"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15: വരി 15:
കഥ
കഥ
|}
|}
'''ഒരു അപ്പൂപ്പൻ മാവിന്റെ കഥ'''
ഒരു മലയുടെ താഴെ ഒരു മാവിൻറെ വിത്ത് കിടന്നിരുന്നു .അവിടെനിന്ന് മുളച്ച്  ഒരു വലിയ മാവ് ആയിതീർന്നു. അതിൽ നിറയെ മാമ്പഴം ഉണ്ടായിരുന്നു. അതിനടുത്ത് വീടുകളുണ്ട് .അങ്ങനെയിരിക്കെ മരത്തിൻറെ അടുത്തേക്ക് കുട്ടികൾ കളിക്കാൻ വന്നു. കുട്ടികൾ മാവിലേക്ക് നോക്കിയപ്പോൾ മാമ്പഴം. അവരുടെ കൂട്ടത്തിൽ നിന്ന് ഒരു കുട്ടി പറയുന്നു എല്ലാവരും വരൂനമുക്ക് മാമ്പഴം പറിച്ചു തിന്നാം.  കുട്ടികളെല്ലാവരും മരത്തിന് ചുറ്റും കൂടി. അതിൽ ചില കുട്ടികൾ മാവിൽ കയറി മാമ്പഴം പറിച്ചു . കുട്ടികൾ എല്ലാവരും സന്തോഷത്തോടെ മാമ്പഴം കഴിച്ചു .ഹായ് !നല്ല മധുരമുള്ള മാമ്പഴം . അവിടെ അപ്പോൾ ഒരു വണ്ടി വന്നു. കുട്ടികൾ വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ വീട്ടിലേക്ക് തിരിച്ചു പോയി. വാഹനം അവിടെ നിർത്തി അതിൽ നിന്ന് ഒരാൾ ഇറങ്ങി. നല്ല മരം ഇതിനെ നമുക്ക് മുറിച്ചെടുക്കാം. ഇന്ന് ഒരു ദിവസം കൂടി ഇവിടെ നിൽക്കട്ടെ എന്ന് പറഞ്ഞ് അവർ വണ്ടിയുമായി തിരിച്ചുപോയി. അപ്പോൾ ആ മരത്തിൻറെ ശിഖരത്തിൽ ഇരുന്ന് അപ്പു ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. അവർ പോയതിനു ശേഷം അപ്പു താഴെ ഇറങ്ങി വന്നിട്ട് പറഞ്ഞു വിഷമിക്കേണ്ട ഈ ഗ്രാമത്തിലുള്ള എല്ലാവരും കൂടെയുണ്ട് . നിന്നെ മുറിക്കാൻ ഞങ്ങൾ സമ്മതിക്കില്ല എന്ന് പറഞ്ഞിട്ട് അവൻ തിരിച്ചു പോയി. അപ്പു നാട്ടുകാരോടെല്ലാം കാര്യം പറഞ്ഞു. പിറ്റേന്ന് രാവിലെ മരം മുറിക്കാൻ രാമു വണ്ടിയുമായി നോക്കിയപ്പോൾ അവിടെ നല്ല ആൾക്കൂട്ടം. നിങ്ങൾ എന്തിനാണ് ഇവിടെ നിൽക്കുന്നത് ? അപ്പു പറഞ്ഞു ഇതാണ് ഞങ്ങളുടെ അപ്പൂപ്പൻ മാവ് . ഇതിൽ നിന്നാണ് നമ്മൾ നല്ല മധുരമുള്ള മാമ്പഴം കഴിക്കുന്നത് . അപ്പോൾ രാമു പറഞ്ഞു മരം വയസ്സായി. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല .നിങ്ങൾ മരം മുറിച്ച് കളഞ്ഞിട്ട് എന്താണ് കാര്യം, നിങ്ങൾക്ക് ഒരു ദോഷവും ചെയ്യുന്നില്ലല്ലോ എന്ന്  നിന്ന ആളുകൾ ചോദിച്ചു . ഈ മരങ്ങൾ മുറിച്ചു മാറ്റിയാൽ പ്രകൃതി തരുന്ന ശിക്ഷയാണ് പ്രളയം, ഉരുൾപൊട്ടൽ മഴവെള്ളപ്പാച്ചിൽ, എന്നിവയെല്ലാം ഇതിന് നമ്മൾ തന്നെ കാരണമാകരുത് . രാമുപറഞ്ഞു, ക്ഷമിക്കണം. ഇനി ഞാൻ ഈ മരം മുറിക്കാൻ ഇല്ല എന്ന് പറഞ്ഞ് തിരികെ പോകാൻ തുടങ്ങിയപ്പോൾ അപ്പു പറഞ്ഞു കുറച്ചു മാമ്പഴം കൂടി കൊണ്ടുപോകൂ നല്ല മധുരമാണ് ഈ മാമ്പഴം എന്ന് പറഞ്ഞിട്ട് കുറച്ചു മാമ്പഴം രാമുവിന്  കൊടുത്തു. രാമു മാമ്പഴവുമായി വണ്ടിയിൽ കയറി തിരിച്ചുപോയി. അങ്ങനെ എല്ലാവർക്കും സന്തോഷമായി. അപ്പൂപ്പൻ മാവിനും കുട്ടികൾക്കും അതിലേറെ സന്തോഷമായി. അവർ സന്തോഷത്തോടെ ആടിയും പാടിയും കളിച്ചും ഉല്ലസിച്ചും കാലം കടന്നുപോയി . ഇതാണ് അപ്പൂപ്പൻ മാവിന്റെ കഥ.
അഭിരാമി പി
7എ  [[44049|എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ]]
ബാലരാമപുരം ഉപജില്ല 
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ
1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2101200" എന്ന താളിൽനിന്ന് ശേഖരിച്ചത്