"ഗവ എൽ പി എസ് കല്ലാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,611 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 മാർച്ച്
വരി 70: വരി 70:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഇന്ന് പ്രധാന അധ്യാപിക ഉൾപ്പെടെ നാല് അധ്യാപകരും ഒരു പിടി.സി.എം.ഉം ഒരു പാചക തൊഴിലാളിയും ഈ സ്കൂളിലുണ്ട്.ഒന്നു മുതൽ നാലു വരെ ക്ലാസ് ആണ് ഇവിടെ ഉള്ളത്. ക്ലാസ് റൂമുകൾ 4 എണ്ണവും സ്മാർട്ട് ആണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


എല്ലാമാസവും യൂണിറ്റ് ടെസ്റ്റും ആഴ്ച തോറും ക്വിസ് പ്രോഗ്രാമുകളും സംഘടിപ്പിക്കാറുണ്ട്. ക്ലാസ് പി ടി എ വിളിച്ചുചേർത്ത് കുട്ടികളുടെ പഠന പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും വിശകലനം ചെയ്യുകയും . പഠന പ്രവർത്തനങ്ങളിൽ കുട്ടികളെ സഹായിക്കാനുള്ള മാർഗനിർദേശങ്ങൾ നൽകുകയുംചെയ്തു വരുന്നു.അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും പഠന പ്രവർത്തനങ്ങളും മറ്റു പ്രവർത്തനങ്ങളും വിലയിരുത്തുകയും ചെയ്തു വരുന്നു .
ദിനാചരണങ്ങൾ എല്ലാം തന്നെ വിപുലമായും അതി ഭംഗിയായും സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ടുപിടിപ്പിക്കലും വായനാദിനവുമായി ബന്ധപ്പെട്ട പുസ്തക പ്രദർശനം, വായനാദിന ക്വിസ്, പി എൻ പണിക്കരെ പരിചയപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങളുംനടത്തുകയുണ്ടായി. നിപുൺ  ഭാരത് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കുട്ടികളിൽ പ്രകൃതി നടത്തം പദ്ധതി നടപ്പിലാക്കി. കുട്ടികളെ പ്രകൃതിയോടും പ്രകൃതി പ്രതിഭാസങ്ങളോടും അടുപ്പിച്ചുകൊണ്ട് ജൈവീക പഠനവുo ചുറ്റുപാടുമുള്ള കാര്യങ്ങൾ ഗണിതപരമായും ഭാഷാപരമായും വേറിട്ട് മനസ്സിലാക്കാനും സഹായിക്കുന്ന രീതിയിലായിരുന്നു അത്. നേരിട്ടുള്ള അനുഭവത്തിലൂടെപഠനം. എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം. ചാന്ദ്രദിനം അതിവിപുലമായി തന്നെ സംഘടിപ്പിക്കുകയും ചാന്ദ്ര ദൗത്യത്തെക്കുറിച്ചു ള്ള കാര്യങ്ങൾകുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചും കുട്ടികളിൽ ദേശസ്നേഹം വളർത്തുന്ന വിധത്തിലുള്ള ധാരാളം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ഓണാഘോഷവും അതിവിപുലമായ രീതിയിൽ തന്നെ സംഘടിപ്പിച്ചു. രക്ഷിതാക്കളെയും നാട്ടുകാരെയും ഉൾക്കൊള്ളിച്ചുകൊണ്ട് അതിവിപുലമായ ഓണസദ്യയും ആഘോഷ പരിപാടികളും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.സ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാൻസ് വിപുലീകരിക്കുകയും അതിനെ അനുയോജ്യമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ക്ലാസ് ലൈബ്രറി ജൈവവൈവിധ്യ ഉദ്യാനം വായന പ്രവർത്തനങ്ങൾ എന്നിവ നടപ്പിലാക്കുകയും ചെയ്തു. കലോത്സവത്തിലും മേളകളിലും മികച്ച പ്രകടനം തന്നെ കാഴ്ചവക്കാൻസാധിച്ചു.ഗാന്ധിജയന്തി റിപ്പബ്ലിക് ദിനം രക്തസാക്ഷിത്വ ദിനം തണ്ണീർത്തട ദിനം എന്നിവ നല്ല രീതിയിൽ തന്നെ സംഘടിപ്പിക്കാൻ സാധിച്ചു. തണ്ണീർത്തട ദിനവുമായി ബന്ധപ്പെട്ട കുട്ടികൾക്ക് കാവ് സന്ദർശനം വേറിട്ട ഒരു അനുഭവമായിരുന്നു.പ്രകൃതിയെയും മനുഷ്യരെയും ബന്ധപ്പെടുത്തുന്ന ആചാരങ്ങളെ കുറിച്ച് കുട്ടികൾ അവിടെ നിന്നും കേട്ടറിഞ്ഞു. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് എടുത്തു പറയേണ്ട ഒന്നാണ്. ഇംഗ്ലീഷ് ഭാഷ അനായാസമായി ഉപയോഗിക്കാൻ ഇപ്പോൾ കുട്ടികൾക്ക് ഇതിലൂടെ കഴിയുന്നുണ്ട്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്.എം.സി ,അധ്യാപകർ


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2240192" എന്ന താളിൽനിന്ന് ശേഖരിച്ചത്