"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഫ്രീഡം ഫെസ്റ്റ് ==
== ഫ്രീഡം ഫെസ്റ്റ് ==
[[പ്രമാണം:44055 freedom fest welcome poster.jpg|നടുവിൽ|ലഘുചിത്രം]]
ഗവ.വി.എച്ച്.എസ്.എസ്,വീരണകാവിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് മുന്നൊരുക്കം ആരംഭിച്ചു.ഇതിന്റെ ഭാഗമായി  പ്രോഗ്രാമിന്റെ പോസ്റ്റർ തയ്യാറാക്കുന്ന മത്സരം നടത്താനായുള്ള നോട്ടീസ് ലീഡേഴ്സ് എല്ലാ ക്ലാസുകളിലും വായിച്ചു.പോസ്റ്റർ വര മത്സരം ഓഗസ്റ്റ് മൂന്നാം തീയതി നടത്താൻ തീരുമാനിച്ചു.ഇതുമായി ബന്ധപ്പെട്ട പാനൽ ചർച്ച വരും ദിവസങ്ങളിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
ഗവ.വി.എച്ച്.എസ്.എസ്,വീരണകാവിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് മുന്നൊരുക്കം ആരംഭിച്ചു.ഇതിന്റെ ഭാഗമായി  പ്രോഗ്രാമിന്റെ പോസ്റ്റർ തയ്യാറാക്കുന്ന മത്സരം നടത്താനായുള്ള നോട്ടീസ് ലീഡേഴ്സ് എല്ലാ ക്ലാസുകളിലും വായിച്ചു.പോസ്റ്റർ വര മത്സരം ഓഗസ്റ്റ് മൂന്നാം തീയതി നടത്താൻ തീരുമാനിച്ചു.ഇതുമായി ബന്ധപ്പെട്ട പാനൽ ചർച്ച വരും ദിവസങ്ങളിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
== ഫ്രീഡം ഫെസ്റ്റ് ഒരുക്ക പോസ്റ്റർ രചനമത്സരം ==
ഫ്രീഡം ഫെസ്റ്റിന് ഒരുക്കമായി നടത്തിയ പോസ്റ്റർ രചനയിൽ എല്ലാ വിഭാഗം കുട്ടികളെയും ഉൾപ്പെടുത്താനായും അങ്ങനെ എൽ പി മുതലുള്ള എല്ലാ കുട്ടികളിലും ഫ്രീഡം ഫെസ്റ്റും സ്വതന്ത്രസോഫ്റ്റ്‍വെയറും എന്ന ആശയം എത്തിക്കാനായി ഡിജിറ്റൽ പോസ്റ്റർ രചന നടത്തുന്നതിന് മുമ്പ് തന്നെ പോസ്റ്റർ രചന നടത്തി.അതിൽ എൽ പി യിൽ നിന്നും ട്വിങ്കിളും യു പിയിൽ നിന്ന് ബിബിനും ഹൈസ്കൂളിൽ നിന്നും വൈഷ്ണവിയും ഒന്നാമതെത്തി.
== ഫീൽഡ് ട്രിപ്പ് -ഫ്രീഡം ഫെസ്റ്റ് ==
[[പ്രമാണം:44055-freedom hall.jpg|നടുവിൽ|ലഘുചിത്രം]]
2023 ഓഗസ്റ്റ് പതിനഞ്ചാം തീയതി ലിറ്റിൽ കൈറ്റ്സിലെ 45 കുട്ടികളും മിസ്ട്രസുമാരും തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടക്കുന്ന ഫ്രീഡം ഫെസ്റ്റ് കാണാനായി പോയി.ആദ്യത്തെ ഹാളിലെ വിവിധ അർഡുനോ പ്രോജക്ടുകളും മറ്റും കുട്ടികളിൽ കൗതുകമുണർത്തി.മാത്രമല്ല നമുക്കും അർഡുനോയുപയോഗിച്ച് ഇത്തരം പ്രോജക്ടുകൾ ചെയ്യാമെന്ന ആത്മവിശ്വാസവും കുട്ടികളിൽ ഉളവായി.രണ്ടാമത്തെ പ്രദർശനഹാളിലെ ഓരോ സ്റ്റാളും കുട്ടികളെ ജിജ്ഞാസഭരിതരാക്കി.സെൻസറിൽ കൈകാണിച്ച് പാവയെ ചലിപ്പിക്കുന്നതു മുതൽ അവസാനം വരെ ഓരോന്നും വ്യക്തമായി മനസിലാക്കി കുട്ടികൾ കടന്നുപോയി.പോലീസിന്റെ പവലിയനും ത്രീഡി പ്രിന്റിംഗും ത്രീഡി കാഴ്ചകളും കുട്ടികൾ ആസ്വദിച്ചതോടൊപ്പം തന്നെ വിജ്ഞാനത്തിന്റെ വലിയ സമാഹരമായി മാറ്റുകയും ചെയ്തു.തങ്ങളുടെ സ്വന്തം സ്കൂൾവിക്കി പേജ് കണ്ടത് കുട്ടികളിൽ ആത്മാഭിമാനം വളർത്തി.


== ഐ ടി കോർണർ ==
== ഐ ടി കോർണർ ==
[[പ്രമാണം:44055 IT Corner1.jpg|നടുവിൽ|ലഘുചിത്രം]]
വിജ്ഞാനത്തിന്റെ ഉത്സവമായി ഐ ടി കോർണർ ഓഗസ്റ്റ് പത്താം തീയതി മുതൽ പ്രവർത്തനം ആരംഭിച്ചു.സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന് ലഭിച്ച അർഡുനോ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സിലെ മിടുക്കർ തയ്യാറാക്കി അവതരിപ്പിച്ചു.വി.എച്ച്.എസ്.ഇ യ്ക്ക് ലഭിച്ച എക്സ്പൈസും പ്രദർശനത്തിന് ഉണ്ടായിരുന്നു.അർഡുനോയിൽ അപ്‍ലോഡ് ചെയ്ത പ്രോഗ്രാം അനുസരിച്ച് പ്രവർത്തിക്കുന്ന കോഴിയെ തീറ്റ കൊത്തിച്ചു കൊണ്ട് ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചർ പ്രദർശനം ഉദ്ഘാടനം ചെയ്തു.ഡസ്ക്ടോപ്പിന്റെയും ലാപ്‍ടോപ്പിന്റെയും ഹാർഡ്വെയർ പരിചയപ്പെടുത്തുന്ന പ്രദർശനവും ഉണ്ടായിരുന്നു.കുട്ടികൾക്കായി ലെമൺ&സ്പൂൺ ഗെയിം ഒരുക്കിയിരുന്നു.പ്രൈമറി വിദ്യാർത്ഥികളിൽ ഇത് കൗതുകമുണർത്തി.
== പാനൽ ചർച്ച ==
[[പ്രമാണം:44055 panel Freedom.jpg|നടുവിൽ|ലഘുചിത്രം|പാനൽ ചർച്ച ഉദ്ഘാടനം]]
ഫ്രീ സോഫ്‍റ്റ്‍വെയറിന്റെ ഇന്നത്തെ പ്രസക്തി എന്ന വിഷയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ച പിടിഎ പ്രസി‍ഡന്റ് ശ്രീ.സലാഹുദീൻ ഉദ്ഘാടനം ചെയ്തു.ഫ്രീ സോഫ്റ്റ്‍വെയറിന്റെ പ്രാധാന്യത്തെ കുറിച്ച് പരാമർശിച്ചുകൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചർ സന്ദേശം നൽകി.പഞ്ചമിയുടെ നേതൃത്വത്തിലുള്ള പാനലിൽ രഞ്ചന,ഗൗതമി,അൻസിയ എന്നിവരും ഗൗരിയുടെ നേതൃത്വത്തിലുള്ള പാനലിൽ വൈഷ്ണവി,ശിവാനി,കീർത്തന ഹൃദ്യ എന്നിവരും പങ്കെടുത്തു. പാനൽ ചർച്ചയിൽ ഫ്രീ സോഫ്റ്റ്വെയറിനെ കുറിച്ച് ഒന്നാം പാനലും പെയ്ഡ് സോഫ്റ്റ്‍വെയറുകളുടെ സ്ഥാനത്ത് ഫ്രീ സോഫ്റ്റ്‍വെയറിന്റെ പ്രസക്തിയെ കുറിച്ച് രണ്ടാം പാനലും വിവരങ്ങൾ അവതരിപ്പിച്ചു.പാനൽ ചർച്ച അബിയ വിലയിരുത്തി സംസാരിച്ചു.ലിസി ടീച്ചർ കൂട്ടിച്ചേർക്കലുകൾ നടത്തി.നിമ ടീച്ചർ എല്ലാവർക്കും നന്ദി പറഞ്ഞു.
