"ആഘോഷങ്ങൾ ...ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33,110 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 121: വരി 121:
=== ഓഗസ്റ്റ് 29 ദേശീയ കായിക ദിനം ===
=== ഓഗസ്റ്റ് 29 ദേശീയ കായിക ദിനം ===
ദേശീയ കായിക ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി . ഒളിമ്പ്യൻ ശ്രീജേഷുമായി സീഡ് ക്ലബ് അംഗങ്ങൾ വെബ്ബിനാറിലൂടെ . സംവദിച്ചു .സ്കൂളിലെ എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി സ്പോർട്സ് മത്സരങ്ങൾ നടത്തി .നമ്മുടെ സ്കൂളിലെ കുട്ടികളുടെ കായിക ക്ഷമത വ്യക്തമാക്കുന്നതും കായികലോകത്തെ അത്ഭുത പ്രതിഭകളെ പരിചയപ്പെടുത്തിക്കൊണ്ടും ഒരു വീഡിയോ തയ്യാറാക്കി ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. .
ദേശീയ കായിക ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി . ഒളിമ്പ്യൻ ശ്രീജേഷുമായി സീഡ് ക്ലബ് അംഗങ്ങൾ വെബ്ബിനാറിലൂടെ . സംവദിച്ചു .സ്കൂളിലെ എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി സ്പോർട്സ് മത്സരങ്ങൾ നടത്തി .നമ്മുടെ സ്കൂളിലെ കുട്ടികളുടെ കായിക ക്ഷമത വ്യക്തമാക്കുന്നതും കായികലോകത്തെ അത്ഭുത പ്രതിഭകളെ പരിചയപ്പെടുത്തിക്കൊണ്ടും ഒരു വീഡിയോ തയ്യാറാക്കി ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു. .
=== സെപ്റ്റംബർ 1 ദേശീയ പോഷകാഹാര വാരം ===
സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഫുഡ്ഫെസ്റ്റ് വീടുകളിൽ നടത്തുവാൻ നിർദ്ദേശിച്ചു .കുട്ടികൾ തയ്യാറാക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണങ്ങളുടെ ഫോട്ടോ ക്ലാസ് ഗ്രൂപ്പുകളിൽ അയക്കുവാൻ നിർദ്ദേശിച്ചു .
=== സെപ്റ്റംബർ 2 ലോക നാളികേര ദിനം ===
സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചിരട്ട കൊണ്ട് നിർമ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനം ഓൺലൈൻ ആയി സംഘടിപ്പിച്ചു .സ്റ്റെഫാനി തോമസ് എന്ന കുട്ടി  നാളികേര ബോൺസായി ഉണ്ടാക്കുന്ന വിധം കാണിച്ചു തന്നു .കുട്ടി ഉണ്ടാക്കിയ നാളികേര ബോൺസായി സ്കൂളിന് സമ്മാനിച്ചു .ജീവിതത്തിൽ തെങ്ങിന്റെയും  തേങ്ങയുടെയും പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോകൾ കുട്ടികൾ തയ്യാറാക്കി .
==== സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനം ====
ഈ ദിനത്തിൽ  സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളും സംഘടനകളും ക്ലാസ് ഗ്രൂപ്പുകളും അധ്യാപകർക്ക് ആശംസകൾ അറിയിച്ചു മനോഹരമായ വീഡിയോകൾ തയ്യാറാക്കി. ഈ വർഷം സെപ്റ്റംബർ 5 ഞായറാഴ്ച ആയതിനാൽ ആറാം തീയതി തിങ്കളാഴ്ച അധ്യാപകർ എല്ലാവരും സ്കൂളിൽ ഒത്തുചേർന്നു കൃതജ്ഞതാബലി അർപ്പിച്ചു .വിവിധ മേഖലകളിൽ മികവുപുലർത്തിയ അധ്യാപകർക്ക് ഫാദർ ജോസ് നവാസ് സമ്മാനങ്ങൾ വിതരണം ചെയ്തു .ഏറ്റവും നല്ല ടീച്ചിംഗ് നോട്ട് ,ചൈൽഡ് റെക്കോർഡ് ,ബെസ്റ്റ് അറ്റൻഡൻസ് റെക്കോർഡ് എന്നിവയായിരുന്നു മത്സരയിനങ്ങൾ സ്നേഹവിരുന്നിനു ശേഷം എല്ലാവരും സന്തോഷപൂർവ്വം വീടുകളിലേക്ക് മടങ്ങി വൈകുന്നേരം ഏഴുമണിക്ക് ഗൂഗിൾ മീറ്റ് ലൂടെ പൂർവ്വ അധ്യാപകർക്ക് ആദരവ് നൽകി.
