"ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/ചരിത്രം എന്ന താൾ ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}1950 കളിൽ ഇടി‍ഞ്ഞാർ പ്രദേശത്ത് താമസിച്ചിരുന്ന ശ്രീ എസ് അബ്ദുൽഖനി തന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശ്രീ ഗോവിന്ദപ്പിള്ള സ്വാമി എന്ന ഗുരുവിനെ ക്ഷണിച്ചു വരുത്തി തന്റെ മക്കൾക്കു മാത്രമായി തന്റെ കടയിൽ ക്ലാസുകൾ ആരംഭിച്ചു. ശ്രീ ഗോവിന്ദപ്പിള്ള സ്വാമി പൊങ്ങൻ പനി വന്ന് കിടപ്പിലായപ്പോൾ ക്ലാസുകൾ മുടങ്ങാതിരിക്കുന്നതിനു വേണ്ടി ശ്രീ അബ്ദുൽ ഖനിയുടെ മകൻ ശ്രീ എ ഇല്യാസ് കുഞ്ഞ് ക്ലാസുകൾ നടത്തി.1957-ൽ വലിയ ഷെഡ്ഡ് കെട്ടി മറ്റ് കുട്ടികളെക്കൂടി ചേർത്ത് പഠിപ്പിച്ചു തുടങ്ങി. ഈയക്കോട്, ബ്രൈമൂർ എന്നിവിടങ്ങളിൽ നിന്ന് കുട്ടികളെ കൊണ്ട് വരുന്നതിനും കൊണ്ട് പോകുന്നതിനും ഗൈഡുകളെ ചുമതലപ്പെടുത്തുകയും, രക്ഷാകർത്താക്കളിൽ നിന്ന് പണം ശേഖരിച്ച് ഈ ഗൈഡുകൾക്ക് ശമ്പളം കൊടുക്കുകയും ചെയ്തു. ശ്രീ എ ഇല്യാസ് കുഞ്ഞും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്നവരും ഇതിനെ ഒരു എയ് ഡഡ് സ്കൂളാക്കി ഉയർത്തുന്നതിനായി സർക്കാരിനെ സമീപിച്ചു. 1959-ൽ അന്നത്തെ വകുപ്പ് മന്ത്രിയായിരുന്ന ശ്രീ ചാത്തൻ മാസ്റ്റർ ഇതിനെ ഒരു വെൽഫെയർ സ്കൂളായി തുടങ്ങുന്നതിന് ഉത്തരവ് നൽകി. തദവസരത്തിൽ ശ്രീ എ ഇല്യാസ് കുഞ്ഞ് പ്രഥമ ഹെഡ്മാസ്റ്ററും, അധ്യാപകനുമായി നിയമിക്കപ്പെട്ടു.1961-ൽ ഇതൊരു പൂർണ ട്രൈബൽ എൽ. പി. സ്കൂൾ ആയിത്തീർന്നു. സ്കൂൾ രജിസ്റ്റർ പ്രകാരം ആദ്യത്തെ വിദ്യാർത്ഥി എസ് ബൻസൺ(ഇടവം കരിക്കകം, ഇടിഞ്ഞാർ) ആണ്. 1968-ൽ ശ്രീമതി കെ ആർ ഗൗരിയമ്മ റവന്യൂ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ 50 സെന്റ് സ്ഥലം പതിച്ചു കിട്ടി. അക്കാലത്ത് നാലാം ക്ലാസ് ജയിക്കുന്ന കുട്ടികൾക്ക് തുടർ വിദ്യാഭ്യാസത്തിന് പെരിങ്ങമ്മല യു പി സ്കൂളിനെ ആശ്രയിക്കേണ്ടി വന്നു. ഈ സാഹചര്യം മനസ്സിലാക്കി 1974-ൽ അന്നത്തെ പ്രഥമാധ്യാപകൻ ശ്രീ ശ്രീധരൻ മാസ്റ്ററുടെ നേതൃത്വത്തിൽ രക്ഷാകര്ത്താക്കളും നാട്ടുകാരും ഈ സ്കൂളിനെ ഒരു യു പി സ്കൂൾ ആയി ഉയർത്താൻ ശ്രമിച്ചു.1976-ൽ ശ്രീ ദാമോദരൻ നായർ പ്രഥമ അധ്യാപകനായിരുന്നപ്പോൾ യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയുണ്ടായി. 1981-82-ൽ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ബേബി ജോൺ സ്കൂളിനെ ഹൈസ്കൂളാക്കി അപ്ഗ്രേഡ് ചെയ്തു. ഇപ്പോഴത്തെ പ്രഥമാധ്യാപികയായി ശ്രീമതി പി ശോഭനകുമാരി അവർകളെക്കൂടാതെ 3 സ്ഥിരം അധ്യാപകരും, 9 താൽക്കാലിക അധ്യാപകരും, 4  ഓഫീസ് ജീവനക്കാരും ഉണ്ട്. ഇപ്പോൾ ഇവിടെ 263 കുട്ടികൾ (122 ആൺ, 141 പെൺ)പഠനം നടത്തി വരുന്നു. ഇവരിൽ 105പേർ പട്ടികജാതിവിഭാഗത്തിലും, 84പേർ പട്ടികവര്ഗ്ഗ വിഭാഗത്തിലും ഉൾപ്പെടുന്നു. ഇവരിൽ അധികവും ദരിദ്രകുടുംബത്തിൽ നിന്നുള്ളവരാണു.
1,123

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1996632" എന്ന താളിൽനിന്ന് ശേഖരിച്ചത്