"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 214: വരി 214:
</gallery>
</gallery>


== ഗുരു വന്ദനം ==
== ഗുരു വന്ദനം . പ്ലാറ്റിനം ജൂബിലി ആഘോഷം ==
'മാതാ പിതാ ഗുരു ദൈവം' മാതാവിനെയും പിതാവിനെയും പോലെ ഗുരുവിനേയും ഈശ്വരതുല്യം ബഹുമാനിക്കുക എന്ന ആർഷ ഭാരത സംസ്കാരമാണ് നമുക്കുള്ളത്. പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 2024 നവംബർ 27 തീയതി ഗുരു വന്ദനവും വിദ്യാർത്ഥി സംഗമവും സെന്റ് തോമസ് സ്കൂൾ അങ്കണത്തിൽ വച്ച് നടത്തി. സ്കൂൾ മാനേജർ അഭി. ഡോ. സക്കറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ, എം.എൽ.എ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.പ്രഥമാധ്യാപകൻ ശ്രീ. അലക്സ് ജോർജ് എല്ലാവരെയും സ്വാഗതം ചെയ്തു . പൂർവ്വവിദ്യാർഥികൾ, സർവീസിൽ നിന്നും വിരമിച്ച അധ്യാപകരെയും അനധ്യാപകരെയും പൊന്നാട അണിയിച്ച് ആദരിക്കുകയും , സ്കൂൾ മാനേജർ അഭി. ഡോ. സക്കറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത മെമന്റോ നൽകുകയും ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി മഞ്ജു വർഗീസ് എല്ലാവർക്കും നന്ദി അർപ്പിച്ചു.
 
ഗുരുക്കന്മാരെ ആദരിക്കുന്നതിലൂടെ വിദ്യാർഥികൾ മൂല്യങ്ങളുടെയും ആദരവിന്റെയും പ്രാധാന്യം മനസ്സിലാക്കുന്നു. തങ്ങളുടെ പഠനത്തിനും വളർച്ചയ്ക്കും അധ്യാപകർ നൽകുന്ന സംഭാവനകളെ അംഗീകരിക്കുന്നതിനുള്ള ഒരു മാർഗമാണ് ഗുരുവന്ദനം. ഇത് വിദ്യാർത്ഥികളെ സാംസ്കാരിക അപബോധം വളർത്തുകയും നമ്മുടെ പാരമ്പര്യങ്ങളെ സംരക്ഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.  ഗുരുക്കന്മാരുടെ അനുഗ്രഹവും ആശീർവാദവും വിദ്യാർഥികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.
862

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2617296" എന്ന താളിൽനിന്ന് ശേഖരിച്ചത്