"ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
==ആരവം'24 (30/04/2024)==
എട്ടാം ക്ലാസ്സിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കായി "ആരവം24"എന്ന് പേരിൽ പരിശീലനകളരി സംഘടിപ്പിച്ചു.  ശാസ്ത്രപരീക്ഷണങ്ങളുമായി ചന്ദ്രൻ മാസ്റ്ററും  നാടൻ പാട്ടുകളുമായി പ്രകാശൻ വലിയപറമ്പയും ക്ലാസ്സ് നയിച്ചു.  പി ടി എ പ്രസിഡന്റ് ശ്രീ കെ പ്രസന്നൻ ക്ലാസ്സ് ഉത്ഘാടനം ചെയ്തു.
==എൽ എസ് എസ് യു എസ് എസ് വിജയികൾ==
2023 ലെ എൽ എസ് എസ് യു എസ് എസ് പരീക്ഷകളിൽ സ്കൂളിന് മികച്ച വിജയം. എൽ എസ് എസ്  സ്കോളർഷിപ്പ് 4 കുട്ടികൾക്കും യു എസ് എസ് സ്കോളർഷിപ്പ് 2കുട്ടികൾക്കും ലഭിച്ചു
===എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചവർ===
{|
|-
|
[[പ്രമാണം:അശ്വതി കെ വി.jpeg|ലഘുചിത്രം|150px|അശ്വതി കെ വി]]
||
[[പ്രമാണം:ഭൂമിക എസ് കെ.jpeg|ലഘുചിത്രം|150px|ഭൂമിക എസ്]]
||
[[പ്രമാണം:ശിവിക സുനിൽ.jpeg|ലഘുചിത്രം|150px|ശിവിക സുനിൽ ]]
||
[[പ്രമാണം:സാൻവി ദിനേശ്.jpeg|ലഘുചിത്രം|150px|സാൻവി ദിനേശ്]]
|}
===യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചവർ===
{|
|-
|
[[പ്രമാണം:സൂര്യൻ എസ് കെ.jpeg|ലഘുചിത്രം|150px|സൂര്യൻ എസ് കെ]]
||
[[പ്രമാണം:അളകനന്ദ എ.jpeg|ലഘുചിത്രം|150px|അളകനന്ദ എ]]
|}
==മലയാള മധുരം (06/04/2024)==
സമഗ്ര ശിക്ഷ അഭിയാന്റെ നേതൃത്വത്തിൽ നടത്തുന്ന "മലയാള മധുരം -കുഞ്ഞുവായനയ്ക്ക് അവധിയില്ല" പ്രവർത്തനത്തിന്റെ ഭാഗമായി ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്ക് അവധിക്കാല വായനയ്ക്കായുളള പുസ്തകങ്ങൾ വിതരണം ചെയ്തു. ശ്രീമതി രേണുക ടീച്ചർ പരിപാടി ഉത്ഘാടനം ചെയ്തു. കുട്ടികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾക്ക് ഓരോ ആഴ്ചയും വായിക്കാനുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു.
==സ്കൂൾ വാർഷികം(28/03/2024)==
ഈ വർഷത്തെ സ്കൂൾ വാർഷികം, പ്രീപ്രൈമറി കലോത്സവം, വിരമിക്കുന്ന രേണുക ടീച്ചർക്കുള്ള യാത്രയയപ്പും "ഹർഷം 2024" മാർച്ച് 28ന് നടന്നു. രാവിലെ 10മണിക്ക് പ്രശസ്തവന്യജീവി ഫോട്ടോഗ്രാഫർ ശ്രീ സന്തോഷ് കുമാറിന്റെ വന്യജീവി ഫോട്ടോഗ്രാഫി പ്രദർശനം നടന്നു. ഡി എഫ് ഒ ശ്രീ  അഷ്റഫ് ഉത്ഘാടനം ചെയ്തു. തുടർന്ന് പ്രീപ്രൈമറി കലോത്സവവും എൽ പി മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.  വൈകുന്നേരം 6. 30ന് പൊതു സമ്മേളനം  വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെ നേത‍ത്വത്തിൽ പരിശീലിച്ച സ്വാഗത ഗാനം വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും  പി ടി എ അംഗങ്ങളും ചേർന്ന്  അവതരിപ്പിച്ചു. തുടർന്ന് എം പി ടി എ അംഗങ്ങളുടെ ഫ്യൂഷൻ ഡാൻസ് നടന്നു. പൊതു സമ്മേളനം പ്രശസ്ത സിനിമാ താരം സന്തോഷ് കീഴാറ്റൂൂർ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ പ്രൊഫസർ കെ പി ജയരാജൻ, ശ്രീമതി സി പി ശുഭ ,  ശ്രീ വെള്ളിക്കോത്ത് വിഷ്ണുഭട്ട് എന്നിവർ സംബന്ധിച്ചു. സർവ്വീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി രേണുക ടീച്ചർക്കുള്ള ഉപഹാരം ശ്രീ സന്തോഷ് കീഴാറ്റൂർ സമ്മാനിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി
==പഠനോത്സവം 2024==
കുട്ടികളുടെ ഒരു വർഷത്തെ അക്കാദമിക മികവുകൾ പ്രദർശിപ്പിക്കുന്ന പഠനോത്സവം2024 മാർച്ച് 1 വെള്ളിയാഴ്ച ഉച്ചയ്ക്ക് മദർ പി ടി എ പ്രസിഡന്റ് ശ്രീമതി ചിന്താമണി ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീജ കെ ആർ സ്വാഗതവും, സിന്ധുമണി സി എച്ച് നന്ദിയും പറഞ്ഞു. പ്രമോദ് മാസ്റ്റർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ മികവിന്റെ പ്രദർശനം നടന്നു.
{|
|-
|
[[പ്രമാണം:12017 mikav.jpg|ലഘുചിത്രം]]
|}
==പഠനയാത്ര അനുഭവ പതിപ്പ്==
എൽ പി , യു പി വിഭാഗത്തിലെ കുട്ടികൾ കണ്ണൂരിലെ വിവിധ ഭാഗങ്ങളിലേക്ക് നടത്തിയ പഠനയാത്രയുടെ അനുഭവങ്ങൾ ഉൾപെടുത്തിയ പഠനയാത്ര അനുഭവകുറിപ്പുകളുടെ പതിപ്പ് സ്കൂൾ അസംബ്ലിയിൽ വച്ച് പ്രകാശനം ചെയ്തു. ഹെഡ് മാസ്റ്റർ കെ സന്തോഷ് പതിപ്പ് കുട്ടികൾക്ക് കൈമാറി. എൽ പി , യു പി കുട്ടികൾ പ്രത്യേകമായാണ് പതിപ്പ് തയ്യാറാക്കിയത്.
