"ജി.എച്ച്.എസ്. കൂടല്ലൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കൂടല്ലൂർ/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
15:44, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.കൂടല്ലൂർ/ജൂനിയർ റെഡ് ക്രോസ് എന്ന താൾ ജി.എച്ച്.എസ്. കൂടല്ലൂർ/ജൂനിയർ റെഡ് ക്രോസ് എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
| വരി 1: | വരി 1: | ||
ജെ.ആർ. | കൂടല്ലൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ "ശുചിത്വ ക്യാമ്പസ് - സുരക്ഷിത ക്യാമ്പസ്" എന്ന ലക്ഷ്യം മുൻനിർത്തി 2022 - 23 അക്കാഡമിക് വർഷം മുതൽ നടത്തിവരുന്ന തനത് മാതൃകാ പ്രവർത്തനമാണ് സുരഭിലം. | ||
അച്ചടക്കം, പരിസര ശുചിത്വം, പരിസ്ഥിതി അവബോധം, ഊർജ്ജ സംരക്ഷണം, ലഹരി നിർമ്മാർജ്ജനം എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് നടപ്പിലാക്കുന്ന ഈ പ്രവർത്തനത്തിൽ സ്കൂളിലെ മുഴുവൻ ജെ ആർ സി കേഡറ്റുകളും ഭാഗമാണ്. | |||
സുരഭിലം പ്രവർത്തനങ്ങളുടെ ഭാഗമായി ശുചീകരണ യജ്ഞങ്ങൾ, ലഹരി വിരുദ്ധ ബോധവൽക്കരണങ്ങൾ, ദിനാചരണങ്ങൾ, പ്രഥമ ശുശ്രൂഷ ക്ലാസുകൾ മുതലായ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. | |||
സുരഭിലം പ്രവർത്തനങ്ങളുടെ കൃത്യമായ നടത്തിപ്പിനും സ്കൂൾ ക്യാമ്പസിലെ വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമായി ഓരോ ദിവസവും 16 ജെ ആർ സി കേഡറ്റുകൾ ഉൾപ്പെടുന്ന ഗ്രൂപ്പുകൾക്ക് ചുമതലകൾ നൽകിയിട്ടുണ്ട്. | |||
സ്കൂളുമായി ബന്ധപ്പെട്ട് തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന പ്രശ്നങ്ങൾ ഓരോ ഗ്രൂപ്പുകളും കണ്ടെത്തുകയും കൂടിയാലോചനകളിലൂടെ അവ പരിഹരിക്കുകയും ചെയ്യുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ ഉത്തരവാദിത്വബോധവും അച്ചടക്കവും സാമൂഹിക അവബോധവും സൃഷ്ടിക്കുവാൻ സാധിക്കുന്നു എന്നതാണ് സുരഭിലം പദ്ധതിയുടെ സുപ്രധാന നേട്ടം. | |||