"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9: വരി 9:


== '''<big>പ്രവർത്തനങ്ങൾ 2022-23</big>''' ==
== '''<big>പ്രവർത്തനങ്ങൾ 2022-23</big>''' ==
=== '''ചാന്ദ്രദിനം''' ===
21-7-2022: എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി സ്കൂളിൽ ചാന്ദ്ര ദിന പരിപാടികൾ സംഘടിപ്പിച്ചു....ശാസ്ത്രബോധം കുട്ടികളിൽ വളർത്തുന്നതിനാവശ്യമായ അവബോധം സൃഷ്ടിക്കാൻ ചാന്ദ്ര ദിന പ്രവർത്തനങ്ങൾക്ക് സാധിച്ചു.ഹെഡ് മാസ്റ്റർ മൻസൂറലി അവർകൾ പരിപാടി ഉദ്ഘാടനം ചെയ്തു....ഫിസിക്സ് അധ്യാപിക സാലിഹ മുഹമ്മദ്‌ ചാന്ദ്ര ദിന പരിപാടികൾക്ക് നേതൃത്വം നൽകി.ക്ലാസ് തലത്തിൽ ലഘു പരീക്ഷണങ്ങൾ സജ്ജീകരിച്ചു, അത് പ്രദർശിപ്പിക്കാനുള്ള അവസരം കൊടുത്തു....ചാർട്ട് പ്രദർശനം, സ്ലൈഡ് പ്രദർശനം എന്നിവയോടൊപ്പം വിദ്യാർത്ഥികൾ റോക്കറ്റിന്റെ മാതൃക നിർമിക്കുകയും ചെയ്തു.സ്കൂൾ തല ക്വിസ് മത്സരത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കാളികളായി..
=== എസ്എസ്എൽസി 100% വിജയം വിദ്യാർത്ഥികളെ അനുമോദിച്ചു.... ===
1-7-2022:എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി സ്കൂളിൽ വെച്ചു നടത്തിയ ചടങ്ങിൽ എസ് എസ് എൽ സി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും,
മുൻ പ്രധാനാധ്യാപകൻ ജാഫർ മാസ്റ്റർ, വിജയോത്സവം കൺവീനർ സാലിഹ മുഹമ്മദ്‌ എന്നിവരെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു....എസ് എസ് എൽ സി പരീക്ഷയിലെ നൂറു ശതമാനം വിജയത്തിളക്കത്തിന്റെ സന്തോഷം കുട്ടികളും അധ്യാപകരും ചേർന്നു പങ്കു വെച്ചു.ചടങ്ങിൽ എച് എം മൻസൂറലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി മുഹമ്മദ്‌ ഇഖ്ബാൽ, പിടി എ പ്രസിഡന്റ് സാദിഖ് എന്നിവർ ആശംസകൾ അറിയിച്ചു അധ്യാപകരായ സാലിഹ,മൈമൂന എന്നിവർ സ്വാഗതവും നന്ദിയും നിർവഹിച്ചു.
=== ലഹരി വിരുദ്ധ ദിനം ===
27-06-2022:ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു കെ എം സി ടി മെഡിക്കൽ കോളേജും മുക്കം ജനമൈത്രി പോലീസും ചേർന്നു എംകെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി ഹൈസ്‌കൂളിൽ ലഹരി വിരുദ്ധ ക്യാമ്പെയിൻ സംഘടിപ്പിച്ചു....മുക്കം ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ അസൈൻ അവർകൾ ഉദ്ഘാടനം നിർവഹിച്ചു...നല്ല പൗരരാണ് രാജ്യത്തിന്റെ സമ്പത്ത്  നല്ല പൗരൻ ആവാൻ  ലഹരിയുമായി യാതൊരു ബന്ധവും പാടില്ലെന്നും  അദ്ദേഹം കുട്ടികളോട് സംവദിച്ചു.എച് എം മൻസൂറലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കെഎം സി ടി കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം എച് ഒ ഡി, ഡോ. ജയകൃഷ്ണൻ ടി മുഖ്യ പ്രഭാഷണം നടത്തി...ലഹരിയുമായി ബന്ധപ്പെട്ട സർവ്വെയിൽ കുട്ടികളെ പങ്കാളികളാക്കി.
ഡോ. ദീപ ബോധവൽക്കരണ ക്ലാസ് നൽകി...ലഹരിയുമായി ബന്ധപ്പെട്ട കുട്ടികളുടെ സംശയങ്ങൾക്ക് വിശദീകരണം നൽകി.ഡോ. രൂപേഷ്, ഡോ. അഞ്ജലി, ഡോ, അഹന, മെഡിക്കൽ സോഷ്യൽ വർക്കർ സുജീഷ് എന്നിവർ പരിപാടിയിൽ പങ്കാളികളായി....റഷീദ് മാസ്റ്റർ സ്വാഗതവും സ്‌മൃതിക നന്ദിയും പറഞ്ഞു.
=== വായനാ ദിനാഘോഷം ===