=== സെപ്റ്റംബർ 6 ഗുരു സ്പർശം ഉദ്ഘാടനം ===
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെ പൂർവ്വ അധ്യാപകർ ആരംഭിച്ച ഒരു പദ്ധതിയാണ് ഗുരു സ്പർശം ഈ പരിപാടിയിൽ ഗൂഗിൾ മീറ്റിൽ കൂടെ പങ്കെടുത്ത എല്ലാവർക്കും സിസ്റ്റർ ജനിൻ  ആശംസയർപ്പിച്ചു .മുൻ ഹെഡ്മിസ്ട്രസ് മാരായ സിസ്റ്റർ റെനീറ്റ ,സിസ്റ്റർ ലിനറ്റ് സോഫി ടീച്ചർ എന്നിവർ അവരുടെ അധ്യാപന ജീവിതത്തിലെ മധുരസ്മരണകൾ പങ്കുവെച്ചു .ഗുരു സ്പർശം പദ്ധതിയുടെ പ്രഖ്യാപനം മുൻ ഹെഡ്മിസ്ട്രസ് ഏലിയാമ്മ ആന്റണി ടീച്ചർ നടത്തി .നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുകയും അവർക്കു ടോയ്‌ലറ്റ് നിർമ്മിച്ച് നൽകുകയും ചെയ്തുകൊണ്ടിരിക്കുന്നു.
=== സെപ്റ്റംബർ 8 അന്താരാഷ്ട്ര സാക്ഷരതാ ദിനം ===
ഹൈസ്കൂൾ മലയാള വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ സാക്ഷരതയെ കുറിച്ചുള്ള വിജ്ഞാനപ്രദമായ വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു
=== സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനം ===
രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രാധാന്യം വിളംബരം ചെയ്യുന്ന അതിമനോഹരമായ ഒരു വീഡിയോ ഹിന്ദി ക്ലബ് തയ്യാറാക്കി അധ്യാപകരും കുട്ടികളും ഹിന്ദിയിൽ ഗൂഗിൾ മീറ്റ് വഴി സംസാരിച്ചു മനോഹരമായ ഹിന്ദി ഗാനം കാതുകൾക്ക് ഇമ്പമേകി. .
=== സെപ്തംബർ 16 ലോക ഓസോൺ ദിനം ===
ലോക ഓസോൺ ദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ "ഓസോണിന് ഒരു സ്നേഹഗീതം" എന്ന പേരിൽ വിപുലമായ പരിപാടികളാണ് നടപ്പിലാക്കിയത് .കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി നിർമ്മലാ ജിമ്മി മീനന്തറയാർ ആറിന്റെ  തീരത്തും , മുനിസിപ്പാലിറ്റിയിലെ പൊതു സ്ഥലങ്ങളുടെ അങ്കണങ്ങളിലും വൃക്ഷത്തൈകൾ നട്ടു  ഓസോൺ ദിനം ഉദ്ഘാടനം ചെയ്തു .
വിവിധ ഗവൺമെൻറ് സ്ഥാപനങ്ങളിലെ ഓഫീസർമാർക്ക് കുട്ടികൾ സമാഹരിച്ച ഓക്സിജൻ പുറപ്പെടുവിക്കുന്ന വൃക്ഷങ്ങൾ സമ്മാനിച്ചു .
മൂന്നുദിവസങ്ങളിലായി പോസ്റ്റർ രചനാ മത്സരം, ക്വിസ് മത്സരം ,തുളസിവനം വിപുലമാക്കാൻ എന്നീ കർമ്മ പരിപാടികൾ നടത്തി .
ഓസോൺ ദിനത്തിൽ കുട്ടി ടീച്ചർമാരായി രണ്ടുകുട്ടികൾ വെബ്ബിനാറിൽ  ക്ലാസെടുത്തു.