==അളക നന്ദയ്ക്ക് രണ്ടാം സ്ഥാനം(13/02/2024)==
ഹൊസ്ദുർഗ് ബി ആർ സി നടത്തിയ സയൻസ് ഫെസ്റ്റിൽ സയൻസ് ക്വിസിൽ അളകനന്ദ രണ്ടാം സ്ഥാനം നേടി.
==സ്കൂൾ വികസന നിധി സമാഹരണം ഉത്ഘാടനം(11/02/2024)==
സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപെടുത്തുന്നതിന് സാമ്പത്തിക സമാഹരണത്തിനായി ഏർപ്പെടുത്തിയ സമ്മാനകൂപ്പൺ വിതരോണ്ദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു. ആദ്യ കൂപ്പൺ പ്രമുഖ വ്യവസായി കരീം ബെസ്കോട്ട് ഏറ്റുവാങ്ങി. വികസന നിധി ചെയർമാൻ കെ നാരായണൻ അധ്യക്ഷനായി. മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സി പ്രഭാകരൻ, പി ടി എ പ്രസിഡന്റ് ശ്രീ പി പ്രസന്നൻ,  ഒ കുഞ്ഞികൃഷ്ണൻ, മടിക്കൈ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമറ്റി ചെയർമാൻ ശ്രീ ടി രാജൻ, ഹെഡ് മാസ്റ്റർ കെ സന്തോഷ് , മദർ പി ടി എ പ്രസിഡന്റ് ശ്രീമതി ചിന്താമണി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എ കെ വിനോദ് കുമാർ സ്വാഗതവും എസ് എം സി ചെയർമാൻ ശ്രീ പത്മനാഭൻ നന്ദിയും പറഞ്ഞു.
{|
|-
|
[[പ്രമാണം:12017 news.jpg|ലഘുചിത്രം]]
|}
==വിരവിമുക്ത ദിനം(08/02/2024)==
കുട്ടികളുടെ വളർച്ചയെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന വിരബാധ ഒരു പൊതുജനാരോഗ്യ പ്രശ്നം കൂടിയാണ്. കുട്ടികളിൽ വിളർച്ചയ്ക്കും ആരോഗ്യകുറവിനും ഇത് കാരണമാകുന്നു. 2024 ഫെബ്രുവരി 8 ദേശീയ വിരവിമുക്ത ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 1 മുതൽ 19 വയസ്സ് വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും വിരനശീകരണത്തിനുള്ള ആൽബൻഡസോൾ ഗുളിക നൽകുന്നു. അതിന്റെ സ്കൂൾ തല ഉത്ഘാടനം വാർഡ് മെമ്പർ ശ്രീ ബാലക‍ഷ്ണൻ നിർവ്വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ വിവേക് കുട്ടകളോട് കാര്യങ്ങൾ വിശദീകരിച്ചു.
{|
|-
|
[[പ്രമാണം:12017 wormday.jpg|ലഘുചിത്രം]]
|}
==എസ്  പി സി യങ്ങ് ലീഡേർസ് കോൺക്ലേവ്(04/02/2024)==
2024 ഫെബ്രുവരി 4 മുതൽ 11വരെ തിരവനന്തപുരം SAP(Special Armed Police)ക്യാമ്പിൽ വച്ച് നടക്കുന്ന സംസ്ഥാന ക്യാമ്പിലേക്ക് (യങ്ങ് ലീഡേർസ് കോൺക്ലേവ്) സ്കൂളിനെ പ്രതിനിധീകരിച്ച്  ഒൻപതാം ക്ലാസ്സിലെ ദർശന കെ പങ്കെടുക്കും
==ശ്രദ്ധ 2023-24==
മികവിലേക്ക് ഒരു ചുവട് എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പഠന പിന്തുണാ പദ്ധതിയാണ് ശ്രദ്ധ. ക്ലാസ് മുറികളിലെ പഠന പ്രവർത്തനങ്ങളിൽ പലകാരണങ്ങൾ കൊണ്ട് പിന്നാക്കം നിൽക്കുന്ന 8,9  ക്ലാസ്സുകളിലെ കുട്ടികളെ മുൻനിരയിലേക്കെത്തിക്കുയാണ്  ഈ പ്രവർത്തനത്തിന്റെ  പ്രധാന ലക്ഷ്യം.
ഈ വിദ്യാലയത്തിലെ 2023-24  വർഷത്തെ ശ്രദ്ധ പദ്ധതി പ്രവർത്തങ്ങൾ 03-08-2023 ന് ആരംഭിച്ചു. സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ.രാമചന്ദ്രൻ മാസ്റ്റർ പദ്ധതി പ്രവർത്തങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശ്രീ. പി.പ്രസന്നൻ അധ്യക്ഷത വഹിച്ചു.സീനിയർ അധ്യാപകരായ രേണുക ടീച്ചർ, ഷിബി ടീച്ചർ എന്നിവർ സംസാരിച്ചു. ശ്രദ്ധ കോ-ഓർഡിനേറ്റർ പി.പി സുകുമാരി ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വി രാജൻ മാഷ് നന്ദിയും പറഞ്ഞു.
എട്ടാം തരത്തിലെ 6കുട്ടികളെയും ഒൻപതാം തരത്തിലെ 6 കുട്ടികളെയും ശ്രദ്ധ ക്ലാസുകളിലേക്ക് തിരഞ്ഞെടുത്തു. പഠന നിലവാരത്തിന്റെയും മൂല്യനിർണ്ണയത്തിന്റെയും അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുത്തത്. പ്രവൃത്തി ദിവസങ്ങളിൽ പ്രത്യേക ടൈം ടേബിൾ തയ്യാറാക്കിയാണ് പഠന പ്രവർത്തനങ്ങൾ നടത്തിയത്. മലയാളം, ഇംഗ്ലീഷ്,ഹിന്ദി എന്നീ ഭാഷാ വിഷയങ്ങളും സയൻസ്,ഗണിതം,സാമൂഹ്യ ശാസ്ത്രം എന്നിവയും ക്ലാസുകളിൽ ഉൾപ്പെടുത്തി. വിദ്യാഭ്യസ വകുപ്പ് പുറത്തിറക്കിയ പ്രത്യേക മൊഡ്യൂൾ പ്രകാരമാണ് പഠന പ്രവർത്തനങ്ങൾ നടത്തിയത്.
ഭാഷ വിഷയങ്ങളിൽ അടിസ്ഥാന ധാരണകൾ കുട്ടികളിലെത്തിക്കാനും ശാസ്ത്ര വിഷയങ്ങളിൽ അഭിരുചിയും താല്പര്യവുമുണ്ടാക്കാനുള്ള പ്രവർത്തനങ്ങളുമാണ് നടപ്പിലാക്കിയത്. കുട്ടികൾക്ക് ശ്രദ്ധ ക്ലാസുകൾക്ക് ശേഷം ലഘു ഭക്ഷണം നൽകിയിരുന്നു . രാവിലെ 9-10 വരെയും വൈകുന്നേരങ്ങളിൽ 4-5 വരെയുമാണ് ക്ലാസുകൾ നടത്തിയത്. 03-08-2023  മുതൽ 12-01-2024 വരെ 62 ക്ലാസുകൾ കഴിഞ്ഞു. മലയാളം - 9, ഇംഗ്ലീഷ്- 10, ഹിന്ദി - 10, സയൻസ് - 14, ഗണിതം - 10, സാമൂഹ്യ ശാസ്ത്രം  - 9 എന്നിങ്ങനെയാണ് ക്ലാസുകൾ നടത്തിയത്. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പേന, നോട്ട്ബുക്ക്, ജോമെട്രിക്കൽ ബോക്സ്, എന്നിവ  നൽകിയിരുന്നു.
