"പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''SPC'''' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
No edit summary
വരി 1: വരി 1:
'''SPC'''
SPC പ്രവർത്തനങ്ങൾ 2023-24
 
• ജൂൺ - 1-ാംതിയതി പ്രവേശനോത്സവദിനമായി ആഘോഷിച്ചു.സ്‌കൂളിലേക്ക് പുതുതായി വന്ന അഞ്ചാം ക്ലാസ്സും എട്ടാം ക്ലാസ്സും
വിദ്യാർത്ഥികളെ SPC കുട്ടികൾ മധുരം നൽകി സ്വാഗതം ചെയ്തു.
 
• ജൂൺ 5-ാം തിയതി പരിസ്ഥിതി ദിനമായി ആചരിച്ചു. വിദ്യാർത്ഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം വളർത്തുവാനായി തൈകൾ വിതരണം ചെയ്യുകയും,'എൻ്റെ മരം' എന്ന പദ്ധതിയുടെ ഭാഗമായി തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.
 
• ജൂൺ 26-ാംതിയതി ലഹരി വിമുക്തദിനത്തോടനുബന്ധിച്ച് SPC കേഡറ്റുകൾ സ്‌കൂളിൽ ലഹരിയുമായി ബന്ധപ്പെട്ട സർവ്വേ നടത്തുകയും, മുൻ എക്സ‌സൈസ് കമ്മീഷണർ ശ്രീ.ഋഷിരാജ് സിംഗുമായി കുട്ടികൾക്ക് സംവദിക്കാനുള്ള അവസരം ഒരുക്കുകയും അവർക്ക് ലഹരിയുടെ ദൂഷ്യഫലങ്ങളും അതുമായി ബന്ധപ്പെട്ട നിയമങ്ങളും - വകുപ്പുകളെയും കുറിച്ച് അറിയാൻ കഴിഞ്ഞു.
 
'എഴുതി തീർന്ന സമ്പാദ്യം' എന്ന പദ്ധതിയുടെ ഭാഗമായി സ്‌കൂൾ ക്യാമ്പസിലെ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ ശേഖരിക്കുകയും അവ ഹരിത കർമ്മ സേനാംഗങ്ങൾക്ക് കൈമാറുകയും , തൻമൂലം സ്കൂ‌ൾ ക്യാമ്പസ് പ്ലാസ്റ്റിക് വിമുക്തമാക്കാൻ ഒരു പരിധിവരെ സഹായിച്ചു. ആഴ്ചയിൽ 4 ദിവസങ്ങൾ ക്യാമ്പസ് ക്ലിനിംഗ് SPC കേഡറ്റുകളുടെ പ്രവർത്തനത്തിൻ്റെ ഭാഗ‌മായിരുന്നു.
 
• സ്‌കൂളിൽ എസ്. പി.സി. ആരംഭിച്ചതിൻ്റെ ഭാഗമായി ആഗസ്റ്റ് 2 സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ദിനമായി ആചരിച്ചു.
 
• ആഗസ്റ്റ് 15-ാം തിയതി സ്വാതന്ത്ര ദിനതോടനുബന്ധിച്ചും ജനുവരി 26-ാം തിയതി റിപ്പബ്ലിക് ദിനതോടനുബന്ധിച്ചും പരിപാടികൾ നടത്തി.ഇതു കൂടാതെ ഗാന്ധി ജയന്തി,യോഗ ദിനം എന്നിവയും ആചരിച്ചു.
 
• എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരവും ശനിയാഴ്ചകളിൽ രാവിലെ മുതൽ ഉച്ചവരെയും പരിശീലനമുണ്ട് . കായിക പരിശീലനം, പരേഡ്, വിശിഷ്ട വ്യക്തികളുടെ ഓൺലൈൻ ക്ലാസ്സുകൾ ഇതിൻ്റെ ഭാഗമായി ഉണ്ടായിരുന്നു.
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2456439" എന്ന താളിൽനിന്ന് ശേഖരിച്ചത്