സ് സ്റ്റേഡിയത്തിൽ സമാപിച്ച മലപ്പുറം ജില്ലാ കായിക മേളയിൽ വ്യക്തിഗത ഇനങ്ങളിൽ 63 പോയന്റ് സ്വന്തമാക്കി പരിയാപുരം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ രണ്ടാം സ്ഥാനം നേടി. മങ്കട ഉപജില്ലയെ മൂന്നാം സ്ഥാനത്തെത്തിച്ച96 പോയന്റിൽ റിലേ ഉൾപ്പടെ 93 പോയന്റും സെൻറ് മേരീസിന്റെ വകയായിരുന്നു. ഡിഫ് ന ജോസ് സീനിയർ പെൺകുട്ടികളുടെ ലോങ് ജംപിലും ട്രിപ്പിൾ ജംപിലും മീറ്റ് റെക്കോർ ഡോടെ സ്വർണം നേടി. 100 മീറ്റർ ഓട്ടത്തിൽ വെള്ളിയും ഈ മിടുക്കി സ്വന്തമാക്കി. സീനിയർ പെൺകുട്ടികളുടെ അഞ്ച് കിലോമീറ്റർ നടത്ത മത്സരത്തിൽ കെ.പി.സുവർണ സ്വർണവും അനില.സി.അനിൽ വെള്ളിയുമണിഞ്ഞു.ഇരുവരും മീറ്റ് റിക്കാർഡ് കരസ്ഥമാക്കി. സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിലും 400 മീറ്റർ ഹർഡിൽസിലും സ്വർണവും 400 മീറ്റർ ഓട്ടത്തിൽ വെള്ളിയും നേടി കെ.എസ്.നേഹ മിന്നും താരമായി.എം.ആദിത്യ (2) ,മരിയ ജോർജ്, എൻ.സി.മീനു എന്നിവർ വെള്ളി മെഡൽ നേടി. പി. എസ്. ജിഷ്ണുപ്രിയ (3) ,ക്ലിറ്റോ ആന്റണി (2) ,മരിയ ജോർജ് (2) ,കെ.പി.സുവർണ, മിൽട്ടൺ ,കെ.ചാന്ദ്നി എന്നിവർ വെങ്കല മെഡൽ കരസ്ഥമാക്കി. സീനിയർ പെൺകുട്ടികളുടെ 4 X 100 മീറ്റർ റിലേയിലും 4x400 മീറ്റർ റിലേയിലും മങ്കട ഉപജില്ല യ്ക്കു വേണ്ടി മത്സരിച്ച് സ്വർണം നേടിയതും പരി യാ പുരത്തെ മിടുക്കികൾ തന്നെ.കെ.എസ്.നേഹ, ഡിഫ് ന ജോസ്, കെ.പി.സുവർണ്ണ ,പി .എസ്. ജിഷ്ണു പ്രിയ എന്നിവരാണ് ഇരു റിലേകളിലും സെന്റ് മേരീസിനായി മത്സരിച്ചത്. ആൺ കുട്ടികളുടെ 4x400 മീറ്റർ റിലേയിലും സ്വർണം നേടിയ മങ്കട ഉപജില്ലാ ടീമിൽ മൂന്നു പേർ സെന്റ് മേരീസിൽ നിന്നു തന്നെ.ടോണി സോമി, ക്ലിറ്റോ ആന്റണി, പി.കെ.മുഹമ്മദ് ബാസിൽ എന്നിവർ അണിനിരന്നു. രണ്ടു വർഷം മുൻപ് പ്രവർത്തനമാരംഭിച്ച മരിയൻ സ്പോർട്സ് അക്കാദമിക്കു കീഴിൽ നിരന്തര പരിശീലനത്തിലുടെയാണ് ടീം ഉജ്വല വിജയം നേടിയത്. കായികാധ്യാപകൻ കെ.എസ്.സി ബി യുടെ കഠിനാധ്വാനം വിജയത്തിനു പിന്നിലുണ്ട്.സ്കൂൾ മാനേജരും അക്കാദമി ചെയർമാനുമായ ഡോ.ജേക്കബ് കുത്തുരിന്റെ നേതൃത്വത്തിൽ പരിയാപുരം ഗ്രാമമൊന്നാകെ കുട്ടികൾക്കു പ്രോൽസാഹനവുമായി കൂടെയുണ്ട്.
2017dsports.jpg

ജില്ലാ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ്: വിജയകിരീടം സ്വന്തമാക്കി പരിയാപുരത്തിന്റെ ചുണക്കുട്ടികൾ

നെറ്റ്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തു സമാപിച്ച ജില്ലാ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പരിയാപുരത്തിന് ഓവറോൾ കിരീടം.ജൂനിയർ (ആൺ) വിഭാഗത്തിൽ പരിയാപുരം മരിയൻ സ്പോർട്സ് അക്കാദമി 14-7 ന് ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിനെ തകർത്ത് ചാമ്പ്യന്മാരായി. ജൂനിയർ (പെൺ) വിഭാഗത്തിലും മരിയൻ സ്പോർട്സ് അക്കാദമി കിരീടം ചൂടി.പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിനെ 9-1ന് ഫൈനലിൽ തോൽപ്പിച്ചു.സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളും (12-1) പെൺകുട്ടികളുടെ വിഭാഗത്തിൽ മരിയൻ സ്പോർട്സ് അക്കാദമിയും(14-6) ജേതാക്കളായി. മരിയൻ അക്കാദമിയും(ആൺ) സെന്റ് മേരീസും(പെൺ) റണ്ണേഴ്സ് അപ്പായി.മിനി(ആൺ) കിരീടം പരിയാപുരം ഫാത്തിമ യു.പി സ്കൂളിനെ(7-3) ഫൈനലിൽ തോൽപ്പിച്ച് ചുങ്കത്തറ മാർത്തോമ സ്വന്തമാക്കി. മിനി(പെൺ) വിഭാഗത്തിൽ ചുങ്കത്തറ മാർത്തോമയെ 5-0 നു കീഴടക്കി പരിയാപുരം ഫാത്തിമ യു.പി സ്കൂൾ ചാമ്പ്യന്മാരായി.മികച്ച കളിക്കാരായി അന്ന ജോമി, സി.ആദിത്യ, സാജൻ കെ.സന്തോഷ്, പി.എ.ജോസഫ്, അനു ജോസഫ് (പരിയാപുരം), ആൻഡ്രിയ ബിജു (ചുങ്കത്തറ) എന്നിവരെ തിരഞ്ഞെടുത്തു.സമാപനസമ്മേളനത്തിൽ ബ്ലോക്ക്പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ അമീർ പാതാരിയും ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ഏലിയാമ്മ തോമസും വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി ജലാൽ താപ്പി ആധ്യക്ഷ്യം വഹിച്ചു.കെ.എസ്.സിബി, പി.കെ.രാജേഷ്, ടി.വി.രാഹുൽ, ജസ്റ്റിൻ ജോസ്,സജി പുതുപ്പറമ്പിൽ, ശരത് ശിവകുമാർ, മെബ്റൂക്ക് അബ്ദുൽ ഖാദർ, പി.ശിഹാബുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
Net ball.jpeg