ശ്രദ്ധ പദ്ധതിയുടെ പഠന പുരോഗതി വിലയിരുത്തൽ 15-01-2024 മുതൽ 22-01-2024 വരെ തീയ്യതികളിലായി നടന്നു. മൂല്യ നിർണയത്തിന് ശേഷം ഗ്രേഡുകൾ വിലയിരുത്തി. ഭൂരിഭാഗം കുട്ടികളും മെച്ചപ്പെട്ട പഠന നിലവാരം കാഴ്ചവെച്ചു. ചുരുക്കം ചില വിദ്യാർത്ഥികൾക്ക് പ്രതീക്ഷിച്ച പഠന നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല. ഈ  വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തികൊണ്ട് വരുന്നതിനുള്ള പ്രവർത്തനങ്ങൾ ഇപ്പഴും തുടർന്ന് വരുന്നു.
==ക്രിയാത്മക കൗമാരം കരുത്തും കരുതലും 2023-24==
കൗമാരകാലം മനുഷ്യ ജീവിത വികാസ ഘട്ടങ്ങളിൽ ഏറ്റവും സങ്കീർണ്ണവും നിർണ്ണായകവുമാണ്. കൗമാര പ്രായത്തിലാണ് ജീവിത സങ്കൽപ്പങ്ങളും കാഴ്ചപ്പാടുകളും രൂപപ്പെടുന്നത്. അതിനാൽ ഈ പ്രായത്തിൽ തെറ്റായ വഴിയിലേക്ക് തിരിയാതിരിക്കാൻ ശരിയായ അറിവുകൾ കൗമാരക്കാർക്ക് നൽകുന്നതിൽ രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്ക് ബാധ്യതയുണ്ട്.  സമൂഹത്തിന്റെ നിർണ്ണായക ഘടകമായ കൗമാരക്കാരുടെ ശാരീരിക,മാനസിക സുസ്ഥിതി വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. കൗമാര ആരോഗ്യവിദ്യാഭ്യാസം പ്രസക്തമാകുന്നത് ഇവിടെയാണ്.
ഈ വിദ്യാലയത്തിൽ ക്രിയാത്മക കൗമാരം കരുത്തും കരുതലും പരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് ലഭ്യമാക്കിയ മൊഡ്യൂൾ പ്രകാരമുള്ള ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തി. ക്ലാസ് കൗൺസിൽ രൂപീകരണം,സ്കൂൾ കൗൺസിൽ രൂപീകരണം, കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള പിന്തുണാ പരിപാടികൾ , ടീൻസ് ഡേ ആഘോഷം, പച്ചക്കറിത്തോട്ട നിർമ്മാണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.  26-10-2023 തീയ്യതിയിൽ ടീൻസ് ക്ലബ്ബ് ക്ലാസ് കൗൺസിൽ രൂപീകരണം നടന്നു. ഓരോ ക്ലാസ് കൗൺസിലിന്റെയും ചാർജ് അതാത് ക്ലാസ് ടീച്ചർമാർ ഏറ്റെടുത്തു. അന്നേ ദിവസംതന്നെ ഓരോ ക്ലാസുകളിലും പ്രസിഡന്റ് , വൈസ് പ്രസിഡന്റ്, ട്രെഷറർ തുടങ്ങിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. 27-10-2023 ന് സ്കൂൾ കൗൺസിൽ രൂപീകരണം നടന്നു. പ്രസ്തുത യോഗത്തിൽ എല്ലാ ക്ലാസ്സുകളിലെയും തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ , ക്ലാസ് കൗൺസിൽ ചുമതലയുള്ള അധ്യാപകർ എന്നിവർ പങ്കെടുത്തു. സ്കൂൾ നോഡൽ അധ്യാപിക ശ്രീമതി. വിദ്യ.സി.ബി സ്വാഗതം ആശംസിച്ചു.  ടീൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.  തുടർന്ന് സ്കൂൾ കൗൺസിൽ ഭാരവാഹികളെയും തിരഞ്ഞെടുത്തു. സ്കൂൾ കൗൺസിൽ പ്രസിഡന്റായി പത്താം ക്ലാസ് വിദ്യാർത്ഥിനി  ശിഖ.എ.വി യെയും വൈസ്  പ്രസിഡന്റായി  പത്താം  ക്ലാസ് വിദ്യാർത്ഥി അഭിനവ് കൃഷ്ണയെയും സെക്രട്ടറിയായി  ഒൻപതാം തരം വിദ്യാർത്ഥിനിയായ ദർശനയെയും ജോയിന്റ് സെക്രട്ടറിയായി ഒൻപതാം തരം വിദ്യാർത്ഥി ഗൗതമിനെയും ട്രഷററായി എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആഷിമ രമേശിനെയും തിരഞ്ഞെടുത്തു. സ്കൂൾ കൗൺസിൽ പ്രസിഡന്റ് ശിഖ.എ.വി  നന്ദി പ്രകാശിപ്പിച്ചു.