=== സെപ്റ്റംബർ 22 റോസ് ദിനം ===
ക്യാൻസർ രോഗികളുടെ ക്ഷേമത്തിനായി മാറ്റിവെച്ചിരിക്കുന്ന ദിനമാണ് റോസ് ദിനം ഇന്നേദിവസം ഹൈസ്കൂൾ വിഭാഗം സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഈ ദിനത്തിൻറെ പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോ തയ്യാറാക്കി
=== സെപ്റ്റംബർ 26 ലോക സമുദ്ര ദിനം ===
യുപി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് സമുദ്രങ്ങളെ കുറിച്ച് ഒട്ടേറെ അറിവുകൾ പ്രദാനം ചെയ്യുന്ന വീഡിയോ തയ്യാറാക്കി പോസ്റ്ററുകൾ പ്രദർശിപ്പിച്ചു .സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നദിദിനത്തോടനുബന്ധിച്ച് കരയുന്ന പുഴകൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു .വിവിധങ്ങളായ ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു വെബ്ബിനാറും  സംഘടിപ്പിച്ചു .
=== സെപ്റ്റംബർ 29 ലോക ഹൃദയ ദിനം ===
ഹൈസ്കൂൾ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഹൃദയ സുരക്ഷ ഉറപ്പാക്കാൻ വേണ്ട അറിവുകൾ പങ്കു വെക്കുന്ന വിജ്ഞാനപ്രദമായ വീഡിയോ തയ്യാറാക്കി .
=== സെപ്റ്റംബർ 30 നേച്ചർ അവയർനസ് സ്റ്റഡി ===
നേച്ചർ അവയർനസ് സ്റ്റഡി ക്ലാസ് വനം-വന്യജീവി വകുപ്പിൻറെ നേതൃത്വത്തിൽ ഒരു വെബ്ബിനാർ നടത്തി പ്രകൃതിയെക്കുറിച്ച് കൂടുതൽ അവബോധം ഉണ്ടാക്കുന്നതിനും ആയിരുന്നു ഈ വെബ്ബിനാർ
=== ഒക്ടോബർ 1  ലോക രക്തദാന ദിനം, ലോക വൃദ്ധ ദിനം ===
സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് പ്രത്യേക സെമിനാർ സംഘടിപ്പിച്ചു .റെഡ് ക്രോസ് സംഘടനയുടെ നേതൃത്വത്തിൽ രക്തദാനത്തിന്റെ  മഹാത്മ്യം വെളിപ്പെടുത്തുന്ന വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു .അന്നേ ദിനം ഇംഗ്ലീഷ് വിഭാഗത്തിന്റെ  നേതൃത്വത്തിൽ ലോകവൃദ്ധദിനം ഏറെ പ്രത്യേകതകളോടെ ആചരിച്ചു കുട്ടികൾ അവരവരുടെ വൃദ്ധരായ മുത്തശ്ശി മുത്തശ്ശൻ മാരെ പരിചരിക്കുന്ന ദൃശ്യങ്ങൾ കൊളാഷ് രൂപത്തിൽ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. കൂടാതെ വൃദ്ധരെ പരിചരിക്കണം എന്നും അവർക്ക് വേണ്ട പരിഗണന നൽകണമെന്ന് വിളിച്ചോതുന്ന പ്രവർത്തനങ്ങളും പ്രസംഗങ്ങളും ഗൂഗിൾ മീറ്റ് വഴി നടത്തുകയുണ്ടായി .SPC  കുട്ടികൾ അവരുടെ വീടുകളിൽ ഗ്രാൻഡ് പേരൻസിനെ  ആദരിച്ചു. മുത്തശീ  മുത്തശ്ശന്മാരും ആയി ചെലവഴിച്ചതും അവരെ പരിചരിച്ചിരുന്നത് മായ അനുഭവങ്ങൾ കുട്ടികൾ പങ്കുവച്ചു.
