"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 93: വരി 93:
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
===<u>'''<big>ഞങ്ങളും കൂട്ടത്തോടെ കൃഷിയിലേക്ക്</big>''' '''<big>2022</big>'''</u>===
===<u>'''<big>ഞങ്ങളും കൂട്ടത്തോടെ കൃഷിയിലേക്ക്</big>''' '''<big>2022</big>'''</u>===
“'''ഞങ്ങളും കൂട്ടത്തോടെ കൃഷിയിലേക്ക് ഞങ്ങളും കൂട്ടത്തോടെ കൃഷിയിലേക്ക് “'''
[[പ്രമാണം:സിലിണ്ടറുകളിലെ കൃഷി.jpg|ലഘുചിത്രം]]
പാപ്പിനിവട്ടം എ എം യു പി സ്കൂളിലെ പൊതുയോഗത്തോടനുബന്ധിച്ച് '''“ഞങ്ങളും കൃഷിയിലേക്ക്”'''എന്ന സർക്കാർ പദ്ധതിയുടെയും ബഹു : കൈപ്പമംഗലം എം എൽ എ  ശ്രീ. ഇ.ടി ടൈസൺ മാസ്റ്ററുടെ നേതൃത്വത്തിലുള്ള അക്ഷര കൈരളിയുടെ കാർഷിക വിഭാഗമായ ‘തളിർ’ പദ്ധതിയുടെയും ഭാഗമായി Safeway Plantation- ന്റെ സാങ്കേതിക പിന്തുണയോടെ വിദ്യാലയം നടപ്പിലാക്കിയ നൂതന കൃഷി രീതിയാണ് “'''ഞങ്ങളും കൂട്ടത്തോടെ കൃഷിയിലേക്ക് “. ഈ പദ്ധതി ബഹു: മുൻ കൃഷിമന്ത്രി അഡ്വ. വി. എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.'''
  കുറഞ്ഞ സ്ഥലത്ത് കൂടുതൽ ഉൽപാദനം കിട്ടത്തക്ക രീതിയിലുള്ള നൂതന കൃഷി രീതിയാണ് വിദ്യാലയത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്   ആവിഷ്കരിച്ചിരിക്കുന്നത്.ജലം വളരെ കുറച്ചു മാത്രം ആവശ്യം വരുന്ന ഈ കൃഷി രീതിയിൽ ഭൂനിരപ്പിൽ നിന്നും അല്പം മുകളിൽ ആയി സിലിണ്ടറുകളിലാണ് തൈകൾ നട്ടുവളർത്തുന്നത്.
ആവശ്യകതയും പ്രസക്തിയും വിഷലിപ്തമായ പച്ചക്കറികളുടെ ഉപയോഗം അപകടകരമായ ഒരു ഭാവിയാണ് നമുക്ക് സമ്മാനിക്കുക എന്നതിൽ തർക്കമില്ല. ബോധവൽക്കരണ ക്ലാസുകൾ സുലഭമാണെങ്കിലും അത് മനുഷ്യമനസ്സ് വേണ്ട രീതിയിൽ ഉൾക്കൊള്ളുന്നില്ല എന്നത് നിലവിൽ  ക്യാൻസർ പോലുള്ള മാരക രോഗങ്ങൾതെളിയിക്കുന്നു. അതുകൊണ്ടുതന്നെ ശാസ്ത്രീയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ  ഒരു കൂട്ടം കുട്ടിക്കർഷകരെ സംഘടിപ്പിച്ചുകൊണ്ട് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് ഞങ്ങളുടെ വിദ്യാലയത്തിൽ നിലവിൽ വന്ന നൂതന കൃഷി രീതി പദ്ധതിയാണ് “ഞങ്ങളും കൂട്ടത്തോടെ കൃഷിയിലേക്ക്”. വെള്ളത്തിന്റെ പുനരുപയോഗ സാധ്യത ഉപയോഗപ്പെടുത്തിക്കൊണ്ട്  നൂതന ആശയങ്ങൾ ഉൾക്കൊണ്ട് മനോഹരമായതും വ്യത്യസ്തമായതുമായ ഒരു പച്ചക്കറിത്തോട്ടം ഞങ്ങളുടെ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്
ലക്ഷ്യങ്ങൾ
▶️വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഈ നൂതന കൃഷി രീതിയിലൂടെ വിഷരഹിത പച്ചക്കറി ലഭ്യമാക്കുക.