17-11-2023 ഉച്ചക്ക് രണ്ട് മണിക്ക്  ടീൻസ് ക്ലബ്ബിന്റെ  ഉദ്ഘാടനം ബഹുമാനപ്പെട്ട സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ.സന്തോഷ്.കെ നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി. രേണുക ടീച്ചറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നോഡൽ ടീച്ചർ ശ്രീമതി. വിദ്യ.സി.ബി സ്വാഗതവും ശ്രീമതി.ഷിബി ഇവാനിയോസ് , ശ്രീമതി ഡോ.സീമ.പി ഡി എന്നിവർ ആശസയും പറഞ്ഞു. സ്കൂൾ കൗൺസിൽ സെക്രട്ടറി ദർശന നന്ദിയും രേഖപ്പെടുത്തി. തുടർന്ന് 'ജീവിത നൈപുണികൾ' എന്ന വിഷയത്തിൽ കുട്ടികൾക്കുള്ള പരിശീലന പരിപാടി സ്കൂൾ കൗൺസിലർ ശ്രീമതി.  നീതു.പി കൈകാര്യം ചെയ്തു. മൊഡ്യൂൾ പ്രകാരമുള്ള റാങ്കിങ് ചാർട്ട് കുട്ടികൾക്ക് നൽകി. 10 മിനിറ്റ് നേരത്ത വ്യക്തിഗത പ്രവർത്തനത്തിന് ശേഷം കുട്ടികളെ 8 ഗ്രൂപ്പുകളായി തിരിച്ചു.  ഗ്രൂപ്പിൽ ചർച്ച ചെയ്ത് വേണമെങ്കിൽ റാങ്കിങ് മാറ്റാമെന്നുള്ള നിർദ്ദേശം നൽകി. 15 മിനിട്ടിനു ശേഷം യു.എസ് കോസ്റ്റ് ഗാർഡിലെ വിദഗ്ധർ തയ്യാറാക്കിയ റാങ്കിങ് പ്രദർശിപ്പിച്ചു. വ്യക്തിഗത സ്കോർ, കോസ്റ്റ് ഗാർഡ് സ്കോർ എന്നിവ തമ്മിലുള്ള വ്യത്യാസം കണ്ടെത്തി തുക കാണാനും ആവശ്യപ്പെട്ടു. ഏറ്റവും കുറഞ്ഞ സ്കോർ ആണ് മെച്ചപ്പെട്ട സ്കോർ.  തീരുമാനമെടുക്കൽ, പരിഹാരശേഷി എന്ന മേഖലയുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനമായിരുന്നു അത്. വ്യക്തിഗത തീരുമാനങ്ങളെക്കാൾ മെച്ചപ്പെട്ട തീരുമാനങ്ങളാണ് പൊതുവേ ഗ്രൂപ്പിന്റെ തീരുമാനം എന്ന് ആർ പി ക്രോഡീകരിച്ചു. കൂട്ടായ ആലോചനകൾ പ്രശ്നപരിഹാരണത്തിലേക്ക് നയിക്കാൻ  പര്യാപ്തമാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തി.
22-11-2023 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് രക്ഷിതാക്കൾക്കുള്ള പിന്തുണ പരിപാടി നടന്നു.ഡോൺ ബോസ്കോ ഡ്രീം എൻ ജി ഒ യിലെ കൗൺസിലർ ശ്രീമതി. സൂര്യ സുനിൽ, പ്രൊജക്റ്റ് കോഡിനേറ്റർ ശ്രീമതി.  ഷംന തുടങ്ങിയവരാണ് ക്ലാസ് കൈകാര്യം ചെയ്തത്. കൗമാരക്കാരിലെ വിവിധതരം  ആസക്തികൾ പലതരത്തിലുള്ള രക്ഷാകർതൃ ശൈലികൾ, ആരോഗ്യകരമായ രക്ഷാകർതൃ ശൈലി,  മാനസികാരോഗ്യം എന്നീ വിഷയങ്ങളിൽ ഊന്നൽ  നൽകിയായിരുന്നു ക്ലാസ്സ്. പരിപാടിയിൽ സ്കൂൾ  കൗൺസിലർ  നീതു സ്വാഗതവും  സ്കൂൾ കൗൺസിൽ ജോയിൻ സെക്രട്ടറി ഗൗതം  ടിപി നന്ദിയും പറഞ്ഞു.  ലഘു ഭക്ഷണത്തോട് കൂടി യോഗം അവസാനിച്ചു.
05-01-2024 ന് സ്കൂൾ  കൗൺസിലർ നീതു ടീച്ചറുടെ  നേതൃത്വത്തിൽ സ്വയം തിരിച്ചറിയാം, വൈകാരിക സുസ്ഥിതി എന്നീ രണ്ടു സെഷനുകൾ അടങ്ങിയ പരിശീലന പരിപാടി നടന്നു . സെഷൻ ആരംഭിച്ചത്  കൂട്ടു വരയിലൂടെയായിരുന്നു.  R.P കുട്ടികളെ രണ്ടു വീതമുള്ള ഗ്രുപ്പുകളാക്കി.  രണ്ടു പേർ അഭിമുഖമായി നിലത്തു ഇരിക്കുന്നു.  രണ്ടുപേർക്കുമിടയിൽ ഒരു A4 ഷീറ്റ് പേപ്പർ, സ്കെച്ച്, ക്രയോൺസ് ഇവ നൽകുന്നു. സ്കെച്ച് രണ്ടുപേരും ഒരുമിച്ചു പിടിച്ചു മരം, സൂര്യൻ , വീട് എന്നീ ചിത്രങ്ങൾ വരച്ചു കളർ ചെയ്യാൻ ആവശ്യപെടുന്നു .  വരച്ചപ്പോഴുണ്ടായ അനുഭവം കുട്ടികൾ ഓരോരുത്തരും പങ്ക് വെച്ചു .ഒരുമിച്ചു ഉയർത്താം എന്ന പ്രവർത്തനമായിരുന്നു രണ്ടാമത്തേത്.  കുട്ടികളെ 6 ഗ്രൂപ്പുകളാക്കിയ ശേഷം ഗ്രൂപ്പുകൾക്ക് ഭാരം കുറഞ്ഞ രണ്ടുമീറ്റർ നീളമുള്ള പൈപ്‌  നൽകി ചൂണ്ടുവിരൽ മാത്രം ഉപയോഗിച്ച് ഗ്രൂപ്പങ്ങങ്ങൾ ഒരുമിച്ചു പൈപ്പ് താഴെ നിന്നും മുകളിലേക്കു ഉയർത്തി.  മിക്ക ഗ്രൂപ്പകൾക്കും ഇത് ശ്രമകരമായ ഒരു പ്രവർത്തനമായിരുന്നു. ആക്ടിവിറ്റി പൂർത്തിയാക്കിയത് ഗ്രൂപ്പ് രണ്ട് ആണ് . ആക്ടിവിറ്റി പൂർത്തിയാക്കിയ ഗ്രൂപ്പിനെ R.P അഭിനന്ദിച്ചു. ഒത്തൊരുമയോടു  കൂടി ചെയ്താൽ ഏതു പ്രവർത്തനവും പൂർത്തിയാക്കാൻ കഴിയും എന്ന സന്ദേശവും RP കുട്ടികൾക്ക് നൽകി .  തുടർന്ന് RP മുല്ല നസ്രുദീന്റെ കഥ  പറഞ്ഞു.  കുട്ടികൾ വളരെ താല്പര്യത്തോടുകൂടിയാണ്  കഥ കേട്ടത്‌ .  ചില സമയങ്ങളിൽ നമ്മുടെ ഉള്ളിലേക്ക് സൂക്ഷ്മമായി നോക്കേണ്ടതുണ്ട് എന്ന സാരാംശം കുട്ടികൾ പൂർണമായും ഉൾക്കൊണ്ടു .