=== ഒക്ടോബർ 2 ഗാന്ധിജയന്തി ===
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി സോഷ്യൽ സയൻസ് ക്ലബ്ബ് SPC ഗൈഡിങ് തുടങ്ങിയ സംഘടനകൾ ധാരാളം പരിപാടികൾ നടത്തുകയുണ്ടായി .ദേശഭക്തിഗാനം, കവിതാലാപനം, സംഘഗാനം എന്നീ ഇനങ്ങൾ ഗൂഗിൾ മീറ്റ് ലൂടെ കുട്ടികൾ നടത്തി ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പുതിയ കൃഷി ആരംഭിച്ചു. കോട്ടയം നഗരസഭാ പതിനഞ്ചാം വാർഡിലെ കാടുപിടിച്ച് തരിശു ഭൂമി കുട്ടികളും അധ്യാപകരും ചേർന്ന് വൃത്തിയാക്കി കൃഷിഭൂമി ആക്കി മാറ്റി. ഒരുവർഷം കൃഷിചെയ്യാൻ കരാറ് വെച്ചു. വിവിധ ഇനം വാഴകൾ, കപ്പ ,ചേന, ചേമ്പ്, ചീര, വെണ്ട, പയർ, പച്ചമുളക് തുടങ്ങിയവയെല്ലാം കൃഷി ചെയ്തു.
=== ഒക്ടോബർ 9 ലോക തപാൽ ദിനം ===
ലോക തപാൽ ദിനത്തോടനുബന്ധിച്ച് ഗൈഡിങിന്റെ  ആഭിമുഖ്യത്തിൽ തപാലിന്റെ  ഉത്ഭവത്തെക്കുറിച്ചും പ്രധാന്യത്തെക്കുറിച്ച് മനസ്സിലാക്കുന്ന ഒരു വീഡിയോ തയ്യാറാക്കി .
=== ഒക്ടോബർ 13 കേരള കായിക ദിനം ===
സ്കൂൾ സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കേരള കായിക ദിനത്തോടനുബന്ധിച്ച് മനോഹരമായ ഒരു വീഡിയോ തയ്യാറാക്കി ഫിസിക്കൽ എജുക്കേഷന്റെ  പ്രാധാന്യവും സ്കൂളിലെ സ്പോർട്സിനെ കുറിച്ച് കായിക മേഖലയിൽ നമ്മുടെ സ്കൂളിൽ നിന്നും ഉന്നത നിലകളിൽ എത്തിച്ചേർന്നവരെ കുറിച്ചുമെല്ലാം ധാരാളം വിവരങ്ങൾ നൽകുന്ന ഒരു വീഡിയോ ആയിരുന്നു അത് .
=== ഒക്ടോബർ 15 എ പി ജെ അബ്ദുൽ കലാം ജന്മദിനം ===
സ്പെഷ്യൽ ടീച്ചേഴ്സ്ന്റെ നേതൃത്വത്തിൽ എ പി ജെ അബ്ദുൽ കലാമിനെ ജന്മദിനം സമുചിതമായി ആചരിച്ചു .അദ്ദേഹത്തിന് ജീവിതവും പ്രവർത്തനമികവും എല്ലാം വളരെ വിശദമായി പ്രതിപാദിക്കുന്ന വീഡിയോ തയ്യാറാക്കി. കുട്ടികൾ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു കൊണ്ട് ഗാനങ്ങൾ ആലപിച്ചു.
=== ഒക്ടോബർ 15ആർത്തവകാല പ്രത്യേകതകൾ ക്ലാസ്സ്   ===
ജനറൽ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ആർത്തവകാല പ്രത്യേകതകളെ കുറിച്ച് പ്രത്യേക ക്ലാസ്സ് നടത്തി .സ്റ്റേറ്റ് ജൂനിയർ കൺസൾട്ടൻസ്
മിസ്സ്. ഡിനു. എൻ.ജോയ് ഗൂഗിൾ മീറ്റ് വഴി ക്ലാസ്സ് കൈകാര്യം ചെയ്തു. കുട്ടികളുടെ സംശയങ്ങൾക്ക് ഉചിതമായ മറുപടി ലഭിച്ചു വളരെയധികം അറിവ് പ്രദാനം ക്ലാസ്സ് ആയിരുന്നു ഇത് .
=== ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനം ===
ഹൈസ്കൂൾ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യ കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിവ് പ്രദാനം ചെയ്യുന്ന പ്രസംഗങ്ങളും വിഷ്വൽസും  ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി.
=== ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം ===
ഹൈസ്കൂൾ ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഐക്യരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ദിനത്തിൻറെ പ്രാധാന്യം വ്യക്തമാക്കുന്ന പ്രസംഗങ്ങൾ നടത്തി. ഹിന്ദിയിൽ ആയിരുന്നു ദിനാചരണം .
=== ഒക്ടോബർ 31 ദേശീയ ഏകതാ ദിവസം ===
സർദാർ വല്ലഭായി പട്ടേൽ ജന്മദിനം ആയ ഒക്ടോബർ 31 രാഷ്ട്രം ദേശീയ ഏകതാ ദിവസമായി ആഘോഷിക്കുന്നു .ഹൈസ്കൂൾ മലയാള വിഭാഗത്തിന്റെ  നേതൃത്വത്തിൽ രാഷ്ട്രീയ ഏകതാ ദിവസത്തിൻറെ പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോ തയ്യാറാക്കി .സർദാർ വല്ലഭായ് പട്ടേലിനെ കുറിച്ച് അദ്ദേഹത്തിൻറെ പ്രവർത്തന മണ്ഡലങ്ങളെ കുറിച്ച് മനസ്സിലാക്കിത്തരുന്ന  മനോഹരമായ വീഡിയോ ആയിരുന്നു തയ്യാറാക്കിത് .
=== നവംബർ 1 കേരള പിറവി, മലയാള ഭാഷാ ദിനാചരണം,ലോക സസ്യാഹാര ദിനം,പ്രവേശനോത്സവം ===
ഹൈസ്കൂൾ മലയാള വിഭാഗത്തിന്റെ  നേതൃത്വത്തിൽ കേരളപ്പിറവി ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. കേരളപ്പിറവി ഗാനങ്ങളും പ്രസംഗങ്ങളും കൊണ്ട് ആഘോഷം മനോഹരമാക്കി. മലയാള ഭാഷയുടെ പ്രാധാന്യം വിളംബരം ചെയ്യുന്ന പരിപാടികൾ നടത്തി .നാടൻ പാട്ട് ,കേരള ഭാഷാ ഗാനം എന്നിവ കുട്ടികൾ ആലപിച്ചു  ഹൈസ്കൂൾ മാക്സ് വിഭാഗത്തിന് നേതൃത്വത്തിൽ സസ്യാഹാരം കഴിക്കേണ്ടത് പ്രാധാന്യത്തെ കുറിച്ച് വിജ്ഞാനപ്രദമായ ഒരു വെബ്ബിനാർ നടത്തുകയുണ്ടായി .
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം നവംബർ 1ന് ആയിരുന്നു .കോവിഡ് കാലത്തിനു ശേഷം രണ്ടു വര്ഷം കൂടിയാണ് കുട്ടികൾ സ്‌കൂളിലെത്തി പഠിക്കുന്നത് .വിപുലമായ പരിപാടികളോടെ പ്രവേശനോത്സവം ആഘോഷിച്ചു. കുട്ടികളെ വരവേൽക്കാൻ സ്കൂൾ മനോഹരമായി അണിയിച്ചൊരുക്കി
കുട്ടികൾ തന്നെ നിർമ്മിച്ച മാസ്ക് പേപ്പർ പേന, പേപ്പർ കാരി ബാഗ് എന്നിവ നൽകി നവാഗതർക്ക് സ്വാഗതം ആശംസിച്ചു
=== നവംബർ 7 സ്കൗട്ട് ആൻഡ് ഗൈഡ് സ്ഥാപക ദിനം ,ക്യാൻസർ ബോധവൽക്കരണ ദിനം,അന്താരാഷ്ട്ര ശാസ്ത്ര ദിനം ===
പ്രസ്ഥാനത്തെക്കുറിച്ച് കൂടുതൽ അറിവുകൾ ലഭിക്കുന്ന ഒരു വിവരണം സ്കൂൾ അസംബ്ലി കുട്ടികൾവായിച്ചു ,വീഡിയോ തയാറാക്കി ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു .അന്നേദിനം ക്യാന്സറിനെ കുറിച്ച് ബോധവൽക്കരണം നടത്തുന്ന ഒരു പ്രസംഗം നടത്തുകയുണ്ടായി .ശാസ്ത്ര ദിനത്തോടനുബന്ധിച്ചു സയൻസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ മത്സരങ്ങൾ നടത്തി .
=== നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനം ===
സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ദേശീയ വിദ്യാഭ്യാസ ദിനം സമുചിതമായി ആചരിച്ചു സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാന അബ്ദുൽ കലാം ആസാദിനെ ജന്മദിനമായ നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ചും മൗലാനാ അബ്ദുൽ കലാം ആസാദിനെ കുറിച്ചും വിദ്യാഭ്യാസത്തിന്റെ  പ്രാധാന്യത്തെക്കുറിച്ചും  ധാരാളം അറിവുകൾ പ്രദാനം ചെയ്യുന്ന മനോഹരമായ ഒരു വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. സ്കൂൾ അസംബ്ലിയിലും പ്രത്യേക വായന ഉണ്ടായിരുന്നു.
=== നവംബർ 12 ദേശീയ പക്ഷി നിരീക്ഷണ ദിനം ===
സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ദേശീയപക്ഷിനിരീക്ഷണ സമുചിതമായി ആചരിച്ചു. സ്കൂൾ റെഡ് ക്രോസ്സിന്റെ  നേതൃത്വത്തിൽ പക്ഷികൾക്ക് പാനീയം നൽകുന്ന പ്രത്യേക പദ്ധതി രൂപീകരിക്കപ്പെട്ടു .വീടുകളിൽ പക്ഷികൾക്കായി പ്രത്യേക പാത്രങ്ങൾ തയ്യാറാക്കി പക്ഷികൾക്ക് ജലം നൽകുന്ന രീതി കുട്ടികളിൽ കൗതുകം ജനിപ്പിച്ചു .
=== നവംബർ 14 ശിശു ദിനം ,ദേശീയ പ്രമേഹ ദിനം ===
കോവിഡ് പ്രതിസന്ധി ഉണ്ടായിരുന്നിട്ടും വർണ്ണശബളമായ ചിൽഡ്രൻസ് ഡേ റാലി സ്കൂൾ കോമ്പൗണ്ടിൽ നടത്തി. കുട്ടികൾ  നാനാ വർണ്ണങ്ങളിലുള്ള ഫേസ് മാസ്കുകൾ തയ്യാറാക്കി റാലി മനോഹരമാക്കി. ഇതിനോടനുബന്ധിച്ച് പോസ്റ്റർ മത്സരം, പ്രസംഗ മത്സരം, Carmel fairy മത്സരം  എന്നിവ ഓൺലൈനായി  സംഘടിപ്പിച്ചു. മത്സരങ്ങളിലെല്ലാം വളരെ ഉന്നത നിലവാരം പുലർത്താൻ കുട്ടികൾക്ക് സാധിച്ചു
.ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പ്രമേഹ ദിനത്തിൽ ഒരു ക്ലാസ് സംഘടിപ്പിച്ചു. നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർഥിയും മെഡിക്കൽ കോളേജിലെ ബി എസ് സി നഴ്സുമായ ജ്യോതി മോൾ ജേക്കബാണ് ക്ലാസ് നയിച്ചത് .പ്രമേഹം ഉണ്ടാകുന്നത് എങ്ങനെ , വരാതിരിക്കാൻ എന്തെല്ലാം മുൻകരുതലുകൾ എടുക്കണം, പ്രമേഹം വന്നാൽ എന്തെല്ലാം ചെയ്യണം എന്ന് മനസ്സിലാക്കി തരുന്ന വിജ്ഞാനപ്രദമായ  ഒരു ക്ലാസ്സ് സ് ആയിരുന്നു അത് .