▶️ വെള്ളത്തിന്റെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുക.
▶️ തികച്ചും വ്യാവസായികാടിസ്ഥാനത്തിൽ കൃഷി നടത്തുവാൻ വിദ്യാർഥികളെയും രക്ഷിതാക്കളെയും പ്രാപ്തരാക്കുക.
▶️2025- ഓടെ ഒരു മണ്ഡലം മുഴുവൻ വിഷവിമുക്തമായ പച്ചക്കറികൾ എന്ന സ്വപ്നം വിദ്യാലയത്തിന്റെ കുട്ടിക്കർഷകരിലൂടെ സാക്ഷാത്കരിക്കപ്പെടുക.
ആസൂത്രണവും നടത്തിപ്പും
ആദ്യഘട്ടത്തിൽ വിദ്യാർത്ഥികളെ 20 പേരടങ്ങുന്ന ഒരു ബാച്ച് ആക്കി തിരിക്കുകയും 2022 സെപ്റ്റംബർ 5 സെപ്റ്റംബർ 10 എന്നീ ദിവസങ്ങളിൽ വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്ത “ഞങ്ങളും കൂട്ടത്തോടെ കൃഷിയിലേക്ക് പദ്ധതി”യുടെ ആദ്യഘട്ട മീറ്റിംഗ് നടക്കുകയും ശേഷം 2022 നവംബർ എട്ടിന് നൂതന കൃഷി രീതിയുടെ വർക്ക് ഷോപ്പ് വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു.
പ്രാരംഭഘട്ടത്തിൽ വിദ്യാലയത്തിൽ 144 സിലിണ്ടറുകളാണ് കൃഷിക്കായി സജ്ജമാക്കിയത് ഒരു സിലിണ്ടറിൽ ആറ് തൈകൾ വീതം എന്ന ക്രമത്തിൽ നട്ടപ്പോൾ ടെറസിൽ 390 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണം വരുന്ന സ്ഥലത്ത് ഇപ്പോൾ 864 തൈകളാണ് നാല് ഘട്ടങ്ങളിലായി നട്ടിരിക്കുന്നത് ഇതിൽ ഏകദേശം 15 ശതമാനത്തോളം വിളവെടുപ്പ് നടത്തുന്നു മിച്ചം വരുന്ന പച്ചക്കറികൾ അന്നേദിവസം തന്നെ വിറ്റഴിക്കുന്നു ഇതിൽ നിന്നും ലഭിക്കുന്ന പണം സ്കൂളിന്റെ നടത്തിപ്പ് ചെലവുകളിലേക്കായി വകയിരുത്തുന്നു.
വിളവെടുപ്പ് ഉദ്ഘാടനം
വിളവെടുപ്പ് ഉദ്ഘാടനം ബഹു:കൈപ്പമംഗലം എം എൽ എ ശ്രീ ഇ. ടി ടൈസൺ മാസ്റ്ററും കുട്ടികളുടെ വീടുകളിലേക്കുള്ള കാർഷിക പദ്ധതി സമർപ്പണം ബഹു:മതിലകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ വി എസ് രവീന്ദ്രനും 2023 ഫെബ്രുവരി 14ആം തിയ്യതി ഉദ്ഘാടനം ചെയ്തു.
Drip irrigation വെള്ളത്തിന്റെ പുനരുപയോഗം വഴി
കുട്ടികൾ കൈകഴുകുന്നതും പാത്രം കഴുകുന്നതുമായ വെള്ളം സ്കൂളിന്റെ അടിത്തറക്കുള്ളിൽ 100000 ലിറ്റർ ശേഷിയുള്ള ഒരു ടാങ്കിൽ ശേഖരിച്ച് ഇതിൽ നിന്നും ഊറുന്ന മാലിന്യങ്ങളെ ഫിൽറ്റർ ചെയ്ത് വെള്ളം ആയിരം ലിറ്റർ ശേഷിയുള്ള ഓവർഹെഡ് ടാങ്കിലേക്ക് പമ്പ് ചെയ്യുന്നു. വെള്ളത്തിന്റെ ദുർഗന്ധം ഒഴിവാക്കുന്നതിനും കൂടുതൽ ഓക്സിജൻ ലഭിക്കുന്നതിനും Aeration process നടത്തുന്നു. Drip Irrigation വഴി പച്ചക്കറിത്തോട്ടം നനയ്ക്കുന്നു.