രണ്ടാമത്തെ സെഷൻ വൈകാരിക സുസ്ഥിതിയായിരുന്നു. വ്യത്യസ്ത വികാരങ്ങളെ സന്ദർഭാനുസരണം വേർതിരിച്ചറിയാനുള്ള ശേഷി വളർത്തുക, ആത്മാവബോധം  വളർത്തുക എന്ന ഉദ്ദേശത്തോടെ പ്രവർത്തനം മുന്നോട്ടു പോയി.  തറയിൽ മൂന്ന് കളങ്ങൾ വരച്ച ശേഷം ഒന്നാമത്തെ കളത്തിൽ യോജിപ്പ് രണ്ടാമത്തേത്തിൽ അഭിപ്രായമില്ല എന്നും മൂന്നാമത്തെ കോളത്തിൽ വിയോജിപ്പ് എന്നും തലക്കെട്ട് നൽകി.  തുടർന്ന് വിവിധ പ്രസ്താവനകൾ വായിച്ച ശേഷം ഓരോ പ്രസ്താവനയ്ക്ക് അനുസരിച്ചും വിവിധ കളങ്ങളിൽ  കയറി നിൽക്കാൻ നിർദേശം നൽകി. ഈ പ്രസ്താവനയുമായി ബന്ധപെട്ടു ചർച്ച നയിക്കുന്നു. തുടർന്ന് മുൻകൂട്ടി തയ്യാറാക്കിയ വികാരങ്ങളുടെ പട്ടികയുള്ള ചാർട്ട് പ്രദർശിപ്പിച്ചു.  തുടർന്ന് ഓരോ വികാരവും അനുഭവിക്കുമ്പോൾ ശരീരത്തിൽ വരുന്ന മാറ്റങ്ങളെ കുറിച്ച് വിശദീകരിച്ചു. പലതരം വികാരാനുഭവങ്ങൾ സ്വാഭാവികമാണെന്നും വികാരങ്ങൾ നമ്മൾ എങ്ങനെ പ്രകടിപ്പിക്കുന്നു എന്നത് പ്രധാനമാണെന്നും ക്രോഡീകരിച്ച ശേഷം ആർ പി സെഷൻ  ക്രോഡീകരിച്ചു.
16-01-204 ചൊവ്വാഴ്ച ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'ടീൻസ് ഡേ'  ആഘോഷം നടന്നു. ഇതിന്റെ ഭാഗമായി രാവിലെ 10.30  ന് കുട്ടികൾക്കുള്ള ബോധവത്കരണ ക്ലാസ് നടത്തി . അന്നേ ദിവസം 'creative adolescence'  എന്ന വിഷയത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീ. എൻ.ജി രഘുനാഥൻ ക്ലാസ് കൈകാര്യം ചെയ്തു.  ലഹരി വിരുദ്ധ സന്ദേശങ്ങൾക്ക് ഊന്നൽ നൽകിയുള്ള ക്ലാസ് കുട്ടികൾക്കിടയിൽ മികച്ച അഭിപ്രായം നേടി . സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ. സന്തോഷ് കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർ ജിഷ്‌മ സ്വാഗതവും സ്കൂൾ കൗൺസിലർ നീതു ആശംസയും  അറിയിച്ചു. യോഗത്തിന് സ്കൂൾ കൗൺസിൽ വൈസ് പ്രസിഡന്റ് അഭിനവ് കൃഷ്ണ നന്ദിയും അർപ്പിച്ചു. ലഘു ഭക്ഷണത്തിനു ശേഷം കരകൗശല വസ്തുക്കളുടെ പ്രദർശനവും നടന്നു. പാഴ് വസ്തുക്കളിൽ  നിന്നും കുട്ടികൾ നിർമ്മിച്ച  കരകൗശല വസ്തുക്കളുടെ പ്രദർശനമാണ് നടന്നത്.  ചിരട്ടകൊണ്ടുള്ള ഉൽപ്പന്നങ്ങൾ, പിസ്ത ഷെൽ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, ബോട്ടിൽ ആർട്ട്, പാളകൊണ്ടുള്ള ഉൽപ്പന്നങ്ങൾ, ന്യൂസ് പേപ്പർ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, റൂം ഡെക്കർ തുടങ്ങിയ വിവിധ തരത്തിലുള്ള കരകൗശല വസ്തുക്കൾ പ്രദർശിപ്പിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പ്രദർശനം മികച്ച അനുഭവമായി മാറി. 
25-01-2024 ന്  'പ്രജനന ആരോഗ്യം' എന്ന വിഷയത്തിൽ കുട്ടികൾക്കുള്ള പിന്തുണാ പരിപാടി നടത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ അഡോളസെന്റ് ഹെൽത്ത് കൗൺസിലറായ ശ്രീ. പ്രതീഷ് മോനാണ് പ്രസ്തുത ക്ലാസ് കൈകാര്യം ചെയ്തത്. കൗമാരക്കാർക്കിടയിലെ ശാരീരിക,മാനസികാ മാറ്റങ്ങളും ഈ മാറ്റങ്ങളോട് പൊരുത്തപ്പെടേണ്ടത് എങ്ങനെയെന്നും  കുട്ടികൾക്ക് മനസിലാക്കാൻ പറ്റുന്ന രീതിയിൽ വളരെ ലളിതമായി തന്നെ അവതരിപ്പിക്കപ്പെട്ടു.
രാഷ്ട്ര പുനർനിർമ്മിതിക്ക്‌ പര്യാപ്തമായ മാനസികാരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിച്ചെടുക്കുന്നതിനുള്ള വിദ്യാഭ്യാസ പ്രക്രിയയിൽ കൗമാര ആരോഗ്യ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യമേറെയാണ്. ഈ പാഠ്യ പദ്ധതി മുന്നോട്ട് വെക്കുന്ന ആശയങ്ങൾ പൂർണമായും ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾക്ക് മനസിലാവുന്ന തരത്തിൽ മിക്ക പ്രവർത്തനങ്ങളും ചെയ്യാൻ ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാ പ്രവർത്തനങ്ങളിലും കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.  ഒരുപരിധിവരെ കുട്ടികളുടെ സംശയങ്ങൾ ദൂരീകരിക്കാനും മാനസിക സമ്മർദ്ദം ലഘൂകരിക്കാനും  ക്രിയാത്മക കൗമാരം കരുത്തും കരുതലും  പരിപാടി ഏറെ സഹായിച്ചിട്ടുണ്ട്.
==സ്റ്റാർസ് ബഡ്ഡിങ്ങ് റൈറ്റേഴ്സ് ഉത്ഘാടനം(30/01/2024)==
ജി.എച്ച്.എസ്.എസ് മടിക്കൈ വിദ്യാരംഗവും ഹോസ്ദുർഗ് ബി ആർ സി യും സമഗ്ര ശിക്ഷ കേരളവും സംഘടിപ്പിക്കുന്ന ബഡ്ഡിംഗ് റൈറ്റേഴ്സ് പദ്ധതിയുടെ സ്കൂൾ തല വായനക്കൂട്ടം ഉദ്ഘാടനം പ്രശസ്ത കവി ശ്രീ.ദിവാകരൻ വിഷ്ണുമംഗലം നിർവഹിച്ചു. എഴുത്തിൻ്റെയും വായനയുടേയും വ്യത്യസ്ത അനുഭവങ്ങൾ കോർത്തിണക്കി അദ്ദേഹം കുട്ടികളുമായി സംവദിച്ചു. പി.ടി.എ. പ്രസിഡണ്ട് പി.പ്രസന്നൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ. സന്തോഷ്, വി ചന്തു, ശ്രീധരൻ ചൂട്ടക്കാട്  , ഡോ.എ വി രഘുവാസ്, കെ. രേണുക , ഡോ.സീമ പി.ഡി, പി.വി ഹർഷമി എന്നിവർ സംസാരിച്ചു.
