"ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
കോഴിക്കോട് ജില്ലയിലെ വടക്കൻ തീരദേശത്ത് ദേശീയപാത 66-ൽ വടകരക്കും മാഹിക്കും ഇടയിലെ ഒഞ്ചിയം പഞ്ചായത്തിലെ ഒരു സ്ഥലമാണ്‌ മടപ്പള്ളി. മടപ്പള്ളി ഗവ.കോളേജ്, മടപ്പള്ളി ഗവ. ഫിഷറീസ് ടെൿനിക്കൽ ഹയർ സെക്കണ്ടറി സ്ക്കൂൾ തുടങ്ങിയ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെയാണ്. രാജീവ് ഗാന്ധി സദ്ഭാവന അവാർഡ് ലഭിച്ച സഹകരണ മേഖലയിലെ പ്രശസ്തമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി ഇവിടെയാണ്. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകൾ എന്നനോവലിന്റെ പശ്ചാത്തലം ഈ പ്രദേശമാണ്. എം. മുകുന്ദന്റെ ചില രചനകളിലും മടപ്പള്ളി കടന്നു വരുന്നുണ്ട്. മാച്ചിനാരിക്കുന്ന് എന്ന പേരിൽ പല രചനകളിലും കടന്നുവരുന്ന കുന്ന് മടപ്പള്ളിയിലാണ്.
വടകര താലൂക്കിൽ സ്ഥിതി ചെയ്യുന്നു. 1948-ലെ ഭീകരമായ ഒഞ്ചിയം വെടിവെപ്പ് നടന്നത് ഇവിടെയാണ്. 1948 ഏപ്രിൽ 30-ന് നടന്ന വെടിവെപ്പിൽ ആകെ 10 പേർ മരണമടഞ്ഞു. അന്നു മുതൽ ഇതൊരു കമ്മ്യൂണിസ്റ്റ് ശക്തി കേന്ദ്രമായിരുന്നു. മടപ്പള്ളി ഗവണ്മെന്റ് കോളേജ്, മടപ്പള്ളി ഗവണ്മെന്റ് ഫിഷറീസ് ടെൿനിക്കൽ ഹയർ സെക്കണ്ടറി സ്ക്കൂൾ തുടങ്ങിയ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ഏക റെയിൽവേ സ്റ്റേഷൻ - നാദാപുരം റോഡ്. മുൻ കാലങ്ങളിൽ നാദാപുരത്തേക്ക് പോകാൻ ഈ സ്റ്റേഷനിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. ഇന്നതിൻറെ ആവശ്യകതയില്ല. പ്രധാന സ്ഥലങ്ങൾ കണ്ണൂക്കര, മടപ്പള്ളി, വെള്ളികുളങ്ങര, നാദാപുരം റോഡ്.

47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2495840" എന്ന താളിൽനിന്ന് ശേഖരിച്ചത്