ജി. എച്ച്. എസ്. എസ്. മടിക്കൈ/ചരിത്രം (മൂലരൂപം കാണുക)
23:06, 24 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
സംസ്ഥാന പുനർ വിഭജനത്തിനു മുൻപ് മദിരാശി സംസ്ഥാനത്തിൽ തെക്കൻ കർണാടക ജില്ലയിൽ കാസറഗോഡ് താലൂക്കിൽ പെടുന്ന പ്രദേശമായിരുന്നു മടിക്കൈ അമ്പലത്തുകര. വിദ്യാഭ്യാസകാര്യത്തിൽ യാതൊരു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. വർഷങ്ങൾക്കുമുമ്പ് 'ചാമക്കൊച്ചി' എന്ന തൊട്ട പ്രദേശത്ത്" നിലവിലിരുന്ന മാനേജ്മെന്റ് സ്കൂളിന്റെ പ്രവർത്തനം പൂർണമായും നിലച്ചിരുന്നു. പ്രസ്തുത സാഹചര്യത്തിൽ വിദ്യാഭ്യാസപ്രേമികളായ നാട്ടുകാർ യോഗം ചേരുകയും മടിക്കൈ അമ്പലത്തുകരയിൽ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. അപ്രകാരമാണ തെക്കൻ കർണാടക ജില്ലാബോർഡിന്റെ കീഴിൽ " ഏച്ചിക്കാൻബോർഡ് എലിമെന്ററി സ്കൂൾ “( B.E.S.Yechikan) എന്ന പേരിൽ 3-1-1955-ൽ ഈ വിദ്യാലയം ആരംഭിച്ചത്. അമ്പലത്തുകരയിൽ വിദ്യാലയ കെട്ടിടം പൂർത്തിയാകുന്നതുവരെ അന്നത്തെ സ്കൂൾ കമ്മിറ്റിപ്രസിഡന്റായിരുന്ന ശ്രീ.എം.രേർമ്മപൊതുവാളുടെ റാക്കോൽ എന്ന സ്ഥലത്തുള്ള വീടിന്റെ ഒരു ഭഗത്താണ് ശ്രീ.സി. അമ്പാടിമാസ്റ്റർ ഏകാധ്യാപകനായി ഈ വിദ്യാലയം ആരംഭിച്ചത്.തുടക്കത്തിൽ പത്തൊൻപത്കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്.അന്നത്തെ തെക്കൻ കർണാടക ജില്ലാ ബോർഡ് ആസ്ഥാനം മംഗലാപുരത്തായിരുന്നു.ജില്ലാ ബോർഡ് പ്രസിഡന്റ് ഡോ.കെ.കെ.ഹെഗ്ഡെ, എം.ബി.ബി.എസ്സ് അവറുകളുടെ 28.3.1956-ലെ Ref.No.E6/2022/56 സർക്കുലർ പ്രകാരം ഒന്നാമത്തെ സ്കൂൾകമ്മിറ്റി 1-4-1956-ൽ 3 കൊല്ലക്കാലത്തേയ്ക്ക് 7 പേരെ നോമിനേറ്റ് ചെയ്തു. | |||
1.ശ്രീ.മഴുക്കട രേർമ്മ പൊതുവാൾ. 2." സി.അമ്പാടി. 3." തണ്ടാറ അമ്പാടി. 4." ചെരക്കര കോമന്നായർ 5." ചള്ളിവീട്ടിൽ കുഞ്ഞമ്പുനായർ. 6. പട്ടേൽ ഓഫ് ദി വില്ലേജ്. 7. പഞ്ചായത്ത് ബോർഡ് പ്രസിഡന്റ്. എന്നിവരാണവർ. ഈ കമ്മിറ്റിയിൽ സ്കൂൾഹെഡ്മാസ്റ്റർ കൂടി അംഗമായിരിക്കുന്നതാണെന്നും അയാൾകമ്മിറ്റിയുടെ കൺവീനർ ആയിരിക്കുന്നതാണെന്നും നിർദ്ദേശിച്ചു. പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും അംഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കണമെന്നും സർക്കുലരിൽ നിരിദ്ദേശിക്കുന്നു.അക്കാലത്ത് തെക്കൻ കർണാടക ജില്ലാ ബോർഡിൽ കാസറഗോഡ് താലൂക്കിൽ നിന്ന് ശ്രീമാന്മാർ നാരന്തട്ട കുഞ്ഞമ്പു നമ്പ്യാർ, കെ.കല്ലാളൻവൈദ്യര് എൻ.ജി.കമ്മത്ത് എന്നിവർഅംഗങ്ങളായിരുന്നു. ശ്രീ.എൻ.ജി. കമ്മത്തിന്റെയും കല്ലാളൻ വൈദ്യരുടെയും ശുപാർശ പ്രകാരമാണ് ഈ വിദ്യാലയം ആരംഭിക്കാൻ ഇടയായത് എന്ന വസ്തുത കൂടി ഓർമിക്കേണ്ടതാണ്. സ്കൂൾ അമ്പലത്തുകരയിലേക്ക് മാറ്റുന്നതിന് 14-3-1955-ൽ ഓലമേഞ്ഞഷെഡ് നാട്ടുകാരുടെ സഹായത്തോടെ നിർമിക്കപ്പെട്ടു. അപ്പോഴേയ്ക്കും കുട്ടികളുടെ എണ്ണം 51-ആയി. വർഷാവസാനം 52-ആയി |