ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ് (മൂലരൂപം കാണുക)
10:30, 29 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഓഗസ്റ്റ് 2017→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
No edit summary |
|||
വരി 56: | വരി 56: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വിദ്യാലയത്തിലെ 2017-18 അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ | |||
പ്രവേശനോല്‍സവം | |||
വിദ്യാലയം തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ സ്കൗട്ട് &ഗൈഡ്സിന്റെ കൂടി പങ്കാളിത്തത്തോടെ ആണ് നടത്തിയത്.കാരാകുര്‍ശ്ശി പഞ്ചായത്ത് തല പ്രവേശനോല്‍സവം ഈ വിദ്യാലയത്തില്‍ വച്ച് നടന്നു.പുതിയതായി പ്രവേശനം നേടിയവരെ വൃക്ഷത്തൈ,നോട്ടു പുസ്തകം ,പേന, ഡയറി എന്നിവ നല്‍കിയാണ് സ്വീകരിച്ചത്.പഞ്ചായത്ത് പ്രസിഡന്റ്,വാര്‍ഡ് മെമ്പര്‍മാര്‍, പി ടി എ, ,മാനേജ്മെന്റ് ,രക്ഷിതാക്കള്‍ എന്നിവരുടെ സാന്നിധ്യം യോഗത്തെ ധന്യമാക്കി. L S S നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മധുരപലഹാരവും വിതരണം ചെയ്തു. | |||
ലോക പരിസ്ഥിതി ദിനം | |||
ലോക പരിസ്ഥിതി ദിനം വിദ്യാലയത്തില്‍ സമുചിതമായി ആഘോഷിച്ചു. പരിസ്ഥിതി ക്ലബ് ,വനം വകുപ്പിന്റെ കൂടി സഹകരണത്തോടെ കാഞ്ഞിരപ്പുഴ മലഞ്ചെരുവിലും,സോഷ്യല്‍ സയന്‍സ് ക്ലബ് ടിപ്പുസുല്‍ത്താന്‍ റോഡിന്റെ വശങ്ങളിലും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു.വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. | |||
വിജയശ്രീ പദ്ധതി | |||
പത്താം ക്ലാസ്സിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ യോഗം വിളിക്കുകയും ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.സജീവമായ ചര്‍ച്ചകള്‍ നടന്നു. രക്ഷിതാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. ഇതേ സമയം പത്താം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മോട്ടിവേഷന്‍ ക്ലാസ്സും നടന്നു. ശ്രീ സജു രാജ് ഇതിന് നേതൃത്വം നല്കി. | |||
പി ടി എ ജനറല്‍ ബോഡി യോഗം (30-6=2017) | |||
ജൂണ്‍ മുപ്പതിന് പി ടി എ ജനറല്‍ ബോഡി യോഗം ചേര്‍ന്നു.പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കും, L S S | |||
N T S എന്നിവ നേടിയവര്‍ക്കും ക്യാഷ് അവാര്‍ഡും , റിസ്റ്റ് വാച്ചും നല്കി. | |||
ഭിന്നശേഷിക്കാര്‍ക്കൊരു കൈത്താങ്ങ് | |||
വിജയശ്രീയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ഒരു ബോധവല്‍ക്കരണ ക്ളാസ്സ് നടത്തി .ബി ആര് സി യിലെ ആര് പി ആയ മുഹമ്മദാലി ക്ലാസ്സ് നയിക്കുകയും I E D C ആര് ടി മാരായ ഷറഫുദ്ദീന്,സംഗീത,ദിവ്യ എന്നിവര്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. | |||
ചാന്ദ്രദിനം | |||
പ്രൈമറി വിഭാഗങ്ങളിലെ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചാന്ദ്രദിനം വിപുലമായി ആഘോഷിച്ചു.കുട്ടികള്‍ സൂര്യനായും ഗ്രഹങ്ങളായും വേഷമിട്ടു.നീല്‍ ആംസ്ട്രോങ്ങ് ആയി വന്ന സാന്‍ജോ ബിനോയ് സൗരയൂഥത്തെ മറ്റു കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കോടുത്തു. u p വിഭാഗം ക്വിസ്സ്, ഫിലിം ഷോ എന്നിവ നടത്തി. | |||
ബോധവല്‍ക്കരണ ക്ലാസ്സ് | |||
