ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
(ചെ.) ("Say No To Drugs/തിരുവനന്തപുരം/മുഖ്യമന്ത്രിയുടെ സന്ദേശം" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം))) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലെന്നതിനെക്കാൾ കുഞ്ഞുങ്ങളോട് അവരുടെ ഒരു മുത്തച്ഛൻ എന്ന നിലയിലും അവരുടെ | [[പ്രമാണം:SNTD22-MLP-48086-1.jpg|ലഘുചിത്രം|വലത്ത്|ലഹരി വിരുദ്ധ സന്ദേശം]] | ||
കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലെന്നതിനെക്കാൾ കുഞ്ഞുങ്ങളോട് അവരുടെ ഒരു മുത്തച്ഛൻ എന്ന നിലയിലും അവരുടെ രക്ഷാകർത്താക്കളോട് മുതിർന്ന ഒരു സഹോദരൻ എന്ന നിലയിലുമാണു ഞാൻ ഇപ്പോൾ സംസാരിക്കുന്നത്. അധികാരത്തിൻറെ ഭാഷയിലല്ല, മനുഷ്യത്വത്തിൻറെ ഭാഷയിലാണു പറയുന്നത്. ഇത് ഈ നിലയ്ക്ക് ഉൾക്കൊള്ളണമെന്നു തുടക്കത്തിൽ തന്നെ വിനയപൂർവ്വം അഭ്യർത്ഥിക്കട്ടെ. | |||
ഞങ്ങളൊക്കെ ജീവിച്ചതിനേക്കാൾ സമാധാനപൂർവ്വവും സ്നേഹനിർഭരവും ആരോഗ്യമുള്ളതുമായ അവസ്ഥയിൽ നിങ്ങൾ കുട്ടികൾ, അനന്തര തലമുറകൾ വളർന്നുവരുന്നതു കാണണമെന്നതാണ് ഞങ്ങൾ, മുതിർന്നവരുടെയൊക്കെ ആഗ്രഹം. എന്നാൽ, ആ ആഗ്രഹത്തെ അപ്പാടെ തകർത്തുകളയുന്ന ഒരു മഹാവിപത്ത് നമ്മെ ചൂഴ്ന്നുവരുന്നു. | ഞങ്ങളൊക്കെ ജീവിച്ചതിനേക്കാൾ സമാധാനപൂർവ്വവും സ്നേഹനിർഭരവും ആരോഗ്യമുള്ളതുമായ അവസ്ഥയിൽ നിങ്ങൾ കുട്ടികൾ, അനന്തര തലമുറകൾ വളർന്നുവരുന്നതു കാണണമെന്നതാണ് ഞങ്ങൾ, മുതിർന്നവരുടെയൊക്കെ ആഗ്രഹം. എന്നാൽ, ആ ആഗ്രഹത്തെ അപ്പാടെ തകർത്തുകളയുന്ന ഒരു മഹാവിപത്ത് നമ്മെ ചൂഴ്ന്നുവരുന്നു. മയക്കുമരുന്നിന്റെ രൂപത്തിലാണത് വരുന്നത്. ഇതിൽ നിന്നു കുഞ്ഞുങ്ങളെ രക്ഷിക്കാനാവുന്നില്ലെങ്കിൽ നമ്മുടെ വരുംതലമുറകളാകെ എന്നേക്കുമായി തകർന്നടിഞ്ഞുപോകും. കുഞ്ഞുങ്ങൾ നശിച്ചാൽ പിന്നെ എന്താ ബാക്കിയുള്ളത്? ഒന്നും ഉണ്ടാവില്ല. ആ സർവനാശം ഒഴിവാക്കാൻ ഒരു നിമിഷം പോലും വൈകാതെ ജാഗ്രതയോടെ ഇടപെട്ടാലേ പറ്റൂ. അതിൻറെ ആവശ്യകതയെക്കുറിച്ച് ഓർമ്മിപ്പിക്കാനാണു നിങ്ങളെ ഈ വിധത്തിൽ അഭിസംബോധന ചെയ്യുന്നത്. | ||
ഒരു സെക്കൻറുപോലും നമുക്കു പാഴാക്കാനില്ല. | ഒരു സെക്കൻറുപോലും നമുക്കു പാഴാക്കാനില്ല. | ||
വരി 12: | വരി 13: | ||
മനുഷ്യനു സങ്കൽപിക്കാനാവുന്നതും സങ്കല്പിക്കാൻ പോലുമാവാത്തതുമായ അതിഹീനമായ കുറ്റകൃത്യങ്ങളുടെ ഉറവിടമാണത്. പ്രിയപ്പെട്ടവരെ കൊലചെയ്യുന്നതടക്കം എത്രയെത്ര ഘോരകുറ്റകൃത്യങ്ങളാണ് മയക്കുമരുന്നിൻറെ ഫലമായി സമൂഹത്തിൽ നടക്കുന്നത്. | മനുഷ്യനു സങ്കൽപിക്കാനാവുന്നതും സങ്കല്പിക്കാൻ പോലുമാവാത്തതുമായ അതിഹീനമായ കുറ്റകൃത്യങ്ങളുടെ ഉറവിടമാണത്. പ്രിയപ്പെട്ടവരെ കൊലചെയ്യുന്നതടക്കം എത്രയെത്ര ഘോരകുറ്റകൃത്യങ്ങളാണ് മയക്കുമരുന്നിൻറെ ഫലമായി സമൂഹത്തിൽ നടക്കുന്നത്. | ||