== ഡിബേറ്റ് ==
ആധുനികസാങ്കേതികയുഗത്തിൽ ഫ്രീ സോഫ്റ്റ്‍വെയറുകൾ മറ്റ് സോഫ്റ്റ്‍വെയറുകളെക്കാൾ മികച്ചതാണോ എന്ന വിഷയത്തിൽ നടന്ന ചർച്ച ഫ്രീ സോഫ്റ്റ്‍വെയറിനെ കുറിച്ച് കുട്ടികൾക്ക് കൂടുതൽ ബോധ്യം നൽകുന്നതായിരുന്നു.അബിയയുടെ നേതൃത്വത്തിലുള്ള ടീം മികച്ചതാണെന്ന് വാദിച്ചപ്പോൾ മൈക്രോസോഫ്റ്റ് പോലുള്ള സോഫ്‍റ്റ്‍വെയറുകൾ ഉദാഹരിച്ചുകൊണ്ട് ഗൗതമിയുടെ നേതൃത്വത്തിലുള്ള ടീം ഇതിനെ ഖണ്ഡിച്ചുകൊണ്ടുള്ള വാദഗതികൾ അവതരിപ്പുച്ചു.ചൂടേറിയ ചർച്ചകൾക്കൊടുവിൽ ഫ്രീ സോഫ്റ്റ്‍വെയറുകൾ സമത്വഭാവനയുടെ ഉത്തമോദാഹരണമാണെന്നും സാങ്കേതികരംഗത്തെ സ്വാതന്ത്ര്യമാണ് ഇവ ഉറപ്പാക്കുന്നതെന്നും ഡിബേറ്റ് മോണിറ്റർ ചെയ്ത ലിസി ടീച്ചർ ക്രോഡീകരിച്ചു.
== സ്പെഷ്യൽ അസംബ്ലി ==
[[പ്രമാണം:44055 assembly freedom fest.jpg|നടുവിൽ|ലഘുചിത്രം]]
ഫ്രീഡം ഫെസ്റ്റിന്റെ പ്രാധാന്യം വിളിച്ചോതികൊണ്ട് സ്പെഷ്യൽ അസംബ്ലി വിളിച്ചുകൂട്ടി.ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചർ സോഫ്റ്റ്‍വെയർ ഫ്രീഡത്തെ കുറിച്ചും ആധുനികസാങ്കേതിക വിദ്യകളെ കുറിച്ചും സന്ദേശം നൽകി.കൈറ്റ് മിസ്ട്രസ് ലിസി ടീച്ചർ ഫ്രീഡം ഫെസ്റ്റിലേയ്ക്ക് എല്ലാവരെയും സ്വാഗതം ചെയ്തു.


== പോസ്റ്റർ രചന ==
== പോസ്റ്റർ രചന ==
<gallery mode="nolines" widths="200" heights="200">
കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്ന പോസ്റ്റർ രചന മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾ ഇങ്ക്സ്പേപ്പിലും ജിമ്പിലും തയ്യാറാക്കിയ പോസ്റ്ററുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യ അഞ്ചു പോസ്റ്ററുകൾക്ക് സ്കൂൾ വിക്കി പേജിലിടം ലഭിക്കുകയും കുട്ടികൾ സമ്മാനാർഹരാകുകയും ചെയ്തു.വൈഷ്ണവി,തീർത്ഥ,അബിയ,ഗൗതമി,കൃഷ്ണാഞ്ജന എന്നിവരുടെ പോസ്റ്ററുകളാണ് സമ്മാനാർഹമായത്.എല്ലാ പോസ്റ്ററുകളും ഫ്രീഡം ഫെസ്റ്റ് ഐ ടി കോർണറിൽ പ്രദർശിപ്പിച്ചു.<gallery mode="nolines" widths="175" heights="175">
പ്രമാണം:Ff2023-tvm-44055-4.png
പ്രമാണം:Ff2023-tvm-44055-1.png
പ്രമാണം:Ff2023-tvm-44055-1.png
പ്രമാണം:Ff2023-tvm-44055-2.png
പ്രമാണം:Ff2023-tvm-44055-2.png
പ്രമാണം:Ff2023-tvm-44055-3.png
പ്രമാണം:Ff2023-tvm-44055-3.png
പ്രമാണം:Ff2023-tvm-44055-4.png
പ്രമാണം:Ff2023-tvm--44055-5.png
പ്രമാണം:Ff2023-tvm--44055-5.png
</gallery>
</gallery>
5,892

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1934322...2065473" എന്ന താളിൽനിന്ന് ശേഖരിച്ചത്