{|
|-
|
[[പ്രമാണം:12017 budding writers 2.jpg|ലഘുചിത്രം]]
||
[[പ്രമാണം:12017 budding writers 1.jpg|ലഘുചിത്രം]]
|}
==എസ് പി സി പാസ്സിങ്ങ് ഔട്ട്(29/01/2024)==
രണ്ടുവർഷത്തെ പരിശീലനംപൂർത്തിയാക്കിയ ഹൊസ്ദുർഗ്,രാംനഗർ,മടിക്കൈഎന്നീ സ്കൂളുകളിലെഎസ് പി സി വിദ്യാർത്ഥികളുടെസംയുക്തപാസിംഗ് ഔട്ട് പരേഡ്കാഞ്ഞങ്ങാട് നടന്നു.132 വിദ്യാർത്ഥികൾ പങ്കെടുത്ത് ഹോസ്ദുർഗ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരേഡിൽ ജില്ലാ പോലീസ് മേധാവി ശ്രീ പി.ബിജോയ് ഐ പി എസ് വിദ്യാർഥികളുടെ സല്യൂട്ട് സ്വീകരിച്ചു.രണ്ടുവർഷത്തെ പരിശീലനത്തിലൂടെ പൗര ബോധം ഉള്ളവരായി മാറുന്നതിനുംഅതിലൂടെ  വ്യക്തിപരമായും സമൂഹത്തിനും ഗുണകരമാകാൻ കഴിയണമെന്നുംസത്യത്തിന്റെയും നീതിയുടെയും പ്രതീകമായ കാക്കിവസ്ത്രത്തിന്റെ മഹത്വം കാത്തുസൂക്ഷിക്കാൻ ഓരോരുത്തർക്കും സാധിക്കണമെന്നും ജില്ല പോലീസ് മേധാവി പറഞ്ഞു.നഗരസഭ ചെയർപേഴ്സൺ കെ വി സുജാത,കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷൻ എസ് എച്ച്  ഒ കെ പി ഷൈൻ, എസ് ഐ കെ.സതീഷ്, ഡി ഇ  ഒ.ബാലാ ദേവി കെ. എ. എസ്.,എ ഇ  ഒ. പി  ഗംഗാധരൻ,ഹൊസ്ദുർഗ് സ്കൂൾ പ്രിൻസിപ്പൽ ഡോ: എ. വി. സുരേഷ് ബാബു,ഹെഡ്മാസ്റ്റർ എസ്. പി.കേശവൻ,മടിക്കൈ സ്കൂൾ ഹെഡ്മാസ്റ്റർ കെ സന്തോഷ്,രാംനഗർ സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് പി.അശോകൻഎന്നിവർ സന്നിഹിതരായിരുന്നു. എസ് പി സി എ ഡി എൻ  ഒ. ശ്രീ ടി തമ്പാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.വിവിധ വിദ്യാലയങ്ങളിലെ അധ്യാപകർ, പിടിഎ ഭാരവാഹികൾ, എസ് എം സി അംഗങ്ങൾ,രക്ഷിതാക്കൾ,എസ്പിസി ചാർജുള്ള അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങി നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു.
{|
|-
|
[[പ്രമാണം:12017 SPC passing out.jpg|ലഘുചിത്രം]]
|}
=='സ്നേഹാരാമം' ഉത്ഘാടനം(26/01/2024)==
മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പും സംസ്ഥാനശുചിത്വമിഷനും മടിക്കൈ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമും ചേർന്ന് നിർമ്മിച്ച സ്നേഹാരാമം മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എസ്. പ്രീത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ ടി. രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ NSS പ്രോഗ്രാം ഓഫീസർ കെ.രാജി സ്വാഗതവും വളണ്ടിയർ കുമാരി ചാന്ദിഷ നന്ദിയും പറഞ്ഞു.പ്രിൻസിപ്പൽ ശ്രീ കെ വിനോദ് കുമാർ, ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് , മറ്റ് അദ്ധ്യാപകർ, പി ടി എ പ്രതിനിധികൾ, ഓട്ടോ തൊഴിലാളി യൂണിയൻ പ്രതിനിധികൾ., രാഷ്ട്രിയ സാമൂഹിക സംഘടന പ്രതിനിധികൾ സംബന്ധിച്ചു.മാലിന്യം കൂട്ടിക്കിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കി സുന്ദരമായ മനുഷ്യസഹവാസ യോഗ്യമായ സ്ഥലമാക്കി മാറ്റി ബോധവൽക്കരണം നടത്തുന്ന പ്രവർത്തന മാണ് സ്നേഹാരാമം പദ്ധതി.
{|
|-
|
[[പ്രമാണം:12017 sneharamam.jpg|ലഘുചിത്രം]]
|}
==റിപ്പബ്ലിക്ക് ദിനാഘോഷം(26/01/2024)==
ജനുവരി 26ന് രാവിലെ 9.30ന് സ്കൂൾ അസംബ്ലി ചേർന്ന് പ്രിൻസിപ്പൽ ശ്രീ വിനോദ് കുമാർ ദേശീയ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, പി ടി എ പ്രസിഡന്റ് ശ്രീ പി പ്രസന്നൻ എന്നിവർ കുട്ടികളെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു. ദേശഭക്തി ഗാനാലാപനത്തെ തുടർന്ന് ദേശീയ ഗാനത്തോടെ പരിപാടികൾ അവസാനിച്ചു.
==ടീൻസ് ക്ലബ്ബ് ബോധവൽക്കരണ ക്ലാസ്സ് (25/01/2024)==
ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'ക്രിയാത്മക കൗമാരം കരുത്തും കരുതലും'പദ്ധതിയുടെ ഭാഗമാി കുട്ടികൾക്ക് 'പ്രജനന ആരോഗ്യം'എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ അഡോളസെന്റ് ഹെൽത്ത് കൗൺസിലർ ശ്രീ പ്രതീഷ് മോൻ ക്ലാസ്സ് കൈകാര്യം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി കെ രേണുക അധ്യക്ഷത വഹിച്ചു. ടീൻസ് ക്ലബ്ബ് കൺവീനർ ശ്രീമതി വിദ്യ സി ബി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോ.സീമ പി ഡി  നന്ദിയും പറഞ്ഞു.
