സി.എം.എൽ.പി.എസ്. കരിക്കാട് (മൂലരൂപം കാണുക)
14:33, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2017→ചരിത്രം
('{{Infobox AEOSchool | പേര്= | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 35: | വരി 35: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | തൃശൂർ റവന്യൂ ജില്ല ചാവക്കാട് വിദ്യാഭ്യാസ ജില്ല കുന്ദംകുളം ഉപജില്ല തലപ്പിള്ളി താലൂക്ക് കരിക്കാട് വില്ലേജിലാണ് ചേറു മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
1927 ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്.ഈ സ്കൂളിന്റെ മാനേജർ പി.പി.തമ്പി മാസ്റ്ററും ഹെഡ്മിസ്ട്രസ് കെ.കെ.ഗ്ലാഡിസ് ടീച്ചറുമാണ്. കൂടാതെ ഒൻപത് അദ്ധ്യാപികമാരും ഈ സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു. അറബിക്കിന് പ്രത്യേകം അദ്ധ്യാപകനും, പ്രത്യേകം പരിശീലനം ലഭിച്ച അദ്ധ്യാപികയുടെ നേതൃത്വത്തിൽ ബുൾബുൾ യൂണിറ്റുമുണ്ട്. ഈ വർഷം നൂറ്റി അമ്പത്തിരണ്ട് വിദ്യാർത്ഥികളാണ് ഇവിടെ അധ്യയനം നടത്തുന്നത്. ഈ വർഷത്തെ പി.ടി.എ പ്രസിഡണ്ട് ശ്രീമതി: രേഖാ വാസുവാണ്. വിദ്യഭ്യാസ വകുപ്പ് ,എസ്.എസ്.എ, പഞ്ചായത്ത്, പി.ടി.എ, എം.പി.ടി.എ, ഒ.എസ്.എ എന്നിവയുടെ സഹകരണത്തോടെ ഈ സ്കൂളിന്റെ അക്കാദമിക് കാര്യങ്ങൾ വളരെ ഭംഗിയായി നടത്തുന്നു. ഈ വർഷം നാല് ഐ.ഇ.ടി.സി. കുട്ടികൾക്ക് സ്കോളർഷിപ്പും ലഭിച്ചിട്ടുണ്ട്. | |||
ഉപജില്ലാ അടിസ്ഥാനത്തിൽ നടക്കുന്ന എല്ലാ മേളകളിലും പങ്കെടുത്ത് പല കുട്ടികളും ഇവിടെ സമ്മാനാർഹരായിട്ടുണ്ട്. പഞ്ചായത്തടിസ്ഥാനത്തിൽ നടത്തുന്ന മേളകളിലും ഇവിടത്തെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. മൂന്ന് പ്രാവിശ്യം ഉയർന്ന തലത്തിലുള്ള ഉദ്യോഗസ്ഥർ ഈ സ്കൂൾ സന്ദർശിക്കുകയും അക്കാദമിക് കാര്യങ്ങളിൽ ഉയർന്ന നിലവാരം പുലർത്തുന്നുണ്ടെന്ന് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ സ്കൂളിലെ ലൈബ്രറിയും ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി പ്രത്യേകം പ്രകീർത്തിച്ചിരുന്നു. | |||
അദ്ധ്യാപകർക്കുള്ള പ്രത്യേക പരിശീലനങ്ങളിൽ എല്ലാ അദ്ധ്യാപകരും പങ്കെടുക്കുന്നത് കൊണ്ടും മാസത്തിലുള്ള സി.പി.ടി.എ. ഉള്ളത് കൊണ്ടും കുട്ടികളുടെ പഠന നിലവാരം വളരെ അധികം ഉയർത്തുവാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാ ദിവസവും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഉച്ചക്ക് പ്രത്യേകം പരിശീലനം നൽകുന്നുണ്ട്. ഇതെല്ലാം കൊണ്ട് ഈ സ്കൂൾ പഞ്ചായത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നു.പഠനത്തിൽ മാത്രമല്ല ആരോഗ്യത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തുണ്ട്. എല്ലാ വർഷവും തിപ്പിലിശ്ശേരി ഹെൽത്ത് സെന്ററിൽ നിന്നും ഈ സ്കൂളിൽ വൈദ്യ പരിശോദന നടത്തി കുട്ടികൾക്ക് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്തു വരുന്നു. വിദഗ്ധ ചികിത്സ ആവശ്യം വരുന്നവർക്ക് മറ്റു നിർദ്ദേശങ്ങളും നൽകുന്നുണ്ട്.കൂടാതെ പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ എല്ലാമാസവും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. | |||
എല്ലാ ദിവസവും ചോറും രണ്ടു തരം കറികളും ആഴ്ചയിൽ രണ്ട് ദിവസം പാൽ, ഒരു ദിവസം കോഴിമുട്ട, വിശേഷ ദിവസങ്ങളിൽ സദ്യയും നൽകുന്നതിന് അദ്ധ്യാപകരുടെയും പി.ടി.എ.കാരുടെയും സഹകരണം വളരെ അധികം ലഭിക്കുന്നുണ്ട്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||