മനുഷ്യനെ മൃഗങ്ങളിൽ നിന്നു വ്യത്യസ്തനാക്കുന്നത് പാടുള്ളതും പാടില്ലാത്തതും തമ്മിൽ തിരിച്ചറിയാനുള്ള വിവേചന ബോധമാണ്. ഈ ബോധത്തെത്തന്നെ മയക്കുമരുന്ന് ഇല്ലാതാക്കുന്നു. അതുകൊണ്ടുതന്നെ ബോധാവസ്ഥയിൽ ഒരിക്കലും ഒരാളും ചെയ്യില്ലാത്ത അതിക്രൂരമായ അധമകൃത്യങ്ങൾ പോലും മയക്കുമരുന്നുണ്ടാക്കുന്ന മനോവിഭ്രാന്തിയിൽ അവർ ചെയ്യുന്നു. അങ്ങനെയുണ്ടായ പല സംഭവങ്ങൾ എൻറെ മനസ്സിൽ വരുന്നുണ്ട്. അത് അതേപടി പറയുന്നത് നമ്മുടെ സംസ്കാരബോധത്തിനു നിരക്കുന്നതല്ല. അത്രമേ അരുതായ്മകൾ മയക്കുമരുന്നിൻറെ ഉപയോഗം മൂലം ഉണ്ടാവുന്നു. സ്വബോധത്തിലേക്കു തിരിച്ചുവന്നാൽ പശ്ചാത്തപിക്കേണ്ടവിധത്തിലുള്ള കാര്യങ്ങൾ മയക്കുമരുന്നിൻറെ ലഹരിയുണ്ടാക്കുന്ന അബോധത്തിൽ ചിലർ നടത്തുന്നു. കേട്ടാൽ അതിശയോക്തിയാണെന്നു തോന്നും. എന്നാൽ, സത്യമാണത്. | മനുഷ്യനെ മൃഗങ്ങളിൽ നിന്നു വ്യത്യസ്തനാക്കുന്നത്, പാടുള്ളതും പാടില്ലാത്തതും തമ്മിൽ തിരിച്ചറിയാനുള്ള വിവേചന ബോധമാണ്. ഈ ബോധത്തെത്തന്നെ മയക്കുമരുന്ന് ഇല്ലാതാക്കുന്നു. അതുകൊണ്ടുതന്നെ ബോധാവസ്ഥയിൽ ഒരിക്കലും ഒരാളും ചെയ്യില്ലാത്ത അതിക്രൂരമായ അധമകൃത്യങ്ങൾ പോലും മയക്കുമരുന്നുണ്ടാക്കുന്ന മനോവിഭ്രാന്തിയിൽ അവർ ചെയ്യുന്നു. അങ്ങനെയുണ്ടായ പല സംഭവങ്ങൾ എൻറെ മനസ്സിൽ വരുന്നുണ്ട്. അത് അതേപടി പറയുന്നത് നമ്മുടെ സംസ്കാരബോധത്തിനു നിരക്കുന്നതല്ല. അത്രമേ അരുതായ്മകൾ മയക്കുമരുന്നിൻറെ ഉപയോഗം മൂലം ഉണ്ടാവുന്നു. സ്വബോധത്തിലേക്കു തിരിച്ചുവന്നാൽ പശ്ചാത്തപിക്കേണ്ടവിധത്തിലുള്ള കാര്യങ്ങൾ മയക്കുമരുന്നിൻറെ ലഹരിയുണ്ടാക്കുന്ന അബോധത്തിൽ ചിലർ നടത്തുന്നു. കേട്ടാൽ അതിശയോക്തിയാണെന്നു തോന്നും. എന്നാൽ, സത്യമാണത്. | ||
മദ്യത്തിനടിപ്പെട്ടവർക്കു രക്ഷപ്പെടാൻ ഡി-അഡിക്ഷൻ സെൻററുകളുണ്ടെന്നു പറയാം. മയക്കുമരുന്നിന് പൂർണ്ണമായി അടിപ്പെട്ടവർക്ക് അതിൽ നിന്നുള്ള മോചനം അത്ര എളുപ്പമല്ല. ചികിത്സയിലൂടെപോലും തിരിച്ചുകൊണ്ടുവരാനാവാത്ത സമ്പൂർണ നാശത്തിലേക്കാണതു വ്യക്തികളെ | മദ്യത്തിനടിപ്പെട്ടവർക്കു രക്ഷപ്പെടാൻ ഡി-അഡിക്ഷൻ സെൻററുകളുണ്ടെന്നു പറയാം. മയക്കുമരുന്നിന് പൂർണ്ണമായി അടിപ്പെട്ടവർക്ക് അതിൽ നിന്നുള്ള മോചനം അത്ര എളുപ്പമല്ല. ചികിത്സയിലൂടെപോലും തിരിച്ചുകൊണ്ടുവരാനാവാത്ത സമ്പൂർണ നാശത്തിലേക്കാണതു വ്യക്തികളെ പലപ്പോഴും നയിക്കുന്നത്. അത്തരം വ്യക്തികൾ സ്വയം നശിക്കുക മാത്രമല്ല ചെയ്യുന്നത്, കുടുംബത്തെ നശിപ്പിക്കുന്നു. സമൂഹത്തെ നശിപ്പിക്കുന്നു. മയക്കുമരുന്നിന് അടിമപ്പെട്ട വ്യക്തിയെയാകട്ടെ, സമൂഹം ഭയാശങ്കകളോടെ കാണുന്നു. മയക്കുമരുന്നു ശീലിച്ചവർ അതു കിട്ടാതെ വരുമ്പോൾ ഭ്രാന്താവസ്ഥയിൽ ചെന്നുപെടുന്നു. ആ അവസ്ഥയിൽ അവർ എന്തു ചെയ്യും, എന്തു ചെയ്യില്ല, എന്നു പറയാവില്ല. | ||
സ്വയം ഭാരമാവുന്ന, കുടുംബത്തിനും സമൂഹത്തിനും ഭാരമാവുന്ന, എല്ലാവരാലും വെറുക്കപ്പെടുന്ന, സ്വയം നശീകരിക്കാൻ വ്യഗ്രതകാട്ടുന്ന മനോവിഭ്രാന്തിയുടെ അവസ്ഥയിലേക്കാണു മയക്കുമരുന്നു നയിക്കുന്നത്. നാശം വിതയ്ക്കുന്ന ആ മഹാവിപത്തിന് ഇനി ഒരാളെപ്പോലും വിട്ടുകൊടുക്കാനാവില്ല. പെട്ടുപോയവരെ, എന്തു വിലകൊടുത്തും ഏതുവിധേനയും മോചിപ്പിച്ചെടുക്കുകയും വേണം. നാടിനെ, സമൂഹത്തെ രക്ഷിക്കാൻ ഇതല്ലാതെ നമുക്കു വേറെ മാർഗ്ഗമില്ല. ഈ തിരിച്ചറിവിൻറെ അടിസ്ഥാനത്തിലാണ് "നോ റ്റു ഡ്രഗ്സ്" എന്ന അതിവിപുലമായ ഒരു ജനകീയ ക്യാമ്പയിൻ കേരളസർക്കാർ ആരംഭിച്ചിട്ടുള്ളത്. | സ്വയം ഭാരമാവുന്ന, കുടുംബത്തിനും സമൂഹത്തിനും ഭാരമാവുന്ന, എല്ലാവരാലും വെറുക്കപ്പെടുന്ന, സ്വയം നശീകരിക്കാൻ വ്യഗ്രതകാട്ടുന്ന മനോവിഭ്രാന്തിയുടെ അവസ്ഥയിലേക്കാണു മയക്കുമരുന്നു നയിക്കുന്നത്. നാശം വിതയ്ക്കുന്ന ആ മഹാവിപത്തിന് ഇനി ഒരാളെപ്പോലും വിട്ടുകൊടുക്കാനാവില്ല. പെട്ടുപോയവരെ, എന്തു വിലകൊടുത്തും ഏതുവിധേനയും മോചിപ്പിച്ചെടുക്കുകയും വേണം. നാടിനെ, സമൂഹത്തെ രക്ഷിക്കാൻ ഇതല്ലാതെ നമുക്കു വേറെ മാർഗ്ഗമില്ല. ഈ തിരിച്ചറിവിൻറെ അടിസ്ഥാനത്തിലാണ് "നോ റ്റു ഡ്രഗ്സ്" എന്ന അതിവിപുലമായ ഒരു ജനകീയ ക്യാമ്പയിൻ കേരളസർക്കാർ ആരംഭിച്ചിട്ടുള്ളത്. | ||
വരി 28: | വരി 29: | ||
ചിത്രശലഭങ്ങളെപ്പോലെ പാറിക്കളിക്കേണ്ട പ്രായമാണു ബാല്യം. ബാല്യം ആഘോഷിക്കേണ്ട ഘട്ടത്തിൽ കുഞ്ഞുങ്ങൾക്ക് അതു നഷ്ടപ്പെടുത്തുകയാണ്. അവരെ അപായകരമായ അവസ്ഥകളിലേക്കു നയിക്കുകയാണ്. കുഞ്ഞുങ്ങളുടെ മനസ്സ് കാലി പേഴ്സുപോലെയാണ്. അതിലേക്കു നല്ല നാണയങ്ങളിട്ടാൽ അതു നല്ല നാണയങ്ങൾ തിരിച്ചു തരും. കള്ള നാണയങ്ങളിട്ടാലോ? കള്ളനാണയങ്ങളേ തിരിച്ചു കിട്ടൂ. കുഞ്ഞുമനസ്സുകളിൽ കള്ളനാണയങ്ങൾ വീഴാതെ നോക്കാൻ നമ്മൾ മുതിർന്നവർക്ക് ഉത്തരവാദിത്വമുണ്ട്. | ചിത്രശലഭങ്ങളെപ്പോലെ പാറിക്കളിക്കേണ്ട പ്രായമാണു ബാല്യം. ബാല്യം ആഘോഷിക്കേണ്ട ഘട്ടത്തിൽ കുഞ്ഞുങ്ങൾക്ക് അതു നഷ്ടപ്പെടുത്തുകയാണ്. അവരെ അപായകരമായ അവസ്ഥകളിലേക്കു നയിക്കുകയാണ്. കുഞ്ഞുങ്ങളുടെ മനസ്സ് കാലി പേഴ്സുപോലെയാണ്. അതിലേക്കു നല്ല നാണയങ്ങളിട്ടാൽ അതു നല്ല നാണയങ്ങൾ തിരിച്ചു തരും. കള്ള നാണയങ്ങളിട്ടാലോ? കള്ളനാണയങ്ങളേ തിരിച്ചു കിട്ടൂ. കുഞ്ഞുമനസ്സുകളിൽ കള്ളനാണയങ്ങൾ വീഴാതെ നോക്കാൻ നമ്മൾ മുതിർന്നവർക്ക് ഉത്തരവാദിത്വമുണ്ട്. | ||
കുട്ടികളുടെ പക്കൽ മയക്കുമരുന്നുണ്ടെങ്കിലതു കണ്ടെത്തുക അത്ര എളുപ്പമല്ല. സ്റ്റാമ്പിൻറെ രൂപത്തിലും മറ്റുമാണ് അത് ഇപ്പോൾ. നാക്കിൻറെ അടിയിൽ വെക്കുന്ന സ്റ്റാമ്പു രൂപത്തിലുള്ളത് | കുട്ടികളുടെ പക്കൽ മയക്കുമരുന്നുണ്ടെങ്കിലതു കണ്ടെത്തുക അത്ര എളുപ്പമല്ല. സ്റ്റാമ്പിൻറെ രൂപത്തിലും മറ്റുമാണ് അത് ഇപ്പോൾ. നാക്കിൻറെ അടിയിൽ വെക്കുന്ന സ്റ്റാമ്പു രൂപത്തിലുള്ളത് ചോദിക്കുമ്പോഴേക്ക് അലിഞ്ഞുപോകുമത്രെ. ഇതുപോലുള്ളവ കണ്ടെത്തുക ശ്രമകരമാണ്. | ||
എത്ര ശ്രമകരമാണെങ്കിലും കണ്ടെത്താതിരിക്കാൻ പറ്റില്ല. അതുകണ്ടെത്തുകതന്നെ ചെയ്യും. അതിനു പഴുതടച്ചുള്ള ശ്രമങ്ങളാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് സർക്കാർ നടത്തുന്നത്. | എത്ര ശ്രമകരമാണെങ്കിലും കണ്ടെത്താതിരിക്കാൻ പറ്റില്ല. അതുകണ്ടെത്തുകതന്നെ ചെയ്യും. അതിനു പഴുതടച്ചുള്ള ശ്രമങ്ങളാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് സർക്കാർ നടത്തുന്നത്. | ||
വരി 34: | വരി 35: | ||
ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി രൂപം നൽകിയ ലഹരിവർജ്ജന മിഷനായ വിമുക്തിയുടെയടക്കം പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുവരുമ്പോൾ തന്നെയാണ് ഈ ക്യാമ്പയിൻ. ഒന്നു നിർത്തി മറ്റൊന്നു തുടങ്ങുകയല്ല. എല്ലാം ഒരുമിച്ചു കൊണ്ടുപോവുകയാണ്. ലഹരിവിരുദ്ധ അവബോധം നൽകുന്നതിനായുള്ള പരിപാടികൾ തയ്യാറാക്കി വിക്ടേഴ്സ് ചാനൽ വഴിയും നവമാധ്യമങ്ങൾ വഴിയും പ്രചരിപ്പിച്ചുവരികയാണ്. കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽ ലഹരിക്കെതിരായ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ 33 വെബിനാറുകളിൽ പതിനായിരത്തോളം പേരാണ് പങ്കെടുത്തത്. | ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി രൂപം നൽകിയ ലഹരിവർജ്ജന മിഷനായ വിമുക്തിയുടെയടക്കം പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുവരുമ്പോൾ തന്നെയാണ് ഈ ക്യാമ്പയിൻ. ഒന്നു നിർത്തി മറ്റൊന്നു തുടങ്ങുകയല്ല. എല്ലാം ഒരുമിച്ചു കൊണ്ടുപോവുകയാണ്. ലഹരിവിരുദ്ധ അവബോധം നൽകുന്നതിനായുള്ള പരിപാടികൾ തയ്യാറാക്കി വിക്ടേഴ്സ് ചാനൽ വഴിയും നവമാധ്യമങ്ങൾ വഴിയും പ്രചരിപ്പിച്ചുവരികയാണ്. കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽ ലഹരിക്കെതിരായ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ 33 വെബിനാറുകളിൽ പതിനായിരത്തോളം പേരാണ് പങ്കെടുത്തത്. | ||
ജനമൈത്രി, എസ് പി സി, ഗ്രീൻ കാമ്പസ് ഡ്രീം കാമ്പസ് എന്നിവ വഴി പോലീസ് വകുപ്പ് വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നുണ്ട്. ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി നേർവഴിയിലേക്ക് കൊണ്ടുവരുന്നതിനായി പോലീസ് | ജനമൈത്രി, എസ് പി സി, ഗ്രീൻ കാമ്പസ് ഡ്രീം കാമ്പസ് എന്നിവ വഴി പോലീസ് വകുപ്പ് വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നുണ്ട്. ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി നേർവഴിയിലേക്ക് കൊണ്ടുവരുന്നതിനായി പോലീസ് വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 'യോദ്ധ' എന്ന പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നുണ്ട്. ഇങ്ങനെ നിലവിലുള്ള പദ്ധതികൾ ശക്തിപ്പെടുത്തിക്കൊണ്ടു തന്നെ പുതിയ ക്യാമ്പയിൻ മുമ്പോട്ടു കൊണ്ടുപോവുകയും കേരളത്തെ മയക്കുമരുന്നുമുക്ത സംസ്ഥാനമാക്കി മാറ്റുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതു നമുക്ക് വിജയിപ്പിച്ചേ തീരൂ. അസാധ്യമെന്നു പലരും കരുതുന്നുണ്ടാവും. എന്നാൽ നമ്മൾ ഇതു സാധ്യമാക്കുക തന്നെ ചെയ്യും. | ||
കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും സമൂഹത്തെയാകെയും രക്ഷിക്കാൻ ഇതു വിജയിപ്പിച്ചേ പറ്റൂ. അമ്മമാരുടെ കണ്ണീരുണങ്ങാൻ ഇതു സാധ്യമാക്കിയേ പറ്റൂ. നാടിൻറെ ഭാഗധേയം നിർണ്ണയിക്കേണ്ട നാളത്തെ തലമുറകളെ ബോധത്തെളിച്ചത്തിലും ആരോഗ്യത്തിലും ഉറപ്പിച്ചു നിർത്താൻ ഇതു ഫലപ്രാപ്തിയിലെത്തിച്ചേ മതിയാവൂ. ഇതിന് കേരളമാകെ, എല്ലാ വേർതിരിവുകൾക്കുമതീതമായി, എല്ലാ ഭേദചിന്തകൾക്കുമതീതമായി ഒറ്റ മനസ്സായി നിൽക്കണം. ആ സമൂഹമനസ്സ് | കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും സമൂഹത്തെയാകെയും രക്ഷിക്കാൻ ഇതു വിജയിപ്പിച്ചേ പറ്റൂ. അമ്മമാരുടെ കണ്ണീരുണങ്ങാൻ ഇതു സാധ്യമാക്കിയേ പറ്റൂ. നാടിൻറെ ഭാഗധേയം നിർണ്ണയിക്കേണ്ട നാളത്തെ തലമുറകളെ ബോധത്തെളിച്ചത്തിലും ആരോഗ്യത്തിലും ഉറപ്പിച്ചു നിർത്താൻ ഇതു ഫലപ്രാപ്തിയിലെത്തിച്ചേ മതിയാവൂ. ഇതിന് കേരളമാകെ, എല്ലാ വേർതിരിവുകൾക്കുമതീതമായി, എല്ലാ ഭേദചിന്തകൾക്കുമതീതമായി ഒറ്റ മനസ്സായി നിൽക്കണം. ആ സമൂഹമനസ്സ് ഒരുക്കിയെടുക്കുക കൂടിയാണ് ഈ ക്യാമ്പയിനിലൂടെ നടക്കുക. | ||
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാർഡുകളിലും കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ഓരോ വാർഡിലെയും സാമൂഹിക- സാംസ്കാരിക പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, അംഗൻവാടി, ആശാപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിയാണ് ഇത്തരം കമ്മിറ്റികൾ രൂപീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തൊട്ടാകെ 19,391 വാർഡു കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. | മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാർഡുകളിലും കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ഓരോ വാർഡിലെയും സാമൂഹിക- സാംസ്കാരിക പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, അംഗൻവാടി, ആശാപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിയാണ് ഇത്തരം കമ്മിറ്റികൾ രൂപീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തൊട്ടാകെ 19,391 വാർഡു കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. | ||
വരി 42: | വരി 43: | ||
വിമുക്തി മിഷൻറെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും ഡി-അഡിക്ഷൻ സെൻററുകൾ സ്ഥാപിച്ചിട്ടുണ്ട്. 66,867 പേരാണ് ഇവിടങ്ങളിൽ ചികിത്സ തേടിയത്. അതിൽ 5,681 പേർക്ക് കിടത്തി ചികിത്സയാണ് നൽകിയത്. | വിമുക്തി മിഷൻറെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും ഡി-അഡിക്ഷൻ സെൻററുകൾ സ്ഥാപിച്ചിട്ടുണ്ട്. 66,867 പേരാണ് ഇവിടങ്ങളിൽ ചികിത്സ തേടിയത്. അതിൽ 5,681 പേർക്ക് കിടത്തി ചികിത്സയാണ് നൽകിയത്. | ||
വിദ്യാലയങ്ങളിൽ പി ടി എ സഹകരണത്തോടെ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു വരികയാണ്. കോളേജുതലത്തിൽ ഇത്തരത്തിലുള്ള 899 ക്ലബ്ബുകളും സ്കൂൾ തലത്തിൽ 5,410 ക്ലബ്ബുകളും പ്രവർത്തിച്ചു വരുന്നു. വിദ്യാർത്ഥികളെ ലഹരി ഉപയോഗിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നതിനായി | വിദ്യാലയങ്ങളിൽ പി ടി എ സഹകരണത്തോടെ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു വരികയാണ്. കോളേജുതലത്തിൽ ഇത്തരത്തിലുള്ള 899 ക്ലബ്ബുകളും സ്കൂൾ തലത്തിൽ 5,410 ക്ലബ്ബുകളും പ്രവർത്തിച്ചു വരുന്നു. വിദ്യാർത്ഥികളെ ലഹരി ഉപയോഗിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നതിനായി സ്കൂളുകളിൽ 'ഉണർവ്വ്' എന്ന പേരിലും കോളേജ് ക്യാമ്പസുകളിൽ 'നേർക്കൂട്ടം' എന്ന പേരിലും കോളേജ് ഹോസ്റ്റലുകളി 'ശ്രദ്ധ' എന്ന പേരിലും കൂട്ടായ്മകൾ രൂപീകരിച്ചിട്ടുണ്ട്. | ||
