emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,652
തിരുത്തലുകൾ
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1. ഈ സ്കൂൾ ആരംഭിക്കുന്നത് 1895- ലാണ്. അരീക്കരയിലെയും വെളിയന്നൂരിലേയും ഏതാനും സുമനസ്സുകൾ ചേർന്ന് അരീക്കരയിൽ വെട്ടിക്കൽ മത്തായി ലൂക്കായുടെ പുരയിടത്തിൽ സ്കൂൾ ആരംഭിച്ചു. ചാഴിക്കാട്ട് കുര്യൻ എസ്തപ്പാൻ, വെട്ടിക്കൽ മത്തായി എന്നിവരായിരുന്നു ആദ്യകാല മാനേജർമാർ. | ||
2. 1900-ൽ അരീക്കര പള്ളി സ്ഥാപിതമായതിനെതുടർന്ന് ഈ സ്കൂൾ പള്ളിയെ ഏൽപ്പിക്കുകയും അരീക്കര പള്ളിയുടെ മാനേജ്മെൻറിൽ സ്കൂൾ തുടർന്നു പോരുകയും ചെയ്തു . | |||
3. 1964-ൽ U . P സ്കൂളായി ഉയർത്തപ്പെട്ടു. ഈ നാടിന്റെ അഭിമാനവും പ്രഗത്ഭനും മുൻ M.L.A യുമായിരുന്ന ശ്രീ. ജോസഫ് ചാഴികാടൻ, അന്നത്തെ മാനേജർ റവ. ഫാ. ഫിലിപ്പ് ചെമ്മലക്കുഴി, ശ്രീ. ചുമ്മാർ എറിക്കാട്ട് തുടങ്ങിയവരാണ് U. P സ്കൂളായി ഉയർത്തുന്നതിന് അശ്രാന്തം പരിശ്രമിച്ചത്.U . P സ്കൂളിന്റെ പ്രഥമ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്ലോറിയ SJC ആകുന്നു. | |||
4. ഈ സ്കൂളിന്റെ അനുബന്ധ സ്ഥാപനമായ Bishop Tharayil Memorial (B.T.M) English Medium Nursery School 1976 - ൽ ആരംഭിച്ചു. നഴ്സറി സ്കൂളിന്റെ പ്രഥമ പ്രിൻസിപ്പാൾ സിസ്റ്റർ ബെറ്റി ജോസ് S.J.C ആകുന്നു. | |||
5. ഈ സ്കൂളിന്റെ 125-)൦ ജന്മവാർഷികം ശതോത്തര രജതജൂബിലി എന്ന പേരിൽ വിവിധ പരിപാടികളോടെ 2019- 20 വർഷത്തിൽ ആചരിക്കുകയുണ്ടായി. 2020 ജനുവരി 30-)൦ തീയതി ചേർന്ന ജൂബിലി സമാപന സമ്മേളനത്തിൽ അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷം വഹിക്കുകയും, അന്നത്തെ കേരള വിദ്യുച്ഛക്തി വകുപ്പ് മന്ത്രി ശ്രീ. M.M. മണി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. | |||
6. ഈ സ്കൂളിന്റെ ശതോത്തര രജത ജൂബിലി (125) സ്മാരകമായി പുതിയ ഇരുനില കെട്ടിടവും പാചകശാലയും നിർമ്മിച്ചു . പുതിയ ഇരുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2019 ജൂൺ 30-)൦ തീയതി കോട്ടയം അതിരൂപതാ വികാരി ജനറാൾ വെരി. റവ. ഫാദർ മൈക്കിൾ വെട്ടിക്കാട്ട് നിർവഹിച്ചു. | |||
7. കേരള ഗവൺമെന്റെ മികച്ച പദ്ധതിയായ ചലഞ്ച് ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ഇരുനില കെട്ടിട നിർമ്മാണത്തിനായി ലഭിച്ച വസ്തുത നന്ദിയോടെ സ്മരിക്കുന്നു. | |||
8. കടുത്തുരുത്തി M.L.A ശ്രീ.മോൻസ് ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽനിന്നും 10 ലക്ഷം രൂപ അനുവദിച്ചതിന്റെ ഫലമായിട്ടാണ് പാചകശാല കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. | |||
9.സെന്റ് റോക്കീസ് യു.പി. സ്കൂളിന്റെ നവനിർമ്മിത സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 2021 ഒക്ടോബർ 30 ശനിയാഴ്ച രാവിലെ 10 ന് ശ്രീ.വി.എൻ. വാസവൻ (ബഹു. കേരള സഹകരണ, രജിസ്ട്രേഷൻ വകുപ്പ് ) മന്ത്രി നിർവഹിക്കുകയും പ്രസ്തുത യോഗത്തിൽ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് (അഭിവന്ദ്യ കോട്ടയം അതിരൂപത അദ്ധ്യക്ഷൻ) അധ്യക്ഷത വഹിക്കുകയും ചെയ്തു. | |||
കടുത്തുരുത്തി എം. എൽ. എ. അഡ്വ.മോൻസ് ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽ (MLA ADF) നിന്നും അനുവദിച്ചിട്ടുള്ള 10 ലക്ഷം രൂപ പ്രയോജനപ്പെടുത്തി നിർമ്മിച്ച പാചകശാലയുടെ ഉദ്ഘാടനം അഡ്വ.മോൻസ് ജോസഫ് MLA നിർവഹിക്കുകയും ചെയ്തു. | |||
ഹൈടെക് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ശ്രീ. തോമസ് ചാഴികാടൻ എം.പി. അന്നേദിവസം നിർവഹിക്കുകയും ചെയ്തു. |