"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 68: വരി 68:
പ്രമാണം:12060 teacher emposerment 2023 nov 16 4.jpeg
പ്രമാണം:12060 teacher emposerment 2023 nov 16 4.jpeg
</gallery>
</gallery>
===ജനുവരി 22_ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ്; കെ വാക്ക് സംഘടിപ്പിച്ചു===
സംസ്ഥാന  കായിക വകുപ്പ് ജനുവരി 23 മുതൽ 26 വരെ തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റിൻ്റെ പ്രചരണാർത്ഥം കേരളം നടക്കുന്നു എന്ന പേരിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ കെ വാക്ക് സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ ഈശ്വരൻ മാഷ്  കെ വാക്ക് ഫ്ലാഗ് ഓഫ് ചെയ്തു. 500 ലധികം  വിദ്യാർത്ഥികൾ നടത്തത്തിൽ പങ്കാളിയായി.
കായികരംഗത്തെ സമ്പദ്ഘടനയിലെ  സജീവ സാന്നിധ്യമാക്കി മാറ്റി കേരളത്തെ ഒരു സ്പോർട്സ് സൂപ്പർ പവർ ആക്കി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്റർനാഷണൽ സ്പോർട്ട്സ് സമ്മിറ്റ് ഓഫ് കേരള സംഘടിപ്പിക്കുന്നത്. ലോകത്തിലെ മികച്ച കായിക താരങ്ങളുടെയും, സ്പോർട്സിലെ സാങ്കേതിക മാനേജ്മെന്റ് വിദഗ്ധരുടെയും ഏറ്റവും വലിയ ഒത്തുചേരലാണ് ഉദ്ദേശിക്കുന്നത്. ക്രിയാത്മകമായ ചർച്ചകളുടെയും പങ്കുവെക്കലുകളുടെയും ബിസിനസ് ധാരണകളുടെയും പങ്കാളിത്ത തീരുമാനങ്ങളുടെയും നൂതന കായിക ആശയങ്ങളുടെയും വേദിയായി ഉച്ചകോടി മാറുമെന്നാണ് പ്രതീക്ഷ. അക്കാദമിക സെഷനുകൾ, ബിസിനസ് കോൺക്ലേവ്, സ്പോർട്സ് എക്സിബിഷൻ, ഡെമോൺസ്ട്രേഷനുകൾ, തീം പ്രസന്റേഷനുകൾ, വൺ ടു വൺ മീറ്റുകൾ, ഇൻവെസ്റ്റർ പിച്ച്, സ്റ്റാർട്ടപ്പ് അവതരണങ്ങൾ, പുതിയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ലോഞ്ച് പാട്, എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഉച്ചകോടിയിൽ ഉണ്ടാകും.
കെ വാക്കിൽ സ്കൂളിലെ കായിക താരങ്ങൾ, എസ്.പി.സി, സ്കൗട്ട് & ഗൈഡ്സ്, റെഡ്ക്രോസ്സ്, ഗ്രീൻ പോലീസ്, ലിറ്റിൽ കൈറ്റ്സ് എന്നീ ക്ലബ്ബുകളിലെ അംഗങ്ങൾ പങ്കെടുത്തു.കെ വാക്കിന് മജിദ്,മധുസൂദനൻ, ധന്യ, സരുൺദാസ് എന്നീ അധ്യാപകർ നേതൃത്വം നൽകി.
5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2077272" എന്ന താളിൽനിന്ന് ശേഖരിച്ചത്