ഇത്തരം സമഗ്രമായ പ്രവർത്തനങ്ങളുമായി ലഹരിവിരുദ്ധ ക്യാമ്പയിനുകൾ മുന്നോട്ടു കൊണ്ടുപോവുകയാണ് സർക്കാർ ചെയ്യുന്നത്. | ഇത്തരം സമഗ്രമായ പ്രവർത്തനങ്ങളുമായി ലഹരിവിരുദ്ധ ക്യാമ്പയിനുകൾ മുന്നോട്ടു കൊണ്ടുപോവുകയാണ് സർക്കാർ ചെയ്യുന്നത്. | ||
വരി 80: | വരി 81: | ||
കേവലം ക്യാമ്പയിനിൽ ഒതുങ്ങി നിൽക്കുന്ന പ്രവർത്തനമല്ല സർക്കാരിൻറെ ഭാഗത്തുനിന്നുണ്ടാവുക. ഒരു തലത്തിൽ ബോധവത്ക്കരണം, മറ്റൊരു തലത്തിൽ മയക്കുമരുന്നു ശക്തികളെ കർക്കശമായി അടിച്ചമർത്തൽ, രണ്ടുമുണ്ടാവും. വിട്ടുവീഴ്ചയില്ലാതെ കേസെടുക്കും. | കേവലം ക്യാമ്പയിനിൽ ഒതുങ്ങി നിൽക്കുന്ന പ്രവർത്തനമല്ല സർക്കാരിൻറെ ഭാഗത്തുനിന്നുണ്ടാവുക. ഒരു തലത്തിൽ ബോധവത്ക്കരണം, മറ്റൊരു തലത്തിൽ മയക്കുമരുന്നു ശക്തികളെ കർക്കശമായി അടിച്ചമർത്തൽ, രണ്ടുമുണ്ടാവും. വിട്ടുവീഴ്ചയില്ലാതെ കേസെടുക്കും. | ||
നിലവിൽ സർക്കാർ സംവിധാനങ്ങളുടെ ഏകോപിതമായ പരിശ്രമത്തിൻറെ ഫലമായി ലഹരി കടത്തുകുറ്റകൃത്യങ്ങൾ വലിയതോതിൽ തടയാൻ സാധിക്കുന്നുണ്ട്. മയക്കുമരുന്നിനെതിരെ സംസ്ഥാന തലത്തിൽ കേരള ആൻറി നർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ജില്ലാ തലത്തിൽ ഡിസ്ട്രിക്ട് ആൻറി നർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും പ്രവർത്തിച്ചുവരുന്നുണ്ട്. കൂടാതെ എല്ലാ സ്റ്റേഷൻ പരിധിയിലും എല്ലാ മാസവും രണ്ട് ആഴ്ച എൻ ഡി പി എസ് | നിലവിൽ സർക്കാർ സംവിധാനങ്ങളുടെ ഏകോപിതമായ പരിശ്രമത്തിൻറെ ഫലമായി ലഹരി കടത്തുകുറ്റകൃത്യങ്ങൾ വലിയതോതിൽ തടയാൻ സാധിക്കുന്നുണ്ട്. മയക്കുമരുന്നിനെതിരെ സംസ്ഥാന തലത്തിൽ കേരള ആൻറി നർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ജില്ലാ തലത്തിൽ ഡിസ്ട്രിക്ട് ആൻറി നർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും പ്രവർത്തിച്ചുവരുന്നുണ്ട്. കൂടാതെ എല്ലാ സ്റ്റേഷൻ പരിധിയിലും എല്ലാ മാസവും രണ്ട് ആഴ്ച എൻ ഡി പി എസ് സ്പെഷ്യൽ ഡ്രൈവും നടത്തി വരുന്നുണ്ട്. | ||
സിന്തറ്റിക് രാസലഹരി വസ്തുക്കൾ തടയുന്നതു മുൻനിർത്തി അന്വേഷണ രീതിയിലും കേസുകൾ ചാർജ്ജ് ചെയ്യുന്ന രീതിയിലും ചില മാറ്റങ്ങൾ വരുത്തും. നർക്കോട്ടിക് കേസുകളിൽപ്പെട്ട പ്രതികളുടെ മുൻ ശിക്ഷകൾ കോടതിയിൽ സമർപ്പിക്കുന്ന കുറ്റപത്രത്തിൽ ഇപ്പോൾ വിശദമായി ചേർക്കുന്നില്ല. എൻ ഡി പി എസ് നിയമത്തിലെ 31, 31-എ വിഭാഗത്തിലുള്ളവർക്ക് ഉയർന്ന ശിക്ഷ ഉറപ്പുവരുത്താൻ മുൻകാല കുറ്റകൃത്യങ്ങൾ കൂടി കുറ്റപത്രത്തിൽ ഉൾപ്പെടുത്തുക, കാപ്പ രജിസ്റ്റർ | സിന്തറ്റിക് രാസലഹരി വസ്തുക്കൾ തടയുന്നതു മുൻനിർത്തി അന്വേഷണ രീതിയിലും കേസുകൾ ചാർജ്ജ് ചെയ്യുന്ന രീതിയിലും ചില മാറ്റങ്ങൾ വരുത്തും. നർക്കോട്ടിക് കേസുകളിൽപ്പെട്ട പ്രതികളുടെ മുൻ ശിക്ഷകൾ കോടതിയിൽ സമർപ്പിക്കുന്ന കുറ്റപത്രത്തിൽ ഇപ്പോൾ വിശദമായി ചേർക്കുന്നില്ല. എൻ ഡി പി എസ് നിയമത്തിലെ 31, 31-എ വിഭാഗത്തിലുള്ളവർക്ക് ഉയർന്ന ശിക്ഷ ഉറപ്പുവരുത്താൻ മുൻകാല കുറ്റകൃത്യങ്ങൾ കൂടി കുറ്റപത്രത്തിൽ ഉൾപ്പെടുത്തുക, കാപ്പ രജിസ്റ്റർ മാതൃകയിൽ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കുക, ആവർത്തിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരെ കരുതൽ തടങ്കൽ നടപടികൾ സ്വീകരിക്കുക തുടങ്ങിയവയിലേക്കു നീങ്ങുകയാണ്. | ||