==സ്കൂൾ തല സയൻസ് ഫെയർ(22/01/2024)==
സ്കൂൾ തല സയൻസ് ഫെയറിനോട് അനുബന്ധിച്ച് പ്രശസ്ത ശാസ്ത്ര പ്രചാരകനും അധ്യാപകനുമായ ശ്രീ ദിനേഷ് കുമാർ തെക്കുംപാട് ശാസ്ത്ര കൗതുകം എന്ന പേരിൽ ശാസ്ത്ര പരീക്ഷണങ്ങൾ കോർത്തിണക്കി ക്ലാസ്സ് അവതരിപ്പിച്ചു. കണ്ടും തൊട്ടും ആണ് നമ്മൾ ഒരു പ്രവർത്തനത്തിന് പിന്നിലെ ശാസ്ത്രം മനസ്സിലാക്കേണ്ടത് എന്നും അന്ധവിശ്വാസങ്ങൾക്ക് പിറകെ പോകരുതെന്നുംഅദ്ദേഹം വിശദീകരിച്ചു. നമുക്ക് ചുററു പാടുമുള്ളഎളുപ്പത്തിൽ ലഭിക്കുന്ന നിരവധി വസ്തുക്കൾ ഉപയോഗിച്ചുള്ള ലഘു പരീക്ഷണങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. വീട്ടിൽ ഒരു ലാബ് സജ്ജീകരിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന വിധമായിരുന്നു ക്ലാസ്സ്. തുടർന്ന് കുട്ടികൾ നിർമ്മിച്ച് സ്റ്റിൽ മോഡലുകൾ . വർക്കിങ്ങ് മോഡലുകൾ എന്നിവയുടെ പ്രദർശനം നടന്നു. ഉച്ചയ്ക്ക് ശേഷം പ്രൊജക്ട് അവതരണവും നടന്നു.
{|
|-
|
[[പ്രമാണം:12017 science fair.jpg|200px|ലഘുചിത്രം]]
||
[[പ്രമാണം:12017 science fair2.jpg|200px|ലഘുചിത്രം]]
||
[[പ്രമാണം:12017 science fair3.jpg|200px|ലഘുചിത്രം]]
||
[[പ്രമാണം:12017 science fair4.jpg|200px|ലഘുചിത്രം]]
|}
==ടീൻസ് ക്ലബ്ബ് ബോധവൽക്കരണ ക്ലാസ്സ്(16/01/2024)==
സ്കൂൾ ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വേണ്ടി  ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ എൻ ജി രഘുനാഥൻ ക്ലാസ്സ് കൈകാര്യം ചെയ്തു.  ടീൻസ് ക്ലബ്ബ് കോർഡിനേറ്റർ ശ്രീമതി വിദ്യ സി ബി സ്വാഗതവും , ശ്രീമതി നീതു നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ കരകൗശല വസ്തുക്കളുടെ പ്രദർശനവും നടന്നു.
{|
|-
|
[[പ്രമാണം:12017 teensclub3.jpeg|ലഘുചിത്രം]]
|}
==ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്തു(16/01/2024)==
അകാലത്തിൽ അന്തരിച്ച സാമൂഹ്യ പ്രവർത്തകൻ ശ്രീ അനിരുദ്ധൻ പൂത്തക്കാലിന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ സുഹൃത്തുകളുടെ കൂട്ടായ്മയായ 'കബനി' സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് അധ്യക്ഷനായിരുന്നു. കബനിക്ക് വേണ്ടി ശ്രീ ശ്രീധരൻ മാസ്റ്റർ, ശ്രീ മോഹനൻ മാസ്റ്റർ എന്നിവർ പുസ്തകങ്ങൾ ലൈബ്രറി ചാർജുള്ള അധ്യാപിക ശ്രീമതി ടീച്ചർക്ക് കൈമാറി. ശ്രീധരൻ മാസറ്റർ മോഹനൻ മാസ്റ്റർ എന്നിവർ അനിരുദ്ധനെ അനുസ്മരിച്ച് സംസാരിച്ചു. ചടങ്ങിൽ ശ്രീമതി രേണുക ടീച്ചർ സ്വാഗതവും, ശ്രീമതി സീമ ടീച്ചർ നന്ദിയും പറഞ്ഞു
{| class="wikitable"
|-
|
[[പ്രമാണം:12017 library.jpeg|ലഘുചിത്രം]]
|}
==അനുമോദനം(11/01/2024)==
==അനുമോദനം(11/01/2024)==
സംസ്ഥാന, ദേശീയ തലങ്ങളിൽ സ്കൂളിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച കലാ കായിക പ്രതിഭകൾക്കുള്ള അനുമോദനം ജനുവരി 11 വ്യാഴം ഉച്ചയ്ക്ക് ശേഷം 3മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. മുഖ്യാതിഥികളായ ശ്രീ ഹബീബാ റഹ്മാൻ( കാസർഗോഡ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്) ശ്രീ വെള്ളിക്കോത്ത് വിഷ്ണു ഭട്ട്( സംഗീതജ്ഞൻ)എന്നിവർ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ പ്രസന്നൻ അധ്യക്ഷനായിരുന്നു. മടിക്കൈ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ രാജൻ ടി ഹബീബ് റഹ്മാനെയും, വാർഡ് മെമ്പർ ശ്രീ ബാലകൃഷ്ണൻ വിഷ്ണു ഭട്ടിനെയും പൊന്നാട അണിയിക്കുകയും സ്കൂളിന്റെ ആദരം നല്കുകയും ചെയ്തു. ശ്രീ അനിൽ ബങ്കളം( ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം), എസ് എം സി ചെയർമാൻ ശ്രീ പത്മാനാഭൻ, വികസന സമിതി ചെയർമാൻ ശ്രീ കുഞ്ഞികൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പൽ ശ്രീ വിനോദ് കുമാർ സ്വാഗതവും , ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് നന്ദിയും പറഞ്ഞു.
