"സെന്റ് ആന്റണീസ് എൽ പി എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ പട്ടണത്തിൻറെ ഹൃദയഭാഗമായ പഴവങ്ങാടിയിൽ ആലപ്പുഴ മുൻസിപ്പാലിറ്റി മുല്ലയ്ക്കൽ വാർഡിൽ സ്ഥിതി ചെയ്യുന്ന സെൻറ് ആൻറണീസ് എൽ.പി. സ്കൂൾ 1919 - ൽ പ്രവർത്തനം ആരംഭിച്ചു. ഗവ. എയ്ഡഡ് വിദ്യാലയമായ ഈ സ്കൂൾ ആരംഭിച്ചത്, ബഹുമാനപ്പെട്ട മുരിയ്ക്കൽ ചാക്കോച്ചനച്ചനാണ്. പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ ഉണ്ടാകണം എന്ന വിശുദ്ധ ചാവറ ഏലിയാസ് കുരിയാക്കോസ് അച്ചൻറെ ആഗ്രഹവും, അന്നത്തെ വൈദിക മേലദ്ധ്യക്ഷന്മാരുടെ സർക്കുലറുകളുടെ വെളിച്ചത്തിലും സ്ഥാപിച്ചതാണ് ഈ വിദ്യാലയം. അന്നുമുതൽ പഴവങ്ങാടി മാർശ്ലീവാ പള്ളിയുടെ വികാരിമാരാണ് ഈ സ്കൂളിൻറെ മാനേജർ. ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ. ഡോ. ജോസഫ് തൂമ്പുങ്കൽ അച്ചനാണ്.
തുടക്കം മുതൽ ഈ സ്കൂളിൻറെ പരിപാലനച്ചുമതല ബഹുമാനപ്പെട്ട സി.എം.സി. സിസ്റ്റേഴ്സിനെ ഏൽപ്പിച്ചിരുന്നു. 2015 വരെ പ്രഥമാദ്ധ്യാപകരായി ബഹുമാനപ്പെട്ട കർമ്മലീത്താസിസ്റ്റേഴ്സ് ഇതിനെ നയിച്ചു വന്നിരുന്നു. സിസ്റ്റർ ഏവുപ്രാസിയ സി.എം.സി. ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്. ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി. റോസമ്മ ജോസാണ്.
1953 - ൽ ചങ്ങനാശേരി അതിരൂപതാ മേലദ്ധ്യക്ഷൻ മാർ മാത്യു കാവുകാട്ടിൻറെ നിർദ്ദേശ
പ്രകാരം ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള എല്ലാ എയ്ഡഡ് സ്കൂളുകളെയും ചേർത്ത് ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻറ് ഓഫ് സ്കൂൾസ് സ്ഥാപിച്ചു. അതോടുകൂടി സെൻറ്. ആൻറണീസ് എൽ.പി.എസ്. ചങ്ങനാശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെൻറിൻറെ ഒരു ഭാഗമായി മാറി. ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്താ (രക്ഷാധികാരിയായി) നിയമിക്കുന്ന മാനേജരച്ചന്മാരുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ആദ്യത്തെ കോർപ്പറേറ്റ് മാനേജർ ബഹു. മാത്യു വയലുങ്കൽ അച്ചനും, ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജ്മെൻറ് മാനേജർ ബഹു. മാത്യു നടമുഖത്തച്ചനുമാണ്.
