"ജി.എച്ച്.എസ്.എസ് കൊടുവള്ളി/പഠന പ്രർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('==ജി എച്ച് എസ് എസ് കൊടുവള്ളി 2019-20==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
==ജി എച്ച് എസ് എസ് കൊടുവള്ളി 2019-20==
ജി എച്ച് എസ് എസ് കൊടുവള്ളി
2019-20  
 
          ജി .എച്ച് .എസ്. എസ് .  കൊടുവള്ളി മികച്ച പ്രകടനങ്ങൾ കാഴ്ച്ചവെക്കുകയും സാക്ഷിയാവുകയും ചെയ്ത ഒരു വർഷമാണ്  2019-20  . മറ്റു സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഒട്ടേറെ മികച്ച  പ്രകടനം കാഴ്ച്ചവെക്കാൻ സ്കൂളിന് കഴിഞ്ഞു .
 
                    ലിറ്റിൽ കൈറ്റ്സിൻെറ സംസ്ഥാനതല ലിറ്റിൽ കൈറ്റ്സ് അവാർഡ് (ജില്ലാതലം മൂന്നാം സ്ഥാനം) ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിൽ നിന്നും സ്വീകരിക്കാൻ കഴിഞ്ഞത് മികച്ച നേട്ടമാണ്.  എറണാകുളത്ത്  സ്റ്റാർട്ടപ്പ് വില്ലേജിൽ വെച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തല ക്യാമ്പിൽ .മുഹമ്മദ് സിനാൻ, സൻജിത്ത് സിനാൻ എന്നീ വിദ്യാർത്ഥികൾ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു. NTSE ദേശീയ തല പരീക്ഷയിൽ പങ്കെടുക്കാൻ ഫാമിദ് കെ എന്ന വിദ്യാർത്ഥിക്ക്  അവസരം ലഭിച്ചു .ഈ വിദ്യാർത്ഥി BITMATHS ഓൺലൈൻ പരീക്ഷയിലും മാത്സ് ടാലന്റ് എക്സാമിലും വിജയിയാണ്.ശാസ്ത്രായനം സംസ്ഥാന തല ക്യാമ്പിൽ, സാബിത്ത് ബിൻ കബീർ എന്ന വിദ്യാർത്ഥി പങ്കെടുത്തു,
 
                  കേന്ദ്രഗവൺമെൻറിൻെറ  ഇൻസ്പെയർ അവാർഡ്,  മുഹമ്മദ് സിനാൻ , സാബിത്ത് ബിൻ കബീർ , സിയ എന്നീ മൂന്ന് വിദ്യാർത്ഥികൾക്ക് ലഭിച്ചു.ഇവർ തൃശൂരിൽ വെച്ച് നടന്ന സോണൽ പ്രോജക്റ്റ് മൽസരത്തി്‍ൽ പങ്കെടുത്തു . നടക്കാവ് ഗേൾസ് ഹയർ സെക്കൻററി സ്കൂളിൽ വെച്ച് നടന്ന കേരള റോബോട്ടിക്സ് എക്സപോയിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ സ്കൂൾ ടീം ചാമ്പ്യൻമാരായി . കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻററി സ്കൂളിൽ വെച്ച് സംസ്ഥാന തല maker mind 2k19 യു പി ,എച്ച് എസ് തലത്തിൽ രണ്ട് ടീമുകൾ പങ്കെടുത്തു. സ്കൂളിലെ സൻജിത്ത് സിനാൻ എന്ന വിദ്യാർത്ഥി ചെന്നൈയിൽ വെച്ച് നടന്ന ദേശീയ  റോബോട്ടിക്സ്    ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് ജപ്പാനിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്  റോബോട്ടിക്സ്    ചാമ്പ്യൻഷിപ്പിൽ  മൽസരിക്കാൻ അവസരം നേടി . ബോംബെ ഐ ഐ ടി യുടെ കീഴിൽ നടന്ന റോബോട്ടിക്സ് ചാമ്പ്യൻഷിപ്പിൽ ദിയ ഫാത്തിമ എന്ന വിദ്യാർത്ഥിനി പങ്കെടുത്തു.കേരളസ്റ്റാർട്ട് അപ്പ് മിഷ്യന്റെ, NIT കോഴിക്കോട് വെച്ച് നടന്ന ജില്ലാ തല യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിൽ സ്കൂൾ ടിം പങ്കെടുക്കുകയും സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തു.ഈ മൽസരങ്ങളിലെല്ലാം കുട്ടികൾക്ക് മികച്ച പ്രകടനം കാഴ്‌ച്ച വെക്കാൻ സാധിച്ചത് കേന്ദ്രഗവൺമെൻറിൻെറ നീതിഅയോഗിൻെറ കീഴിൽ നമ്മുടെ സ്കൂളിന് ലഭിച്ച ഇലക്ട്രോണിക്സ്‍ റോബോട്ടിക്സ് ലാബായ അടൽടിങ്കറിങ്ങ്‍ ലാബിലെ പരിശീലനം കൊണ്ടാണ്.
           