ഹൈസ്ക്കൂള് ,ഹയര്‍സെക്കന്ററി ക്ലാസ്സുകളിലെ പെണ്‍കുട്ടികള്‍ക്കായി ലൈംഗിക ചൂഷണങ്ങള്‍ക്കെതിരായി ഒരു ബോധവല്‍ക്കരണ ക്ലാസ്സും,സിനിമാ പ്രദര്‍ശനവും നടത്തി(22-7-17 ശനി).പാലക്കാട് വനിതാ സെല്‍ കൗണ്‍സിലിംഗ് വിഭാഗത്തിലെ ശ്രീമതി സുമ ഇതിന് നേതൃത്വം നല്കി.തുടര്‍ന്നുള്ള ആഴ്ചകളില്‍ ഇതേ വിഷയത്തില്‍ യു പി വിഭാഗം കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ശ്രീമതി സുമയും എല്‍ പി വിഭാഗം കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഡോ. അസ്മാബിയും ക്ലാസ്സുകളെടുത്തു. | |||
വിവിധ ക്ലബ്ബുകളുടെ ഉല്‍ഘാടനം | |||
പ്രശസ്ത ചിത്രകാരന് ശ്രീ നൗഷാദ് വെള്ളലശ്ശേരി നിര്‍വ്വഹിച്ചു.പ്രധാനാധ്യാപികയുടെ ക്യാരിക്കേച്ചര് വരച്ചും,നാടന്‍ പാട്ടുപാടിയും അദ്ദേഹം സദസ്സിനെ രസിപ്പിച്ചു.വിദ്യാര്‍ത്ഥികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. | |||
ട്രാഫിക്ക് ബോധവല്‍ക്കരണ ക്ലാസ്സ് | |||
ഹൈസ്ക്കൂള് ,ഹയര്‍സെക്കന്ററി ക്ലാസ്സുകളിലെ ആണ്‍കുട്ടികള്‍ക്ക് മണ്ണാര്‍ക്കാട് പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഷിജു എബ്രഹാം ട്രാഫിക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.(29-7-17ശനി)ട്രാഫിക്ക് ക്ലബ്ബാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.പള്ളിക്കുറുപ്പ് J H I ശ്രീമതി സുമതി കുട്ടികള്‍ക്ക് ലഹരി വിരുദ്ധ സന്ദേശങ്ങള്‍ നല്കി. | |||
ഹോണസ്റ്റി ഷോപ്പ് | |||
നാലാം ക്ലാസ്സ് വിദ്യര്‍ത്ഥികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട് ഹോണസ്റ്റി ഷോപ്പ് നടത്തി .വില എഴുതി പ്രദര്‍ശിപ്പിച്ച സാധനങ്ങള്‍ എടുത്ത വിദ്യാര്‍ത്ഥികള്‍ ,വില ഷോപ്പില്‍ തന്നെ നിര്‍മ്മിച്ച പണപ്പെട്ടിയില്‍ നിക്ഷേപിച്ചു.കുട്ടികളുടെ സത്യസന്ധത തെളിയിയ്ക്കാനുള്ള ഒരവസരം ഇതിലൂടെ അവര്‍ക്ക് ലഭിച്ചു. | |||
ഹായ് സ്ക്കൂള് കുട്ടികൂട്ടം | |||
എട്ട് ,ഒന്‍പത് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തില്‍ പരിശീലനം നല്കി.മുപ്പത്തി ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം ലഭിച്ചു. | |||
പ്രേംചന്ദ് ദിനം | |||
ഹിന്ദി, ഉറുദു ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ പ്രേംചന്ദ് ദിനം കോണ്ടാടി.പി ടി എ പ്രസിഡന്റ് ,പ്രധാനാധ്യാപിക എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ മുരുകദാസ് ചിറ്റൂര്‍ മുഖ്യപ്രഭാഷണം നടത്തി. | |||
ഗണിത ക്ലിനിക്ക്(00-7-17 ഞായര്‍) | |||
വിജയശ്രീ പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഒാണപരീക്ഷക്കു മുന്നോടിയായി ഗണിത ക്യാംപ് സംഘടിപ്പിച്ചു.പഠന നിലവാരത്തിനനുസരിച്ച് ഇരുന്ന കുട്ടികള്‍ക്ക് സമീപ പ്രദേശത്തെ വിദ്യാലയങ്ങളിലെ പ്രഗല്ഭരായ ഗണിത അധ്യാപകര്‍ ക്ലാസ്സെടുത്തു.തുടര്‍ന്ന് യൂണിറ്റ് ടെസ്റ്റും നടത്തി. | |||
സ്വാതന്ത്ര്യ ദിനം | |||
സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി കോണ്ടാടി.പതിവു പരിപാടികള്‍ക്ക് പുറമെ 1857 മുതല്‍ 1947 വരെയുള്ള സ്വാതന്ത്ര്യസമര ചരിത്രം പെജന്റ് ഷോ ആയി അവതരിപ്പിച്ചു. | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എന്‍.സി.സി. | * എന്‍.സി.സി. |