"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
21:26, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Lkframe/Header}} | {{Lkframe/Header}} | ||
സെയിന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ വടകര | |||
പ്രവർത്തന റിപ്പോർട്ട് | |||
ലിറ്റിൽ കൈറ്റ്‌സിന്റെ പ്രവർത്തനങ്ങൾ കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും ആഴത്തിൽ ഇറങ്ങിത്തരുന്ന ചെല്ലുന്ന വിധത്തിലുള്ളതായിരുന്നു. | |||
ഐടി ഫെസ്റ്റ് | |||
• 2022-23 അധ്യയന വർഷം സംഘടിപ്പിച്ച ഐടി ഫെസ്റ്റ് കുട്ടികൾക്ക് പുത്തൻ അനുഭവമായിരുന്നു .ഐടി ഫെസ്റ്റിൽ പുതിയതും പഴയതുമായ വിവിധ ഐസിടി ഉപകരണങ്ങൾ പ്രദർശിപ്പിച്ചു. | |||
• ഹാർഡ്‌വെയറുകൾ പരിചയപ്പെടുത്തി. | |||
• റാസ്ബറി പൈ പ്രാധാന്യം,പ്രവർത്തനരീതി ഇവ പരിചയപ്പെട്ടു | |||
• കൂടാതെ ഇലക്ട്രോണിക് കിറ്റിന്റെ പ്രവർത്തനരീതിയും കുട്ടികൾ വിശദീകരിച്ചു | |||
• ഐടി ഫെസ്റ്റിനോട് അനുബന്ധിച്ച് ഫ്രീ സോഫ്റ്റ്‌വെയറിൻറെ പ്രസക്തിയും പ്രാധാന്യവും കുട്ടികളിൽ എത്തും വിധമുള്ള സെമിനാർ അവതരണവും നടന്നു. | |||
• സെമിനാർ അവതരണത്തിനായി മനോഹരമായ സ്ലൈഡ് പ്രസന്റേഷനും ഉപയോഗപ്പെടുത്തി. | |||
• ഐടി ഫെസ്റ്റിനോട് അനുബന്ധിച്ച് നടന്ന മറ്റൊരു പ്രവർത്തനം ഫ്രീ സോഫ്റ്റ്‌വെയർ ഇൻസ്റ്റാലേഷൻ ആയിരുന്നു . | |||
• കുട്ടികൾക്കും രക്ഷിതാക്കൾക്കും പേഴ്സണൽ കമ്പ്യൂട്ടറുകളിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തു. | |||
• UP മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വ്യത്യസ്തവും വിജ്ഞാനപ്രദവുമായ ഒരു പ്രോഗ്രാമായിരുന്നു ഐടി ഫെസ്റ്റ് . | |||
അമ്മ അറിയാൻ | |||
• സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തെ ആസ്പദമാക്കി അമ്മ അറിയാൻ എന്ന പ്രവർത്തനവും വളരെ ഫലപ്രദമായ രീതിയിലാണ് കുട്ടികൾ നാലു ഗ്രൂപ്പുകൾ ആയി നടപ്പാക്കിയത്. | |||
• അനുഭവസമ്പന്നരെ പോലെ രക്ഷിതാക്കളുമായി സംവദിച്ച കുട്ടികൾക്ക് വളരെ നല്ല ഫീഡ്ബാക്ക് ആണ് രക്ഷിതാക്കളിൽ നിന്ന് ലഭിച്ചത്. | |||
ലഹരി വിരുദ്ധ ബോധവൽക്കരണം | |||
• പത്താം ക്ലാസിലെ കുട്ടികളുടെ ഗ്രൂപ്പ് വർക്കിന്റെ ഭാഗമായി അഞ്ചു മുതൽ 10 വരെയുള്ള കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുകയുണ്ടായി. | |||
• ഓരോ ക്ലാസ് റൂമിലും കയറിയിറങ്ങി സ്ലൈഡ് പ്രസന്റേഷൻ,വീഡിയോ ഇവയുടെ സഹായത്തോടുകൂടിയുള്ള ബോധവൽക്കരണമാണ് നടന്നത്. | |||
ഐടി മേള | |||
• ലിറ്റിൽ കൈറ്റ്സ് ടീം അംഗങ്ങളാണ് സബ് ജില്ലാ തലം മുതൽ സംസ്ഥാന തലം വരെ IT mela യിൽ നേട്ടങ്ങൾ കരസ്ഥമാക്കിയത്. | |||
• ഈ വർഷത്തെ സബ്ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പും സ്റ്റേറ്റ് ഐടി മേളയിൽ മലയാളം ടൈപ്പിംഗ് എ ഗ്രേഡും ലിറ്റിൽ കൈറ്റ് അംഗങ്ങളാണ് നേടിയിരിക്കുന്നത്. | |||
ഡോക്യുമെന്റേഷൻ | |||
• ക്യാമറ നന്നായി കൈകാര്യം ചെയ്യുന്ന ഒരു ടീം നമുക്കുണ്ട്. സ്കൂൾ അസംബ്ലി മുതൽ എല്ലാ സ്കൂൾ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷനുകളും നടത്തിവരുന്നത് ലിറ്റിൽ കൈറ്റ്സ് ടീം അംഗങ്ങളാണ് . | |||
• വിദ്യാഭ്യാസ വകുപ്പ് ഏൽപ്പിച്ച മേളകളുടെ ഡോക്യുമെന്റേഷനു പുറമേ ഈ വർഷത്തെ സ്കൂൾ ആനുവൽ ഡേ ഈ ടീമിൻറെ നേതൃത്വത്തിൽ ഡോക്യുമെന്റ് ചെയ്യുകയും ആവശ്യമുള്ള കുട്ടികൾക്ക് സിഡിയിലും പെൻഡ്രൈവിലുമായി വിതരണം ചെയ്യുകയും ചെയ്തു. | |||
മറ്റു പ്രവർത്തനങ്ങൾ | |||
• ലിറ്റിൽ കൈറ്റ്റിലെ ഓരോ അംഗവും ഹൈടെക് ക്ലാസ് റൂമിന്റെ പരിചരണം മുതൽ ഐടി എക്സാം നടത്തിപ്പുവരെ വളരെ കാര്യക്ഷമമായി നടത്താൻ പര്യാപ്തരാണ്. | |||
• നമ്മുടെ യൂണിറ്റിലെ കുട്ടികൾ സ്ഥിരമായി സബ്ജില്ലാ ജില്ലാ ക്യാമ്പുകളിൽ പങ്കെടുത്തു വരുന്നു. | |||
• ലിറ്റിൽ കൈറ്റ്‌സിന്റെ ക്ലാസുകളിൽ പരമാവധി അറ്റൻഡൻസ് ഉണ്ടാവാറുണ്ട്.. ബുധനാഴ്ചകളിൽ നടന്നുവരുന്ന ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ വളരെ പ്രാധാന്യത്തോടെയാണ് കുട്ടികൾ കാണുന്നത്. | |||
• സ്കൂൾ ഐസിടിയുടെ നെടുംതൂണുകളായി ഈ കുട്ടികൾ മാറുന്നു എന്നതിൽ യാതൊരു സംശയവുമില്ല. | |||
==ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാബ്-24/01/2022== | ==ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാബ്-24/01/2022== | ||
<gallery> | <gallery> |