യു പി എസ്സ് അടയമൺ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
17:14, 27 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
== | {{PSchoolFrame/Pages}} | ||
== ഭൗതികസൗകര്യങ്ങൾ== | |||
''' | '''വിശാലമായ കളി മുറ്റവും പ്രകൃതിഭംഗി ഒട്ടും ചോരാത്ത വിധത്തിൽ അതിൽ അതീവ പ്രൗഢിയോടു കൂടി തലയുയർത്തി നിൽക്കുകയാണ് ഞങ്ങളുടെ വിദ്യാലയം . ക്ലാസ് മുറികൾ വൈദ്യുതീകരിച്ചിട്ടുണ്ട് . ഫാനും ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ളത്തിനായി കിണറും ഉണ്ട്. ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയർ ക്രമീകരിച്ചിട്ടുണ്ട് . ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി പ്രത്യേക അടുക്കളയും ഉണ്ട് . പോഷക ആഹാരം തയ്യാറാക്കുന്നതിനായി സ്കൂൾ പരിസരത്ത് കൃഷിയും നടത്തിവരുന്നു.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ ക്ലാസ്സിൽ പ്രവേശിക്കാൻ ആവശ്യമായ RAMP ഉം RAIL ഉം ഉണ്ട്. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ധാരാളം പുസ്തകങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.വിശാലമായ സ്റ്റേജ്, 12 ക്ലാസ്സ്മുറികൾ ,ക്ലാസ്സ് മുറികളുടെ തറ ടൈൽ വിരിച്ചിട്ടുണ്ട്.ഇന്റർനെറ്റ് സൗകര്യമുണ്ട്. ഡിജിറ്റൽ ക്ലാസ്സ് മുറികൾ,കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് ക്ലാസ്സ് റുമുകൾ ,വിപുലമായ ലൈബ്രറി ,ഓരോ ക്ലാസിനും പ്രത്യേകം ലാപ് ടോപ്പുകൾ ,ശുദ്ധീകരിച്ച കുടിവെള്ള സൗകര്യം,പൂന്തോട്ടം , പച്ചക്കറി തോട്ടം ,ഔഷധസസ്യങ്ങൾ,മഴവെള്ള സംഭരണി,കളിസ്ഥലം,കളിയുപകരണങ്ങൾ,അടുക്കള ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റ്, വാഹനസൗകര്യം, ഇവയെല്ലാം ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങളിൽ പെടുന്നു.''' | ||
== | == ലൈബ്രറി== | ||
''' | '''ലൈബ്രറി പുസ്തകങ്ങളുടെ മെച്ചപ്പെട്ട ഒരു ശേഖരം നമ്മുടെ സ്കൂളിൽ ഉണ്ട്. കുട്ടികളുടെ പ്രായത്തിനും നിലവാരത്തിനും അഭിരുചിക്കും അനുസരിച്ഛ് വിവിധ വിഷയങ്ങളിലായി മൂവായിരത്തോളം പുസ്തകങ്ങളാണ് സ്‌കൂൾ ലൈബ്രറിയിലുള്ളത്. ഓരോ വർഷവും വായനദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ കുട്ടികളുടെ വായനാശീലം വർധിപ്പിക്കുന്നതിനായി വായനാമത്സരം സംഘടിപ്പിക്കാറുണ്ട് . എല്ലാ ക്ലാസ്സധ്യാപകരും ക്ലാസ്സിലെ കുട്ടികളുടെ എണ്ണത്തിനും നിലവാരത്തിനുമനുസരിച്ചുള്ള പുസ്തകങ്ങൾ സ്‌കൂൾ ലൈബ്രറിയിൽ നിന്നെടുക്കുകയും ക്ലാസ്സിൽ കുട്ടികൾക്ക് കൈമാറ്റം ചെയ്ത് വായനയ്ക്ക് അവസരമൊരുക്കുകയും ചെയ്യുന്നു. ക്ലാസ്സിലെ ഈ പ്രവർത്തനം സുഗമമായി നടപ്പിലാക്കുന്നതിനായി രണ്ട് കുട്ടികളെ വീതം ക്ലാസ്സ് ലൈബ്രെറിയന്മാരായി തെരെഞ്ഞെടുക്കുകയും അവർ ക്ലാസ്സ് ലൈബ്രറി രജിസ്റ്റർ തയ്യാറാക്കി പുസ്തകകൈമാറ്റം നടത്തുകയും ചെയ്യുന്നു. കുട്ടികൾ അവർ വായിച്ച പുസ്തകങ്ങളെക്കുറിച്ഛ് വായനക്കുറിപ്പുകൾ, ആസ്വാദനകുറിപ്പുകൾ, വിവിധ വ്യവഹാരരൂപങ്ങൾ എന്നിവ തയ്യാറാക്കി സൂക്ഷിക്കുന്നു. വർഷ്യാന്തത്തിൽ ഇവ വിലയിരുത്തി ഏറ്റവും നല്ല വായനക്കാരനെ/ വായനക്കാരിയെ തെരെഞ്ഞെടുക്കുകയും സമ്മാനങ്ങൾ നല്കുകുകയും ചെയ്യുന്നു. കൂടാതെ ഓരോ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾ വീടുകളിൽ നിന്നും പരിചയക്കാരിൽ നിന്നും ശേഖരിക്കുന്ന പുസ്തകങ്ങൾ ക്ലാസ്സ് ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്നു. ഒഴിവു വേളകളിൽ കുട്ടി ലൈബ്രെറിയന്മാരുടെ നേതൃത്വത്തിൽ ഈ ക്ലാസ്സ് ലൈബ്രറി കുട്ടികൾക്ക് വായനയ്ക്ക് അവസരം നൽകുന്നു.''' | ||
'' | '''അമ്മവായന' പ്രോത്സാഹിപ്പിക്കുന്നതിനായി രക്ഷിതാക്കൾക്ക് സ്‌കൂൾ ലൈബ്രറി സന്ദർശിക്കാനും പുസ്തകങ്ങൾ വായനയ്ക്കായി തെരെഞ്ഞെടുക്കുന്നതിനുമുള്ള അവസരം ഒരുക്കി വരുന്നു''' |