|
|
വരി 11: |
വരി 11: |
|
| |
|
|
| |
|
| ===തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ 301 ഓളം വിഭവങ്ങളുടെ മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു.(09-12-2022)===
| |
| [[പ്രമാണം:12060 millet fest 2022 dec 5.resized.JPG|ലഘുചിത്രം|മില്ലറ്റ് ഫെസ്റ്റ് 2022]]
| |
| ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി ആഘോഷിക്കുന്നതിന്റെ മുന്നോടിയായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ 301 ഓളം വിഭവങ്ങളുടെ മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. ചെറുധാന്യങ്ങൾ കൊണ്ടുള്ള വിഭവങ്ങളാണ് പ്രദർശിപ്പിച്ചത്. കുട്ടികൾ വീടുകളിൽനിന്ന് ബജ്റ, ചോളം, റാഗി, തിന, ചാമ, കൂവരക്, വരക്, തുടങ്ങിയ ചെറുധാന്യങ്ങൾകൊണ്ടുള്ള പലഹാരങ്ങൾ ഉണ്ടാക്കിക്കൊണ്ടുവരികയായിരുന്നു. ഉപ്പുമാവ്, പുട്ട്, ദോശ, പത്തിരി, ഇഡ്ഡ ലി, ഇടിയപ്പം, പൂരി, ചപ്പാത്തി, പുഴുക്ക്, വട, ഓട്ടട തുടങ്ങിയ പരമ്പരാഗത വിഭവങ്ങളും ലഡു, പായസം, ഹൽവ, ഫലൂദ, കേക്ക്, ചെറുധാന്യങ്ങളുടെ ജ്യൂസ് തുടങ്ങിയവയും പ്രദർശനത്തിൽ നിരന്നു.30 തരം പായസങ്ങൾ മില്ലറ്റ് ഫെസ്റ്റിന്റെ പ്രത്യേകതയായിരുന്നു. മില്ലറ്റ് ഫെസ്റ്റ് പ്രധാനാധ്യാപകൻ മനോജ് കെ ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷനായി. പി.ടി.എ അംഗങ്ങളായ സുരേഷ് തച്ചങ്ങാാട്, വേണു അരവത്ത് , സീനിയർ അസിസ്റ്റന്റ് വിജയകുമാർ, എന്നിവർ ആശംസ അർപ്പിച്ചു. മില്ലറ്റ് ഫെസ്റ്റ് കോർഡിനേറ്റർ സുജിന സ്വാഗതവും ഷൈനി നന്ദിയും പറഞ്ഞു.ജൗഹറ, ഷംന, മോനിഷ, ശ്രീവിദ്യ, ജിജി, ജ്യോതി, പ്രീത, വിദ്യ, ശ്രുതി, അശോകൻ, അഭിലാഷ് രാമൻ തുടങ്ങിയ അധ്യാപകരും രമ്യ, പ്രീത, അനിത, വൃന്ദ, സുമംഗല എന്നീ രക്ഷിതാക്കളും പരിപാടിക്ക് നേതൃത്വം നൽകി.
| |
| ഈ പരിപാടിയുടെ വാർത്താ പരിപാടി കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://www.youtube.com/watch?v=hzjBIp1tZSo
| |
|
| |
|
| ===2023 ഫിബ്രവി 11:ക്ലാസ്സ് മുറി & ഭക്ഷണ ശാല ഉദ്ഘാടനം===
| |
| തച്ചങ്ങാട് ഗവ: ഹൈസ്‌കൂളിൽ കാസർഗോഡ് വികസന പാക്കേജിൽ നിർമ്മാണം പൂർത്തിയാക്കിയ ക്ലാസ്സ് മുറി കെട്ടിടവും ജില്ലാ പഞ്ചായത്തിന്റെ മേൽ നോട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ഭക്ഷണശാലയും പ്രവർത്തനം തുടങ്ങി. ക്ലാസ്സ് മുറി കെട്ടിടത്തിന്റെ ഉദ്ഘാടനം മണ്ഡലം എംഎൽഎ അഡ്വ. സി.എച്ച് കുഞ്ഞമ്പുവും ഭക്ഷണശാലയുടെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂറും ഉദ്ഘാടനം ചെയ്തു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുമാരൻ.എം അധ്യക്ഷത വഹിച്ച ചടങ്ങിൽ തളിപ്പറമ്പ് എഇഒ ആയി സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലം മാറി പോകുന്ന സ്‌കൂൾ പ്രധാനധ്യാപകൻ കെ.മനോജ് കുമാറിന് യാത്രയയപ്പും നൽകി.
| |
|
| |
|
|
| |
| ===ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ യൂനിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു===
| |
| ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി വിദ്യാർത്ഥി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്സ്' ഐ.ടി ക്ലബ്ബുിന്റെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ 2021-24 ബാച്ചിന്റെ യൂനിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു. ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം കൈറ്റ് ജില്ലാ കോർഡിനേറ്റർ രാജേഷ് എം.പി നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി നന്ദിയും പറഞ്ഞു. കൈറ്റ് മാസ്റ്റർ ട്രെയിനർ അബ്ദുൾ ജമാൽ മുഖ്യാതിഥി ആയിരുന്നു. യൂനിറ്റ് ക്യാമ്പിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ 40 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ആനിമേഷൻ, സ്ക്രാച്ച്, മൊബൈൽ ആപ്പ് എന്നിവയായിരുന്നു യൂനിറ്റ് തല ക്യാമ്പിലൂടെ വിദ്യാർത്ഥികൾ പരിചയപ്പെടുകയും പ്രായോഗിക പരിശീലനം നേടിയതും. സ്‌കൂളുകളിലെ ഹാർഡ്‍വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ്‌ഡെസ്‌ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐ.ടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്‍വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്‌കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്‌സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്‌കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകളുടെ നിർമാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനം ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.പരിശീലനങ്ങൾക്കുപുറമെ മറ്റ് വിദഗ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ, ഇൻഡസ്ട്രി വിസിറ്റുകൾ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടത്തും.ക്യാംപിന്റെ സമാപനം പ്രധാനാധ്യാപകൻ കെ.മനോജ് ഉദ്ഘാടനം അവതരിപ്പിച്ചു.രണ്ടായിരത്തോളം പ്രതിനിധികൾ കേരള പഠന കോൺഗ്രസിൽ പങ്കെടുക്കും. നാനൂറോളം വിദഗ്ധന്മാരും വിദ്യാഭ്യാസപ്രവർത്തകരും സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്ന അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്സ് മെയ് അഞ്ചിന് അവസാനിക്കും.
| |
|
| |
|
| =='''സ്കൂൾ പ്രവർത്തനങ്ങൾ (2021-2022)'''== | | =='''സ്കൂൾ പ്രവർത്തനങ്ങൾ (2021-2022)'''== |