"വി.യു.പി.എസ് കീഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,271 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2017
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
സ്വാമി രാമേശ്വരാന്ദ പുരി ഏന്നപേരിലു​ം കെ.സി.എന്‍ വാഴുന്നവര്‍ എന്നപേരിലും അറിയപ്പെടുന്ന കീഴൂരിടത്തില്‍ ‍ചെറീയ നാരായണന്‍ വാഴുന്നവരാണ് ഈ പ്രാഥമിക വിദ്യാലയത്തിന്റെ ബീജാകേന്ദ്രം. കീഴൂരിടത്തിലെ ശ്രീ കുഞ്ഞിരാമന്‍,ശ്രീ കേശവന്‍,ശ്രീ പത്മനാഭന്‍,ശ്രീ വാസുദേവന്‍,ശ്രീ ദാമഓദരന്‍ എന്നീ അഞ്ച് യുവപ്രതിഭകളെ അധ്യാപകപരിശീലനത്തിന് അയച്ചും കീഴൂരില്‍ ഒരു പ്രാഥമിക വിദ്യാലയം തുടങ്ങാന്‍ കെസിഎന്‍ വാഴുന്നവര്‍ ഉപദേശിച്ചു.
  വ്യക്തമായ ആസൂത്രണത്തിന് ശേഷം 1933 വിജയദശമി നാളില്‍ ആ അഞ്ച് പേരടങ്ങുന്ന അധ്യാപകനിര കീഴൂരില്‍ ഈ പ്രാഥമിക വിദ്യാലയം ആരംഭിച്ചു. വളണ്ടിയര്‍മാര്‍ സ്ക്വാഡ് പ്രവര്‍ത്തനം വഴി എല്ലാ വീടുകളും പലതവണ സന്ദര്‍ശിച്ച് സ്കൂള്‍പ്രായത്തിലുള്ള കുട്ടികളില്‍ എഴുപത് ശതമാനം പേരേയും ക്ലാസിലെത്തിച്ചു. ഇക്കൂട്ടത്തില്‍ ഹരിജന്‍ വിഭാഗത്തില്‍പ്പെട്ട 23 കുട്ടികളെയും സ്കൂളില്‍ പ്രവേശിപ്പിച്ചു എന്നത് അക്കാലത്തെ ഒരു വിപ്ലവകരമായ നേട്ടമായിരുന്നു.1940ലെ ആദ്യത്തെ എട്ടാംക്ലാസ് പൊതുപരീക്ഷ (ESLC)യില്‍ ഈ എലിമെന്ററി സ്കൂളിന് ഉജ്ജ്വലവിജയം മേടാന്‍ കഴിഞ്ഞു.
ആധുനികകാലത്ത് എലിമെന്ററി വിദ്യാഭ്യാസം തീരെ അപര്യാപ്തമാണെന്നും ചുരുങ്ങിയത് എസ് എസ് എല്‍സി എങ്കിലും കൂടിയെ തീരൂ എന്ന് ബോധ്യപ്പട്ട കെസിഎന്‍ വാഴുന്നവര്‍ തനിക്ക് താവഴിയായി ലഭിച്ച ആറേക്കര്‍ ഭൂമി വാഗ്ദാനം ചെയ്തുകൊണ്ട് ഇരിട്ടിയില്‍ ഒരു ഹൈസ്കൂള്‍ ആരംഭിക്കുന്നതിന് പ്രേരണ നല്കി. അദ്ദേഹം നല്കിയ സ്ഥലത്താണ് ഇരിട്ടി ഹൈസ്കൂള്‍ പണികഴിപ്പിച്ചത്. പിന്നീട് അവിടെ ഹയര്‍ സെക്കന്ററി ബ്ലോക്കും പണിതു
  ഇരിട്ടി ഹൈസ്കൂള്‍ ആരംഭിച്ചപ്പോള്‍ കീഴൂരിലെ എലിമെന്ററി വിഭാഗത്തില്‍ നിന്നും എട്ടാം ക്ലാസ് ഇരിട്ടി ഹൈസ്ക്കൂളിലേക്ക് മാറ്റുകയും ഈ സ്ക്കൂള്‍ ഏഴാംതരം വരെയുള്ള യുപി സ്ക്കൂളായി നിജപ്പെടുത്തി കൊണ്ട്  '''വാഴുന്നവര്‍സ് യുപിസ്ക്കൂള്‍''' എന്ന് നാമകരണം ചെയ്യുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/321877" എന്ന താളിൽനിന്ന് ശേഖരിച്ചത്