"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 79: വരി 79:


== '''ആമുഖം''' ==
== '''ആമുഖം''' ==
കാലത്തിനനുസരിച്ച് വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കുന്നതിനായി ഗവൺമെൻ്റ്  നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ യജ്ഞത്തിൻ്റെ ഭാഗമായി എ.എം.യു.പി സ്കൂൾ ആക്കോട് വിരിപ്പാടം ഗവൺമെൻ്റ് ഉദ്ദേശിച്ച പല പദ്ധതികളും ആധുനിക രീതിയിൽ സംവിധാനിക്കാനും ഇതിനോട് കൂടി തന്നെ ചേർത്തു വെയ്ക്കാനും ഞങ്ങളുടെ സ്കൂ‌ളിന് സാധിച്ചു എന്ന കാര്യം തീർത്തും ചാരിതാർത്യത്തോടെയും അഭിമാനത്തോടുകൂടിയും ഞങ്ങൾക്ക് പറയാൻ സാധിക്കും.
കൊണ്ടോട്ടി ഉപജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ ആക്കോട് വിരിപ്പാടം എന്ന ചെറുഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിരിപ്പാടം എ.എം.യു.പി. സ്കൂൾ, നൂറുവർഷത്തിനടുത്തു നീളുന്ന സമ്പന്നമായ പൈതൃകത്തിന്റെ പ്രതീകമാണ്. 1926-ൽ കരിമ്പനക്കൽ പൂളക്കൽ ഖാദർ ഹാജിയുടെ പരിശ്രമഫലമായി ഓത്തു പള്ളിക്കൂടത്തിൽ നിന്നു സ്കൂളായി രൂപം കൊണ്ട ഈ സ്ഥാപനം, നാടിൻ്റെ വിദ്യാഭ്യാസ-സാംസ്കാരിക പുരോഗതിയോടൊപ്പം വളർന്നു. 1976-ൽ യു.പി. സ്കൂളായി ഉയർന്നതോടെ ഈ പ്രദേശം അറിവിൻ്റെ വെളിച്ചം നിറഞ്ഞതായി. 2005-ൽ വിരിപ്പാടം ഇസ്ലാമിക് സെൻറർ സ്കൂൾ ഏറ്റെടുത്തതോടെ പുതിയൊരു നവോത്ഥാന കാലഘട്ടം ആരംഭിച്ചു. മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ സമന്വയം ലക്ഷ്യമാക്കി പ്രവർത്തിച്ച സെൻററിന്റെ കരുത്തും ജനപിന്തുണയും ചേർന്നാണ് ഇന്നത്തെ അത്യാധുനിക സൗകര്യങ്ങളുള്ള, ഹൈടെക് ആശയം മുന്നേറിച്ച വിദ്യാലയം രൂപപ്പെട്ടത്. വിദ്യാഭ്യാസ നിലവാരത്തോടൊപ്പം മൂല്യാധിഷ്ഠിതമായ ജീവിതവീക്ഷണം വളർത്തുന്ന, മത-ജാതി ഭേദമില്ലാതെ വിദ്യാർത്ഥികളെ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പാതയിലേയ്ക്ക് നയിക്കുന്ന ഈ വിദ്യാലയം, നാടിൻ്റെ അഭിമാനമായി നിലകൊള്ളുന്നു. (കൂടുതൽ വായിക്കാം)
 
സർക്കാർ സ്കൂകൂളുകൾ ഹൈടെക് ആക്കുന്ന പദ്ധതികൾ ആരംഭിക്കുന്നതിന് മുമ്പു തന്നെ വലിയ മാറ്റങ്ങൾ നമ്മുടെ വിദ്യാലയത്തിൽ കൊണ്ടു വരാൻ മാനേജ്മെൻ്റിനും നാട്ടുകാർക്കും സാധിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളുള്ള 20 സ്മാർട്ട് ക്ലാസ് റൂമുകളോട് കൂടിയ നാല് നിലകളിലുള്ള നമ്മുടെ പുതിയ കെട്ടിടം വിദ്യാഭ്യാസരംഗത്ത് തന്നെ മാതൃകയാണ്.
 
വിദ്യാർഥികളുടെ എണ്ണം തികയ്ക്കാൻ പല വിദ്യാലയങ്ങളും ഏറെ പ്രയാസപ്പെടുന്ന ഇക്കാലത്ത് കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ നമ്മുടെ വിദ്യാലയത്തിനുണ്ടായിട്ടുള്ളത്. 2005-ൽ 378 വി ദ്യാർഥികളുണ്ടായിരുന്നിടത്ത് 2023 ആയപ്പോൾ 982 ആയി വർദ്ധിപ്പിക്കാനായിട്ടുണ്ട്. ആത്മാർത്ഥതയോടും ഊർജ്ജസ്സ്വലതയോടും കൂടി പ്രവർത്തിക്കുന്ന നമ്മുടെ അധ്യാപകരുടെ വിജയമാണിത്.
 
അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ചു നിൽക്കുന്ന നമ്മുടെ വിദ്യാലയത്തിന് ഇനിയും ഒരു പാട് മുന്നേറേണ്ടതുണ്ട്. ഇതിനായി ദീർഘദൃഷ്ടിയോടെ ഭാവനാത്മകമായി  പദ്ധതികൾ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സ്കൂളിൻ്റെ പുരോഗതിക്കായി വിശ്രമമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മാനേജ്മെൻ്റിൻ്റെയും പി.ടി.എ -യുടെയും അധ്യാപകരുടെയും പിന്തുണയോടെ നടപ്പാക്കിവരുന്നു.


== '''[[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/ചരിത്രം|ചരിത്രം]]''' ==
== '''[[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/ചരിത്രം|ചരിത്രം]]''' ==
1,147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2889430" എന്ന താളിൽനിന്ന് ശേഖരിച്ചത്