സംസ്ഥാന, ദേശീയ തലങ്ങളിൽ സ്കൂളിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച കലാ കായിക പ്രതിഭകൾക്കുള്ള അനുമോദനം ജനുവരി 11 വ്യാഴം ഉച്ചയ്ക്ക് ശേഷം 3മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. മുഖ്യാതിഥികളായ ശ്രീ ഹബീബ് റഹ്മാൻ( കാസർഗോഡ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്) ശ്രീ വെള്ളിക്കോത്ത് വിഷ്ണു ഭട്ട്( സംഗീതജ്ഞൻ)എന്നിവർ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. ദേശീയസ്കൂൾ ഗെയിംസിൽ വെങ്കലമെഡൽ നേടിയ മീനാക്ഷി എം, കബഡി ടീം അംഗമായ അശ്വതി പി, ഖൊ-ഖൊ ടീം അംഗമായ ആദിത്യൻ ടി, സംസ്ഥാന കലോത്സവത്തിൽ ചെണ്ടയിൽ എ ഗ്രേഡ് നേടിയ സങ്കീർത്ത് ചന്ദ്രൻ, ഹിന്ദി കവിതാ രചനയിൽ എ ഗ്രേഡ് നേടിയ അനാമിക അശോക്, കഥകളി ടീം  അംഗങ്ങളായ മീര ശ്യാം, ജ്യോതിക ടി എന്നിവരെയും സംസ്ഥാന സ്കൂൾ ഗെയിംസിൽ തൈക്കോൺഡോ മത്സരത്തിൽ  വിജയികളായ  ഗോകുൽ കൃഷ്ണ, രഹ്ന, ആദിത്യൻ എം, പവർ ലിഫ്റ്റിങ്ങിൽ ശിവാനന്ദ് ആർ ഖൊ-ഖൊ ടീം അംഗം ശിവജിത്ത് സി, അഭിനവ് കെ, കബഡി ടീം അംഗം ആദർശ് എം, ഫുട്ബോൾ ടീം അംഗം ഇർഫാൻ കെ, സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയ  പൂരക്കളി ടീം,എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ പ്രസന്നൻ അധ്യക്ഷനായിരുന്നു. മടിക്കൈ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ രാജൻ ടി ഹബീബ് റഹ്മാനെയും, വാർഡ് മെമ്പർ ശ്രീ ബാലകൃഷ്ണൻ വിഷ്ണു ഭട്ടിനെയും പൊന്നാട അണിയിക്കുകയും സ്കൂളിന്റെ ആദരം നല്കുകയും ചെയ്തു. ശ്രീ അനിൽ ബങ്കളം( ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം), എസ് എം സി ചെയർമാൻ ശ്രീ പത്മാനാഭൻ, വികസന സമിതി ചെയർമാൻ ശ്രീ കുഞ്ഞികൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പൽ ശ്രീ വിനോദ് കുമാർ സ്വാഗതവും , ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് നന്ദിയും പറഞ്ഞു.
{|
{|
|-
|-
വരി 21: വരി 152:
|-
|-
|  
|  
[[പ്രമാണം:12017 exposuretrip5.jpeg|ലഘുചിത്രം]]
[[പ്രമാണം:12017 exposuretrip5.jpeg|150px|ലഘുചിത്രം]]
  ||  
  ||  
[[പ്രമാണം:12017 exposuretrip.jpeg|ലഘുചിത്രം]]
[[പ്രമാണം:12017 exposuretrip.jpeg|150px|ലഘുചിത്രം]]
  ||  
  ||  
[[പ്രമാണം:12017 exposuretrip1.jpeg|ലഘുചിത്രം]]
[[പ്രമാണം:12017 exposuretrip1.jpeg|150px|ലഘുചിത്രം]]
||  
||  
[[പ്രമാണം:12017 exposuretrip3.jpeg|ലഘുചിത്രം]]
[[പ്രമാണം:12017 exposuretrip3.jpeg|150px|ലഘുചിത്രം]]
  ||  
  ||  
[[പ്രമാണം:12017 exposuretrip4.jpeg|ലഘുചിത്രം]]
[[പ്രമാണം:12017 exposuretrip4.jpeg|150px|ലഘുചിത്രം]]
|}
|}
==മോ‍ഡൽ ഇൻക്ലൂസീവ സ്കൂൾ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ്==
==എം എൽ എ ഫണ്ടിൽ നിന്ന് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ(01/01/2024)==
കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരന്റെ എം എൽ എ ഫണ്ടിൽ നിന്നും സ്കൂളിന് അനുവദിച്ച 10,000രൂപയുടെ പുസ്തകങ്ങൾ കാഞ്ഞങ്ങാട് വച്ച് നടന്ന ചടങ്ങിൽ വച്ച് ഹെ‍ഡ്‍മാസറ്റർ ശ്രീ  സന്തോഷ് കെ, സീനിയർ അസിസറ്റന്റ് ശ്രീമതി രേണുക, പി ടി എ പ്രസിഡന്റ് ശ്രീ പ്രസന്നൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
{|
|-
|
[[പ്രമാണം:12017 mla.jpeg|ലഘുചിത്രം]]
|}
 
==മോ‍ഡൽ ഇൻക്ലൂസീവ സ്കൂൾ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ്(16/12/2023)==
മോഡൽ ഇൻക്ലൂസീവ് പദ്ധതിയുടെ ഭാഗമായി പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ് 16/12/2023 ശനിയാഴ്ച നടന്നു. ശ്രീ പത്മനാഭൻ ഡോക്ടർ ക്ലാസ്സ് കൈകാര്യം ചെയ്തു. കുട്ടികളെ പരിചരിക്കേണ്ട കാര്യങ്ങളെകുറിച്ച് നല് രീതിയിൽ തന്നെ ഡോക്ടർ വിശദീകരിച്ചു. തുടർന്ന് രക്ഷിതാക്കളുടെ സംശയങ്ങൾക്കുള്ള മറുപടി നല്കി. ഹെഡ്‍മാസ്റ്റർ ശ്രീ കെ സന്തോഷ്, മോഡൽ ഇൻക്ലൂസീവ് സ്കൂൾ നോഡൽ ടീച്ചർ ശ്രീമതി ശാരദ, സ്പെഷൽ എഡുക്കേറ്റർ കുമാരി ജിംഷ എന്നിവർ നേത‍ൃത്വം നല്കി. ക്യാമ്പിൽ കുട്ടികളും രക്ഷിതാക്കളും അടക്കം നാല്പതോളം പേർ പങ്കെടുത്തു.
മോഡൽ ഇൻക്ലൂസീവ് പദ്ധതിയുടെ ഭാഗമായി പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ് 16/12/2023 ശനിയാഴ്ച നടന്നു. ശ്രീ പത്മനാഭൻ ഡോക്ടർ ക്ലാസ്സ് കൈകാര്യം ചെയ്തു. കുട്ടികളെ പരിചരിക്കേണ്ട കാര്യങ്ങളെകുറിച്ച് നല് രീതിയിൽ തന്നെ ഡോക്ടർ വിശദീകരിച്ചു. തുടർന്ന് രക്ഷിതാക്കളുടെ സംശയങ്ങൾക്കുള്ള മറുപടി നല്കി. ഹെഡ്‍മാസ്റ്റർ ശ്രീ കെ സന്തോഷ്, മോഡൽ ഇൻക്ലൂസീവ് സ്കൂൾ നോഡൽ ടീച്ചർ ശ്രീമതി ശാരദ, സ്പെഷൽ എഡുക്കേറ്റർ കുമാരി ജിംഷ എന്നിവർ നേത‍ൃത്വം നല്കി. ക്യാമ്പിൽ കുട്ടികളും രക്ഷിതാക്കളും അടക്കം നാല്പതോളം പേർ പങ്കെടുത്തു.
{|
{|
948

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2046012...2483367" എന്ന താളിൽനിന്ന് ശേഖരിച്ചത്