“നൂതന കൃഷി രീതി Safeway Plantation ന്റെ പിന്തുണയോടെ കുട്ടിക്കർഷകരുടെ വീടുകളിലും”
ഞങ്ങളും കൂട്ടത്തോടെ കൃഷിയിലേക്ക് പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി കുട്ടിക്കർഷകരുടെ വീടുകളിലും ഈ നൂതന കൃഷി സ്ഥാപിക്കാൻ തുടക്കമിട്ടു.24 സിലിണ്ടറുകളായി 144 തൈകളാണ് പ്രാരംഭഘട്ടത്തിൽ നൽകുന്നത് ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു കുട്ടിക്ക് ഒരു ഇനത്തിലുള്ള പച്ചക്കറി മാത്രമാണ് നൽകുന്നത്.തികച്ചും വ്യവസായികമായി കൃഷി നടത്തുവാൻ കുട്ടികളെ ഇവിടെ പരിചയപ്പെടുത്തുന്നു തീർത്തും ഓട്ടോമാറ്റിക് സംവിധാനത്തിൽ ജലസേചനമടക്കമുള്ള കാർഷിക രീതിയാണ് ഇത്.
ഇതിന്റെ തുടക്കം എന്നോണം ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ആവണി പി ആറി ന്റെ വീട്ടിലായിരുന്നു ആദ്യമായി ഈ കൃഷി രീതി സ്ഥാപിച്ചത്. ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ രണ്ടു വർഷത്തിനകം മുഴുവൻ കുട്ടികളുടെ വീടുകളിലും ഈ പദ്ധതി വ്യാപിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്.
നൂതന കൃഷി രീതിയുടെ പ്രത്യേകതകൾ
▶️  കുറഞ്ഞ അളവിൽ ജലം
▶️ഏത് കാലാവസ്ഥയും അനുയോജ്യം
▶️ ശാസ്ത്രീയമായി ചെയ്യുന്ന കൃഷിരീതി
▶️ ഓട്ടോമാറ്റിക് ഇറിഗേഷൻ
▶️ലൈഫ് ടൈം ബെനിഫിറ്റ്
▶️ വെള്ളത്തിന്റെ പുനരുപയോഗം
▶️ കൂടിയ അളവിൽ വിളവ്
ദിവസവും പച്ചക്കറിത്തോട്ടം സന്ദർശിക്കുന്ന കുട്ടിക്കർഷകർ.
വിദ്യാലയത്തിന് ആവശ്യമായ മുഴുവൻ പച്ചക്കറികളും എന്ന ലക്ഷ്യം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന ഈ നൂതന കൃഷി രീതി കുട്ടികളുടെ വീടുകളിലും വ്യാപിപ്പിച്ചുകൊണ്ട് 2025 ഓടെ ഒരു മണ്ഡലം മുഴുവൻ വിഷവിമുക്തമായ പച്ചക്കറികൾ എന്ന സ്വപ്നം പാപ്പിനിവട്ടം എ എം യു പി എസിന്റെ കുട്ടിക്കർഷകരിലൂടെ സാക്ഷാത്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.
'''1. സ്കൗട്ട്സ് ആന്റ് ഗൈഡ്സ്'''
'''1. സ്കൗട്ട്സ് ആന്റ് ഗൈഡ്സ്'''
[[പ്രമാണം:SCOUT AND GUIDE.jpg|ലഘുചിത്രം|'''സ്കൗട്ട് &ഗൈഡ്''']]
[[പ്രമാണം:SCOUT AND GUIDE.jpg|ലഘുചിത്രം|'''സ്കൗട്ട് &ഗൈഡ്''']]
325

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1902380" എന്ന താളിൽനിന്ന് ശേഖരിച്ചത്