"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം (മൂലരൂപം കാണുക)
11:54, 4 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഓഗസ്റ്റ് 2017→ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. സ്കൂള്‍ പത്രം
വരി 14: | വരി 14: | ||
കോഴിക്കോട് ജില്ല ഫുട്ബോള്‍ ടീം അണ്ടര്‍ 14 വിഭാഗത്തിലേക്ക് ഈ വര്‍ഷം ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് ആശിഷ് റോഷന് (9 ബി), സിനാന് (8 ഡി), ബിച്ചു ബിജു (9 എ), വിജയ കുമാര്‍ (9 എ) എന്നീ നാല് പ്രതിഭകള്‍ക്ക് സെലക്ഷന് ലഭിച്ചു. | കോഴിക്കോട് ജില്ല ഫുട്ബോള്‍ ടീം അണ്ടര്‍ 14 വിഭാഗത്തിലേക്ക് ഈ വര്‍ഷം ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്ന് ആശിഷ് റോഷന് (9 ബി), സിനാന് (8 ഡി), ബിച്ചു ബിജു (9 എ), വിജയ കുമാര്‍ (9 എ) എന്നീ നാല് പ്രതിഭകള്‍ക്ക് സെലക്ഷന് ലഭിച്ചു. | ||
'''വര്‍ക്ക്ഷോപ്പ് - പാവകളി, നാടന്‍പ്പാട്ട് ''' | |||
'''02 ആഗസ്റ്റ് 2017 - ബുധന്‍''' | |||
'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍''' | |||
പ്രൈമറി വിഭാഗം വിദ്ധ്യാര്‍ത്ഥികള്‍ക്കായി ആഗസ്റ്റ് 02 ബുധനാഴ്ച പാവകളി, നാടന്‍പ്പാട്ട് എന്നിവയില്‍ സ്കൂള്‍ ഒാഡിറ്റോറിയത്തില്‍ വച്ച് വര്‍ക്ക്ഷോപ്പ് നടത്തി. പ്രധാനാദ്ധ്യാപകന് എം. എ. നജീബ് വര്‍ക്ക്ഷോപ്പ് ഉല്‍ഘാടനം ചെയ്തു. പ്രൈമറി വിഭാഗം സീനിയര്‍ അദ്ധ്യാപിക കെ. റാബിയ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സി. പി. സൈഫുദ്ദീന് സ്വാഗതം പറഞ്ഞു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. | |||
സംസ്ഥാന ടീച്ചേഴ്സേ് അവാര്‍ഡ് ജേതാവും, സ്റ്റേറ്റ് പാവകളി പരിശീലകനുമായ പ്രശാന്ത് കൊടിയത്തൂര്‍ ആയിരുന്നു വര്‍ക്ക്ഷോപ്പിന് നേതൃത്വം നല്‍കിയത്. തമാശ നിറഞ്ഞ സംസാരം കൊണ്ടും, ചലനങ്ങള്‍ കൊണ്ടും പരിശീലകന് പ്രശാന്ത് കൊടിയത്തൂരും അദ്ദേഹത്തിന്റെ പാവകളും വിദ്ധ്യാര്‍ത്ഥികളെ ആവേശഭരിതരാക്കി. കുട്ടികള്‍ തന്നെ തിരക്കഥയുണ്ടാക്കി വേദിയില്‍ അവതരിപ്പിച്ച പാവകളികളില്‍ 6 ഡി ക്ലാസ്സിലെ അഭിലാഷ്, സാമില്‍ എന്നീ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നവതരിപ്പിച്ചത് വളരെ നിലവാരം പുലര്‍ത്തിയിരുന്നു. | |||
ഒപ്പം എന്ന മലയാള സിനിമയിലെ എം. ജി. ശ്രീകുമാറും ശ്രേയ ജയദീപും ചേര്‍ന്ന് ആലപിച്ച 'മിന്നും മിന്നാമിനുങ്ങെ....' എന്ന ഗാനം സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍ ആലപിച്ചപ്പോള്‍ സദസ്സ് ഒന്നാകെ അത് ഏറ്റെടുത്ത്പാടി. | |||
അദ്ധ്യാപകരായ ടി. ബീരാന്‍കോയ, വി. പി. മുനീര്‍, എം. സി. സൈഫുദ്ദീന് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ശാരി ടീച്ചര്‍ നന്ദി പറഞ്ഞു. | |||