കുറ്റകൃത്യം ആവർത്തിക്കുകയില്ല എന്ന ബോണ്ട് വയ്പ്പിക്കും, മയക്കുമരുന്ന് കടത്തിൽ പതിവായി ഉൾപ്പെടുന്നവരെ കരുതൽ തടങ്കലിൽ പാർപ്പിക്കും. | കുറ്റകൃത്യം ആവർത്തിക്കുകയില്ല എന്ന ബോണ്ട് വയ്പ്പിക്കും, മയക്കുമരുന്ന് കടത്തിൽ പതിവായി ഉൾപ്പെടുന്നവരെ കരുതൽ തടങ്കലിൽ പാർപ്പിക്കും. | ||
ട്രെയിനുകൾ വഴിയുള്ള കടത്തു തടയാൻ സ്നിഫർ ഡോഗ് സ്ക്വാഡ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കും. മയക്കുമരുന്ന് കടന്നുവരാനിടയുള്ള എല്ലാ അതിർത്തികളിലെയും പരിശോധന കർക്കശമാക്കുകയും ചെയ്യും. | ട്രെയിനുകൾ വഴിയുള്ള കടത്തു തടയാൻ സ്നിഫർ ഡോഗ് സ്ക്വാഡ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കും. മയക്കുമരുന്ന് കടന്നുവരാനിടയുള്ള എല്ലാ അതിർത്തികളിലെയും പരിശോധന കർക്കശമാക്കുകയും ചെയ്യും. വിദ്യാഭ്യാസസ്ഥാപനപരിസരത്തുള്ള കടകളിൽ ലഹരി വസ്തു ഇടപാടു കണ്ടാൽ ആ കട അടപ്പിക്കും. പിന്നീട് തുറക്കാൻ അനുവദിക്കില്ല. സ്കൂളുകളിൽ പ്രവേശിച്ചുള്ള കച്ചവടം പൂർണ്ണമായും തടയും. | ||
മയക്കുമരുന്ന് ഉത്പാദകരെയും വിതരണക്കാരെയും വിൽപ്പനക്കാരെയും ദേശവിരുദ്ധ സാമൂഹ്യദ്രോഹ ശക്തികളായി കാണുന്ന ഒരു സംസ്കാരം ഇവിടെ ശക്തിപ്രാപിക്കണം. | മയക്കുമരുന്ന് ഉത്പാദകരെയും വിതരണക്കാരെയും വിൽപ്പനക്കാരെയും ദേശവിരുദ്ധ സാമൂഹ്യദ്രോഹ ശക്തികളായി കാണുന്ന ഒരു സംസ്കാരം ഇവിടെ ശക്തിപ്രാപിക്കണം. | ||
വരി 106: | വരി 107: | ||
ഇന്നിവിടെ തുടക്കംകുറിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിനിൽ വമ്പിച്ച തോതിലുള്ള ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നത് ഇതിൻറെ ഭാഗമായാണ്. വിവിധ വകുപ്പുകൾ അവരുടേതായ നിലയ്ക്ക് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കിവരുന്നുണ്ട്. ഇവയ്ക്ക് ഒരു ഏകീകൃത സ്വഭാവം നൽകാൻ കഴിയേണ്ടതുണ്ട്. അതിനായുള്ള പ്രവർത്തനങ്ങൾ കൂടി ഈ ക്യാമ്പയിനിൻറെ ഭാഗമായി ഉണ്ടാകും. വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികളുടെയും സാമ്പത്തിക വിനിയോഗത്തിൻറെയും വിശദാംശങ്ങൾ സമാഹരിച്ച് ഏകോപിത കലണ്ടർ തയ്യാറാക്കിയിട്ടുണ്ട്. | ഇന്നിവിടെ തുടക്കംകുറിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിനിൽ വമ്പിച്ച തോതിലുള്ള ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നത് ഇതിൻറെ ഭാഗമായാണ്. വിവിധ വകുപ്പുകൾ അവരുടേതായ നിലയ്ക്ക് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കിവരുന്നുണ്ട്. ഇവയ്ക്ക് ഒരു ഏകീകൃത സ്വഭാവം നൽകാൻ കഴിയേണ്ടതുണ്ട്. അതിനായുള്ള പ്രവർത്തനങ്ങൾ കൂടി ഈ ക്യാമ്പയിനിൻറെ ഭാഗമായി ഉണ്ടാകും. വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികളുടെയും സാമ്പത്തിക വിനിയോഗത്തിൻറെയും വിശദാംശങ്ങൾ സമാഹരിച്ച് ഏകോപിത കലണ്ടർ തയ്യാറാക്കിയിട്ടുണ്ട്. | ||