നവംബർ 14 ശിശുദിനം യുപി വിഭാഗം കുട്ടികൾക്കായി കാർമൽ ഫെയറി കോമ്പറ്റീഷൻ ചാച്ചാജി സ്പീച് കോമ്പറ്റീഷൻ റാലി എന്നിവ നടത്തപ്പെട്ടു 
=== നവംബർ 19 ഇന്ദിരാഗാന്ധിയുടെ ജന്മദിനം ===
ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ ടീച്ചേഴ്സ് ഇന്ദിരാഗാന്ധിയെ കുറിച്ചും ഇന്ദിരാഗാന്ധിയുടെ പേരിൽ അറിയപ്പെടുന്ന വിവിധ പദ്ധതികളെ കുറിച്ചും സ്ഥാപനങ്ങളെ കുറിച്ചും അറിവ് തരുന്ന ഒരു മനോഹര വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു
=== ദേശീയ NCC  ദിനം ===
ദേശീയ NCC ദിനത്തോടനുബന്ധിച്ചു കേഡറ്റുകൾ വർണ്ണാഭമായ പരിപാടികൾ ആസൂത്രണം ചെയ്തു.Cadet കൾ നിർധന ഭവനങ്ങൾ സന്ദർശിക്കുകയും  നിത്യോപയോഗ സാധനങ്ങൾ  കൈമാറുകയും ചെയ്തു.അന്നേ ദിനം കേഡറ്റുകൾ ഭവനങ്ങളിൽ വൃക്ഷങ്ങൾ നട്ടു .
=== നവംബർ 30 ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം ===
കമ്പ്യൂട്ടർ സാക്ഷരതാ ദിനത്തോടനുബന്ധിച്ചു സ്‌കൂൾ SITC സുമിന മിസ്സ് കുട്ടികൾക്ക് ഓൺലൈൻ ആയി ഹാർഡ് വെയർ എന്താണെന്നും അവ അസംബിൾ ചെയുകയും ഡിറ്റാച്ചു ചെയുകയും ചെയുന്നത് എങ്ങനെ എന്ന് ക്ലാസ്സ് എടുത്തു .74 കുട്ടികൾക്ക് മലയാളം ടൈപ്പിംഗ് രീതി പറഞ്ഞു കൊടുത്തു
=== ഡിസംബർ 1 ലോക എയ്ഡ്സ് ദിനം ===
റെഡ് ക്രോസ് സംഘടന ബോധവൽക്കരണ സന്ദേശം നൽകി
=== ഡിസംബർ 5 അന്താരാഷ്ട്ര മണ്ണ് ദിനം ===
മണ്ണ്  നമ്മുടെ പൊന്ന് എന്ന വിഷയത്തിൽ സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വെബ്ബിനാർ  സംഘടിപ്പിച്ചു. നമ്മുടെ സ്കൂളിലെ പൂർവവിദ്യാർഥി കുമാരി ആർദ്ര റെന്നി സെമിനാർ നയിച്ചു. കുട്ടികൾ വിവിധ മോഡലുകൾ തയ്യാറാക്കി .
=== ഡിസംബർ 14 ഊർജ്ജസംരക്ഷണ ദിനം ===
സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണ മത്സരം നടത്തി
=== ഡിസംബർ 22 ദേശീയ ഗണിത ദിനം ===
ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ ലോകത്തിന് നൽകിയ മൂല്യവത്തായ സംഭാവനകൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി ഗണിതത്തെ കുറിച്ച് ഉജ്ജ്വലമായ അറിവ് ലഭിക്കുന്ന ചാർട്ടുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു .
=== ഡിസംബർ 23 കിസാൻ ദിനം ===
ഹിന്ദി ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും  നേതൃത്വത്തിൽ   കിസാൻ ദിനമായി ആചരിച്ചു
=== ഡിസംബർ 23 ക്രിസ്മസ് ===
വളരെ വിപുലമായി ആചരിച്ചു കുട്ടികൾക്കായി എയ്ഞ്ചൽ കോമ്പറ്റീഷൻ, പാപ്പാ മത്സരം, കരോൾ മത്സരം എന്നിവ സംഘടിപ്പിച്ചു .വിജയികൾക്ക് സമ്മാനം നൽകി . അധ്യാപകർക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു . വിജയികൾക്ക് സമ്മാനങ്ങൾ നൽകി. അധ്യാപക-അനധ്യാപകർ പരസ്പരം സ്നേഹ സമ്മാനങ്ങൾ കൈമാറി .കുട്ടികൾക്ക് വേണ്ടി ഭക്ഷ്യമേള സംഘടിപ്പിച്ചു അതിൽ നിന്ന് ലഭിച്ച തുക നില നിരാലംബരും രോഗികളുമായവർക്ക് ക്രിസ്മസ് സമ്മാനമായി നൽകി


.  
.  
1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1762210" എന്ന താളിൽനിന്ന് ശേഖരിച്ചത്