                  സ്റ്റുഡന്റ പോലീസ് കേഡറ്റ്, ഗൈഡ്സ് എന്നിവക്ക് അംഗീകാരം ലഭിച്ചത് സ്കൂളിന്റെ ഈ വർഷത്തെ മികച്ച നേട്ടങ്ങളിലൊന്നാണ്. ഇതിന്റെ ഉട്ഘാടനം വളരെ ഗംഭീരമായ രീതിയിൽ നടന്നു.കൊടുവള്ളി സബ്ജില്ലാ സ്കൂൾ കലോത്സവം,വിദ്യാരംഗം കലോത്സവം , JRC ക്യാമ്പ് , ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
എന്നിവയൊക്കെ ഈ വർഷം കൊടുവള്ളിയിൽ വെച്ച് നടന്നത് കൊടുവള്ളിക്കാർക്കൊരു അഭിമാനമായി . വിദ്യാർത്ഥികൾക്ക് നടത്തുന്ന സ്പീച്ച് തെറാപ്പിക്കുള്ള കേ‍ന്ദ്രമായി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു .
                      ഗ്രൂപ്പ് വർക്കിൻെറ ഭാഗമായി ഷോർട്ട്ഫിലിം, അമ്മമാർക്ക് കമ്പ്യൂട്ടർ സാക്ഷരതാ പരിശീലനം , CWSN വിദ്യാർത്ഥികൾക്ക് IT പരിശീലനം, പ്രീമെട്രിക്ക് സ്കോളർഷിപ്പ് റിന്യുവൽ എന്നിവ എടുത്ത് പറയേണ്ട പ്രവർത്തനമാണ് .പ്രീമെട്രിക് സ്കോളർഷിപ്പ് റിന്യൂവൽ ചെയ്യേണ്ട 260 വിദ്യാർത്ഥികൾക്ക് നമ്മുടെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഓൺലൈനിൽ റിന്യൂ‍വൽ ചെയ്ത് കൊടുത്തത് രക്ഷിതാക്കൾക്ക് ഒരു ആശ്വാസമായി. സ്കൂൾ കമ്പ്യൂട്ടർ ലാബിനടുത്ത് E- Corner ഒരുക്കി അധ്യാപകർക്ക് സമ്പൂർണ്ണ അപ്ഡേഷൻ, വിദ്യാർത്ഥകൾക്ക് ഐ ടി സഹായം എന്നിവ ഒഴിവു വേളകളിൽ കട്ടികൾ ചെയ്തു കൊടുക്കുന്നു.അമ്മമാരുടെ ശാക്തികരണത്തിൽ മൊബൈലിൽ ആപ്പ് ഇൻ്സ്റ്റാാൾചെയ്തു കൊടുക്കൽ QR CodeScanner പരിശീലനം എന്നിവ നൽകിയത് വിദ്യാർത്ഥികളാണ്.വെക്കേഷൻ ആരംഭത്തിൽ ക്ലാസുകളിലെ പ്രൊജക്റ്റർ ക്ലീനിങ്ങും സംരക്ഷണവും സ്കൂൾ ലൈബ്രറിയിലെ ഡാറ്റ ടൈപ്പ്ചെയ്യൽ,CPTAയിൽ പ്രദർശനത്തിനുള്ള മൊബൈൽ ആപ്പുകൾ മൾട്ടിമീഡിയാ പ്രസന്റേഷൻ ,വിഡിയോകൾ തയ്യാറാക്കൾ തുടങ്ങി സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ, റേഡിയോ മാംഗോപരിപാടിയുടെ നേതൃത്വം, കുട്ടികൾക്കുള്ള ക്യാമറ പരിശീലനം നൽകൽ, തുടങ്ങിയവ കൈറ്റ് അംഗങ്ങളുടെ മികച്ച പ്രവർത്തനങ്ങളാണ്. സബ്ജില്ലാ കലോൽസവത്തിൽ രാവും പകലും തിരിച്ചറിയാതെ നമ്മുടെ വിദ്യാർത്ഥികൾ ചെയ്ത വീ‍‍ഡിയോ ഷുട്ടിങ്ങ് വിലമതിക്കാത്ത പ്രവർത്തനമായിരുന്നു.
                      അധ്യാപകദിനത്തിൻെറ ഒരു മാസം മുൻപ് തന്നെ 'ടീച്ചർക്കൊരു കത്ത്' എന്ന പരിപാടി ആരംഭിച്ചു. കുട്ടികൾ കത്തുകൾ ശേഖരിച്ച് അത് വേർതിരിച്ച് കവറിലാക്കി അധ്യാപകദിനത്തിൽ ലെറ്ററുമായി റോസാപ്പൂവുമേന്തി അധ്യാപകരുടെ സമീപത്തെത്തി ആശംസകൾ നേർന്ന് നല്കിയപ്പോൾ അധ്യാപകർക്ക് അതൊരു വേറിട്ട അനുഭവമായി.സബ് ജില്ലയിലെ യു പി അധ്യാപകരുടെ സാന്നിധ്യത്തിൽ ATL ൽ വെച്ച്  ബഹുമാനപ്പെട്ട AEO മുരളി സാർ ഇ-മാഗസിൻ പ്രകാശനം ചെയ്തത് ഒരു നേട്ടമായിരുന്നു 
                ജെ ആർ സി യുടെ നേതൃത്വത്തിൽ,വിത്ത് പേന നിർമ്മിച്ച് പ്രവേശനോൽസത്തിന് വിദ്യാർത്ഥികൾക്ക് നൽകി അവരെ വരവേറ്റു ,കിടപ്പ് രോഗികളായ വിദ്യാർത്ഥികളുടെ ഗൃഹസന്ദ‍‍‍‍‍‍ർശനം, പഠനപിന്നോക്കം നിൽക്കുന്നവർക്കുള്ള പരിശീലനം എന്നിവ മികച്ചതായിരുന്നു.പരീക്ഷയെഴുതാൽ വന്ന വിദ്യാർത്ഥികൾക്ക് ഹാൻഡ് വാഷ് നൽകി
                             
