"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 133: വരി 133:
പ്രമാണം:29010 n n c.png
പ്രമാണം:29010 n n c.png
</gallery>
</gallery>
== സ്വാതന്ത്ര്യ ദിനത്തിൽ നാരായന് സ്മൃതിവന്ദനമായി നാടകം ==
മണ്ണും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം വാക്കുകൾ കൊണ്ട് അടയാളപ്പെടുത്തി, കാലയവനികയ്ക്കു പിന്നിൽ മറഞ്ഞ നാരായന്റെ (ടി.നാരായണൻ) ‘തേൻ വരിക്ക’ എന്ന ചെറുകഥയ്ക്ക് നാടകാവിഷ്കാരം ഒരുങ്ങുന്നു. ഇടുക്കിയിലെ കുടയത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും പ്രദേശവാസികളുമാണ് ഈ കലാസൃഷ്ടിക്ക് പിന്നിൽ.  ഓഗസ്റ്റ് 15 ന് രാവിലെ 11 മുതൽ സ്കൂൾ ഹാളിൽ നടക്കുന്ന പരിപാടിയിൽ നാരായന്റെ പത്നി ലത നാരായൻ വിശിഷ്ടാതിഥിയാണ്. സ്കൂൾ നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്) നാടക സംഘത്തിന്റെ നേതൃത്വത്തിലാണ് നാരായന് സ്മൃതിവന്ദനം ഒരുക്കുന്നത്. ഓഗസ്റ്റ് 16നാണ് നാരായന്റെ ഒന്നാം ചരമവാർഷികം.
കേരള സാഹിത്യ അക്കാദമി പുരസ്കാരം (കൊച്ചരേത്തി - 1999) നേടിയ, പ്രകൃതിസ്നേഹം പേനയിൽ നിറച്ച എഴുത്തുകാരനാണ് നാരായൻ. മണ്ണിൽ നിന്ന് വേർപെട്ട് മനുഷ്യന് നിലനിൽപ്പില്ലെന്നും, ദുര മൂത്ത മനുഷ്യന്റെ കടന്നുകയറ്റങ്ങളാണ് പ്രകൃതി ദുരന്തങ്ങൾക്ക് കാരണമെന്നും അടിവരയിട്ടു പറയുന്ന ‘തേൻ വരിക്ക (നാരായന്റെ നിസ്സഹായന്റെ നിലവിളി എന്ന സമാഹാരത്തിൽ ഉൾപ്പെട്ട ചെറുകഥ)’ ഒമ്പതാം ക്ലാസിലെ കേരള പാഠാവലിയുടെ ഭാഗമാണ്.
ഈ പാഠഭാഗത്തിന് നാടക രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സ്കൂളിലെ അധ്യാപകനായ ഷൈനോജ്.ഒ.വി ആണ്. ‘പ്രകൃതിയുടെ കാവലാളാകുക’ എന്ന സന്ദേശം വരും തലമുറകൾക്കും, പ്രദേശവാസികൾക്കും പകർന്നു നൽകുകയാണ് ലക്ഷ്യമെന്ന് ഷൈനോജ് പറയുന്നു.
കെ.കെ. ശൈലജ, ഡോ.ഷിബു, ഷാഹുൽ ഹമീദ്, അജി എസ്, ഇന്ദുജ പ്രവീൺ (അധ്യാപകർ), അഭിദേവ്, അഖിൽ സാജു, ആദിത്യൻ അഖിലേഷ്, അപർണ സതീഷ്, ആൻ കെ. ബിജു, അശ്വതി രാജു (വിദ്യാർഥികൾ), കെ.പി.രാജേഷ് കൊച്ചുകുന്നേൽ, റീന ടോമി, അജിത റെജി (പിടിഎ പ്രതിനിധികൾ) എന്നിവർ ഉൾപ്പെടെ 40 ഓളം കലാകാരന്മാരാണ് നാടകത്തിൽ വേഷമിടുന്നത്
{| class="wikitable"
{| class="wikitable"
|+
|+
!'''[[29010|...തിരികെ പോകാം...]]'''
!'''[[29010|...തിരികെ പോകാം...]]'''
|}
|}
2,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1940703" എന്ന താളിൽനിന്ന് ശേഖരിച്ചത്