"ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
14:19, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022മാറ്റങ്ങൾ വരുത്തി
('അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം സ്കൂൾ ലഹരി വിര...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(മാറ്റങ്ങൾ വരുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം | അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം | ||
സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിൻ്റെയും സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് ഓൺലൈനായി നടത്തി.കൂടാതെ ലഹരി എന്ന വിപത്തിനെതിരെ ബോധവത്ക്കരണ പോസ്റ്റർ രചനകൾ നടത്തുകയുണ്ടായി. | സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിൻ്റെയും സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് ഓൺലൈനായി നടത്തി.കൂടാതെ ലഹരി എന്ന വിപത്തിനെതിരെ ബോധവത്ക്കരണ പോസ്റ്റർ രചനകൾ നടത്തുകയുണ്ടായി. | ||
ഹിരോഷിമ ദിനം | |||
സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ യുദ്ധം മൂലം മാനവരാശിക്കുണ്ടാകുന്ന വിപത്തുകൾ, അതൊഴിവാക്കേണ്ടതിൻ്റെ ആവശ്യകതയിൽ ഊന്നിയ വീഡിയോ, സുഡാക്കോ കൊക്കുകൾ നിർമ്മിച്ച വീഡിയോ തുടങ്ങിയവ കുട്ടികൾ ഗ്രൂപ്പുകളിൽ അയച്ചു. | |||
നാഗസാക്കി ദിനം | |||
ആഗസ്റ്റ് 9 ന് സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ലോകസമാധാനം യുവജനങ്ങളിലൂടെ എന്ന വിഷയത്തിൽ പോസ്റ്റർ രചന നടത്തി. | |||
സ്വാതന്ത്ര്യദിനാഘോഷം | |||
സ്വാതന്ത്ര്യ ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ക്വിസ് നടത്തി. കുട്ടികൾ ഗാന്ധിജിയുടെയും നെഹ്റുവിൻ്റെയും മറ്റ് സ്വാതന്ത്ര്യ സമരസേനാനികളുടെയും മറ്റും വേഷത്തിൽ ചിത്രങ്ങൾ എടുത്ത് ഗ്രൂപ്പിൽ ഷെയർ ചെയ്തു. പോസ്റ്റർ രചന, പതാക നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു. | |||
ദേശീയ അധ്യാപക ദിനം | |||
ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് ആദ്യ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആയിരുന്ന മൗലാനാ അബ്ദുൾ കലാം ആസാദിൻ്റെ ജീവചരിത്രരചന നടത്തി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. | |||
ഓസോൺ ദിനം | |||
ഓസോൺ ദിനത്തിൽ ഓസോൺ ഭൂമിയുടെ കവചം എന്ന വിഷയത്തെ അധികരിച്ച് പോസ്റ്റർ ,ഓസോൺ ശോഷണം ഭൂമിയിൽ വരുത്തുന്ന വിപത്തുകളെ അധികരിച്ച് വീഡിയോ എന്നിവ തയ്യാറാക്കി. | |||
അന്താരാഷ്ട്ര അഹിംസാ ദിനം | |||
അന്താരാഷ്ട്ര അഹിംസാ ദിനത്തിൽ ആധുനിക യുഗത്തിൽ ഗാന്ധിയൻ ആദർശങ്ങളുടെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗം തയ്യാറാക്കി | |||
ഐക്യരാഷ്ട്ര ദിനം-ഒക്ടോബർ 24 | |||
ലോകസമാധാനവും യു.എൻ.ഓ.യുടെ പങ്കും എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗ മത്സരം ഓൺലൈനായി സംഘടിപ്പിച്ചു. പോസ്റ്റർ രചനയും നടത്തുകയുണ്ടായി. | |||
രാഷ്ട്രീയ ഏകതാ ദിവസ് - ഒക്ടോബർ 31 | |||
സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾ സ്വാതന്ത്ര്യ സമര സേനാനികളെയും സാമൂഹ്യ പരിഷ്കർത്താക്കളെയും അനുസ്മരിച്ച് കൊണ്ട്ൽ ആൽബം തയ്യാറാക്കി. | |||
കേരളപ്പിറവി ദിനം | |||
കേരളത്തിൻ്റെ സാമൂഹിക രാഷ്ട്രീയ സാംസ്ക്കാരിക പശ്ചാത്തലം ഉൾക്കൊണ്ട് കേരളത്തിൻ്റെ ഭൂപടം നിർമ്മിക്കുകയും കേരളപ്പിസി ഗാനങ്ങളുടെ വീഡിയോ ചിത്രീകരണം പ്രദർശിപ്പിക്കുകയും ചെയ്തു. | |||
സ്ത്രീധന വിരുദ്ധ ദിനം, ദേശീയ നിയമ ദിനം, ദേശീയ ഭരണഘടനാ ദിനം, ദേശീയ ക്ഷീരദിനം - നവംബർ 26 | |||
സ്ത്രീധന വിരുദ്ധ ദിനമായ നവംബർ 26-ന് കുട്ടികൾ സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുത്തു.ദേശീയ നിയമ ദിനമായ അന്നേ ദിവസം കുട്ടികൾ ഭരണഘടനയുടെ ആമുഖം എഴുതി വായിക്കുകയും ചെയ്തു | |||
ലോക വികലാംഗ ദിനം, ഭോപ്പാൽ ദുരന്ത ദിനം - ഡിസംബർ - 3 | |||
ലോക വികലാംഗ ദിനത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളെ ഉൾപ്പെടുത്തി വിവിധ കലാപരിപാടികൾ നടത്തുകയും, അവർക്ക് പഠനസാമഗ്രികൾ വിതരണം ചെയ്യുകയും ചെയ്തു. |