                          ഭൗതിക സാഹചര്യങ്ങളിലേക്ക് നോക്കുമ്പോൾ, യു.പി യിൽ ഹൈടെക് ക്ലാസ് റൂമുകൾ, ഹൈടെക് ലാബ്,ഹയർ സെക്കന്റെറിയിൽ ഹൈടെക് ഒാഡിറ്റോറിയം, മികച്ച നിലവാരത്തിലുള്ള സ്റ്റേജ്, മികച്ച വാട്ടർ ഫിൽറ്റർ യൂണിറ്റുകൾ , കാന്റീൻ , ഭക്ഷണ പാചക ശാല തുടങ്ങിയവ ഈ വർഷത്തെ നമ്മുടെ നേട്ടമാണ്.ഇതിൽ നമ്മുടെ പൂർവ്വ വിദ്യാർത്ഥികളുടെ സംഭാവന നമുക്ക് സഹായകമായിട്ടുണ്ട് . ഇവരുടെ സഹായത്തോടെ നമ്മുടെ ലൈബ്രറി ,ആധുനിക സംവിധാനത്തിലുള്ള ലൈബ്രറിയാക്കി നവീകരിക്കാൽ കഴിഞ്ഞു.
 
        സബ് ജില്ലാ ശാസ്ത്രമേളയിൽ നമുക്ക് സെക്കൻറ്‍ ഒാവറോൾ ലഭിച്ചു.സബ് ജില്ലാ കലാമേളയിലും പങ്കെടുത്ത എല്ലാ ഇനത്തിനും A GRADE നേടാൻ നമുക്ക് കഴിഞ്ഞു.  സബ് ജില്ലാ കായികമേളയിൽ നമ്മുടെ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു . ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക് നമ്മുടെ രണ്ടു വിദ്യാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടു .
1,324

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783154" എന്ന താളിൽനിന്ന് ശേഖരിച്ചത്