ഈ സ്കൂളിൻറെ ആരംഭം മുതൽ രക്ഷകർത്താക്കളുടെ വലിയ സഹകരണവും പ്രോത്സാഹനവും ലഭിച്ചിരുന്നു. വിവിധ പി.റ്റി.എ. പ്രസിഡൻറുമാരുടെ കുടക്കീഴിൽ പി.റ്റി.എ. കമ്മറ്റികൾ സജീവമായി പ്രവർത്തിച്ചിരുന്നു. ശ്രീ. ജോൺ റ്റി മാത്യു ഇപ്പോഴത്തെ പി.റ്റി.എ. പ്രസിഡൻറും ശ്രീമതി സുജാമോൾ എം.പി.റ്റി.എ. പ്രസിഡൻറായും സേവനമനുഷ്ഠിക്കുന്നു. ധാരാളം കുട്ടികൾ ഉണ്ടായിരുന്നതിനാലും സ്കൂളിൻറെ സൗകര്യം കുറവായിരുന്നതിനാലും 1948 -ൽ ഷിഫ്റ്റ് സമ്പ്രദായം ആരംഭിച്ചതുമുതൽ ഈ സമ്പ്രദായത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. 2015 ൽ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ലോക്കൽ മാനേജരുമായിരുന്ന ഫിലിപ്പ് വൈക്കത്തുകാരനച്ചൻറെയും മാർശ്ലീവാ ഫൊറൈൻ പള്ളി കമ്മറ്റിയുടെയും പ്രത്യേക താൽപര്യപ്രകാരം ആധുനിക സൗകര്യങ്ങളോടെ പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ചു. 30 - 5 - 2015 ൽ ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ആശീർവദിച്ചു നൽകി.
ആരംഭം മുതൽ മലയാളം മീഡിയം മാത്രമാണുണ്ടായിരുന്നത്. 2006 ൽ അന്നത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസ്സിമോൾ ജോസഫ് ഇംഗ്ലീഷ് മീഡിയം കൂടി ആരംഭിച്ചു. ഇപ്പോൾ കൂടുതൽ കുട്ടികളും ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിക്കുന്നത്.
എല്ലാ വിഭാഗം കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കണം എന്ന ക്രിസ്തീയ കാഴ്ചപ്പാട് അക്ഷരം പ്രതി നടപ്പിലാക്കി, അറിവിനോടൊപ്പം സ്വഭാവ രൂപീകരണത്തിന് മുന്തിയ പരിഗണന നൽകുന്ന ഈ വിദ്യാലയം എണ്ണമറ്റ ഉന്നതസ്ഥാനീയരായ വ്യക്തിത്വങ്ങളെ വാർത്തെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ സ്കൂളിൽപഠിക്കുക എന്നത്, ഒരു അഭിമാനമായി കുട്ടികൾ കരുതുന്നു. ഒരു വിളിപ്പാടകലെ രണ്ട് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഉണ്ടായിട്ടും ഇന്നും പത്ത് ഡിവിഷനുകളോടെ ഈ വിദ്യാലയം അഭിമാനത്തോടെ ശതാബ്ദി ആഘോഷിക്കാനായി ഒരുങ്ങുന്നു. കേരളാ പോലീസിൻറെ അഭിമാനമായ ശ്രീമതി. സന്ധ്യാ ബി. ഐ.പി.എസ്. തുടങ്ങി, പ്രമുഖരായ ഒട്ടേറെ വക്കീലന്മാർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, രാഷ്ട്രീയപ്രമുഖർ തുടങ്ങിയവരും ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്. 310 വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടുന്ന ഒരു കൊച്ചു സ്വർഗ്ഗമാണ് ഇത്. അധ്യാപകരുടെ അർപ്പണബോധവും, സ്നേഹപൂർവ്വമായ കരുതലും, പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്കു കൊടുക്കുന്ന പ്രാധാന്യവും സ്കൂൾ മാനനേജരുമാരുടെ പ്രോത്സാഹനവും ഈ വിദ്യാലയത്തെ ഉയരങ്ങിളിലെത്തിക്കുന്നു. ആലപ്പുഴ പട്ടണത്തിൻറെ തിലകക്കുറിയായി, ശോഭിക്കുന്ന ഈ വിദ്യാലയം ഇനിയും അനേകം കുരുന്നുകൾക്ക് അക്ഷരവെളിച്ചം നൽകി പ്രശോഭിക്കും.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/450560" എന്ന താളിൽനിന്ന് ശേഖരിച്ചത്