20-6-2022:എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി വായനാ ദിനാഘോഷം അധ്യാപകനും റേഡിയോ ആർട്ടിസ്റ്റുമായ ശ്രീ ജയൻ മുത്തേരി ഉദ്ഘാടനം ചെയ്തു. തന്റെ വായനാനുഭവങ്ങളെ കുറിച്ചും അതിൽ നിന്നും തനിയ്ക്ക് ലഭിച്ച ജീവിതാനുഭവങ്ങളെക്കുറിച്ചും കുട്ടികളോട് സംവദിച്ചു....വായന ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും  വായിച്ചു വളരേണ്ടത് പുതു സമൂഹത്തിന്റെ നവ നിർമിതിയ്ക്ക് അഭിലഷണീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.....തുടർന്ന് പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ഉപഹാരസമർപ്പണം നടത്തി.പ്രധാധ്യാപകൻ മൻസൂറലി മാസ്റ്റർ അധ്യക്ഷതവഹിച്ചു...സ്റ്റാഫ് സെക്രട്ടറി മുഹമ്മദ്‌ ഇഖ്ബാൽ ആശംസകൾ അറിയിച്ചു.വിദ്യാർത്ഥികളായ മിൻഹ ഫാത്തിമ, ദിയ എന്നിവർ സ്വാഗതവും നന്ദിയും രേഖപ്പെടുത്തി.
=== പരിസ്ഥിതി ദിനാഘോഷം ===
06-06-2022: എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി ഹൈസ്സ്‌കൂൾ തല പരിസ്ഥിതി ദിനാഘോഷം സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു....പരിസ്ഥിതി ദിന പോസ്റ്ററുകൾ നിർമിച്ചും പരിസ്ഥിതി ഗാനങ്ങൾ ചൊല്ലിയും വിദ്യാർത്ഥികൾ പരിപാടികളിൽ സജീവമായ പങ്കാളിത്തം വഹിച്ചു...പ്രാണൻ നില നിർത്താനുള്ള പ്രാർത്ഥനയാണ് പരിസ്ഥിതി....ചുറ്റുമുള്ളവയെ ഇഷ്ടത്തോടെ നോക്കി കാണാൻ കഴിഞ്ഞാൽ നമുക്ക് ഒന്നും നശിപ്പിക്കാൻ സാധിക്കില്ല.......നാം മനസ് വെച്ചാൽ മാത്രമേ പാരിസ്ഥിതീക ചിന്തകൾക്ക് അർത്ഥമുള്ളൂ.....വീടിനെയും ,ക്ലാസ്സിനെയുമൊക്കെ സ്നേഹിച്ചാൽ നമുക്ക് നാടിനെയും സ്നേഹിക്കാൻ കഴിയും...കത്തിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നതിലും നല്ലത് പ്ലാസ്റ്റിക് ഉപയോഗിക്കാതിരിക്കുകയാണ്...എന്നിങ്ങനെ കുട്ടികളെ വിപുലമായ ചിന്തകളിലേയ്ക്ക് നയിക്കുന്ന പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക്  നൽകിക്കൊണ്ട് ഡോ. പ്രമോദ് സമീർ പരിസ്ഥിതി ദിന ഉദ്ഘാടനം നിർവഹിച്ചു...എച് എം മൻസൂറലി മാസ്റ്റർ അധ്യക്ഷത വഹിച്ചു...ഹരിത സേന പ്രവർത്തനങ്ങൾ സജീവമായി സംഘടിപ്പിക്കുന്ന സീനിയർ അദ്ധ്യാപിക മൈമൂന ടീച്ചർ  പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി....വേദിയിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കുട്ടികളുടെ കവിതകളും  പ്രസംഗങ്ങളും അവതരിപ്പിക്കപ്പെട്ടു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ്‌ ഇക്ബാൽ മാസ്റ്റർ സ്വാഗതവും റഷീദ് മാസ്റ്റർ നന്ദിയും പറഞ്ഞു....
=== പ്രവേശനോത്സവം 2022-23 ===
എം കെ എച്ച് എം ഒ എച്ച് എസ് എസ് മണാശ്ശേരി സ്കൂൾതല പ്രവേശനോത്സവം വാർഡ് കൗൺസിലർ വിജിന മോഹനൻ  ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ്‌ ഇഖ്ബാൽ സ്വാഗതം പറഞ്ഞു എച് എം മൻസൂറലി മാസ്റ്റർ അധ്യക്ഷത വഹിച്ചു . സുധാകരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി... റിട്ടയർഡ് എച് എം ജാഫർ മാസ്റ്റർ ഹയർ സെക്കന്ററി പ്രിൻസിപ്പൽ സന്തോഷ്‌ മൂത്തേടം,പി ടി എ പ്രസിഡന്റ് റസാഖ്,റഷീദ് മാസ്റ്റർ, മൈമൂന ടീച്ചർ എന്നിവർ സംസാരിച്ചു.തനത് കലാരൂപങ്ങൾ ഉൾപെടുത്തിയ കലാജാഥ കുട്ടികൾക്ക് ആവേശം പകർന്നു.... പരിപാടിയോടനുബന്ധിച്ചു നടത്തിയ ഗാനമേളയിൽ കുട്ടികളും സജീവമായി പങ്കെടുത്ത.


== '''<big>പ്രവർത്തനങ്ങൾ 2021-22</big>''' ==
== '''<big>പ്രവർത്തനങ്ങൾ 2021-22</big>''' ==
1,945

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1828363" എന്ന താളിൽനിന്ന് ശേഖരിച്ചത്