വിദ്യാർത്ഥികൾ നടത്തുന്ന സ്വതന്ത്ര ചർച്ചയും അവയുടെ ക്രോഡീകരണവുമുണ്ടാകും. | വിദ്യാർത്ഥികൾ നടത്തുന്ന സ്വതന്ത്ര ചർച്ചയും അവയുടെ ക്രോഡീകരണവുമുണ്ടാകും. സന്ദേശഗീതങ്ങൾ ഉൾപ്പെടുന്ന സന്ദേശജാഥകൾ കുട്ടികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. | ||
കേരളത്തിലെ മുഴുവൻ തദ്ദേശസ്വയംഭരണ വാർഡുകളിലും കുട്ടികളുടെ | കേരളത്തിലെ മുഴുവൻ തദ്ദേശസ്വയംഭരണ വാർഡുകളിലും കുട്ടികളുടെ നേതൃത്വത്തിൽ യോഗങ്ങൾ സംഘടിപ്പിക്കും. അതോടൊപ്പം തന്നെ കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെട്ട 'കരുതൽ' എന്ന പുസ്തകവും വിദ്യാലയങ്ങൾ ലഹരിമുക്തമാക്കുന്നതിന് 'കവചം' എന്ന പുസ്തകവും തയ്യാറാക്കിയിട്ടുണ്ട്. ഈ പുസ്തകങ്ങളെ അധികരിച്ചുള്ള ചർച്ച എല്ലാമാസവും വിദ്യാലയങ്ങളിൽ സംഘടിപ്പിക്കും. അങ്ങനെ എല്ലാ പ്രായത്തിലുള്ള ആളുകളെയും പങ്കെടുപ്പിച്ചുള്ള വിശദമായ ഒരു ക്യാമ്പയിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. | ||
വർദ്ധിച്ചുവരുന്ന ലഹരി വിപത്തിനെ തടയേണ്ടതിൻറെ പ്രാധാന്യം എല്ലാ വഴിക്കും ജനങ്ങളിലെത്തിക്കാൻ കഴിയണം. ആരാധനാലയങ്ങളിലടക്കം ഇതിൻറെ പ്രാധാന്യത്തെ പരാമർശിക്കുന്ന സ്ഥിതിയുണ്ടായാൽ നന്നാവും. എല്ലാവിധത്തിലും ഈ ക്യാമ്പയിൻ വിജയിപ്പിക്കാൻ കുട്ടികളടക്കം സമൂഹമാകെ മുമ്പോട്ടുവരണമെന്ന് അഭ്യർത്ഥിക്കട്ടെ. | വർദ്ധിച്ചുവരുന്ന ലഹരി വിപത്തിനെ തടയേണ്ടതിൻറെ പ്രാധാന്യം എല്ലാ വഴിക്കും ജനങ്ങളിലെത്തിക്കാൻ കഴിയണം. ആരാധനാലയങ്ങളിലടക്കം ഇതിൻറെ പ്രാധാന്യത്തെ പരാമർശിക്കുന്ന സ്ഥിതിയുണ്ടായാൽ നന്നാവും. എല്ലാവിധത്തിലും ഈ ക്യാമ്പയിൻ വിജയിപ്പിക്കാൻ കുട്ടികളടക്കം സമൂഹമാകെ മുമ്പോട്ടുവരണമെന്ന് അഭ്യർത്ഥിക്കട്ടെ. | ||
വരി 114: | വരി 115: | ||
ഇത് സർക്കാരിൻറെ മാത്രമായ ഒരു പോരാട്ടമല്ല. ഒരു നാടിൻറെ, ഒരു സമൂഹത്തിൻറെ കൂട്ടായ പോരാട്ടമാണ്. നിലനിൽക്കാനും അതിജീവിക്കാനും വേണ്ടിയുള്ള പോരാട്ടം. ഇളംതലമുറയെയും വരും തലമുറകളെയും രക്ഷിക്കാനുള്ള ജീവൻ മരണപോരാട്ടം. ഈ പോരാട്ടം വിജയിച്ചാൽ ജീവിതം വിജയിച്ചു. പരാജയപ്പെട്ടാൽ മരണമാണ് വിജയിക്കുന്നത്. അത്രമേൽ പ്രാധാന്യമുണ്ട് ഈ ക്യാമ്പയിനിന്. ഈ പ്രാധാന്യം ഉൾക്കൊള്ളണമെന്നും നാടിൻറെ രക്ഷയ്ക്കായി അണിനിരക്കണമെന്നും അഭ്യർത്ഥിക്കുന്നു. | ഇത് സർക്കാരിൻറെ മാത്രമായ ഒരു പോരാട്ടമല്ല. ഒരു നാടിൻറെ, ഒരു സമൂഹത്തിൻറെ കൂട്ടായ പോരാട്ടമാണ്. നിലനിൽക്കാനും അതിജീവിക്കാനും വേണ്ടിയുള്ള പോരാട്ടം. ഇളംതലമുറയെയും വരും തലമുറകളെയും രക്ഷിക്കാനുള്ള ജീവൻ മരണപോരാട്ടം. ഈ പോരാട്ടം വിജയിച്ചാൽ ജീവിതം വിജയിച്ചു. പരാജയപ്പെട്ടാൽ മരണമാണ് വിജയിക്കുന്നത്. അത്രമേൽ പ്രാധാന്യമുണ്ട് ഈ ക്യാമ്പയിനിന്. ഈ പ്രാധാന്യം ഉൾക്കൊള്ളണമെന്നും നാടിൻറെ രക്ഷയ്ക്കായി അണിനിരക്കണമെന്നും അഭ്യർത്ഥിക്കുന്നു. | ||
== അവലംബം == | == അവലംബം == | ||
<references /> | <references /> |
തിരുത്തലുകൾ